താൾ:ഉമാകേരളം.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജനിതപ്രതിബോധയാക്കിനാർ
വനിതാമൌലിയെ വല്ലവണ്ണവും.       30

അതുകൊണ്ടൊരു പേക്കിനാവ് ക-
ണ്ടതുപോൽ നെഞ്ഞോടു തോക്കടുത്തപോൽ,
പുതുവൈദ്യുതശക്തി മേയ്യിലെ-
റ്റതുപോൽ , ഞെട്ടിയുണർന്നു രാജ്ഞിയാൾ .       31

പെരികെജ്ജനമാർന്നു മിന്നിടും
പുരി ഭൂകമ്പമിയെന്നപോലവേ
ഹരിണെക്ഷണതൻ ഹൃദന്തരം
ത്വരിതം ഹന്ത¡ കുഴഞ്ഞു മേൽക്കുമേൽ       32

വഴിമുട്ടി വലഞ്ഞു ചുറ്റി വൻ-
ചുഴിയിൽപ്പെട്ടിടുമാറ്റുവഞ്ചിപോൽ
മിഴി, കൈ,വദനങ്ങൾകൊണ്ടു തേ-
ന്മൊഴിയോരോവക ഗോഷ്ടി കാട്ടിനാൾ       33

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/87&oldid=172938" എന്ന താളിൽനിന്ന് ശേഖരിച്ചത്