താൾ:ഉമാകേരളം.djvu/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരി തൊടുവതിനത്രേ കൈയറപ്പിള്ള,തെന്നാ-
ലരിയ മൃഗമദച്ചാർത്താരു ദൂരീകരിപ്പൂ!        21

നിരവധി നിലയെന്യേ വാച്ചിടും ദുഃഖസിന്ധു-
ത്തിരയിൽ മുഴുകി നില്ക്കും കേരളക്ഷമാവിഭാഗം
കരതലധൃതശസ്ത്രം കൊണ്ടുടൻ വീണ്ടെടുത്തോ-
രരചമണിബലിഷ്ഠൻ നൂതനൻ ജാമദഗ്ന്യൻ.       22

സപദി ഗണന കൈവിട്ടെങ്ങുമേ പൊങ്ങി മേന്മേ-
ലപരിമിതഗുണൗഘം പെട്ടിടും കെട്ടിടങ്ങൾ,
നൃപതിദയിതയാകും നീതി നട്ടിട്ടു തൽക്ഷോ-
ണ്യുപവനഭൂവി മിന്നും പൂച്ചെടിത്തൈകൾപോലെ.       23

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/190&oldid=172843" എന്ന താളിൽനിന്ന് ശേഖരിച്ചത്