താൾ:ഉമാകേരളം.djvu/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


'മണമുണ്ടു മെയ്യി,ലതു കണ്ടിടുകിൽ,
ക്ഷണമെന്നെ യക്ഷി പിടികൂടുകയായ്'
ചുണവിട്ടതിന്നരികിലിത്തരമോർ-
ത്തണവാൻ മടിപ്പു ബത! ഗന്ധവഹൻ.        33

ശില ദന്തിപോൽ, സുമമിടയ്ക്കു കലർ-
ന്നില വാച്ചിടും ചെടി വരിപ്പുലിപോൽ;
ചലപർണ്ണശാഖ ശയുപോ, ലതിലീ-
യുലകത്തിലാരു മൃഗതയ്ക്കണവോൻ?        34

ക്ഷിതിയിൽ ജനാർദ്ദനനശേഷജന-
സ്ഥിതിഹേതു, രാത്രിചരർ പുണ്യജനം,
മതിയറ്റ മർതൃനിതുമട്ടു വന-
ദ്യുതി വാച്ചിടുന്നൊരുലകാണവനി!        35

പകലോർക്കിലും വിറ നരർക്കതിയാ-
യകമേ വരുത്തുമതിൽ മക്കളൊടും
പകയേറുമീ രിപു വസിപ്പു ഗുണാ-
ത്മക! പിന്നെയൊന്നുമറിയില്ലടിയൻ.        36

അതിനോതി മന്ന 'നരി നാടു ഭരി-
പ്പതിലാശവിട്ടടവി കാക്കുകയോ?
മതി; കാന്ദിശീകമൃഗഹിംസ യശോ-
ലതികാകൃപാണി പുരുഷർക്കു പരം.        37

കടുവാകണക്കതൊരു ദുഷ്ടമൃഗം
ചുടുകാടു മാടനുകണക്കു ദൃഢം;
കൊടുതാകുമാ വനമതിന്നു ശരി-
പ്പെടുവോരു വീടു, പലരട്ടെയതിൽ.        38

അതിനോതി മന്ത്രി: 'യവിടുന്നരുളു
ന്നതിലേറെ വാസ്തവമിരിക്കുകിലും
പ്രതിയോഗിയക്കുമതിയായതിനാ-
ലതിനുണ്ടു ദോഷമറിയിച്ചിടുവൻ.        39

നരിയെങ്കിലും മനുജമാംസമസം
പെരികെപ്പെടുന്നതു വധാർഹ, മിവൻ
ശരി നഷ്ടനോർക്കിലവിടേ,യ്ക്കതിനെ-
ന്തരിയൊരു വഞ്ചിധമണിക്കുമതോ?        40

പരിചിൽസ്സുയോധനനുമന്തകണ-
ച്ചരിയായദശികസുതന്റെ ഗളം
അരിയാതെ പണ്ഡവരിരുന്നതിനാൽ-
പ്പരിതാപകമാർന്നതറിയിക്കണമോ?        41

കുള,യിത്തിൾ, ചണ്ടി, ചിതൽ, തൊട്ടവയെ-
ക്കളയുന്നുവെങ്കിൽ മുഴുവൻ കുളവു;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/180&oldid=172832" എന്ന താളിൽനിന്ന് ശേഖരിച്ചത്