മണിയഞ്ചിനുമുൻപു ഭുക്തിചെയ്ത—
മ്മണിപോലുള്ള വെള്ളിനൂലും
അണിതിങ്കളിനുള്ള വെള്ളിനൂലും
പണിയും പാൽക്കതിരേറ്റുകൊണ്ടിരുന്നു. 73
സ്വമനസ്സുകണക്കു വെണമയേന്തും
ഹിമരുക്കിൻ പ്രഭകൾക്കു കായഭാസ്സാൽ
രമണീയത നൂറിരട്ടി കൂട്ടി—
സ്കഹംതൻ പുണ്യഫലങ്ങൾ കേളിയാടി. 74
ഒളിയും പിടിയും തുടങ്ങിയോരോ
കളി തേടിപ്പല നർമ്മവാക്യമോതി
കുളിരമ്പിളിയിൽ ദൃഗന്തമോടി—
ച്ചൊളിപൂൺറ്റുള്ള കുമാരർ വാണിരുന്നു. 75
ജനനീമുഖരാം ജനങ്ങളെന്തോ
ജനനാഥാർഭകപഞ്ചകത്തിലപ്പോൾ
നിനവറ്റു വഷിച്ചു: കാലദോഷ—
ക്കനൽ കത്തുമ്പൊഴതിൽ ദഹിക്കുമാരും. 76
പരിചാരകരൊക്കെയും വിരോധി—
പ്പരിക്ഷയ്ക്കുള്ള പണം കരസ്ഥമാക്കി
പരിണാഹിഗുണാർഭകർക്കു സാഹ്യം
പരിചിൽത്തീരെയണച്ചിടാതിരുന്നു. 77
വരുമിപ്പൊഴുതേട്ടനെന്നു ചിന്തി—
ച്ചരുമക്കുട്ടി കളങ്കണത്തിൽ നിൽക്കെ
ഒരു മർത്ത്യനണാഞ്ഞു കൃഷ്ണസർപ്പം
കുരുവിക്കൂട്ടിനകം കറന്നപോലെ. 78
ഇളച്ചാർത്തിന രത്നപഞ്ചകത്തെ—
ക്കളവേറും രിപു രാമനാമമഠാഖ്യൻ
കളവാക്കുകളാൽ മയക്കി നിന്നാ,—
നിളമീൻകുഞ്ഞിനു ചൂണ്ടലെത്ര വേണം? 79
"തിരുമേനികൾ പൂനിലാവിലെന്താ—
ണരുളീടുന്നത്? കേളിയാടുവാനോ?
വരുവിൻ; തുണ ഞാനുമുണ്ടു; നമ്മൾ—
ക്കരുമത്തിങ്കളെ നല്ലപോലെ നോക്കാം. 80
ഇരവിങ്ങനെ മുന്നമില്ല; ചന്ദ്രൻ
വിരവിൽപ്പാരിതു പാലുപോലെയാക്കി;
പരമെന്തൊളിയാണു? കണ്ണിനുണ്ടോ
തരമിമ്മട്ടൊരു നല്ല കാഴ്ച കാണ്മാൻ? 81
ഇരുകാന്തി കലർന്ന വാനിൽ മിന്നു—
ന്നൊരു നക്ഷത്രമിതെത്ര കാണുമാവോ?
താൾ:ഉമാകേരളം.djvu/75
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
