താൾ:ഉമാകേരളം.djvu/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഉടൽവിട്ടു നിൽക്കുമുയിരെന്നുമില്ലതി- ന്നിടമെന്നു,മുണ്ടു പലപക്ഷമുഴിയിൽ        19


ഒരുവേള മുൾവി പറയുന്നതൊക്കെയും പൊരുളെങ്കിലാട്ടെ;യതുമൂലവും ക്ഷയം പെരുതില്ല; വർത്തകനു തന്റെ കൈയിൽ വ- ന്നൊരുകാശു കോടി കുടിയിൽക്കിടപ്പതാം        20


നവമുണ്ടു നാകനരകങ്ങൾ പത്തിടു- ന്നവനെന്നു ലോകർ പറയുന്നുവെങ്കിലും ഇവൾ ചേരുമുഴി സുരലോകമാണെനി- ക്കിവൾ ചേർന്നിടാത്തൊരിളതന്നെ നാരകം        21


ശരിയായ് നടപ്പതിനു കൂലി ഹൗറിത- ന്നരികത്തൊടുക്കമണയുന്നതല്ലയോ? ശരികേടുകൊണ്ടതുടനെ ലഭിപ്പതായ്- വരികിൽക്കുറുക്കുവഴി മറ്റതല്ലയോ?        22


പുണരാം പിടിച്ചു ബലമായൊരിക്കൽ, നൽ- പ്രണയംവരാനതൊരുവേള മാർഗ്ഗമാം; ചുണയോടു കുല്യ പണിവോന്റെ മുന്നിൽ വ- ന്നണയുന്നു ദുരെയൊഴുകും സ്രവന്തിയും        23


മതിതന്നിലേവമവനാർന്ന നിശ്ചയം, സതിയോടുചെന്നു, സമിതിക്കു മുന്നമേ അതിപ്പിയോവതി ഭയലേശമറ്റു; പെൺ- കൊതിയിങ്കലെങ്ങു സദസദ്വിവേചനം?        24


പ്രലയപ്രചണ്ഡപവനങ്കൽ മുറ്റുമാ- ലിലപോലതിങ്കൽ വിറപൂണ്ടിടേണ്ടവൾ നിലയിങ്കൽനിന്നു, ധൃതിയാർന്നു, മന്ദനാം മലയാനിലങ്കൽ മലയെന്നപോലവേ        25


ഉരചെയ്തു താനു"'മിതു നല്ലജാതിയി- ത്തരമുള്ളിൽ മോഹമവിടെയ്ക്കിരിപ്പതായ് നരനാഥ! ലേശമറിയാതെ പോയൊരെൻ കരൾ കഷ്ടമേതു കളിമണ്ണിൽ വാർത്തതോ?        26


അനുരാഗഭാരദൃഢതാപരീക്ഷണ- ത്തിനു ഞാൻ തുനിഞ്ഞതളവറ്റ സാഹസം; മിനുസംവരാത്ത മണിയെന്നപോലെ ഞാൻ ദനുജാരികൗസ്തുഭമുരച്ചു നോക്കിനേൻ        27


ചിലദിക്കിൽ വേണമതു,മൊട്ടുയൗവനം തുലയുന്നനേരമിലമാൻ പലാക്ഷിയെ ഫലമാഹരിച്ചപിറകുള്ള വാഴതൻ കുലപോലെ ദൂരെയെറിയുന്നു കാമുകൻ        28

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/156&oldid=172805" എന്ന താളിൽനിന്ന് ശേഖരിച്ചത്