ചേലാർന്നീടും തദധിപർ കനംവാച്ച നിശ്ചലത്വ-
ശ്രീലാസ്യത്താൽ ശിഖരികളെയും ഭൂരിഗാംഭീര്യയോഗാൽ
വേലാതീതപ്രഥ പുലരുമാറാഴിയേയും ജയിക്ക
ശൈലാംഭോധീശ്വരപദവിയിൽപ്പാർപ്പതാശ്ചര്യമാണോ? 43
അംഗം കണ്ടാലവികലമനംഗാഭമാ, യധ്വരത്തിൽ-
ത്തുംഗപ്രേമം പെരുകിയൊരു തെല്ലധ്വരപ്രേമമെന്യേ
ഭംഗംവിട്ടപ്രജകളെയിണക്കീട്ടു വൈരം നിറയ്ക്കും
വൻ ഗംഭീരക്ഷിതിപരവരാർക്കത്ഭുതോൽഭൂതി നല്കാ? 44
അപ്പയ്യാഖ്യൻപടി കുവലയാനന്ദമുണ്ടാക്കീടുന്നോ-
രൊപ്പം പറ്റില്ലമരനുമതിന്മട്ടുകോശം ചയയ്പോർ,
കപ്പം നല്കും കവിമണി ജഗന്നാഥനമ്മട്ടു ശാസ്ത്ര-
വ്യൂൽപത്തിശ്രീ വിലസിയവനികാന്തയെപ്പുൽകിടുന്നോർ. 45
മുങ്ങാതെന്നും മലർമകൾ മനംവച്ചു മാനിച്ചു മാനി-
ച്ചങ്ങാടിക്കൊണ്ടമരുമൊരരങ്ങാമുമങ്ങാടിതന്നിൽ
എങ്ങാനും ചെന്നെതിരിടുവതിന്നേനമെത്തീടിലന്നെൻ
ചങ്ങാതിക്കദ്ധനപതിസഹസ്രാക്ഷതാകാംക്ഷയുണ്ടാം. 46
നേരം പോകാൻ വഴി പലതുമുള്ളോരു ദിക്കിൽക്കടന്നാൽ
നേരം പോകുംവഴിയറികയില്ലാകയാൽ വേഗമായ് നീ
ആ രമ്യശ്രീനഗരമതിലംഘിച്ചു മുന്നോട്ടൊരല്പം
ദൂരം പോയ്ച്ചെന്നണയുക പുരശ്രേഷ്ഠമാം കോട്ടയത്തിൽ. 47
ആമഞ്ജുശ്രുപുരിയെ വരണത്തിന്നു യോജിച്ചതാകും
ക്ഷൗമംപൂണ്ടും, നിരവധി നിശാന്തോപഭോഗ്യത്വമാർന്നും
ശ്രീമത്താകും പല പല പരിഷ്കാരമോടൊത്തുമപ്പോ-
ളോമൽക്കന്യയ്ക്കെതിരവടിവിൽ നീ കണ്ടു കൊണ്ടാടുമല്ലോ. 48
കാമം കോട്ടയ്ക്കകമതിലെഴും സ്ത്രീകൾതൻ ചാരുവക്ത്ര-
സ്തോമത്തോടേറ്റുടനടി ബഹിഷ്കാരയോഗം നിമിത്തം
ഓമൽത്തണ്ടാർനിര വികചമായ് ഖേയമദ്ധ്യത്തിൽ മുങ്ങി-
ദ്ധീമൻ! ചാകുന്നതിനു മുതിരും കാഴ്ച കാണേണ്ടതത്രേ. 49
തീനിന്നായ് തൽ പരിഖയിലെഴും തുംഗനക്രങ്ങളാരും
മാനിക്കും തൻ മകുടമതുടയ്ക്കുമ്പൊഴൻപറ്റ ശേഷൻ
ആ നിശ്വാസശ്വസനനിലവയ്ക്കന്തമേകീട്ടവറ്റിൻ
മേനിക്കുൾച്ചേർന്നൊരു മൃഗമദം മൂർത്തിമേൽച്ചാർത്തിടുന്നു. 50
സത്തുക്കൾക്കുള്ള കലുഷവിചാരങ്ങൾ പോലപ്പൊക്കമെമ്പാ-
ടൊത്തും, തത്സൽക്രിയകൾപടി നല്ലസ്തിവാരം കലർന്നു
തത്തുംഗശ്രീഹൃദയസമമായ് സ്ഥൈര്യമാർന്നും, മഹത്ത്വം
മെത്തും വപ്രം വിമതഭയദം തത്ര വർത്തിച്ചിടുന്നു. 51
തെല്ലും കൂസാതുരുമദമെഴും വൈജയന്തത്തെ ഞാൻ ഞാൻ
വെല്ലും മുൻപെന്നതിനൊഴമനിയെന്നോർത്തു മെല്പോട്ടു ചാടി
താൾ:ഉമാകേരളം.djvu/120
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല