താൾ:ഉമാകേരളം.djvu/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തീക്കപ്പലാഴിയിൽ നിരന്തിന ലന്തകൂടി-
യീക്കെല്പെഴാത്ത ചെറുവഞ്ചിയൊടേറ്റു പോരിൽ
തോല്ക്കിൽപ്പരന്റെ കഥ ഞാൻ പറയേണ്ടതെന്തു-
ണ്ടൂക്കിൽപ്പെരുത്തവർ സുനീതിപഥത്തിൽ നില്പോർ       105

ചിത്താവലേപമൊടു പാഞ്ഞു വരുന്ന ടിപ്പു-
സ്സുൽത്താനെയും പടയിൽ വെല്ലുമിതിന്റെ നാഥർ
ഉൾത്താപമേവനുമകറ്റി വിശിഷ്ടകീർത്തി
വിത്താർജ്ജനത്തൊടു വിളങ്ങിടുമെന്നുമെന്നും        106

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/176&oldid=172827" എന്ന താളിൽനിന്ന് ശേഖരിച്ചത്