താൾ:ഉമാകേരളം.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ശ്രീയിയന്ന വധുവെപ്പിടികൂടി- പ്പോയിടാനരി മുതിർന്നു ജവത്തിൽ.        92


ഓമലിൻ വലതു കൈക്കു പിടിപ്പോ- രാ മനുഷ്യനുമവൾക്കുമിടയ്ക്കായ് ഭീമരിഷ്ടിയൊടൊരാളുടലേന്തും കാമനെന്നവിധമുക്കൊടണഞ്ഞു.        93


രണ്ടു വെട്ടിലരിതന്നുടൽ വ്യാഴ- ത്തണ്ടുപോലരിയുമബ്ബലവാനെ കണ്ടു തൽഭടരനല്പമമർഷം- കൊണ്ടു പുറ്റിലുമെതിർത്തമർ ചെയ്തു.        94


രുട്ടനല്പമിയലുന്ന കടന്നൽ- കൂട്ടമാക്കരടിയോടുകണക്കും വേട്ടനായൊടു മൃഗങ്ങൾകണക്കും മുട്ടരത്തരുണനോടമർചെയ്തു.        95


കുത്തി വെട്ടിയരിപങ്‌‌ക്തിയെ വീരൻ പത്തിനെട്ടു കൊലചെയ്തളവേകൻ മെത്തിടുന്നൊരു നിരാശതമൂലം കത്തിയോങ്ങി കളവാണിയെ നോക്കി.        96


തണ്ടുതപ്പിയുടെ വാളെഴുകക്കൈ- തണ്ടുയർത്തിയതു താഴ്വതിൽ മുന്നേ കണ്ടുനിന്ന മുകിലൻ നിമിഷാർദ്ധം- കൊണ്ടു വെട്ടിയതു വീഴ്ത്തി നിലത്തിൽ.        97


ഓമലാളുടെ കഴുത്തിനു നേർക്ക- ബ്‌‌ഭീമമാമസി പതിച്ചതു നോക്കി ഹാ! മരിച്ചു സതിയെന്നു വിചാരി- ച്ചാ മഹാൻ മഹിയിൽ മൂർഛയിൽ വീണു.        98


ശേഷമുള്ളരികളെക്കൊലചെയ്തുൾ- ത്തോഷമേന്തിന മഹമ്മദവര്യൻ യോഷമാർമണിയെ വാജിയിലേറ്റി- ശ്ശേഷശായിനഗരത്തിലണഞ്ഞു.        99


ബോധമാർന്നള, വടുക്കലഭിഖ്യാ- സൗധമാം പ്രിയ പെടായ്ക നിമിത്തം ഹാ! ധരോപരി പതിച്ചു കരഞ്ഞാൻ യോധമുഖ്യനൊരു ഭീരുകണക്കെ.        100


കണ്ടു, കുട്ടിയെ രസജ്ഞയടയ്ക്കും മുണ്ടു നീക്കുമള,വായവൾ വേഗാൽ വണ്ടു തോറ്റ കുഴലാളെ മുസൽമാൻ കൊണ്ടുപോയ കഥ യോധനൊടോതി.        101

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/114&oldid=172759" എന്ന താളിൽനിന്ന് ശേഖരിച്ചത്