താൾ:ഉമാകേരളം.djvu/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരികെ വളരെ നാളായ്ക്കാഞ്ഞുണങ്ങിക്കിടക്കും
തരിശിൽ നരർ വിതയ്ക്കും വിത്തിനോടൊത്തു നൂനം        2

ശരദൂദയമിയന്നാൽ മാനസം വിട്ടു വീണ്ടും
വരനളിനിയണഞ്ഞീടുന്നൊരന്നങ്ങൾ പോലെ
നരപതി ജയമാളും നാളനന്താഖ്യമാകും
പൂരമതിനെ വെടിഞ്ഞോരാർന്നു മുന്നേക്കണക്കേ        3

അരിയ മുകിലദീപജ്വാലതൻ മൂലമായി
ഥ്വരിതമകലെയായോരന്യവൈര്യന്ധകാരം
പരിചൊടുദയമാളും കേരളാഹസ്കരൻതൻ
പരിസരമണവന്നന്നേതുമാകാതെ മാറി        4

ഉടൽ മലരിനു നേരാം തന്വിയേച്ചേർന്നിടും വം
ബുടയ കൂടിലഭൂതപ്രേതവേതാളജാലം
ഉടമയധികമാളും മാന്ത്രികൻ വന്നെതിർത്താ-
ലുടനെയകലെ മാറിപ്പേവതാശ്ചര്യമാണോ?        5

നിലയിളകുവതൊപ്പം ജംഗമസ്ഥാവരങ്ങൾ-
ക്കുലകിലിരുവകയ്ക്കും മംഗലാമംഗലഒഉഘം
സുലഭ, മുരുളുമുഴിക്കുള്ളിലെന്തുള്ളു നിശ്ച-
ശ്ചല, മൊരു കുഴിയുണ്ടോ കുന്നടുത്താർന്നിടാതേ?        6

കര കട, ലുദകം തീം യാതപംവർവർഷ,മൺപെ-
ണ്ണിരവു പക, ലിവണ്ണം ദ്വന്തമോരോന്നു പാരിൽ
തരമോടു പണിതോരാദ്ദൈവമാവശ്യമേതോ
പരമിയലുകമൂലം സൊഉഖ്യദു:ഖങ്ങൾ തീർത്തു.        7

നില നരനു കറുപ്പും വെള്ളയും മാറി മാറി-
ക്കലരുമൊരു ജരക്കാളത്തൊടൊത്തുള്ളതെന്നായ്
ഉലകിലറിവിയന്നാലൊന്നു നന്നെന്നുമന്യം
വില കുറയുവതെന്നും ഹന്ത: ചിന്തിക്കുമോ നാം?        8

കരയരുതഴലിങ്കൽ, ശ്രീയിലമ്മട്ടു ഗർവം-
കരക വിയരു, തെല്ലാം തുല്യമായ് കല്ല്യർ കാഞ്ഞു;
കരളിനകമിളക്കം തട്ടിടാത്തോനു കാമം
കരഗത്, മവനെക്കാൾ ധന്യനായന്യനുണ്ടോ?        9

പുറവുമകവുമകവുമൊപ്പം ദ്വിഷ് തേർപ്പെട്ടു ദിഷ്ടം
കുറയുമരിയവഞ്ചിക്കുള്ളതാകല്ലൽ താനെ
മറയുമവരെ മന്നൻ മന്ത്രിയോടൊത്തു വെൽവാൻ
തിറമിയലുമിതെല്ലാം ഹ്രിത്തിലാരോർത്തിരുന്നു?        10

ഇരുളിനിടയിൽ വിദ്യുച്ഛ്ക്തിയാൽ കത്തി നിൽക്കു-
ന്നൊരു നിരുപമദീപം, പോര, ****
അരുണ****

        •        11
"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/188&oldid=172840" എന്ന താളിൽനിന്ന് ശേഖരിച്ചത്