താൾ:ഉമാകേരളം.djvu/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> നെടുകേ കിഴക്കുവഴി പാഞ്ഞുപാഞ്ഞു ചെ- ന്നൊടുവിങ്കൽ മേക്കു പടവെത്തിടുന്നപോൽ ചുടുമാൽ ക്രമത്തിലധികം വരുന്ന നാൾ- പ്പെടുമേതു ഭീരുവബലയ്ക്കുമുൾബലം.        67


അതിലും വിശിഷ്യ പതിദേവതാഗ്ര്യയാം സതി ചാമ്പൽ മൂടുമെരിതീ കൊടുങ്കനൽ; അതിലാശ പക്വഫലബുദ്ധിയാൽ വരും കൊതിയന്നു നാവുമകവും ദഹിച്ചുപോം.        68


അതുമല്ല തന്വി നരനാഥപുത്രിയെ- ന്നതുമായുധങ്ങളിൽ വിദഗ്ദ്ധയെന്നതും ചതുരന്നു കാണ്മതിനു പറ്റിയില്ലവൻ ചതുരത്തെയോർത്തു ശരിയായ വൃത്തമായ്.        69


രസ കാക്കുവോന്റെ തനയയ്ക്കു വായ്ക്കുവോ- രസമാനശക്തിയറിയാത്തൊരക്ഖലൻ രസ,മെന്തുചെയ്‌വൂ, ഘനപൂർവമായിടും രസമെന്നുവച്ചു പിശകിക്കുടിച്ചുപോയ്.        70


അതുനാളിൽ മാനി, വിധിതന്ന ചമ്പക- പ്പുതുതാർ വിരിച്ച പുരടക്കിടക്കയായ് കുതുകത്തൊടോർത്ത വധു കത്തുമന്തക- ക്രതുശാലയായ ചിതയായ്ച്ചമഞ്ഞുപോയ്.        71


ഉടലിങ്കൽനിന്നു തലവിട്ടു കാളിതൻ കൊടനാളിൽ വെട്ടിയ കരിങ്കിടാവുപോൽ തടവറ്റു ചോര ചളിയാക്കുമൂഴിയിൽ- ക്കിടകൊണ്ടിരുന്നു കിടയറ്റ കീർത്തിമാൻ.        72


തിരിയൊന്നു പെട്ടിയിലുരച്ചതുക്കൊടൊ- ത്തെരിയുമ്പൊഴേക്കുമെറിയുന്ന കുട്ടിപോൽ ഹരിണാക്ഷി തന്റെ നരഹത്യ ചെയ്ത വാ- ളരികത്തുനിന്നുമകലെക്കളഞ്ഞുതേ.        73


പ്രമദം വിഷാദമിവരണ്ടിനും സ്ഥലം സമമേകിടുന്നൊരകതാരിലോമലാൾ ശമലം ശമിച്ചു ശമലം വരുന്നതി- ന്നുമതിൻ പദങ്ങൾ നിലനിർത്തി മേവിനാൾ.        74


ഉടനുണ്ടു വാതിൽ ഞൊടികൊണ്ടടിച്ചുട- ച്ചടരിൽപ്പരർക്കു മൃതിചേർത്തു മൂന്നുപേർ തടവറ്റു പാഞ്ഞു കയറുന്നു; ദാനവ- പ്പട വെന്നണഞ്ഞ് വിധി, വിഷ്ണു, ശർവർപോൽ.        75


അരിതന്റെ കൂട്ടരവരെന്നു ഹൃത്തിലും ശരിയല്ലതെന്നുടനിടത്തുകണ്ണിലും

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/161&oldid=172811" എന്ന താളിൽനിന്ന് ശേഖരിച്ചത്