<poem> കുത്തിസ്സത്തഖിലമെടുത്ത പിൻപു കെല്പൊ- ട്ടെത്തിത്തീർന്നൊരു രിപുമൂർത്തി വെപ്പുകാരൻ മൃത്തിന്മേൽ, പ്രഥമനു പാൽ പിഴിഞ്ഞ് തേങ്ങ- ക്കൊത്തിട്ടീടിനപടി,യക്കടന്നലിട്ടു. 29
ആക്കംപൂണ്ടരിയ കടന്നലേവമേറ്റം
തൂക്കം കാണ്മൊരു കൂണപൗഘമൊട്ടനേകം
നീക്കം വിട്ടരുളി, മഹോത്സവത്തെ നായ്ക്കും
കാക്കയ്ക്കും കഴുകനുമൂളനും വളർത്തി. 30
ഊക്കിൽപ്പേരുടയ ഭടാഗ്ര്യരെക്കൊടുങ്കാ-
റ്റേൽക്കിൽപ്പെട്ടിടുമൊരു നാട്ടുമാമ്പഴംപോൽ
നോക്കിക്കണ്ടൊരു മുകിലാഖ്യപൂണ്ട മൂർഖൻ
മൂക്കിൽ കൈവിരലുകൾ മുറ്റുമന്നു തള്ളി. 31
നാനാസ്ത്രങ്ങളിൽ നവശിക്ഷയാർന്നു സാക്ഷാൽ
സേനാനിമ്മെതിർവിരുതാളുമപ്പൂമാന്നും
ആ നാളിൽ മുറവതിയായ് കടന്നൽ നല്കീ,
വാനാറ്റിന്മകനു പുരാ ശിഖണ്ഡിപോലെ. 32
കൂട്ടർക്കുള്ളൊരു വിധി കണ്ടു ദൂരെ മാറാ-
നേട്ടത്തം പെരുകിന പുള്ളി കാലുയർത്തി;
വാട്ടംവിട്ടുയിർ നിലനിർത്തുവാൻ കൊതിപ്പോ-
നോട്ടംതാനൊടുവിലൊരാപ്തബന്ധു പോരിൽ. 33
വമ്പൻ തൽപതിയൊരു കാന്ദിശീകനായി-
തമ്പത്തറ്റൊരു തുണവിട്ടു മണ്ടിടുമ്പോൾ
കമ്പംപൂണ്ടാവനുടെ കൂട്ടരും കടന്നാർ;
കൊമ്പൻ പോയതു വഴി മേഴകൾക്കുമല്ലോ. 34
കണ്ടാലും കനമിയലുന്ന കൈത്തിറത്തെ-
ക്കൊണ്ടാർക്കും, കൊടിയൊരു കോട്ടമേകി വാണോൻ
പണ്ടാരപ്പേടി ഗതികെട്ടു വാടിയോടി-
ത്തിണ്ടാടിത്തിമിവ,തിതാണു ദൈവയോഗം. 35
ഭാവം പോയ് ഭയമൊടു പാഞ്ഞു ശാത്രവന്മാ-
രേവം പോമളവവരെത്തടുത്തു മുന്നിൽ
ദൈവംപോൽ വിലസിന പോർട്ടുഗീസ് ധ്വരയ്ക്കു-
ള്ളാ വമ്പൻപട പടഹം മുഴക്കിനിന്നു. 36
ഒട്ടേറെപ്പേരവരെയൊന്നുചേർത്തുതാനുൾ-
പ്പെട്ടേക്കാം സമിതിയിലെന്നുറച്ചുതന്നെ
ത്വിട്ടേന്തും മുനി രസമാത്മബന്ധുതന്നുൾ-
ത്തട്ടേലുന്നതിനു കടക്കയായിരുന്നു. 37
പിന്നിൽത്തീ, ശിവശിവ! മുന്നിൽ വെള്ളമോടാൻ
കുന്നിക്കും പഴുതുപെടാത്ത ഗോക്കൾപോലെ