Jump to content

താൾ:ഉമാകേരളം.djvu/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> നാമാബ്ധിത്തിരകളെ വേണമെങ്കിലെണ്ണാ- മീമന്നിൽപ്പെടുമുപലയങ്ങളെയുമെണ്ണാം വ്യോമത്തിൽത്തെളിയുമുഡുക്കളെയുമെണ്ണാ,- മാമട്ടല്ലവയുടെ സംഖ്യയറ്റമില്ല.        10


കട്ടിത്തംപെടുമൊരു പെട്ടിവിട്ടു ചുറ്റും- പൊട്ടിപ്പാഞ്ഞിടുമെലിവാണമെന്നപോലെ മുട്ടിൽപെട്ടരിനിരയമ്പരന്നു മാറും- മട്ടിൽ തദ്വരടകൾ പാഞ്ഞു നാലുപാടും.        11


കാട്ടാനെന്തൊരു വകയുള്ളു? കുണ്ടിൽ വീണാൽ- ക്കാട്ടാനത്തലവനുമക്കിടപ്പുതന്നെ; കൂട്ടാക്കതരിയെ,യഴിച്ചുവിട്ട കൂറ്റൻ- കൂട്ടായ് വാണൊരു മുകിലന്നുമുള്ളുലഞ്ഞു.        12


'പത്തിക്കോപ്പുടയൊരു പാമ്പിനാലുമീയെൻ പത്തിക്കോർപ്പളവിടിവെത്തുവാൻ പ്രയാസം; കത്തിക്കും കടുകണകൾക്കുമെന്തു കാട്ടാം? കത്തിക്കുന്നിതു കഠിനം കടന്നലുള്ളം.        13


പോരാടുന്നതിനു പൊരുത്തമില്ല; മാറി- പ്പോരാനായ് മുതിരുകിൽ വിട്ടിടുന്നുമില്ല; പോരാ, മെയ്യുയിരിവ വേർപെടുന്ന ദിക്കായ്; പോരായ്മപ്പെരുവഴി കാൺക; പോക്കു മുട്ടി.        14


ഈയാമ്പാറ്റകളൊടു തോറ്റുവെന്നുവന്നാ- ലീയാൾക്കെന്തിനിയൊരു മേന്മയുള്ളു മന്നിൽ? പോയാൽപ്പോയ് പുക,ളുയിരെങ്കിലും കിടപ്പാ- നായാസപ്പെടണ,മിരുന്നു കാലു നീട്ടാം.        15


നായാട്ടും നലമിയലുന്ന പോരുമായാൽ- ക്കൈയായ്, കൈയണിവൊരു ഖഡ്ഗമാ,യെതിർപ്പോർ ആയാസത്തോടുമകലത്തു മാറിയെൻ പേ- രായാമിന്യനുകകരാവദാതമാക്കും.        16


ആമട്ടല്ലടവിതു, നിന്നു കൈ തിരുമ്മാ- നാമല്ലാതൊരു കഴിവാർക്കുമില്ലശേഷം; ഹാ! മന്ദം ചെറിയൊരു കട്ടുറുമ്പു തൊട്ടാൽ- ക്കേമത്തം പെടുവൊരു കൊമ്പനും കുഴങ്ങും.        17


ചാരേ വന്നൊരു കൊതു സഞ്ചരിക്കിലാരും നേരേ തൻ വലതുചെകിട്ടിൽ വച്ചുകാച്ചും; പാരേവം പണിതതു; തുച്ഛനും ചിലപ്പോൾ- പ്പേരേന്തും പെരിയവനെക്കുഴക്കിലാക്കാം.        18


മാലല്പം മനസി വരേണ്ട; മന്ത്രമാണി- ക്കാലത്തിൽക്കളവൊടു കാഫരിന്നു കയ്യാൾ,

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/147&oldid=172795" എന്ന താളിൽനിന്ന് ശേഖരിച്ചത്