<poem> ശങ്കവിട്ടു മലർവാടിയിലേതോ മങ്കതൻ വരവതെന്നു ധരിക്കെ വങ്കരുത്തെഴുമവൻ തരുഷണ്ഡ- ത്തിങ്കൽ മുത്തൊടു മറഞ്ഞു വസിച്ചു. 45
ചിത്രലേഖയൊടു ചേർന്ന മൃണാളീ-
ഗാത്രമേന്തുമുഷപോലെ തദാനീം
തത്ര തൻ സഖിയൊടൊത്തൊരു തന്വീ-
ഗോത്രമൗലിമണി മന്ദമണഞ്ഞു. 46
മുന്നിൽ വന്നു കുസുമങ്ങൾ പറിപ്പാൻ
നിന്നിടും സുദതി പിൻപുറമൊന്നാൽ
തന്നിൽ നിന്നു മിഴിയും മനതാരും
തോന്നിയോ ധനു പറിച്ചപോലെ. 47
'അന്നിദാഘമൊഴിവാർന്നു തുഷാര-
ക്കുന്നിൽനിന്നിനജ വാച്ചൊഴുകുന്നോ?
പിന്നിൽ മിന്നുമൊരു മിന്നലൊടും മൽ
സന്നികർഷഭുവി കൊണ്ടൽ വരുന്നോ? 48
ഓമനക്കനകപട്ടമതിന്മേൽ
ശ്രീമഹേന്ദ്രമണിപങ്‌ക്തി പതിച്ചോ?
ശ്യാമതാമരസകോമളദാമം
കാമനൻപിൽ മധുലക്ഷ്മിയണച്ചോ? 49
കൈവിടാതെ പുതുതേൻ നുകരാൻ കാൽ-
പ്പൂ വിരഞ്ഞു വരിവണ്ടിളകുന്നോ?
ആ വിദഗ്ദ്ധമദനന്റെ നവാബ്ദ-
ശ്രീ വിളഞ്ഞ തഴ മുന്നിലെഴുന്നോ? 50
കണ്ടിവാർകുഴൽ ചുരുണ്ടിടതിങ്ങി-
ക്കൊണ്ടിരുണ്ടിത! കണങ്കഴലോളം
നീ,ണ്ടിലഞ്ഞിമുതലാം മലർ ചൂടി-
ക്കണ്ടിടുന്നു; ശരി കാമിനിതന്നെ. 51
ഒക്കുമൊക്കുമിവൾ ഭൂപജയാമ-
ത്തൈക്കുരംഗമിഴി,യെന്നിവൾമൂലം
മൂക്കു,കണ്ണു,ചെവിയെന്നിവയെപ്പോൽ
ത്വക്കുമെൻ രസനയും സുഖമാളും? 52
മാറിനില്ക്കു കുഴലേ! ലവമൊന്നെൻ
ഹൗറിതൻ കനകസന്നിഭഗാത്രം
കൂറിൽ നോക്കണമെനിക്കു പുറംപോൽ-
പ്പേറിടായ്കയി കറുപ്പകമേയും.' 53
എന്നുരയ്പളവു കാഞ്ഞ നിലത്തിൽ-
ച്ചെന്നുവീണ മഴപോലെ വിരിഞ്ചൻ