ഉമാകേരളം/പതിനേഴാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പതിനേഴാം സർഗ്ഗം
[ 176 ] [ 177 ]


നിനവാർന്നു കണ്ടുമുദയരർഭയരാം
ജനമെന്നപോലകലെയോടി ഖലർ        4

ഇതരാലയങ്ങളൊളിവാർന്നളവിൽ-
ബ്ബത! തൽഗൃഹങ്ങളൊളിയറ്റവയായ്;
പതഗത്തിനൊക്കെയുമഹസ്സമൃതം;
സുതരാമുവുകപടലിക്കു വിഷം.        5

അരചക്കിടാങ്ങളുടെ നേർക്കൊളിവിൽ-
ക്കരശക്തി കാട്ടിയ ഖലപ്രഥമൻ
പരമാണ്ടിരുന്ന വസതിക്കകവും
സരസം കളിച്ചു കമലാഗ്രജയാൾ.        6

ബലവർജ്ജിതങ്കൽ നിജ ബാഹകളും
ബലവാന്റെ മുന്നിൽ നിജ ജംഘകളും
കലഹാന്തരത്തിലുതകുന്നു തുലോ-
മുലകിൽ ഖലന്നു മരണംവരെയും.       7

ഭടർ കാത്തു രാപ്പകൽ വസിച്ചൊരതിൻ
നട ശുദ്ധ ശൂന്യത വഹിച്ചു തദാ,
തടവറ്റു പട്ടി, പശു, പോത്തിതുകൾ-
ക്കുടമപ്പെടുന്നൊരു നികേതനമായ്.        8

അതിയായുറപ്പൊടവിടത്തിലെഴും
മതിൽ, കാലറന്തിതടഘാതമതിൽ
പതിവായ്ത്തുടർന്നിടുകയാ,ലിളകി
ക്ഷിതിയിൽ പതിച്ചു നിലവിട്ടു ജവാൽ.        9

കടൽമങ്കതന്നുടയ തങ്കമിഴി-
ക്കടചേർന്നു മിന്നിയൊരു പുരുഷൻ പോയ്,
കടവാതിൽ മുങ്ങയിവയെത്തി വിശ-
ങ്കടകൗതുകത്തൊടു കളിച്ചിടുവാൻ.        10

മുകളിൽജ്ജനങ്ങൾ കയറായ്കിലു,മൊ
ട്ടകമേ തൃണാദികൾ പെരുക്കുകയാൽ
മികവുള്ള മാടുകൾ മുറയ്ക്കിരവും
പകലും തുടങ്ങിയതിൽ മേച്ചിലിന്നായ്.        11

ഇണയറ്റിടും മൃഗമദംവഴിയായ്
മണമുറ്റിരുന്ന മുറിയാസകലം
ഇണപറ്റിടും മൃഗമദംവഴിയായ്
മണമറ്റു നാറി പരമപ്പൊഴുതിൽ.        12

പതിനെട്ടു കെട്ടിയലുമന്നിലയം
പതിവിട്ടു കെട്ടു വിഗതാശ്രയമായ്
പതിവായൊഴുക്കിനകമാർന്ന വന-
സ്പതിപോൽപ്പതിച്ചു തറമേൽ ത്വരിതം.        13

[ 178 ]


മതിയായ് ചുമന്നു; ചുമൽനോവു പൊറു-
പ്പതിനാവതല്ലണുവുമെന്നകമേ
ക്ഷിതിയോർത്തെറിഞ്ഞ ചുമടെന്നതുപോൽ-
ഗ്ഗതികെട്ടു താഴെയതു വീണു തദാ.       14

വിതതം തദീശനുടെ മാറിമേ-
റ്റിതരോപമാനമിയലാതെയതിൻ
കതകുള്ളതപ്പടി ചതിച്ചു കടു-
ഞ്ചിതൽ തിന്നുതിന്നു കഥ തീർന്നു ജവാൽ.       15

അവനൊത്ത കൈകൾ പടിയുത്തരമു-
ള്ളവയൊക്കെ വീണു തവിടായ്, പകരം
അവ രണ്ടൊടും തുലപെടും ഭുജഗ-
പ്രവരവ്രജം വിലസി തൽസ്ഥലിയിൽ.       16

ഒരുനാൾത്തമോമയതയേന്തിയൊര-
പ്പെരുതാം ഗൃഹം ബത! രജോമയമായ്,
വരുമാശു സത്വമയഭാവവുമെ-
ന്നരുളിത്തുടങ്ങി, വനസന്നിഭമായ്.       17

ബത! രാജമൗലിയൊടു പണ്ടു വിരു-
ദ്ധത പൂണ്ടവർക്കു പൂരമെന്നതുപോൽ
ചിതമറ്റതേ തൊഴിലിലന്നു പെടും
ഹതകർക്കു പേരരുളി തൽ ഗൃഹവും.       18

 

 
ഉടമസ്ഥനോടു പിരിവാനിടവ-
ന്നുടവുറ്റു മന്നിൽ നിപതിച്ചു ബലാൽ
ഉടനന്നികേതമുയിരറ്റിടുവോ-
രുടൽപോൽ മറഞ്ഞു സികതാമയമായ്.       19



ക്ഷിതിപാരികൾക്കുടയ ഗർജ്ജനവും
സതികൾക്കു വായ്ക്കുമൊരു രോദനവും
അതിൽ മദ്യപാത്രമുടയും സ്വനവും
പതിവായിരുന്നതൊരുമട്ടൊഴിവായ്.       20



ഏതു രാജധാനിയിൽ മികച്ചിടുവാൻ
കുതുകം തദീശർ ഹൃതി പൂണ്ടു പുരാ;
അതു പേപ്പിശാചറുകുലയ്ക്കമരാൻ
പുതുമേടയായ പിതൃകാനനമായ്.       21



ഉലകത്തിലെപ്പൊരുളിനൊക്കെയുമീ
നിലയെന്ന തത്വമറിയും പൊഴുതു,
പല തിന്മ വി,റ്റതിനെ വാങ്ങുമൊര-
ക്ഖലനാരു ശുദ്ധമൃഗമോ നരനോ?       22



പിടിയാത്ത മാറ്റലരൊഴിഞ്ഞ ഗൃഹം
കുടിയേറി ഞങ്ങൾ വേദീയഗുണം
 

[ 179 ]


വടിവിൽ സ്തുതിപ്പളവു നിഷ്ഫലമി-
പ്പടി യാത്രയെന്നരുളി പക്ഷിതതി.        23

അരി രാമനാമാമൊളിച്ചൊരിടം
ധരിയാതെ ഭൂപതി കുഴങ്ങിടവെ
അരികത്തു ചാരനൊരുവൻ വരവായ്'
ഹരിദശ:സന്നിധിയിലംശുസമം        24

അവനോതി 'നേമ,മറിയാമവിടേ-
ക്കവശത്വമുറ്റതിനടുത്തൊരിടം
തവ വൈരി പാർപ്പതിനെടുക്കുകയായ്
നവമാം വിലം ഭുജഗമെന്നവിധം.        25

അതിലോഭമാർന്ന പുരുഷന്റെയടു-
ത്തതിഥിപ്പടിക്കു ഹരിദശ്വകരം
അതിലെത്തിടാതെ ഭയദായകതയ്-
ക്കതിരായ് ലസിപ്പൂ വനമൊന്നവിടെ.        26

ഹരി, കൊമ്പനാന, കടുവാ, പുലി, വൻ-
കിരി, കാട്ടുപോത്തജഗരം, കരടി,
പരിചോടിവയ്ക്കതയി; സംയമനീ-
പുരി പാപികൾക്കുപടി പാർപ്പിടമാം.        27

പകപൂണ്ടു ഗോക്കളെ വധിപ്പതിനാ-
യകലത്തുമാ മൃഗകുലം വരവേ
മികവാളുമിന്ദുരവിഗോക്കളതി-
ന്നകമെത്തിടാത്തതുചിതോചിതമായ്.        28

ചുടലപ്പിശാചു, യജമാൻ, മറുതാ,
പടഭദ്രകാളി, വനയക്ഷി മുതൽ
നടനത്തിനെന്നുമതിനുള്ളിൽ കഹോൽ-
ക്കടഘോരമൂർത്തികൾ വരുന്നു പലർ.        29

ഉയരാത്ത വൃക്ഷവു,മതാശു നിജാ-
ലയമാക്കിടാത്തൊരു പിശാചു,മതിൽ
ഭയമാർന്നിടാത്തൊരയൽ വാസിയു,മി-
ല്ലയഥാർത്ഥമല്ലതതിഘോരവനം.        30

പകൽ, പൂർണ്ണിമാ നിശ, യമാതമി,യീ-
വക മൂന്നുമൊപ്പ, മിരുളെപ്പൊഴുതും;
പക വാച്ചപോൽ പ്രകൃതിരാക്ഷസിയായ്
പ്രകടീഭവിപ്പു അനദൃഷ്ടികളിൽ.        31

തരുയോധർതന്നുടെ രസാഭിധമാം
വരുണാസ്ത്രമേൽക്കുവതിലുള്ള ഭയം
പെരുതായ്,ത്തദീയവനപുരിനകം
വരുവാൻ മടിപ്പു ദവപാവകനും.        32

[ 180 ]


'മണമുണ്ടു മെയ്യി,ലതു കണ്ടിടുകിൽ,
ക്ഷണമെന്നെ യക്ഷി പിടികൂടുകയായ്'
ചുണവിട്ടതിന്നരികിലിത്തരമോർ-
ത്തണവാൻ മടിപ്പു ബത! ഗന്ധവഹൻ.        33

ശില ദന്തിപോൽ, സുമമിടയ്ക്കു കലർ-
ന്നില വാച്ചിടും ചെടി വരിപ്പുലിപോൽ;
ചലപർണ്ണശാഖ ശയുപോ, ലതിലീ-
യുലകത്തിലാരു മൃഗതയ്ക്കണവോൻ?        34

ക്ഷിതിയിൽ ജനാർദ്ദനനശേഷജന-
സ്ഥിതിഹേതു, രാത്രിചരർ പുണ്യജനം,
മതിയറ്റ മർതൃനിതുമട്ടു വന-
ദ്യുതി വാച്ചിടുന്നൊരുലകാണവനി!        35

പകലോർക്കിലും വിറ നരർക്കതിയാ-
യകമേ വരുത്തുമതിൽ മക്കളൊടും
പകയേറുമീ രിപു വസിപ്പു ഗുണാ-
ത്മക! പിന്നെയൊന്നുമറിയില്ലടിയൻ.        36

അതിനോതി മന്ന 'നരി നാടു ഭരി-
പ്പതിലാശവിട്ടടവി കാക്കുകയോ?
മതി; കാന്ദിശീകമൃഗഹിംസ യശോ-
ലതികാകൃപാണി പുരുഷർക്കു പരം.        37

കടുവാകണക്കതൊരു ദുഷ്ടമൃഗം
ചുടുകാടു മാടനുകണക്കു ദൃഢം;
കൊടുതാകുമാ വനമതിന്നു ശരി-
പ്പെടുവോരു വീടു, പലരട്ടെയതിൽ.        38

അതിനോതി മന്ത്രി: 'യവിടുന്നരുളു
ന്നതിലേറെ വാസ്തവമിരിക്കുകിലും
പ്രതിയോഗിയക്കുമതിയായതിനാ-
ലതിനുണ്ടു ദോഷമറിയിച്ചിടുവൻ.        39

നരിയെങ്കിലും മനുജമാംസമസം
പെരികെപ്പെടുന്നതു വധാർഹ, മിവൻ
ശരി നഷ്ടനോർക്കിലവിടേ,യ്ക്കതിനെ-
ന്തരിയൊരു വഞ്ചിധമണിക്കുമതോ?        40

പരിചിൽസ്സുയോധനനുമന്തകണ-
ച്ചരിയായദശികസുതന്റെ ഗളം
അരിയാതെ പണ്ഡവരിരുന്നതിനാൽ-
പ്പരിതാപകമാർന്നതറിയിക്കണമോ?        41

കുള,യിത്തിൾ, ചണ്ടി, ചിതൽ, തൊട്ടവയെ-
ക്കളയുന്നുവെങ്കിൽ മുഴുവൻ കുളവു;

[ 181 ]

വളരാൻ ഹണിക്കുമിഹമൊന്നരുളും
ജളർ നാലിഴയ്ക്കുമിതുമപ്പുറവും

ഒരു കീറൽ ഭിത്തിയെ മറിപ്പതുപോ-
ലൊരു പന്നി പുഞ്ചകൾ മുടിപ്പതുപോൽ
ഒരു തീക്കണം തെരുവശിപ്പതുപോ-
ലൊരു പാപി നാടിതു കെടുപ്പതിനും

ഉടൽ പാണ്ടു വാച്ചിടുകിലെന്തിനു ഹാ ?
കടൽനീരു ചേർന്നിടുകിലെന്തിനു പാൽ
കടമേറുകിൽ ദ്രവീണമെന്തിനു ? ദുർ-
ഘട,മെന്തിന്നുവഴി രിപുവൊത്തിടുകിൽ ?

കുലടാഗ്ര്യയാം ഗൃഹിണി, സർപ്പവില-
കലരും മരം, ഗരതുമൊത്ത ജലം,
ഉലകിൽപ്പിശാചമരുമാലയവും,
ഖലനാളുമുരു,മെവനും വെടിയു,.

കനിയെന്നപോലെ കനിവാകുകിലും
പനിയുഌഅ നേരമരുതേതുമതും;
അനിശം പ്രിയം നരനു പൂവു,മിഴി-
ക്കനിവാര്യമായണയുകിൽക്കദനം.

പരർതൻ സമൂലനിധനം നിയതം
കരണീയമെന്നവനുണർത്തിടവേ
ത്വരയോടതിന്നു വിടനൽകി ധരേ-
ശ്വര'നെങ്കിലാട്ടെ ശരി'യെന്നരുളി.

ഒരു പള്ളിവേട്ട തിരുമേനി കൊതി-
ച്ചരുളുന്നതായ്സ്സചിവനോതിടവേ
പെരുകിത്തുടങ്ങി പടകൊണ്ടു ചട-
ഞ്ഞൊരു സൈനികർക്കു നിലവിട്ട രസം.

പല രജ്ജു, തന്തു, വടിവാൾ, കണ, കൈ-
വല, കുടയന്ത്ര, മിവ പൂണ്ടുടനേ
നിലവിട്ടു പാഞ്ഞു മൃഗയയ്ക്കു രസാ-
കുലരായി നായ്ക്കളിടചേർന്ന ഭടർ.

ഇളവിന്നു കുട്ടികൾ മുസീയവഴി-
ക്കിളകും പടിക്കു മൃഗയയ്ക്കു പരം
ഇളതന്റെ നായകനകമ്പടി തെ-
ല്ലിളയാതെ പോയി ഭടർ മോദമൊടും ;

'ഹരിയെങ്കിൽ നന്നു വെടിവച്ചിടുവാൻ ;
ഹരി സാരമില്ല ; നരിതന്നെ ഗുണം ;
നരി തുച്ഛ,മൊറ്റയിലെതിർത്തുവരും
കരിയാണു കാര്യമതുമല്ല കീരി.

[ 182 ]
 കിരി പുല്ലൂ; വീഴ്വളവെതിർത്തു കുതി-
 ച്ചരികത്തു പാഞ്ഞീടുമതിൻ പിടിയിൽ
 പരിചോടൊരൊറ്റ വെടി വച്ചിടുകിൽ-
 ശ്ശരി, കാട്ടുപോത്തതിലുമേറെ രസം.         52


 എരുമക്കിടാക്കളിലുമേറെ രസം
 പെരുകും വ്യകവ്രജമെതിർത്തിടുകിൽ;
 പൊരുതാനവയ്ക്കു ബലമില്ല; മഹാ-
 മരുദന്നർ നേർക്കുകിലതാം കുതുകം.          53
 പലമട്ടിവണ്ണമുരചെയ്യിടുമാ-
 ബ്ബലശാലി യോധരൊടു കൂടി മുദാ
 നലമറ്റ വേട്ട തുടരാനടവീ-
 തലമെത്തി ഭൂപസ ചിവാഗ്ര്യരുടൻ.           54
 ഹരിണാക്ഷി, കോകമുല, ഭോഗികചം,
 ഹരിമദ്ധ്യ, മൃക്ഷകുലനാഥമുഖം,
 കരിയാന, മഗ്ര്യശുകവാണിയുമായ്,-
 പ്പരിചോടു മിന്നി വനലക്ഷ്മിപരം.           55
 ഇരുമുള്ളു, വേങ്ങ,യില,വാഞ്ഞിലി, നീർ-
 മരു,തീട്ടി, തമ്പക, മിലിപ്പ,യകിൽ,
 പെരുവാക, തേക്കു, മുതലായവിടെ-
 ത്തരുഷണ്ഡമുണ്ടു പലമാതിരിയിൽ.           56
 ധരതൊട്ടു വാൻ വരെയുമോടിയതിൽ-
 സ്സുരർ വച്ച പന്തയമെത്തിടുവാൻ 
 തരേപൂണ്ടു മത്സരമൊടത്തരുവിൻ-
 നിര മേൽക്കുയർന്നു കുതികൊള്ളുകയോ?       57
 തനതിച്ഛപോലെ മഴ കിട്ടുകയാൽ
 മനതാരിലുള്ളൊരു കൃതജ്ഞതയെ
 ഘനസഞ്ചയത്തൊടറിയിച്ചിടുവാൻ
 നിനവാർന്നു ശാഖികൾ കുതിക്കുകയോ?        58
 സുരപാദപാവലി, മഹാർഹപുര-
 ന്ദരമത്തദന്തി, രജനീശമൃഗം
 പരമാജ്ഞയീവക ഹരിപ്പതിനായ്
 മരമാം പടയ്ക്കടവി നൽകിയതോ?           59
 തെളിവേറുമാ വിവിധ വൃക്ഷഘടാ-
 മിളിതാടവീസ്ഥലിയെ യോധഗണം
 കളിയായ്ച്ചുഴന്നു നൃപകല്പനയാൽ-
 പ്പുളിനത്തെയങ്ങു പുഴയെന്നവിധം.             60

 അതിനപ്പുറം വനമിളക്കിടുവാൻ
ക്ഷിതിപൻ കഥിക്കവേ തദീയ ഭടർ [ 183 ]

ഗതിവേഗമാർന്നു ദവവഹ്നിസമം
കുതികൊണ്ടു ചുറ്റുമടവിക്കകമേ,        61

ഭടസിംഹനാദമുയരുന്നതു കേ-
ട്ടടരിന്നു തുല്യരിപുവെത്തിയതായ്
സ്ഫുടമോർത്തുണർന്നു മുകില്പോലലറി-
സ്സടയും കുടഞ്ഞു നിലയായി ഹരി.        62

പ്രലയാബ്ധിപോലെ ഭടവര്യർ കട-
ന്നലറുന്നതിന്നതൊരു മാറ്റൊലിയായ്;
നിലവിട്ടു രണ്ടുമൊരുപോലെ ഭയം
കുലയാനകൾക്കുതകുവാൻ മതിയായ്.        63

വെളിയുള്ളു രണ്ടുവശവും രിപുവിൻ
വിളികേട്ടു ഖേയമിരു കൊമ്പുകളാൽ
വെളിവിൽക്കുഴി,ച്ചതിൽ മദാംബു നിറ-
ച്ചൊളിയാതെ ദന്തി നിലയായ് പുറകിൽ.        64

തലപൊക്കിനിന്നു, തടി നീട്ടി,യിടം-
വലമക്ഷി തീപ്പൊരി പൊഴിച്ചലറി
ഉലകത്തിൽമെയ്യുടയ രൗദ്രരസം
തുലയാം പടിക്കു നിലയായി നരി.        65

പുലി, പൂച്ച, പാമ്പു, പുഴു, വൻ കിടി, ചു-
ണ്ടെലി, കാട്ടുപോത്തു, മുയൽ, സിംഹി, പശു,
കലികൊണ്ട ഹൃത്തിലിതുപോൽക്കരുതി-
ബ്ബലിയാം നൃപന്റെ ഭടർ പാഞ്ഞു ജവാൽ.        66

ചലപക്ഷി സർപ്പ മൃഗസങ്കുലമാം
നിലകോലുമാറു ഭടരാ വിപിനം
ബലമോടുണർത്തി വിളിയാൽ ത്വരിതം
മലയാൽസ്സുരാസുരർ മഹോദധിപോൽ.        67

വലകെട്ടിടുന്നു മറവാ,ർന്നരവാൾ-
ത്തലക്കാട്ടിടുന്നു, ധനു തക്കതുപോൽ
കുലയേറ്റിടുന്നു, വെടിവച്ചിടുവാൻ
നിലതേടിടുന്നു, നൃവരന്റെ ഭടർ.        68

വെടി, കുന്ത, മീട്ടി, കണ, വി,ല്ലരവാ,-
ളടി, വെട്ടു, തല്ലു, കൊടു, കെട്ടു, പിടി;
കിടി,യാന, പോത്തു, കടുവാ, പുലി,യി-
പ്പടിയുച്ചരിച്ചു പല വാക്കുമവർ.        69

ചതിയുള്ള മാനുഷനുമന്തമണയ്-
പതിൽ മേന്മ കോലുമവർ നേർവഴിയേ
ഗതിയാർന്നിടും മൃഗതതിക്കു ജവാൽ
ക്ഷതി നൽകിയെങ്കിലതൊരത്ഭുതമോ?        70

[ 184 ]


പരരോടു പോരിനു തുണയ്ക്കുവതീ
ദ്വിരദങ്ങളാണിവയിലെങ്ങനെ നാം
ശരമെയ് വതെന്നു ഭടജിഷ്ണുവൊരാ-
ളുരചെയ്തിതനൃഭടകൃഷ്ണനൊടായ്.        71

ഇതു നല്ല യുക്തി! ചില യോധർ തുണയ്-
പതുകൊണ്ടു ശത്രുഭടർ ബാന്ധവരോ?
കുതുകം കഥിച്ചിടുവതെന്നുടനേ
പുതു ഗീതയൊന്നവനതിന്നരുളി.        72

ക്ഷണമാത്മശങ്കയതുമൂലമക-
ന്നിണയറ്റെതിർത്തു വരുമക്കരിയെ
കണയൊന്നയച്ചു കഥ തീർത്തു വെറും
പിണമാക്കി വീഴ്ത്തി വനഭൂവിലവൻ.       73

ഇരുകൊമ്പതിങ്കൽ മുഴുമാർബിളിൽ വാർ-
ത്തൊരു തൂണുപോലെ വലുതായ് നെടുതായ്
മരുവുന്നതബ്ബലിയിലാത്മയശസ്-
തരുവിൻ ഫലപ്പടി കലർത്തി രസം.        74

ശവമാണു തന്റെയിര തീണ്ടിയവൻ
ധ്രുവമെന്നലർച്ചവഴിയോതിയുടൻ
അവനോടു ഭീമനൊടു പണ്ടസുര-
പ്രവരൻ ബകൻപടിയെതിർത്തു ഹരി.        75

കുരയുള്ള നായ്ക്കു കടിയില്ല; നിന-
ക്കരികൊമ്പനെങ്കിലിര നീയിതിനും;
പരമേവമോതിയതുതന്നരികിൽ
ത്വരയോടണഞ്ഞുയിർ മുടിച്ചു വെടി.        76

അരചൻ മരിച്ച പടയെന്നവിധം
കരൾ കാഞ്ഞു ബാക്കി മൃഗമാസകലം
വിരവിൽപ്പലായനമിയന്നു വനോ-
ദരഭൂവിലേക്കു ഭയവിഹ്വലരായ്.        77

എതിരിട്ട ദുഷ്ടമൃഗസംഹതിയെ-
ച്ചതി പാതി, പാതി ശരിയായ വഴി,
ഇതിലൊന്നെടുത്തു ഭടപങ് ക്തി വധി-
ച്ചതിനെ,ന്തതാണു മൃഗയാനിയമം.        78

ഇണചേർന്ന പന്നികളിലൊന്നിനുമേൽ-
ക്കണകണ്ടു പായുമൊരു മറ്റതിനും
ക്ഷണമന്തമേകി,യഴൽ രണ്ടിനുമ-
ന്നണയാതെ കാത്തു കനിവാർന്നൊരുവൻ.       79

ദലപുഷ്പയുക്തതരുശാഖകൾ തെ-
ല്ലുലയാതവയ്ക്കിടയിൽ നിന്നൊരുവൻ

[ 185 ]

അവ നോക്കി വെച്ച വെടി പങ്കജാക്ഷൻ
തുലയാർന്നു കൊണ്ടു നരി വീണു ഭൂവി

പ്രതിയോഗിതന്റെയുടൽ കീറിടുവാ-
നെതിരിട്ട പോത്തിനരികത്തുവരെ
കുതികൊൾവഞ്ചിന്നിര കൊരുത്തൊരുവൻ
ക്ഷതിനൽകി കൈവശമെഴും വെടിയാൽ.

വെടി തോക്കു യോധ,നുയിർ മേനിയതിൻ-
പടി വമ്പുലി,ക്കിവയൊരേ സമയം
കുഴിവിട്ടു പായുവതുപോൽ മൃഗയാ-
പഴിയാവു മിന്നി പങ്കൊത്തുതരായ്

അകലത്തു രണ്ടിടുവതിന്നു തരം
ശകലം പെടാതെ വിപിനത്തിനകം
അകതാരിൽ മാലുടയ ദുഷ്ടമൃഗ-
പ്രകരം തുടങ്ങി ഗതികെട്ടൊളിവാൻ.

അവതന്റെ പിൻപുഴറിയബ്ഭടരും
ജവമോടതിൻ നടുവണഞ്ഞിടവേ
അവർ കണ്ട കാഴ്ചയൊരു പുരുഷനും
ശിവനേ ! കഠോരമെഴുതാൻ വിഷമം.

ചുടുകല്ലിനാൽച്ചുവരു ചുറ്റിലുമു-
ക്കൊടുപു,ണ്ടകത്തു നിരയും പുരയും
പെടുമാറു കാണ്മൂ ഗുഹയൊന്നവിടെ-
ക്കുടി പാർപ്പതാരു ? നരനോ നരിയോ?

നടയിങ്കൽ നല്ല കുഴൽ നാലു നിറ-
ച്ചടരിന്നടുത്ത മൃഗസംഹതിയെ
തടവറ്റു കൊൽ വതിനു സജ്ജതയിൽ
ഭടവര്യർ നില്പൂ ; കുതുകം കുതുകം !

അതു രാമനാമറമിയറ്റിയതാം
പുതുമേടയെന്നു സചിവക്ഷീതിപർ
കുതുകത്തൊടോർപ്പളവു ശത്രു വരു-
ന്നതു കണ്ടു വീട്ടിനു വെളിക്കു ജവാൽ.

ഇതിനെന്തു ഹേതുവവനേവമുരയ്-
പതിൻ മുൻപു നാലുവശവും ഞൊടിയിൽ]
എതിരിട്ടു സത്വമതി, ദക്ഷനൊടായ്
ശിതികണ്ഠഭുതഗണമെന്നതുപോൽ.

പ്രതിഘ, കവിഞ്ഞു മുനി ചന്ദ്രമതീ-
പതിതന്റെ നേർക്കു മൃഗസംഹതിയെ
ഛതിയായയച്ചതുവിലും വിപിന-
ക്ഷിതിയുതമാത്രമിളകീല ദൃഢം.

[ 186 ]

ഒരുനാളുമില്ലിതുകണക്കിതെ-
ന്തൊരു മായമെന്നരി നിനച്ചിടവേ
ഒരു മത്തഹസ്തി ചുവർ കുത്തിമറി-
ച്ചൊരു ഘോഷമക്കുമതി കേട്ടു ജവാൽ.       90

കുഴൽ വാങ്ങി നാലുപുറവും വെടിവ-
ച്ചഴൽ പോക്കുവാനവനുറച്ചു തദാ;
പുഴപോലയാഴി ചെറു തോണി, മടൽ-
ത്തുഴയെന്നിവയ്ക്കു വശമായ് വരുമോ?        91

ഒരു ജന്തു ചാകുകിലതിൻ പിറകു-
ണ്ടൊരു ലക്ഷ,മെത്ര വെടിവയ്ക്കുമവൻ?
ഒരു പോക്കുമില്ല; പലർ നേർപ്പൊരുനാ-
ളൊരുവൻ മടങ്ങുവതു ലോകഗതി.        92

കുഴയുന്നു കൈകൾ, പിടയുന്നു മനം,
കുഴൽ താഴെവീണു വെടി തീർന്ന,തുടൻ
കഴലിന്നുകൊണ്ടുയിരെഴും ശവമാ-
യഴൽ പൂണ്ടു മന്നിൽ മറിയുന്നു ഖലൻ.        93

ഞൊടികൊണ്ടു രണ്ടു നരി പാഞ്ഞു ഹഠാൽ-
പ്പിടികൂടിടുന്നു, കഴലും തലയും
കടിവിട്ടുമാർന്നുമതിയായ്ത്തുമൂലം
പൊടി പറ്റിടുന്നു പിശിതസ്പൃഹയാൽ.        94

തടവറ്റു മുറ്റുമുയിർ വാരിയുടൽ-
ക്കുടമാർന്നതപ്പടി കണം കണമായ്
ഇടയിൽക്കിടന്നു വെളിയിൽക്കളവാൻ
സ്ഫുടമേകി കല്പനയവന്നു വിധി.        95

കലിവിത്തു കായ്ക്കുമുടനെന്നിളമേൽ
വലിയോർ കഥിപ്പതു യഥർത്ഥ,മവൻ
കലികൊണ്ടു ചെയ്ത കടുതാം ദുരിതാ-
വലി കൈയൊടേകിയ ഫലം കഠിനം.        96

ഉരുവിന്നകത്തുയിർ കിടന്നു പിട-
പ്പൊരുനേരമക്കുമതിതൻ കരളിൽ
വരുമേതുമട്ടു നിനവൊക്കെയുമെ-
ന്നരുളാൻ ഞെരുക്കമഹിനായകനും.        97

പലമട്ടു കൈ, വയർ, കഴുത്തു, മുഖം,
തല, നെഞ്ഞു, കാ,ലിവയിൽനിന്നു നിണം
നിലയറ്റു പാഞ്ഞു വികൃതസ്ഥിതിയിൽ
ഖലനൂഴിവിട്ടു യമപൂരണവാൻ.        98

അവനുള്ള മക്കൾ, മരുമക്ക,ളക-
ന്നവർ, മറ്റു ബാന്ധവർ, ഭുജിഷ്യർ, ഭടർ,

[ 187 ]


പതിനേഴാം സർഗ്ഗം സമാപ്തം