Jump to content

താൾ:ഉമാകേരളം.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ആ മന്നൻ തന്നരമനയണഞ്ഞാരുമില്ലാത്ത നേരം ധീമൻ! വഞ്ചിപ്രഥിതധരണീനാഥതൻ ദൂതനെന്നായ് ആമനം ചെന്നിരികിലറിയിക്കേണമക്ഷീണക്ത്യോ സാമഞ്ജസ്യത്തിനു സദനമായുള്ള സാരസ്വതത്തിൽ        62


സ്മേരാസ്യത്തോടമിതകരുണാബദ്ധനാമദ്ധരിത്രീ- സ്വാരാട്ടാത്മശ്രവണയുഗളം സാവധാനം ഭവാനായ് ആരാലേകുന്നളവിൽ വെളിവായെന്റെ സന്ദേശവാക്യം പേരാർന്നീടും പെരിയ സചിവോത്തംസ! ശംസിക്കണം നീ.        63


'ദീനത്രാണത്തിനു ദിവസവും ദീക്ഷചെയ്വോരിലഗ്ര്യ- സ്ഥാനം നേടിദ്ധരയിലരുളും ധന്യസൗജന്യരാശേ; സ്യാനന്ദൂരംനഗരമവനംചെയ്തിടും റാണി മാലാർ- ന്നൂനം കൈക്കൊണ്ടുഴറിയറിയിക്കുന്നു സന്ദേശമേവം:        64


'പാരം കംസപ്രഭൃതിദിതിജാധീശപാശർക്കു വായ്ക്കും ഭാരം താങ്ങാൻ പടുതയൊഴിവായ്പ്പണ്ടു പാഥോധികാഞ്ചി ശ്രീരംഗേശൻ തിരുവടിയൊടായ് സങ്കടം ചൊന്നതില്ലേ? ധീരത്വംവിട്ടിവളുമധിനാ നൂനമാ സ്ഥാനമേറ്റു.        65


മന്നർക്കെല്ലാം മകുടമണിയാം മാന്യകീർത്തേ! ഭവാൻതാ- നെന്നല്ലല്പാടഖിലമകലാൻ മാർഗ്ഗമുണ്ടാക്കിടേണം; ഇന്നന്യർക്കില്ലതിനുതര, മാ വർഷകാലം വരുമ്പോ- ളന്നപ്പെണ്ണിന്നരിയ ശരണം മാനസപ്പൊയ്കമാത്രം.        66


നല്ലാർ, ദുഃഖാകുല, യബല, ഞാൻ ഭീരു, വാരും തുണയ്പാ- നില്ലാതുള്ളോൾ, സ്വജന, മവനീഭർത്രി, ശത്രുക്കൾ വായ്പോൾ, എല്ലാം ചിന്തിച്ചിടണ, മഗതിക്കെത്തുമാപത്തു തീർപ്പാ- നല്ലാതെന്തിന്നരചർ കണയും വില്ലുമേന്തുന്നു കൈയിൽ?        67


സേതുസ്നാനപ്രവണമതിയായ്പ്പണ്ടു രാമേശ്വരത്തേ- യ്ക്കാതുംഗശ്രീ തടവിന ഭവാൻ പോകവേ, വഞ്ചിനാട്ടിൽ ചാതുര്യത്തോടരുളിന മമ ജ്യേഷ്ഠനാദിത്യവർമ്മാ- വേതുംവയ്യേ കരുതുവതിനും ദുർവിധിപ്രകമങ്ങൾ!        68


ഈവഞ്ചിക്ഷ്മാഗൃഹവളഭിയിൽത്താമസാക്രാന്തി നീക്കി ശ്രീവർദ്ധിപ്പിച്ചരുളിയ മഹത്താകുമാ രത്നദീപം ജീവസ്നേഹസ്ഫുടഗുണദശാശാലിയായിട്ടുമയ്യോ! ദൈവദ്വേഷോൽക്കടപവനനിൽപ്പെട്ടു പെട്ടെന്നു കെട്ടു.        69


ഉള്ളിൽത്തിങ്ങും വിഷമൊടു ജഗൽപ്രാണനെബ്ഭക്ഷ്യമാക്കി- ത്തള്ളിക്കേറും മദമൊടു മഹാദുഷ്ടരാമെട്ടുവീടർ കൊള്ളില്ലാർക്കും പുലരുവതിന്നമ്മട്ടിലീ വഞ്ചിഭൂമി- ക്കുള്ളിൽ പാർക്കുന്നിതു ബലിഗൃഹത്തിങ്കൽ നാഗാഷ്ടകംപോൽ.        70


ആറാണ്മക്കൾക്കവനിയിതിൽ ഞാനമ്മയായ്ത്തീർന്നിതെന്നാൽ വീറാർന്നിദ്ദുഷ്പുരുഷരതിൽവച്ചഞ്ചിനും മൃത്യു നല്കി;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/122&oldid=172768" എന്ന താളിൽനിന്ന് ശേഖരിച്ചത്