ഉമാകേരളം/പത്തൊമ്പതാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പത്തൊമ്പതാം സർഗ്ഗം
[ 196 ]
പത്തൊൻപതാം സർഗ്ഗം


എമ്പാടുമഷ്ടാലയവർണ്ണനത്തിനാൽ
വൻപാപമാർജ്ജിച്ച മദീയ തൂലികേ!
അൻപാർന്നു നീ വാഴ്ത്തുക രാജപുത്രിയും
തമ്പാനുമായുള്ള വിവാഹമംഗലം        1

ഓരോതരം വിഘ്നമിയന്നു മന്ത്രിയും
താരോമനത്തയ്യലുമങ്ങിമിങ്ങുമായ്
സുരോഡുനാഥാഗ്ര്യകഖോപമാനരായ്
ഹാ! രോദനം ചെയ്തു ദിനങ്ങൾ പോക്കിനാർ        2

വേനല്ക്കു പിൻപേ മഴയും കുഴിക്കുമേ-
ലീ നമ്മൾ കുന്നും പതിവിന്നു കാണുവോർ

[ 197 ]

നൂനം ജഗത്തിങ്കലെവന്നുമാവിധ-
ദൂനത തെറ്റാമെന്തിനപ്പുറം സുഖം        3

ദാരിദ്ര്യ ദുനന്നു മഹാരസം ധനം ;
ഭുരിക്ഷു സർത്തന്നതിരമ്യ രോദനം ;
പാരിച്ച വെയിലിൽ തണൽ പാന്ഥനുത്സവം ;
പാരിൽസ്സുഖത്തിന്നഴലാദികാരണം.        4

ഏവം നിനച്ചൂഴിയിലപ്പൊഴപ്പൊഴായ്
ദൈവം നരന്നേകിടുമത്തലൊക്കെയും
ആവശ്യകം തന്നെ ; ശിരസ്സു പോരുമെ-
ന്നേവൻ ത്യജിപ്പോനടിയില്പെടും പദം ? (യുഗ്മകം)        5

ഏതാകിലും തമ്മിലകറ്റിയേറെനാൾ
ധാതാവിളം തയ്യിലിനും യുവാവിനും
മാതാവതല്ലാത്തൊരു മാലണയ്ക്കിലും
സ്ഫീതാനുകമ്പാരോമേന്തിയന്ത്യമായ്.        6

എല്ലാത്തടസ്ഥങ്ങളുമറ്റു മന്ത്രിയും
മല്ലാക്ഷിയും ദമ്പതിഭാവമേന്തുവാൻ
ഉല്ലാഘയാം രാജ്ഞിയനുജ്ഞ നൽകിനാ-
ളല്ലാതെയെന്തുള്ളൂ തദീയ നിഷ്കൃതി ?        7

കാർത്താന്തികന്മാർ ഗുണദോഷമാകവേ
പാർത്താദമിച്ചോതിയ പുണ്യവേളയിൽ
നിർത്താരിതൾക്കണ്ണി സനാഥയാകുവാ-
നോർത്താളുമാദേവി തദീയ മന്ത്രിയാൽ.        8

ശ്രോത്രപ്രിയം ഭാവുകമീയുദന്തമ-
ഗ്ഗോത്രയ്ക്കകം വാഴ് വൊരു പൗരർ കേൾക്കവേ
നേത്രത്തിൽ മോദാംബുവൊടം ബുജാക്ഷനെ-
സ്തോത്രങ്ങളോതി പ്രണമിച്ചു ധന്യരായ്.        9

നാലായി കൊല്ലം നയമുള്ള മന്ത്രിയും
ലോലാക്ഷിയും തങ്ങളിൽ വിപ്രയുക്തരായ്
മാലാർന്നു നാളൊന്നു നെടും ചതുര്യുഗം-
പോലാകുലപ്പെട്ടു കഴിക്കയല്ലോ ?        10

നേരായി മുന്നം മനോഖ്യം മന്മഥ-
പ്പേരായതിൻ പിൻ, പഥ മാരനാമവും
ചേരാൻ തനിക്കർഹതയുള്ള വാസ്തവം
താരാശുഗൻ മൂന്നിനു രണ്ടു ചൊല്ലിനാൻ.        11

ചാരത്തണഞ്ഞപ്പുറവും കഥിക്കുവാ-
നാരംഭമക്കൾമലനാർന്ന വേളയിൽ
ദൂരത്തു കാർമേഘമകന്നു ; വാനിടം
പാരം പതുക്കെത്തെളിവാർന്നു പിന്നെയും        12

[ 198 ] <poem>

തൈമാസമെത്തുന്ന വെളുത്തവാവുനാ- ളാ മാനിനിക്കുള്ള മനോജ്ഞബാന്ധവം വിമാനമാത്യൻ തുടരാൻ വിധിച്ചു തൽ കോമാനുഷകൻ ഗണിതജ്ഞസത്തമൻ        13


ലോകത്തിനുള്ളിൽക്കുളിരി യുവക്ഷമാ- മികൻ കൊടുക്കുന്നു വെളിക്കതേകുവാൻ പോകട്ടെ ഞാനെന്നതുപോലെ വഞ്ചിയിൽ ശ്രീകമ്രഹേമന്തമണഞ്ഞു സത്വരം        14


പാകാരി നീഹാരധരം പൊടി,ച്ചതി- ലോകാന്തരത്തിങ്കലുതിർത്തു വാഴ്കയോ? നാകാപഗാവീചികൾ ശികരോല്ക്കരം വൈകാതെ കീഴ്പ്പോട്ടു പൊഴിച്ചുകൊൾകയോ?        15


രാകാബ്ജബിംബം പൊടിഭസ്മമായ്ത്തകർ- ന്നാകാശമാർഗ്ഗത്തെ വെടിഞ്ഞു വീഴ്കയോ? ഭൂ കാളുമോജസ്സൊടു വെന്നനംഗന- സ്തോകാത്മകീർത്തിച്ഛട വീശി നിൽക്കയോ?        16


ഭൂമഞ്ജുഗാത്രിക്കു ഹരിദ്വയസ്യമാർ പ്രേമത്തൊടേകും ശിശിരോപചാരമോ? ഹേമന്തകാലപ്രകൃതിപ്രയുക്തമാം കാമപ്രശസ്താധ്വരവേദി ധൂമമോ?        17


വാരാംഗനാനിർഝരസംഗമോത്ഥമാ- യോരോ നവസ്വേദകണാഭിവൃഷ്ടിയോ? ധാരാളമായ്ത്താഴെ വഴിഞ്ഞൊലിക്കുവോ- രൈരാവതത്തിന്റെ മദാംബുധാരയോ?        18


മാരാമയം തീർപ്പതിനായ്പ്പരാശരൻ പേരാർന്നിടും കേരളനാടണഞ്ഞുവോ? ആരാദ്യുഗാന്തത്തിനു മുൻപുതന്നെയ- ക്ഷീരാബ്ധിയിൽക്കോളിളകിത്തുടങ്ങിയോ?        19


ഈമട്ടു ലോകം നിരുപിച്ചിടുംവിധം ഹേമന്തകാലാഖ്യ യുവാവു വേണ്ടപോൽ ഓമൽധരിത്രീകമനിക്കു മഞ്ഞണി- ക്ഷൗമം കരാബ്ജത്തിലണച്ചിതദ്ദിനം        20


കട്ടിത്തുഷാരത്തിരയാടതൻ വെളി- ക്കൊട്ടിജ്ജനം നില്ക്കിലതും തടസ്ഥമാം; തട്ടിത്തകർക്കട്ടെ നവർത്തുലീലതൻ- മട്ടിന്നു മേന്മേൽ വിജനത്തിലിച്ഛപോൽ        21


എന്നുള്ളിലോർത്തോ ഹിമകാലമാരുതൻ മന്നും വിയർത്തും വിറപൂണ്ടിടുംവിധം

[ 199 ]

പിന്നും മദത്തോടു ചരിച്ചു തൻഗ്രഹം
തന്നുള്ളിലോടിച്ചു ജനത്തെയാകവേ?       (യുഗ്മകം)22

അന്തിക്കു മേന്മേലൂലകെങ്ങുമൊന്നുപോൽ-
പ്പൊന്തിപ്പെരുക്കുന്നൊരു ശീതമേൽക്കുവാൻ
പന്തിക്കു പറ്റാതെയൊളിച്ചു മാറിനാൻ
വൻ തിഗ്മഭാസും വഴിവിട്ടുവിസ്മയം.       23

കൂട്ടാളിയാം കാറ്റിനു വാച്ച വിക്രമം
കേട്ടാലയം തോറുമണഞ്ഞു പാവകൻ
കൂട്ടാക്കിടേണ്ടെന്നുരചെയ്യൂ മുറ്റുമാ-
നാട്ടാർക്കു വായ്ക്കും വിറയെക്കെടുത്തിനാൻ.       24

പാരം ജഗൽപ്രാണനരാതിയായ് ഭവി-
ച്ചോരജ്ജനം മിത്രവിയുക്തമെങ്കിലും
വൈരം വെടിഞ്ഞെത്തിടുമാശ്രയാശനാൽ
സൈ്വരം സനാഥത്വമിയന്നു ചിത്രമേ !       25

ചുറ്റും നിറഞ്ഞുള്ള മുറിക്കകത്തു പോയ്
പറ്റും ജനം വാതിലടച്ചു വേണ്ടപോൽ
മുറ്റും പുതയ്ക്കും ചകലാസുകൂടിയും
ചെറ്റും തടുത്തില്ല ഹിമാർത്തിയെന്തദാ.       26

ആ വേലയൊട്ടുക്കു വൃഥാവിലെന്നു ക-
ണ്ടാവേളയിൽപ്പുരുഷർ ചാതകങ്ങൾ പോൽ
പൂവേണികൾക്കൊത്ത പയോധരങ്ങൾ തൻ
സേവേച്ഛ മാത്രം ഹൃദിപൂണ്ടു നിർഭരം.       27

പ്രേമപ്പിണക്കം പെരുകുന്ന മാനിനി-
ക്കോമൽ പ്രിയൻ ചാടുവചസ്സുരയ്ക്കുവാൻ
തൂമഞ്ഞണിച്ചന്ദ്രിക വാച്ച രാത്രിയിൽ-
ക്കാമം ശ്രമിച്ചില്ല,തു പിഷ്ടപേഷണം.       28

സ്വൽപം വിളംബിക്കുകയാൽ കയർക്കുമോ
മൽ പത്‌നിയെന്നോർത്തണയുന്ന കാന്തനെ
ഉൽപന്നരാഗം പഥി താൻ പുണർന്നിടാൻ
തൽ പത്തനം വിട്ടു ഗമിച്ചു തദ്വധു.       29

ഓമൽത്തുഷാരർത്തു വഴിക്കടിച്ചതാം
തൂമഞ്ഞിണങ്ങും പടവീടുതന്നകം
കാമന്റെ സാക്ഷാൽപ്പടവീടുപോലതോർ-
ത്താ മഞ്ജുജായാധവർ പോരിനെത്തിനാർ.       30

പാരാതെ വെള്ളസ്സുമനോവിരോധിയെ-
പ്പോരാളി വെൽവാൻ ഭയിതന്നു കാന്തയാൾ
നേരായ്ത്തുണച്ചാൾ, നമകാജിയിൽപ്പൂതാ-
നാരായണന്നോമന ....മപോലവേ.       31

[ 200 ]


നീഹാരശീതജ്വരമിങ്ങു, മക്കണ-
ക്കാഹാ! സ്മരോഷ്ണാജ്വരമങ്ങു, മൊപ്പമായ്
ബാഹാബലം കാട്ടിടുവാൻ വിയുക്തർതൻ
ദേഹാഖ്യമാം ശോണിതപൂരണഞ്ഞുതേ.       22

ആ വിപ്രയോഗം പെടുവോർക്കൊരാഴിപോൽ
ഹാ വിസ്മയം! നീണ്ട ഹിമർത്തുരാത്രിയെ
ഭൂവിങ്കൽ നാരീകുചകുംഭഭുവിനെ-
കൈവിട്ടാടാത്തോരെളുതിൽക്കടന്നുതേ.       23

അല്ലാത്ത സാധുക്കളെ രാവിൽ മന്മഥൻ
കൊല്ലാതെ കൊൽ വാൻ പ്രഥമാശുഗം തുലോം
എല്ലായ്പ്പൊഴും വി,ട്ടതു തുണിതന്നക-
ത്തില്ലാതെയായ്ത്തീർന്നു കുറേദ്ദിനങ്ങളിൽ.       24

സ്വൈര്യം പ്രിയൻ ഹൈമനതായിടും മരു-
ത്തീരണ്ടുപേരാലൊരുപോലെ പീതമായ്
ആ രക്തകാമിനിന്യധരോഷ്ഠപല്ലവം
നേരത്തൊടൊന്നിച്ചു വെളുത്തുനിൽക്കയായ്.       25

ചുണ്ടിന്നു രാഗം കുറവാകിലെന്തക-
ത്തണ്ടിന്നതേറിത്തഭഭീകരെത്തുലോം
കണ്ടിങ്കരിക്കാർകചമാരിനോദയം
കണ്ടില്ലതിന്മട്ടു നടിച്ചു പുൽകിനാർ.       26

നേരം വെളുത്തും രവിസുതനെത്തിയും
ദൂരത്തു മാറാൻ കമലാരിയാം ഹിമം
ആരംഭമാർന്നില്ല; വിപക്ഷവിക്രമം
സ്വൈരം ധരിപ്പാൻ ജലഹൃത്തിനൊക്കുമോ?       27

സാവിത്രിയാലർഘ്യമുഷസ്സിലേകിടും
ഭൂവിണ്ണാവർക്കും മുറ മാറി,യർക്കനെ
സേവിക്കയായാതപമേറ്റുമജ്ജനം
ഹാ! വിസ്മയം! സീൽകൃതിമന്ത്രമോതിയും.       28

സ്വാപം ജനംപൂണ്ടു നിജോയേത്തിലും;
ലോപം തദർഘ്യത്തിനു പറ്റി മേൽക്കുമേൽ;
ഹാ! പത്മിനിക്കും തെളിവില്ല; ഭാനുമാൻ
കോപം പരം പൂണ്ടതിലെന്തൊരത്ഭുതം?       29

തുച്ഛൻ തുഷാരപ്രതിപക്ഷിയെങ്കിലും
തച്ഛക്തി കാട്ടാൻ കരമായിരത്തെയും
ഇച്ഛയ്ക്കതിൽച്ചേർത്തു നിതാന്തമന്തക-
ന്നച്ഛൻ തപിപ്പിച്ചു ജഗത്തശേഷവും.       30

ചൂടേറിയെന്നാലേ തിളയ്ക്കു ദുർഘൽ
പാടേ തണുത്താലതിലും ഭയങ്കരം;

[ 201 ]

<poem> പാടേണ്ട രണ്ടറ്റവുമേതൊരാളുമെ- ന്നീടേവുമക്കാവമുണർത്തി ലോകരെ.        41


ആ മൺജുവാകും തൂഹിനർത്തു രാത്രിയിൽ- ത്തൂമഞ്ഞു കോരിച്ചൊരിയും ദിനങ്ങളിൽ പ്രേമം ജരാർത്തന്നുമണച്ചു മങ്കയിൽ- കാമൻ ജയിക്കുന്നു കരത്തിൽ വില്ലുമായ്.        42


പൂങ്കാവിൽ വണ്ടിണ്ട മദിച്ചു മേൽക്കുമേൽ ത്ജങ്കാരമാളും പ്രഥമർത്തൂ നിഷ്ഫലം ഓങ്കാരമൂലത്തിനെയിട്ടിളക്കുവാൻ ഞാൻ കാമനായാൽച്ചരമർത്തു തേടുവൻ.        43


സോമപ്രഭൻ മന്ത്രി നൃപാത്മജയ്ക്കണി- ക്ഷൗമത്തെ നൽകും സുദിനോദയത്തിനാൽ ആമട്ടു മുന്നിൽജ്ജനകമ്പകാരിയാം ഹേമന്തകാലം കൃതകൃത്യമായിപോൽ.        44


മാരധ്വജം പോൽ മകരാഖ്യയേന്തിടു- ന്നോരഗ്ര്യമാസത്തിൽ വെളുത്തവാവുനാൾ സുരൻ നിജാഭിഖ്യയെഴുന്ന മന്ത്രിതൻ സ്വൈരം രസിക്കാതെ മറഞ്ഞു വാർദ്ധിയിൽ.        45


സുനാസ്ത്രദേവന്നനുരൂപദമ്പതി- സ്ഥാനാപ്തിമൂലം ചരിതാർത്ഥനാകുവാൻ ആ നാളിലൊക്കും തരമെന്നു കണ്ടു തൽ- സേനാനി ചന്ദ്രൻ തെളിവാർന്നു മിന്നിനാൻ.        46


നന്നായ്ച്ചമഞ്ഞന്തിയിലാത്മമന്ദിരം വന്നാശ്രയിക്കുന്ന സുപർവരാജനെ തൻ നാഥനെന്നായ് നിരൂപിച്ചു പൂർവദി- ക്കന്നാദരിച്ചൻ പൊടു സൽക്കരിച്ചുതേ.        47


ആരമ്യസംബന്ധദിദൃക്ഷു വാസവൻ പാരം സഹസ്രാക്ഷികളും തുറന്നപോൽ സ്വൈരം നഭോവീതിയിലപ്പൊൾ മേൽക്കുമേൽ താരങ്ങളൊന്നിച്ചു വിളങ്ങി ഭംഗിയിൽ.        48


ദ്യോവപ്പടിക്കാർന്നൊരു ദീപപങ് ക്തിയോ ? മാവൻ പിലേന്തുന്ന കലാപജാലമോ ? ആ വന്മതിക്കുള്ളനുഗാമിവർഗ്ഗമോ ? ദേവവ്രജത്തിന്റെ നവാവതാരമോ ?        49


ഏവം പ്രകൃത്യംഗനയഭ്രകംബളം കൈവച്ച,തിൽ കാട്ടിന കമ്രശില്പമോ ? ദേവപ്രിയാകേശമഴിഞ്ഞു കല്പക- പ്പൂവങ്ങുമിങ്ങും ചിതറിപ്പതിക്കയോ ?        50

[ 202 ]

ഈമട്ടെഴും മോടികളംബരത്തിലും
കാമം വളർത്തും കമനീയരാത്രിയിൽ
ഓമൽക്ഷിതീശാത്മജയുല്ലസിക്കുവോ-
രാ മന്ദിരത്തിൽ കഥയോതിടേണമോ?        51

കോലാഹലപ്പോരൊടു കോളുകോണ്ടതിൽ-
പ്പാലാഴി വായ്പ്പാർന്നതു പാടി വാഴ്ത്തുവാൻ
നാലാനനൻ നാവിവനായിരത്തിലും
മേലായ്ത്തരുന്നാളൊരുമട്ടിൽ നോക്കുവൻ.        52

ധാരാളമുത്സാഹവുമാളുമർത്ഥവും
ചേരാൻ കഴിഞ്ഞാലതിൽനിന്നെഴും ഫലം
നേരായ് ദൃഗാസേചനകത്വമാർന്നുകൊ-
ണ്ടാ രാവിലാ വാസ്തുവിലുല്ലസിച്ചുതേ.        53

കല്യാണശൈലസ്തനിയാകുമോമന-
ക്കല്യാണിയെത്തൽ കരകൗശലോചിതം
കല്യാഗ്രിമത്വം കലരുന്ന തോഴിമാർ
കല്യാണവേഷം ചമയിച്ചു കമ്രമായ്.        54

ബാലയ്ക്കെഴും വാർകുഴൽ ചിക്കുമാളിതൻ
ലോലങ്ങളാം പാണിനഖങ്ങളദ്ദിനം
നീലക്കൊടുംകാറിനുമേൽക്കളിച്ചിടും
നാലഞ്ചു വെള്ളിൽപ്പറവയ്ക്കു തുല്യമായ്.        55

പൊന്നോമനക്കാർകുഴൽ ചീകിയാളിമാർ
മുന്നോട്ടു ചാച്ചൻപൊടു കെട്ടിവച്ചുതേ,
ഒന്നോടെയാസ്യേന്ദുവിനെ ഗ്രസിച്ചിടാ-
മെന്നോർത്തു മേല്പെട്ട തമസ്സുപോലവേ.        56

ആളിവ്രജത്തിങ്കലൊരുത്തി തൽക്ഷണം
ചൂളിക്കുമേൽ പിച്ചകമാല ചുറ്റിനാൾ,
കാളിന്ദിതൻ നീരിനു സൈകതത്തെയു-
ല്ലാളിത്യയാം ശാരദവേലപോലവേ.        57

വേണിക്കുമേലന്യവയസ്യയപ്പൃഥു-
ശ്രോണിക്കു ചൂടിച്ച ചുവന്ന റോസകൾ
ചേണിൽ സ്മരൻതൻ തഴമേൽ പതിച്ചതാം
മാണിക്യരത്നപ്പടി ലാലസിച്ചുതേ.        58

ഓമന്മലർക്കൂന്തലഴിച്ചൊരാളിതൻ
കൈ മഗ്നമാകുന്നൊരു പാത്രവാരിയും
ആ മങ്ക കസ്തൂരിയരച്ചിടുന്നതാം
ശ്രീമത്വമേറും പനിനീരുമൊപ്പമായ്.        59

ആധാരമാധേയവിശേഷമോതവേ
ബോധാപ്തി വന്നസ്സഖിയാൾ ഹിമോദകം

[ 203 ]

ബാധാലവം നീങ്ങിയൊഴിച്ചരച്ചുതേ
സാധാരണാന്യം മൃഗനാഭികർദ്ദമം        60

പഞ്ചാരവാണിക്കളികത്തിലിട്ടുതേ
വഞ്ചാരു കസ്തൂരിവിശേഷകം സഖീ,
അഞ്ചാം പിറത്തിങ്കളതേവരെ ഗ്രഹി-
ച്ചഞ്ചാതെ സൂക്ഷിച്ച തമിസ്രമെന്നപോൽ        61

കണ്ടിക്കരിങ്കാർകുഴലാളൊരാളിയെ-
ക്കൊണ്ടിച്ഛപോൽക്കണ്ണെഴുതിച്ചു കമ്രമായ്;
തൊണ്ടിപ്പുതുത്തേൻ, മുകൾ കീഴുമൊപ്പമായ്,
വണ്ടിണ്ട പൊൽത്താരിതളിൽപ്പെടുന്നപോൽ.        62

തങ്കക്കവിൾതട്ടു തുടയ്ക്കുമന്യയാം
മങ്കയ്ക്കതിൽത്തൻ വദനേന്ദു കാണവേ
തങ്കയ്യിളങ്കാറ്റിലുലഞ്ഞ തങ്കച-
ത്തിങ്കൽ പ്രവേശിക്കുകയായൊതുക്കുവാൻ.        63

ലോലാക്ഷിതൻ ചെഞ്ചൊടി വീടിതൻ രസം
മേലാർന്നു ശോണച്ഛവി പൂണ്ടു വീണ്ടുമേ,
ചേലാണ്ടിടും കോകനദച്ഛദം നറും-
ബാലാർക്കഭാസ്സേറ്റുദയത്തിലെന്നപോൽ.        64

താടങ്കഹാരാദി വിഭൂഷണങ്ങളാൽ
കോടക്കരിങ്കാർക്കുഴലാൾ വിളങ്ങിനാൾ,
ജാടയ്ക്കു കത്തും മണിദീപപങ് ക്തിയിൽ-
ക്കേടറ്റ വേളിക്കതിർമണ്ഡപോപമം.        65

കൈ, നാസ, മദ്ധ്യം, വിരൽ, കാൽ, ഗളം, ശ്രവ-
സ്സാനാരിയേഴംഗവു, മേന്തി മിന്നിനാൾ,
ആനാൾ നവാശ്മങ്ങളെ, യങ്കമേഴെഴും
ശ്രീനാടകം സദ്രസമൊൻപതും വിധം.        66

മാരന്റെ പൊൽചെപ്പെതിർകൊങ്കകൾക്കുമേ-
ലാരമ്യ വെൺപട്ടിണിറൗക്കി ചാർത്തിനാൾ,
ആരഗ്വധം പൂത്തൊരു കുന്നുകൾക്കുമേൽ-
പ്പാരം വിളങ്ങും ശരഭദ്രമെന്നപോൽ.        67

ആമങ്കമാർമൗലിയരയ്ക്കു കോമള-
ക്ഷൗമം ധരിച്ചങ്ങു വിളങ്ങി ഭംഗിയിൽ,
തൂമഞ്ഞു ചുറ്റും ഹിമവാനിലാളുവോ-
രാ മഞ്ജുദിവ്യൗഷധിയെന്നപോലവേ.        68

'ആ വശ്യവാക്കാം കവിതൻ വചസ്സിനും
ലാവണ്യമേറും വധുവിൻ വപുസ്സിനും
ദൈവം തുണയ്ക്കും കൃഷിഭൂവിനെന്നപോ-
ലാവശ്യമോ ദോഹദമമലംകൃതി?'        69

[ 204 ]

എന്നായ് നിനയ്ക്കേണ്ടൊരു വസ്തുവെത്രതാൻ
നന്നാകിലും നന്മയതിന്നു കൂട്ടിടാം;
ഒന്നാന്തരം പാലിനു പഞ്ചസാര ചേർ-
ത്തെന്നാലതിൻ സ്വാദുതയേറുകില്ലയോ?        70

വ്യവഹാരവായ്പാർന്ന കവീന്ദ്രർ ചെയ്യുവോ-
രാഹാര്യനൈസർഗ്ഗികഭംഗിയോജനം
നീഹാരശൈത്യം ഹൃദി നൽകിടാത്തതാർ-
ക്കാഹാ തരംചേർന്ന ചരിത്രനോവൽപോൽ.        71

ആമട്ടു വൈദഗ്ദ്ധ്യമെഴും വയസ്യമാർ
പൂമഞ്ജുഗാത്രം ചമയിച്ച സുന്ദരി
കാമം ജയിച്ചാൾ കലിതാനുഭാവനാം
കാമന്നു കമ്രോത്സവവൈജയന്തിയായ്.        72

കുട്ടിക്കുരംഗാക്ഷി ചമഞ്ഞു നിന്നിടും
മട്ടിൽത്തദാസ്യം മുകുരത്തിൽ നോക്കവേ
തട്ടിക്കളഞ്ഞിട്ടുമതിങ്കൽനിന്നുടൻ
പൊട്ടിപ്പുറപ്പെട്ടു മൃദുസ്മിതാങ്കുരം.        73

മാരൻറെ ചേതഃകുമുദപ്രബോധനം,
സൈരന്ധ്രിമാർതൻ പ്രമദാബ്ധിവർദ്ധനം,
ഈ രണ്ടിനും കാരണമാം സ്മിതേന്ദുവ-
സ്സാരംഗനേത്രയ്ക്ക് നവീനഹാരമായ്‌.        74

ആത്താനുമോദപ്രസരാ൦ബുരാശിമേൽ-
ക്കൂത്താടുമുള്ളിൽക്കുയിൽവാണിമാർമണി
അത്താമരാക്ഷന്നുമുമയ്ക്കുമാർന്നിടും
കാൽത്താർനിറുത്തിത്തൊഴുതാൾ വിനീതയായ്‌.        75

എന്നിട്ടു പിന്നെസ്സുമുഹൂർത്തവേളയിൽ-
പ്പൊന്നിൻനിറം പൂണ്ടൊരു പൂവൽമേനിയാൾ,
തന്നിഷ്ടമാരായ വയസ്യമാരുമാ-
യോന്നിച്ചു വൈവാഹികശാല പൂകിനാൾ.        76

ശ്രീവഞ്ചിഭൂഭർത്ത്രി തദാത്മജൻ യുവ
ക്ഷ്മാവല്ലഭൻ മന്ത്രിവരിഷ്ഠനാം വരൻ
ദൈവജ്ഞർ വിപ്രോത്തമർ പൗരർ നാട്ടുകാ-
രീവണ്ണമേറെജ്ജനമങ്ങു മേവിനാർ.        77

ശ്രീമൽക്കവാടംവഴി കണ്ണയച്ചുകൊ
ണ്ടാമർത്യർ വാഴുംപൊളവർക്കു മുന്നിലായ്
പൂമഞ്ജുമെയ്യാൾ മുറിയിൽക്കരേറിനാൾ
സോമൻറെ മൂന്നാംപിറ വാനിലെന്നപോൽ.        78

പേരാർന്ന ലന്തശ്ശരറാന്തലിൻ നിരയ്-
ക്കാരാൽപ്പകൽ ദീപഫലം വരുത്തിയും
നേരായ്‌ത്തനുശ്രീ ലയമേകിലും മണീ-
വാരാഭയാൽ കാഞ്ചനഭൂഷ കാട്ടിയും.        79

[ 205 ]

ഈടിൽജ്ജനത്തിനു മധുദയത്തിലാ-
വാടിക്കകം പോവൊരു ബോധമേകിയും,
മോടിക്കു പൊൽക്കൈവള കർണ്ണവീഥിയിൽ-
ക്കൂടിഝണൽക്കാരസുധാംബു തൂകിയും.        80

സോമപ്രഭാസ്യം ത്രപകൊണ്ടു താഴ്കിലും
പ്രേമത്തിനാലൂന്നു കൊടുത്തുയർത്തിയും,
ആ മന്നിനായി സ്മിതനേത്രകാന്തിയാൽ
ക്ഷൗമക്കരിമ്പട്ടണി വീണ്ടുമേകിയും,        81

ഓടാതെനിൽക്കും മഴനാളിൽ മിന്നലോ?
ചൂടാകെ നീങ്ങും രവിതന്റെ രശ്മിയോ?
ഈടായ്ച്ചരിക്കും നവഹേമവല്ലിയോ?
വാടാത്ത വാനിൻമലർ കോർത്തമാലയോ?        82

ലാവണ്യപാഥോനിധി പെറ്റ ലക്ഷ്മിയോ?
ദേവൻ വിധിക്കുള്ളൊരു ശിൽപസീമയോ?
പൂവമ്പനേന്തും പുതുമോഹനാസ്ത്രമോ?
ജീവൻപെറും ജ്യേഷ്ഠരസപ്രഭാവമോ?        83

ഈമട്ടനേകംവിധമുള്ള ചിന്തകൾ-
ക്കാ മർത്ത്യവൃന്ദത്തിനു ഹേതു നൽകിയും,
ഓമൽപ്രിയോപാന്തമണഞ്ഞു തയ്യലാൾ
പൂമങ്ക മുന്നം ഹരിപാർശ്വമെന്നപോൽ. (കുളകം)        84

സത്യസ്ഥനേകൻ ചതുരാസ്യനാദരാൽ
ക്ഷിത്യംഗനാപങ്‌ക്തിയിലദ്വിതീയയായ്
അത്യത്ഭുതം തീർത്തവളെ ദ്വിതീയയായ്
സത്യസ്ഥനന്യൻ ചതുരാസ്യനക്കിനാൻ.        85

ആരോമലാൾ ദക്ഷിണതൊട്ടു വേണ്ടതാ-
മോരോ ചടങ്ങും നിറവേറ്റി നന്മയിൽ
നേരോടു ഗുർവാജ്ഞ ലഭിച്ചു മന്ത്രിയുൾ-
ത്താരോടു നൽകും മുറി താണു വാങ്ങിനാൾ.        86

എല്ലാരുമാകീടുമനുഗ്രഹാഖ്യമാം
ചൊല്ലാർന്ന പന്തൽപ്പൊലിവാകെ വാങ്ങവേ
മല്ലാക്ഷിയാൾക്കും കണവന്നുമന്നു പ-
ണ്ടില്ലാത്ത ധന്യത്വമുദിച്ചു നിർഭരം        87

ആ രാജ്ഞിതൊട്ടോർ വിടനൽകിയസ്ഥലം
പാരാതെവിട്ടുൾക്കുളിരാന്തിമേൽക്കുമേൽ
സ്മേരാനനാംഭോരൂഹരായ കാമുക-
ന്മാരാത്മലീലാനിലയത്തിലെത്തിനാർ.        88

ഒന്നിച്ചതിൽച്ചെന്നളവും നൃപാലകൻ
തന്നിഷ്ടപുത്രിക്കുമമാത്യവര്യനും
നിന്നില്ല നേരോ കളവോ നടക്കുവോ-
ന്നെന്നിത്തരം ഹൃത്തിലെഴുന്ന സംശയം.        89

[ 206 ]

ആ രണ്ടുപേർക്കും, പരിചാരകവ്രജം
ദൂരത്തുപോയ് വാതിലടച്ചു, മപ്പുറം
വേരറ്റു മാഞ്ഞില്ല മലർക്കിടക്കമേൽ
സ്വൈരം പ്രവേശിപ്പളവോളമാ ഭ്രമം       90

കൺ, കാതു, മൂക്കെന്നിവകൊണ്ടു നിശ്ചയം
താങ്കായ്കയാൽ ത്വഗ്രസനേന്ദ്രിയങ്ങളെ
ശങ്കാത്യയത്തിന്നപയുക്തമാക്കിനാർ
പൊൻ കാൽതൊഴും മേനിയെഴുന്ന കാമുകർ       91

അന്യോന്യമൊക്കും പ്രണയത്തിലാദ്യമാം
കന്യോപഭോഗാവസരം ലഭിക്കവേ
ധന്യോഹമെന്നായ്ക്കരുതും യുവാവിനെ-
ന്തന്യോപചാരം വിധിയാൽ വിധേയമായ്?       92

വാനം വിരക്താശയനുൾക്കുരുന്നിനാൽ
നൂനം സ്വദിക്കും ഗതികെട്ട പായസം
താനന്പിൽ വേൾപ്പോളനുരൂപയാകില -
ന്നീ നമ്മൾ വാഴും ധരതാൻ ത്രിവിഷ്ടപം.       93

ശ്രീമെത്തുമദ്ദമ്പതിമാർ തുടർന്നിടും
കൈമെയ് മറന്നുള്ളൊരു കമ്രലീലകൾ
ആ മെച്ചമേറിന കൈടഭാരിതൻ
പൂമെത്തയോർത്താലൊരുമട്ടു വാഴ്ത്തിടാം.       94

ആ മഞ്ജുളശ്രീമണിസൗധതല്ലജം
കാമൻറെ യുദ്ധങ്കണമായമൂലമോ
കാമം ഭയംപൂണ്ടു കുതിച്ചു മുന്നമേ
ഹാ! മണ്ടി നിദ്രാബല മാറി ദൂരവേ ?        95

പ്രേമത്തൊടന്നപ്പികവാണിതൻറെ നേർ-
ക്കോമൽക്കടക്കൺമുനയൊന്നയയ്ക്കവേ
ആ മന്ത്രിപാളീതിലകത്തിൽ വാച്ചിത-
ക്ഷാമം പരക്കെപ്പൂളകാഖ്യകൂഡ്മളം.       96

പൂന്തയ്യലന്നാളിൽ നവേഢയെങ്കിലും
താൻതന്നെ മോദത്തിൽ മറന്നുപോകയാൽ
സ്വാന്തത്തിനാൽപ്പോൽ ക്രിയയാലൂമദ്ദിനം
കാന്തന്നധീനസ്ഥിപൂണ്ടു മേവിനാൾ.       97

ആകമ്രഭാസ്സാർന്ന കരങ്ങൾ രാവിലും
കോകങ്ങളിൽ ചേർത്തൊരു ലോകബാന്ധവൻ
ശോകം സദണ്ഡത്വമിയന്നവയ്ക്കുടൻ
പാകത്തിലാറ്റിപ്പരിചോടു മിന്നിനാൻ.       98

സ്വാഭാവികം കർക്കശഭാവമുള്ളവൻ
ഭൂഭാരവാഹിക്കു നിപീഡനാർഹനാം
ഈ ഭാസുരാപോക്തിയിലർത്ഥമുള്ളതാ-
യാ ഭാഗ്യവാൻ തൽക്രിയകൊണ്ടു കാട്ടിനാൻ.       99

[ 207 ]

ഓണത്തിലാർ പന്തുകളിക്കൊരുങ്ങിടാ?
വേണം മിഥോമത്സരികൾക്കു മർദ്ദനം;
ചേണമ്പിലാളുന്നൊരു ചക്രവർത്തികൾ-
ക്കാണന്വഹം ലോകർ കരം കൊടുപ്പതും.        100

താനാദ്യമാളും പ്രിയപാണിപീഢനം
സൂനാംഗിതൻ വത്സതനൂജയുഗ്മവും
ആ നാളിലാണ്ടപ്പൊഴവയ്‌ക്കു തുല്യമായ്-
പ്പീനാദരം മൂത്തു വഹിച്ചു മിന്നിനാൾ.        101

പൊന്നിൻ‌കുടം കുങ്കുമചിത്രകം വഹി-
ച്ചുന്നിദ്രഭാസ്സാർന്നു വിളങ്ങി നിൽക്കയോ ?
മന്നിൽഗ്ഗിരീശൻ ശശിഖണ്ഡചൂഡനായ്
വന്നിഷ്‌ടഭക്തന്നു വരം കൊടുക്കയോ ?        102

കാന്തിക്കിരിപ്പാം കമലത്തെ മേൽക്കുമേൽ-
പ്പൂന്തിങ്കൾ ചുംബിപ്പിളവായതിൻ ദലം
താൻ തിട്ടമായ് സങ്കുചിതത്വമേറ്റമ-
ന്നേന്തിത്തുടങ്ങുന്നതു തൽഗുണോചിതം.        103

സ്വാപത്തെ നീക്കും സുമനസ്സുകൾക്കുടൻ
ലോപം വെടിഞ്ഞെത്തി സൂധാശനത്വവും;
കാപട്യമറ്റുൾത്തളിർ തമ്മിലൊക്കുകിൽ
ഭൂ പറ്റിടും ദമ്പതിമാർക്കു നാകമായ്.        104

പത്തായിരം ബിന്ദു തനിക്കും തന്നതാ-
മത്താർമിഴിക്കുള്ള ചൊടിക്കു തൻ‌കടം
സത്താമരാത്യൻ കുറവാൻ കൊതിക്കയാൽ
മൂത്താർന്നതിന്നായൊരു ബിന്ദു നൽകിനാൻ.        105

ഏകാംബരത്തിന്നു ലഭിച്ചൊരാക്ഷതം
ഭീകാളുമുള്ളത്തൊടു കണ്ടനേരമേ
ഹാ! കാലദോഷം സ്വകുലത്തിനാർന്നതായ്
വൈകാതെയന്യാംബരമോർത്തകന്നുപോയ്.        106

ആമട്ടതിൻ പിൻ‌പവരാർന്നിടുന്നതാം
പ്രേമം പുലർത്തും പെരുമാറ്റരീതികൾ
കാമം സമീപേ കഥ കണ്ടു നിന്നിടും
കാമന്നുപോലും കഴിവില്ല വാശ്ഃ‌ത്തുവാൻ.        107

ഓരോതരം ചാടുവചസ്സു ഹൃഷ്‌ടനായ്-
പ്പോരോലുമക്കാമിയുരച്ചു വാഴവേ
ആരോമലാൾ കണ്ണിൽ നിറഞ്ഞു നില്‌പതാം
നീരോടിവണ്ണം പ്രതിവാക്യമോതിനാൾ.        108

‘ഹാ കഷ്‌ടമയ്യോ! നരഹത്യഹേതുവാൽ
ലോകം വെറുക്കേണ്ടൊരു പാപമാർന്ന ഞാൻ
പോക - വിട്ടീടുക, നാരകത്തിലോ
നാകത്തിലോ സംയമനിക്കിരിപ്പിടം ?        109

[ 208 ]


ഹന്താതിമാത്രം ക്ഷമയേന്തിടും ഭവാ‌—
ന്നെന്താതനെപ്പോലെപരാധിയില്ലൊരാൾ;
എന്താണു ഞാൻ കാട്ടുവ, തുപ്പുചേർന്ന പാ—
ലെന്താകിലും തീർച്ച പിരിഞ്ഞുപോയിടും.        110

എന്നെക്കുറിച്ചേവനുമെത്രശങ്കയാ—
ണെന്നെന്റെ നാവാലുരചെയ്യുവാൻ പണി;
എന്നെത്യജിപ്പാനറിയിച്ചിടുന്നു ഞാൻ;
പിന്നെ പ്രമാണം പ്രിയചിത്തവൃത്തിതാൻ.’        111

എന്നോതിയച്ഛൻ മരണക്കിടക്കയിൽ—
ത്തന്നോടുരപ്പാനരുൾ ചെയ്തയാജ്ഞയും
പൊന്നോമനക്കൊങ്കയിലശ്രുവാർത്തുകൊ—
ണ്ടന്നോഷധീശാനന ചൊല്ലിനിർത്തിനാൾ.        112

നിർമ്മായമാവാക്കുകൾ കേട്ടു വഞ്ചിഭൂ—
ശർമ്മാവലംബം സചിവൻ സ്മിതത്തൊടും
ഭർമ്മാംഗിതൻ മുഗ്ദ്ധമുഖം മുകർന്നതിൻ
ഘർമ്മാശ്രുബിന്ദുക്കൾ തുടച്ചു ചൊല്ലിനാൻ:        113

‘പോരും വിഷാദിച്ചതു ജീവനാഡി! നീ
കാരുണ്യമുണ്ടായ്ക്കരയാതിരിക്കണേ!
ഭീരുക്കളിൽ ധീരതയെത്ര വായ്ക്കിലും
ഭീരുക്കൾതാനായവർ; സമ്മതിച്ചു ഞാൻ.        114

ചേണുറ്റ വഞ്ചിക്കരിബാധ തീർക്കയാ—
ലാണുങ്ങൾ നേടാത്തൊരു പുണ്യമോമനേ!
വേണുംപടിക്കാണ്ട നിനക്കു കല്മഷം
കാണുന്നവൻ തേനിനു കയ്പു കണ്ടിടും.        115

ഇക്കുത്സിതൻ ഞാനെവിടെക്കിടപ്പൂ? നീ
നിൽ‌ക്കുന്നതെ, ങ്ങോർക്കിൽ നമുക്കു സത്യമായ്
തെക്കും വടക്കും പെടുമദ്‌ധ്രുവങ്ങളോ—
ടൊക്കുന്നതാമന്തരമുണ്ടു തങ്കമേ!        116

നാരിക്കു നേരായ്പ്പുരുഷന്നു നന്മയി—
പ്പാരിൽ ഭവിപ്പാൻ പണിയെന്ന വാസ്തവം
ആരിൽ കാണാതെ? കളഞ്ഞ രാമനോ
പേരിന്നുമാളുന്നു പൊറുത്ത സീതയോ?        117

നിന്നച്ഛനെന്താണപരാധ, മമ്മഹാ—
നെന്നച്ഛനെക്കാളുമെനിക്കു വേണ്ടവൻ;
എൻനന്ദി നീർത്തുള്ളി; അദംഗഖിലബ്ധമാം
വന്നന്മ ദുഗ്ദ്ധാംബുധി; ഭീമമെൻ‌കടം.        118

ഞാനല്ലയോ പാപി? വിപത്തിനാൽ‌പ്പരം
ഭുനത്വമേന്തീടിന നിന്നെയേകയായ്
താനന്നു വിട്ടോടിയ, തെന്നോടൊപ്പകായ്
ഹാ നന്ദികേടാർന്നവനേവനൂഴിയിൽ?        119

[ 209 ]


ജായാപദം നീയുരരീകരിച്ചിരി-
പ്പായാലുമാ, രെന്നപരോക്ഷദൈവതം;
നീയായ ദിവ്യൗഷധിയോടു ചേർന്നു മേ-
ലീയാരകൂടം തപനീയമാകണം.        120

ഹേ തന്വി! ദിവ്യാഞ്‌ജനമെന്റെ കണ്ണിനും
ഗീതം ചെവിക്കും സുമനസ്സു മൂക്കിനും
നീതന്നെ തേൻ നാവിനുമഗ്രവർണ്ണകം
ഭൂതന്നിലെൻത്വക്കിനുമെന്നുമെന്നുമേ.        121

എന്നോതിയച്‌ഛസ്‌ഫടികാന്തരംഗനായ്-
പ്പൊന്നോമനക്കാൽ പണിയുന്ന കാന്തനെ
കുന്നോടെതിർക്കും കുളുർകൊങ്കയാളുടൻ
തന്നോടണച്ചാൾ തടവേതുമെന്നിയേ.        122

ആ മട്ടിൽ നാൾ നാഴികയാക്കി മേൽക്കുമേ-
ലാ മഞ്ഞുകാലത്തിലുമന്തിതോറുമേ
ശ്രീമന്മഥാതിഥ്യസുഖസ്രവന്തിയിൽ-
ക്കാമം വിഹാരത്തോടു വാണു കാമികൾ.        123

സേനാനിയും മന്ത്രിയുമാകയാൽപ്പരം
നാനാപ്രകാരം പ്രിയനുള്ള വേലയിൽ
പിനാദരാൽ പാൽമൊഴി പങ്കുകൊണ്ടു വാ-
ണാ നാൾകുറച്ചാള്ളവറ്റ തൽഭരം.        124

[ 210 ]


യൂറോപ്പിലെജ്ജനപദങ്ങൾ തൊടാതിരിക്കു—
മാ, റോർത്തുകൊണ്ടതിനു മേക്കു വടക്കു മാറി
കൂറോടു മേന്മയിലിതിന്നിടമീശനേകി;
മാറോടൊടാരു കനകത്തകിടേച്ചുകെട്ടും?       130

ചുറ്റുമ്പെടും ചെറുകിടങ്ങു നികന്നിടായ്വാൻ
മറ്റുള്ള നാടുകൾ കിടന്നു മുരഞ്ഞിടുമ്പോൾ
മുറ്റും കിടങ്ങിനിതിനംബുധിതന്നെ വന്നു
പറ്റുന്നുവെങ്കിലതു ഭാഗ്യവിശേഷമല്ലേ?       131

പാരം മലയ്ക്കു നടുവിൽപ്പെടുവോരു നാടും
നേരറ്റിടുന്ന കവികൾക്കു പയോധികാഞ്ചി;
ആ രമ്യനാമമിതിനൊന്നതിനു നൽകിൽമാത്രം
ദൂരത്തുമില്ലതിശായോക്തികഥാപ്രസംഗം.       132

പങ്കംവെടിഞ്ഞൊരു ജയദ്ധ്വജമെന്നു ലോകം
ശങ്കപ്പെടുന്ന പല പാമരജാലമോടും
അങ്കത്തിലംബുധിയെ വെന്നടികൊണ്ടമർത്തി
വങ്കപ്പലുണ്ടിതിനു ചുറ്റിലുമുല്ലസിപ്പൂ.       133

പൊക്കം കലർന്നു നലമാർന്നിടതൂർന്നു ചുറ്റു—
മക്കപ്പലിന്റെ നിര വന്മതിലെന്നപോലെ
തക്കത്തിൽ വായ്ക്കുമളവിൽപ്പുനരുക്തിതന്നെ—
യിക്കമ്രമാം ജനപദത്തിനു ബാക്കി ദുർഗ്ഗം.       134

മാന്തോറ്റകണ്ണിമകളാം മലർമങ്കയാൾ പോയ്
സ്വാന്തോത്സവത്തൊടനിശം സുഖമായ് വസിപ്പാൻ
താൻ തോഷവായ്പൊടു സരില്പതി പൺറ്റു തീർത്ത
പൂന്തോട്ടമെന്നിതിനെയേവരുമോർത്തുപോകും.       135

ഊക്കമ്പിടുന്ന ഭടർ പോരിനൊരുങ്ങിനിന്നും
നീക്കംവെടിഞ്ഞു പുക യന്ത്രശതം വമിച്ചും
ഈക്കല്യനാടിതരമായൊരു ഘോരയുദ്ധ—
ത്തീക്കപ്പലിങ്കിടയിൽ വൻകടലിൽ കിടപ്പൂ.       136

കൃത്യപ്പടിക്കുലകിനുള്ള മഹാഭരത്തെ
നിത്യം വഹിക്കിലുമശേഷമുലഞ്ഞിടാതെ
പ്രത്യക്ഷമാം പ്രഥമകച്ശപമെന്ന ശങ്ക
മത്യന്തരത്തിൽ മനുജർക്കിതു നൽകിടുന്നു.       137

സ്പാനിഷ്ജനങ്ങൾ പവിഴക്കൊടിയെന്നു തെറ്റായ്
ധ്യാനിച്ചു കൊണ്ടു ഹരണത്തിനണഞ്ഞനേരം
ഈ നിർമ്മലക്ഷിതി, യ് അടുപ്പൊരു ശതുവിന്റെ
ഹാനിക്കു പറ്റിയ തിമിംഗലമായിരുന്നു.       138

ഈ മഞ്ജുവായ ബലിഭൂവിനു ബീമനാമാ—
ര്യാമർത്യസിദ്ധുദയിതൻ നടകാവൽനിൽക്കെ
ക്ഷേമം കരസ്ഥ, മതുമല്ല പരൻപുമാനുൾ—
പ്രേമംവരുന്ന നിലവിട്ടൊരിരുപ്പുമില്ല.       139

[ 211 ]


ഇന്നല്ല നാട്ടിലുടലും പുകളും നിറത്തിൽ-
ഭിന്നത്വമെന്നിയെ തെളിഞ്ഞ നടത്തയോടും
ഉന്നന്രകാന്തികലരുന്ന സരോവരത്തി-
ലന്നങ്ങളെന്നവിധമാംഗലരുല്ലസിപ്പൂ.       140

ദൂരത്തെഴുന്നോരു തുരുത്തിലല്പമാകും
നേരത്തിനെത്തി വിരുതേറിടുമിസ്സിതാസ്യർ
പാരം ജഗൽപതി കനിഞ്ഞിടുവാൻ കൊതിച്ചു
നേരറ്റ തദ്ധരണിജാർത്തി ഹരിച്ചിടുന്നു.       141

ഭൂരിപ്രതാപമൊടണഞ്ഞു വിഴിഞ്ഞമെന്ന
പൂരിൽ പ്രശസ്തരിവർ പണ്ടകശാല കെട്ടി
പാരിച്ച കച്ചവടമുണ്ടു നടത്തിടുന്നു
ദാരിദ്ര്യമിദ്ധരയെ വിട്ടൊഴിയും പ്രകാരം.       142

തയ്യായ നാളിലലിവാർന്നൊരു തെല്ലുനീർ തൻ
കയ്യാലണയ്‌പവനു കാമിതമാകെ നല്‌കാൻ
അയ്യായിരം കുല കുലയ്‌പോരു തെങ്ങുകൾക്കു-
മിയ്യാളുകൾക്കുമോരു ഭേദമശേഷമില്ല.       143

ലന്തയ്‌ക്കു വെള്ളകളിലഗ്രഗർ തങ്ങളെന്നോ-
രന്തർമ്മദത്തിനിനിയില്ലവകാശമേതും;
അന്തസ്സിനേതുവഴി പൗണ്ഡ്രകവാസുദേവ-
ന്നെന്തമ്പുരാൻ മധുവിമാഥിയണഞ്ഞിടുമ്പോൾ?'       144

വേണാട്ടിന്നു ഗുണംവരാൻ വഴിയതാ-
    ണെന്നോതിടും മന്ത്രിതൻ
ചേണാളും മൊഴി കേട്ടു റാണിയതിനായ്-
    ത്തത്സമ്മതം നൽകിനാൾ;
പ്രാണാധീശനോടൊത്തു പാണ്ഡരയശ-
    സ്സാർജിച്ചു തൽക്ഷോണിമേൽ
നീണാൾ വാണു നൃപാലപുത്രി; സകലം
    നമ്മൾക്കു സന്മംഗളം       145

സമാപ്തം