താൾ:ഉമാകേരളം.djvu/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

വലവുമിടവുമോരോ തോടൊടൊന്നിച്ചു കാന്തി- ക്കലവികൾ കലരും നിൻ കായലിൻ പങ്‍ക്തി കണ്ടാൽ നലമൊടു തിരുമെയ്യിൽക്കീർത്തിമുദ്രാനിബദ്ധാ- മലതരമണിഹാരംപോലെ തോന്നുന്നു തായേ!        69


കുമതി വറുതിയെത്തൽ സ്വാമി വാഴുന്ന തോപ്പാം ക്ഷമയുടെയരികത്തേക്കെത്തി നോക്കിച്ചിടാതെ അമലസുഷമ മേവം മാളികേ! നാളികേര- ദ്രുമഭടർ തലപൊക്കിക്കാവൽ നിൽക്കുന്നു ചുറ്റും.        70


വിനതയുടെ വിഷാദം നീക്കുവാനായ് ക്ഷണം ത- ത്തനയനമൃതകുംഭം പണ്ടുപോയാക്കൊണ്ടുവന്നു; ജനകജനനിമാർതൻ ദുഃഖമാറ്റീടുവാനി- ത്തനയരയുതലക്ഷം തൽഘടം പേറിടുന്നു        71


പരിചിൽ വിഭവമാളും തോട്ടമോരോന്നുമോരോ പെരിയൊരു തറവാട്ടിൽപ്പെട്ട കാർന്നോർകണക്കേ അരികിലണയുവോരെപ്പുഗ താംബുലമേകി ത്വരിതമുചിതമമ്മേ! സത്കരിപ്പാനിരിപ്പൂ        72


ഇളയ വിടപിയിന്മേൽച്ചുറ്റി മുറ്റും ഫലിക്കും മുളകുകൊടികളെക്കണ്ടാളിമാർനേർക്കു നോക്കി കളവിനൊടു ചിരിക്കെക്കാളിടും വ്രീളമൂലം കളരുചി മുഖപത്മം കന്യമാർ താഴ്ത്തിടുന്നു        73


ഒരുവനു ധനമേകിപ്പിന്നെ ലുബ്ധാഗ്ര്യനായ് നിൻ തിരുമടിയിലുറങ്ങും പങ്കജാക്ഷങ്കൽനിന്നും വിരുതിലതിനു ദാക്ഷ്യം നേടി നീ നിന്റെ മക്കൾ- ക്കരുളുവതു നിസർഗ്ഗം തദ്ദ്വിജശ്രേഷ്ഠസാമ്യം        74


വളരെ വിഭവമേന്തും നിന്നിലെത്തോപ്പു കാണു- ന്നളവ'തളക'യെന്നായ്ത്തോന്നിയോ വന്നിറങ്ങി നളനൊടണവതിന്നായ് രംഭ നില്ക്കുന്നു മേന്മേൽ- ക്കളരുചി കളിയാടും കമ്രപത്രാളി ചാർത്തി?        75


മരുവുമൊരുവനമ്മേ! മാതൃഭൂവെന്നു വന്നാൽ- പ്പെരുകുമവനതിങ്കൽ പ്രേമമെന്നാപ്തവാക്യം കരുണയൊടനിശം നീ കാക്കിലും നന്ദിയെന്യേ മരുവുക പതിവാം നിൻ മക്കൾ കാർക്കോടകന്മാർ        76


തിരുവുരു ചെറുതോർക്കെക്കണ്ണിലാനന്ദബാഷ്പം പെരുകിയുമുടലെങ്ങും കോൾമയിർക്കൊണ്ടുമമ്മേ! നിരുപമതരമാകും ശുദ്ധനിർവാണമായോ- രരുവിയിലടിയത്തിന്നുള്ളു തുള്ളിക്കളിപ്പൂ.        77


അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ- മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ!

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/195&oldid=172848" എന്ന താളിൽനിന്ന് ശേഖരിച്ചത്