താൾ:ഉമാകേരളം.djvu/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലവഴിയിലുമെത്തിസ്സൂക്ഷ്മമായ് വഞ്ചിയെ ക്ഷിതാ-
വല----ഹനനു വായിക്കും നീതി പുഷ്ടിപ്പെടുത്തി,
പലവഴി പെറുഷായിപ്പാഞ്ഞു തഞ്ചാപുരത്തെ-
ക്കുലദേവതയാകുന്നൊരു കാവേരിപോലെ        12

ഉടധവിയിലണയേണ്ടും നിർനഗൗഹ്ഘ്ഗത്തെ മദ്ധ്യേ
പടവി ക്ഷണരേണ്യം ഹ്രസ്തമാക്കുന്നപോലെ
മടവനിപതികോശത്തിന്നു പോകേണ്ട വിത്തം
മടമൊടിയിടയിൽ നിൽക്കും ദുഷ്ടർ മോഷ്ടിച്ചിരുന്നു.        13

ഭുവി മനുജനു നേരെ രക്തമോടാതിരുന്നാ-
ലവിടെയവിടെ മെയ്യിൽ കെട്ടിടും നീരുപോലെ
അവിരജന്യവരൗജസ്സറ്റു സാമന്തരെങ്ങും
വിവിധമതിദർപ്പ,മെത്തീ വർത്തിച്ചിരുന്നു.        14

തരണിയുടെ കരത്തിന്നൂക്കു തീരെക്കുറഞ്ഞാൽ
പരമനലവിധുഡുത്വിട്ടു മേല്പെട്ടിടും പോൽ
നരപതി ബലവാനല്ലെന്നു വന്നപ്പൊളോരോ
കരയിലുമബലന്മാർ മാന്യരായ്ത്തീർന്നിരുന്നു.        15

പകുതി ഖലർ കൊടുക്കാറില്ല; നല്ലോർ കൊടുക്കും
പകുതി വഴിയിൽ നിൽക്കും കള്ളർതൻ കൊള്ളതന്നെ
നികുതി ചെറുതുമെത്താത്തൊരു ഭണ്ഡാരമീമ-
ട്ടകുശലതകാർശ്യം ഹന്ത ! കൈക്കൊണ്ടിരുന്നു.        16

അടിമുതൽ മുടിയോളം രാജ്യകാര്യസ്ഥർ മാസ-
പ്പടി കുടിശ്ശികയായിക്കണ്ടു കൈ രണ്ടുകൊണ്ടും
അടിപിടി പൊടിപാറ്റിക്കോഴവാങ്ങിച്ചു മേന്മേൽ-
ക്കുടികളെ മഥനം ചെയ്തർത്ഥമാർജ്ജിച്ചിരുന്നു.        17

പ്രണയരൊടു കളിപ്പാനയ്യ ! താർത്തയ്യലാൾ വ-
ന്നണയുമരിയ പൂങ്കാവൊക്കുമക്കമ്രദേശം.
ഘൃണശകലവുമെന്യേ ദുഷ്ടദൈവം സഹാറാ-
മണലടവികണക്കായ് സത്വരം തീർത്തിരുന്നു.        18

മതി മതി പറയേണ്ടാബ്ഭാർഗ്ഗവസ്വർഗ്ഗമാകും
ക്ഷിതിയ ഹഹ! വഹിക്കും ദർമ്മരാജ്യാഭിധാനം
പതിവിനു നരകാർത്ഥത്തിങ്കലൊക്കേണ്ടതാകും
സ്ഥിതിയിൽ വരികിലെന്താണപ്പുറം മൂപ്പുരാരേ ?        19

ഇവനതു പറവാനും നിങ്ങൾ കേൾപ്പാനുമായാ-
ലവശതയിരുവർക്കും മേൽക്കുമേലേൽക്കുമല്ലോ !
ജവമൊടു കഥയെന്നാൽ വേറെ മാറട്ടെ ; കട്ടി-
ജ്ജവനികയെയിതിന്മേലിട്ടു ഞാൻ കൂട്ടുകാരേ !        20

തിരിയെ നൃപതിയന്നാടുദ്ധരിച്ചോരു വൃത്തം
ത്വരിതമെഴുതുവാനെൻ തൂവൽ ഭാവിച്ചിടുന്നു ;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/189&oldid=172841" എന്ന താളിൽനിന്ന് ശേഖരിച്ചത്