ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാരാവാരം പോലെ വായ്ക്കും തമസ്സിൽ
ഘോരാകാരം കണ്ടു നക്ഷത്ര വൃന്ദം
ആരാൽ പ്പേടിച്ചക്ഷിമൂടിത്തുറക്കു
ന്നോരാമട്ടിൽക്കത്തി വിദ്യുത്തു മേന്മേൽ 5
ആലസ്യംപൂണ്ടേവരും നിദ്രയാകും
ജാലക്കാരിക്കുള്ള കൺകെട്ടിലായി
നീലക്കൊണ്ടൽഗ്ഗർജ്ജിതത്തിൻകണക്ക-
ക്കാലം ഭേകം സിംഹനാദം മുഴക്കി. 6
തീയും തോൽക്കും കണ്ണുരുട്ടിജ്ജഗത്തിൽ-
ഭീയുണ്ടാക്കിക്കൂക്കിയാർത്തങ്ങുമിങ്ങും
പായും ഭൂതം, യക്ഷി, രക്ഷസ്സു, മാടൻ
പേയും, നാരിക്കുള്ള ഗർഭം കലക്കി. 7
കന്നക്കോലും കത്തിയും കൈയിലേന്തി
കന്നൽക്കണ്ണാൾക്കുള്ള കാതും കഴുത്തും
മന്ദം ദസ്യൂശ്രേഷ്ഠർ ശൂന്യപ്പെടുത്താൻ
സന്നദ്ധത്വംപൂണ്ടു ലാത്തിത്തുടങ്ങി. 8