ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കിരി പുല്ലൂ; വീഴ്വളവെതിർത്തു കുതി-
ച്ചരികത്തു പാഞ്ഞീടുമതിൻ പിടിയിൽ പരിചോടൊരൊറ്റ വെടി വച്ചിടുകിൽ- ശ്ശരി, കാട്ടുപോത്തതിലുമേറെ രസം. 52
എരുമക്കിടാക്കളിലുമേറെ രസം പെരുകും വ്യകവ്രജമെതിർത്തിടുകിൽ; പൊരുതാനവയ്ക്കു ബലമില്ല; മഹാ- മരുദന്നർ നേർക്കുകിലതാം കുതുകം. 53
പലമട്ടിവണ്ണമുരചെയ്യിടുമാ- ബ്ബലശാലി യോധരൊടു കൂടി മുദാ നലമറ്റ വേട്ട തുടരാനടവീ- തലമെത്തി ഭൂപസ ചിവാഗ്ര്യരുടൻ. 54
ഹരിണാക്ഷി, കോകമുല, ഭോഗികചം, ഹരിമദ്ധ്യ, മൃക്ഷകുലനാഥമുഖം, കരിയാന, മഗ്ര്യശുകവാണിയുമായ്,- പ്പരിചോടു മിന്നി വനലക്ഷ്മിപരം. 55
ഇരുമുള്ളു, വേങ്ങ,യില,വാഞ്ഞിലി, നീർ- മരു,തീട്ടി, തമ്പക, മിലിപ്പ,യകിൽ, പെരുവാക, തേക്കു, മുതലായവിടെ- ത്തരുഷണ്ഡമുണ്ടു പലമാതിരിയിൽ. 56
ധരതൊട്ടു വാൻ വരെയുമോടിയതിൽ- സ്സുരർ വച്ച പന്തയമെത്തിടുവാൻ തരേപൂണ്ടു മത്സരമൊടത്തരുവിൻ- നിര മേൽക്കുയർന്നു കുതികൊള്ളുകയോ? 57
തനതിച്ഛപോലെ മഴ കിട്ടുകയാൽ മനതാരിലുള്ളൊരു കൃതജ്ഞതയെ ഘനസഞ്ചയത്തൊടറിയിച്ചിടുവാൻ നിനവാർന്നു ശാഖികൾ കുതിക്കുകയോ? 58
സുരപാദപാവലി, മഹാർഹപുര- ന്ദരമത്തദന്തി, രജനീശമൃഗം പരമാജ്ഞയീവക ഹരിപ്പതിനായ് മരമാം പടയ്ക്കടവി നൽകിയതോ? 59
തെളിവേറുമാ വിവിധ വൃക്ഷഘടാ- മിളിതാടവീസ്ഥലിയെ യോധഗണം കളിയായ്ച്ചുഴന്നു നൃപകല്പനയാൽ- പ്പുളിനത്തെയങ്ങു പുഴയെന്നവിധം. 60 അതിനപ്പുറം വനമിളക്കിടുവാൻ ക്ഷിതിപൻ കഥിക്കവേ തദീയ ഭടർ