താൾ:ഉമാകേരളം.djvu/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വളരാൻ ഹണിക്കുമിഹമൊന്നരുളും
ജളർ നാലിഴയ്ക്കുമിതുമപ്പുറവും

ഒരു കീറൽ ഭിത്തിയെ മറിപ്പതുപോ-
ലൊരു പന്നി പുഞ്ചകൾ മുടിപ്പതുപോൽ
ഒരു തീക്കണം തെരുവശിപ്പതുപോ-
ലൊരു പാപി നാടിതു കെടുപ്പതിനും

ഉടൽ പാണ്ടു വാച്ചിടുകിലെന്തിനു ഹാ ?
കടൽനീരു ചേർന്നിടുകിലെന്തിനു പാൽ
കടമേറുകിൽ ദ്രവീണമെന്തിനു ? ദുർ-
ഘട,മെന്തിന്നുവഴി രിപുവൊത്തിടുകിൽ ?

കുലടാഗ്ര്യയാം ഗൃഹിണി, സർപ്പവില-
കലരും മരം, ഗരതുമൊത്ത ജലം,
ഉലകിൽപ്പിശാചമരുമാലയവും,
ഖലനാളുമുരു,മെവനും വെടിയു,.

കനിയെന്നപോലെ കനിവാകുകിലും
പനിയുഌഅ നേരമരുതേതുമതും;
അനിശം പ്രിയം നരനു പൂവു,മിഴി-
ക്കനിവാര്യമായണയുകിൽക്കദനം.

പരർതൻ സമൂലനിധനം നിയതം
കരണീയമെന്നവനുണർത്തിടവേ
ത്വരയോടതിന്നു വിടനൽകി ധരേ-
ശ്വര'നെങ്കിലാട്ടെ ശരി'യെന്നരുളി.

ഒരു പള്ളിവേട്ട തിരുമേനി കൊതി-
ച്ചരുളുന്നതായ്സ്സചിവനോതിടവേ
പെരുകിത്തുടങ്ങി പടകൊണ്ടു ചട-
ഞ്ഞൊരു സൈനികർക്കു നിലവിട്ട രസം.

പല രജ്ജു, തന്തു, വടിവാൾ, കണ, കൈ-
വല, കുടയന്ത്ര, മിവ പൂണ്ടുടനേ
നിലവിട്ടു പാഞ്ഞു മൃഗയയ്ക്കു രസാ-
കുലരായി നായ്ക്കളിടചേർന്ന ഭടർ.

ഇളവിന്നു കുട്ടികൾ മുസീയവഴി-
ക്കിളകും പടിക്കു മൃഗയയ്ക്കു പരം
ഇളതന്റെ നായകനകമ്പടി തെ-
ല്ലിളയാതെ പോയി ഭടർ മോദമൊടും ;

'ഹരിയെങ്കിൽ നന്നു വെടിവച്ചിടുവാൻ ;
ഹരി സാരമില്ല ; നരിതന്നെ ഗുണം ;
നരി തുച്ഛ,മൊറ്റയിലെതിർത്തുവരും
കരിയാണു കാര്യമതുമല്ല കീരി.

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/181&oldid=172833" എന്ന താളിൽനിന്ന് ശേഖരിച്ചത്