ധാരാളം ഞാൻ പറക ശരിയല്ലാൾത്തരം നോക്കിടാഞ്ഞാൽ-
പ്പോരാ, കൊല്ലക്കുടി കയറുകിൽത്തൂശി വിലക്കാൻ ഞെരുക്കം. 15
വാവിൽ ജൈവാത്യകനു വഴി കാണിക്കുവാൻ കൈവിളക്കോ
രാവിൽപ്പൊട്ടച്ചിറകൊടു പറക്കുന്ന മിന്നാമിനുങ്ങോ
ഭാവിക്കുമ്പോൾപ്പരിചൊറയി! നിൻപാത ചൊല്ലിത്തരാം ഞാൻ
ഹേ വിദ്വാൻ! നീ കൃപയൊടു പൊറുത്തീടുകെൻ ചാപലത്തെ. 16
പാലാഴിപ്പെൺകൊടി പുണരുമാപ്പത്മനാഭനെ പാദം
ശ്രീലാഭാർത്ഥം ചിതമൊടു നിനച്ചുത്തരാശാമുഖത്തെ
ചേലായ് നോക്കിച്ചെറുതുവഴി നീ ചെല്ലണം; മുന്നിലപ്പോൾ
വേലാതീതപ്രഥ ജഗതിയിൽപ്പൊങ്ങുമാറ്റിങ്ങൽ കാണാം 17
ആറും കുന്നിന്മകളുമമലശ്രീവിഭുതിപ്പുളപ്പും
പേറുന്നോരപ്പെരിയ നഗരം ഭർഗ്ഗനെപ്പോലെ സേവ്യം;
ഏറും മാലാർന്നിടുമതിനിണങ്ങുന്ന ശൂന്യത്വമെല്ലാം
മാറും കാലം മമ കുമമിതിൽ സ്ത്രീകളുണ്ടാകിലല്ലോ! 18
പത്രം കാണാത്തൊരു വിടപിയോ, പാലു നൽകാത്ത മാടോ,
ചിത്രം ചേരാത്തൊരു ഫലകമോ, ജീവനില്ലാത്ത മെയ്യോ,
തത്രസ്ഥം മൽമൽഗൃഹമിതുവിധം ലോകരോർത്തീടുമാറായ്-
ക്ഷത്രശ്രേഷ്ഠാൻവയമിതു വധുരിക്തമായ്ത്തീർത്തു ദൈവം. 19
നിന്നാലുള്ളം പൊടിയുമവിടംവിട്ടു മുന്നോട്ടു വീണ്ടും
ചെന്നാൽക്കാണാമിളയിടമിതി ഖ്യാതമാം ദേശമേകം;
അന്നാട്ടിന്നും ഭരണമൊരിളാഭർത്രിതാൻ ചെയ്‌വതിപ്പോ-
ളെനാലെന്തസ്സുദതി സുകൃതക്കുമ്പു, ഞാൻ പാപരംഗം. 20
തെന്നൽക്കാറ്റും തെളിവെഴുമിളന്തേനുമുന്മത്തഭൃംഗം-
തൻ നൽപ്പാട്ടും മടുമലർമണച്ചാർത്തുമൊത്തസ്ഥലത്തിൽ
ഉന്നമ്രാഭം പെടുമൊരു മലർക്കാവിനാലിന്ദ്രിയങ്ങൾ-
ക്കന്നഞ്ചിന്നും സഫലത കലാവൃദ്ധ! സിദ്ധിച്ചിടും തേ. 21
അന്നൽക്കായങ്കുളമെഴുമിളാഭൃത്തു ഗോവർദ്ധനം പോ-
ലിന്നപ്പുരിന്നിനിയ ഘനവാഹാരിഭീഹാരിയെത്രെ;
എന്നല്ലെങ്ങും പ്രജകൾ വഴിപോലൈക്യപാശത്തിനാല-
മ്മിന്നൽക്കൊപ്പം മറയുമുദധിക്കുട്ടിയെക്കെട്ടിയിട്ടാർ. 22
വാണീദേവിക്കുടയ നടനപ്പന്തലാം പന്തളാഖ്യ-
ക്ഷോണീഖണ്ഡം സുരുചിരമതിന്നപ്പുറത്തുള്ളതല്ലോ;
നാണീയസ്സാം നൃപരുടെ സുധർമ്മാദരം തത്ര കണ്ടാൽ
താണീടുംപോൽ നിജ ഹൃദി സുധർമ്മാദരം യാതൊരാൾക്കും. 23
കണ്ടത്തിങ്കൽ കളയൊരിടമി, ല്ലൊരക്കയദ്ദിക്കുകാർതൻ
മണ്ടയ്ക്കുള്ളാണരികൾ വരികിൽച്ചാക്കിലുൾപ്പെട്ടു പോകും;
ഉണ്ടങ്ങെങ്ങും ജഗരമൊടഹോ കുണ്ഡലം ചക്രവും കൈ-
ക്കൊണ്ടബ്‌ഭോഗിവ്രജമഹിഭയം തെല്ലുമൊന്നില്ലതാനും. 24
താൾ:ഉമാകേരളം.djvu/117
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല