കളവല്ലിവിടത്തിൽനിന്നു തൃക്കൈ-
വിളയാട്ടത്തിനു വേണ്ട കോപ്പശേഷം
ഇളമത്തിരുമേനികൾക്കെടുക്കാം;
കുളമെന്നാൽ കുളമല്ല കല്പവൃക്ഷം. 92
പൊളി ചൊല്ലുകയല്ല; രാമനാട്ടം,
കിളിയൻതട്ടു, മറിച്ചി,ലിന്ദ്രജാലം,
കളി വേറെയുമേറെയങ്ങു കാണാം;
നളിനിക്കുണ്ടു നവോത്സവം നടപ്പൂ. 93
കൊലകൊമ്പരൊരൻപതുണ്ടു തങ്ക-
ത്തലയിൽക്കെട്ടുമണിഞ്ഞു നിന്നിടുന്നു;
പലമാതിരി വാദ്യമുണ്ടു കേൾപ്പോർ
തലയാട്ടുന്നവിധം മുഴങ്ങിടുന്നു. 94
വരുവിൻ വരുവിൻ! മുറയ്ക്കു മുൻചെ-
ന്നൊരു നൽജ്യേഷ്ഠനുമമ്മതമ്പുരാനും
തിരുമേനികളെപ്പൊഴെത്തുമെന്നായ്-
ക്കരുതിക്കാത്തു കഴിച്ചിടുന്നു കാലം." 95
കളവാക്കിതു കേട്ടു, മേൽക്കളിപ്പാൻ
കുളമെന്നാഖ്യ ലഭിച്ച വാപിയിങ്കൽ
ഇളതൻ ഗളസൂത്രപഞ്ചകം പോയ്
വിളയാടുന്നതിനായ് നടന്നു മന്ദം. 96
കുനയാംബുധി രാമനാമഠം ത-
ത്തനയന്മാർ ചില ബാലരെത്തരത്തിൽ
ജനനായകർതൻ വയസ്യരാക്കി-
ഗ്ഘനസന്തുഷ്ടികലർന്നു പിൻതുടർന്നു. 97
കുറവറ്റ കളങ്കമുള്ളിലേന്തി-
പ്പുറമേ പുഞ്ചിരിതൂകുമക്കഠോരൻ
കറവിട്ട നിലാവൊടങ്കമാളും
നിറതിങ്കൾക്കൊരു തോഴനായ് വിളങ്ങി. 98
കമനീയഗുണം കലർന്ന ശീമ-
ക്കമലത്തിൽപ്പണിചെയ്തൊരാതപത്രം
ശ്രമമറ്റു പിടിച്ചു കൊച്ചു മന്നർ-
ക്കമലാഭ്രം ഹിമദീദിധിച്ഛലത്താൽ. 99
പ്രമുഖദ്യുതികൊണ്ടു യാമിനീശൻ
കുമുദാഭോഗമിയറ്റി രണ്ടുമട്ടിൽ,
സമുദഞ്ചിതദീപമദ്ധരിത്രീ-
നമുചിദ്വേഷി കുമാരകർക്കു കാട്ടി. 100
അതുമട്ടിനു തിങ്കളെന്ന വെള്ള-
പ്പുതുമത്താപ്പു തെളിഞ്ഞു കത്തിനില്ക്കേ
താൾ:ഉമാകേരളം.djvu/77
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല