<poem>
തൈമാസമെത്തുന്ന വെളുത്തവാവുനാ- ളാ മാനിനിക്കുള്ള മനോജ്ഞബാന്ധവം വിമാനമാത്യൻ തുടരാൻ വിധിച്ചു തൽ കോമാനുഷകൻ ഗണിതജ്ഞസത്തമൻ 13
ലോകത്തിനുള്ളിൽക്കുളിരി യുവക്ഷമാ-
മികൻ കൊടുക്കുന്നു വെളിക്കതേകുവാൻ
പോകട്ടെ ഞാനെന്നതുപോലെ വഞ്ചിയിൽ
ശ്രീകമ്രഹേമന്തമണഞ്ഞു സത്വരം 14
പാകാരി നീഹാരധരം പൊടി,ച്ചതി-
ലോകാന്തരത്തിങ്കലുതിർത്തു വാഴ്കയോ?
നാകാപഗാവീചികൾ ശികരോല്ക്കരം
വൈകാതെ കീഴ്പ്പോട്ടു പൊഴിച്ചുകൊൾകയോ? 15
രാകാബ്ജബിംബം പൊടിഭസ്മമായ്ത്തകർ-
ന്നാകാശമാർഗ്ഗത്തെ വെടിഞ്ഞു വീഴ്കയോ?
ഭൂ കാളുമോജസ്സൊടു വെന്നനംഗന-
സ്തോകാത്മകീർത്തിച്ഛട വീശി നിൽക്കയോ? 16
ഭൂമഞ്ജുഗാത്രിക്കു ഹരിദ്വയസ്യമാർ
പ്രേമത്തൊടേകും ശിശിരോപചാരമോ?
ഹേമന്തകാലപ്രകൃതിപ്രയുക്തമാം
കാമപ്രശസ്താധ്വരവേദി ധൂമമോ? 17
വാരാംഗനാനിർഝരസംഗമോത്ഥമാ-
യോരോ നവസ്വേദകണാഭിവൃഷ്ടിയോ?
ധാരാളമായ്ത്താഴെ വഴിഞ്ഞൊലിക്കുവോ-
രൈരാവതത്തിന്റെ മദാംബുധാരയോ? 18
മാരാമയം തീർപ്പതിനായ്പ്പരാശരൻ
പേരാർന്നിടും കേരളനാടണഞ്ഞുവോ?
ആരാദ്യുഗാന്തത്തിനു മുൻപുതന്നെയ-
ക്ഷീരാബ്ധിയിൽക്കോളിളകിത്തുടങ്ങിയോ? 19
ഈമട്ടു ലോകം നിരുപിച്ചിടുംവിധം
ഹേമന്തകാലാഖ്യ യുവാവു വേണ്ടപോൽ
ഓമൽധരിത്രീകമനിക്കു മഞ്ഞണി-
ക്ഷൗമം കരാബ്ജത്തിലണച്ചിതദ്ദിനം 20
കട്ടിത്തുഷാരത്തിരയാടതൻ വെളി-
ക്കൊട്ടിജ്ജനം നില്ക്കിലതും തടസ്ഥമാം;
തട്ടിത്തകർക്കട്ടെ നവർത്തുലീലതൻ-
മട്ടിന്നു മേന്മേൽ വിജനത്തിലിച്ഛപോൽ 21
എന്നുള്ളിലോർത്തോ ഹിമകാലമാരുതൻ
മന്നും വിയർത്തും വിറപൂണ്ടിടുംവിധം