സാരശോഭനമിവണ്ണമുള്ളൊരാ-
ഹാര്യവര്യമുരരീകരിക്കവേ
ആ രസാധിപതി മുത്തു വേണ്ടപോൽ-
പ്പാരമാർന്നതിൽ വിചിത്രമെന്തുവാൻ? 71
ശ്രീയമർന്ന ഭഗന്നിവേദ്യമാം
പായസത്തിലുമൊരല്പമദ്ദിനം
മായമറ്റു പതിവിൻപടിക്കു ഭൂ-
നയകാഗ്ര്യനു വിളമ്പി പാചകർ. 72
കഞ്ജനാഭനുടെ നൽപ്രസാദമെ-
ന്നഞ്ജസാ ഹൃദി മുഴുത്ത ഭക്തിയാൽ
അഞ്ജനാഭ കലരുന്ന പായസം
വൻജനാധിപതി ഭക്ഷ്യമാക്കിനൻ. 73
"നീരിൽമുക്കിയൊരു കൊള്ളിപോലെയും,
മാരിപെയ്യുമൊരു കൊണ്ടൽപോലെയും,
നാരിമരുടയ കൂന്തൽപോലെയും,
ശൗരിതൻ വരനിവേദ്യമായിതോ? 74
ഇക്കറുപ്പരവണയ്ക്കു വന്നിടാൻ
തക്കകാരണമറിഞ്ഞു ചൊല്ലുവിൻ;
ശർക്കരയ്ക്കു വളരെപ്പഴക്കമായ്;
തർക്കമില്ല, രുചിയും കുറഞ്ഞുപോയ്. 75
വേപ്പു, കൊയ്ന, കിരിയാത്തു, കാഞ്ഞിരം,
കയ്പുകൊണ്ടിവയെ വെന്ന പായസം
ചിൽപുമാനുടെ നിവേദ്യമല്ലയോ?
തുപ്പുവാനരു,തിറക്കുവാൻ പണി. 76
ശാന്തി ദേവനു കഴിക്കുവോർക്കു ശു-
ഷ്കാന്തിയില്ല ലവലേശമെങ്കിലും;
ക്ഷാന്തികൊണ്ടു ഫലമില്ല; ദുഷ്ടരായ്
ശാന്തിയേന്തുമവനീസുരാഗ്ര്യരും. 77
നാവു തൊണ്ണയിവ തീപിടിച്ചപോൽ
വേവുപൂണ്ടു വരളുന്നു ദൈവമേ!
ആവൂ! പായസവിനിന്ദയപ്രിയം
ഭാവുകാബ്ധി ഭഗവാന്നു ചെയ്തുവോ? 78
പോരു,മില്ല സുഖമെന്നുരച്ചുഴ-
ന്നോരു ഭൂപനെഴുനേറ്റു സത്വരം
ചാരുവായ മണിമെത്തയേറിനാൻ;
ദാരുണം ഹഹഹ! ദുർവിധിക്രമം. 79
നാക്കു ചൊന്നപടി കേട്ടിടാതെയാ
ശ്രീക്കു വാസഗൃഹമാം നൃപാലകൻ
താൾ:ഉമാകേരളം.djvu/55
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല