ഹാടകത്തിൽ മണിപങ്ങ്ക്തിയിണങ്ങും
തോടകൊണ്ടു വടനത്തെ വിളക്കി
കേടകന്നു വിലസുന്നൊരു കാതിൻ
ജാട കണ്ടു ഹൃദയം തകരുന്നു. 64
ഭ്രാന്തണച്ചു തരുണർക്കതിമാത്രം
കാന്തമായ്, മിനുസമായ്, മൃദുവായ്,
ഹന്ത! കാണ്മൊരു കപോലയുഗത്തിൻ
ചിന്ത ചെറ്റു വിടുവാൻ പണി പാരം. 65
ഞാത്തിനുള്ളോരു പകിട്ടതിമാത്രം
മെത്തിടും രുചിരനാസിക കണ്ടാൽ
ഹൃത്തിനുള്ള ബലമീശനുകൂടി-
പ്പത്തിനഞ്ചു പണയപ്പെടുമല്ലോ. 66
കോപ്പിണങ്ങിയ മുറുക്കുനിമിത്തം
ചോപ്പിരട്ടിയെഴുമീയധരോഷ്ഠം
ഷാപ്പിലുള്ളോരു പറങ്കിവയിൻപോൽ
കാപ്പിയാക്കുവതിനെന്നിട കിട്ടും ? 67
ശ്രീ തഴച്ച കുളിർപുഞ്ചിരി തൂകി
ശ്വേതരക്തതയൊടും വരിയൊത്തും
കാതരാക്ഷിയുടെ പല്ലുകൾ പുത്തൻ
മാതളങ്കുരുകണക്ക് ലസിപ്പൂ. 68
നുലൂ, കൺഠശര, മഡിയൽ, പുത്തൻ
നാല് പന്തി, മണിമാല, പതക്കം,
ചെലുയർന്ന പല ഭൂഷകൾ മറ്റും
കൊലുമിഗ്ഗളമതിഇവ മനോന്ജം. 69
തങ്കമിട്ടു പണിചെയ്തൊരു കട്ടി-
ക്കങ്കണങ്ങൾ വിലസും കരയുഗ്മം
ശങ്കവിട്ടു മമ മെയ്യിലണച്ചീ
മങ്കയൊന്നു പുണരും ദിനമേതോ..? 70
റൌക്കയാം ഹരിതസൂര്യപടത്താൽ
മേൽക്കണിഞ്ഞ കുളിർകൊങ്കകൾ രണ്ടും
അർക്കകാന്തിയിൽ വിളങ്ങിന ശീമ-
ച്ചക്കപോലെ ഹൃദയം കവരുന്നു. 71
ഉത്തമാംഗിയുടെ മദ്ധ്യമിതേല-
സ്സൊത്ത നല്ക്കനകകാഞ്ചിയണിഞ്ഞും
മേത്തരം കസവുപാവു ധരിച്ചും
ചിത്തജാര്ത്തി നിലവിട്ടരുളുന്നു. 72
രോമപങ്ങ്ക്തി, ജഘനം, തരുണിക്കു-
ള്ളോമദാത്തുക, കണങ്കുഴൽ , പാദം.
താൾ:ഉമാകേരളം.djvu/111
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
