Jump to content

ദിവാൻ ശങ്കുണ്ണിമേനോൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദിവാൻ ശങ്കുണ്ണിമേനോൻ (ജീവചരിത്രം)

രചന:സി. അച്ച്യുതമേനോൻ (1922)

[ 1 ] ദിവാൻ
ശങ്കുണ്ണിമേനോൻ


[ 2 ]

ദിവാൻ
ശങ്കുണ്ണിമേനോൻ

ശ്രീമാൻ സാഹിത്യകുശലൻ

സി. അച്യുതമേനോൻ ബി. എ.

ഇംഗ്ലീഷ്ഭാഷയിൽ എഴുതീട്ടുള്ള ജീവചരിത്രത്തിന്റെ
ഏകദേശതൎജ്ജമ.

ശ്രീമതി സാഹിത്യസഖി

സി. കല്യാണിഅമ്മ, എം. ആർ. എ. എസ്സ്,

ശ്രീമാൻ ടി രാമൻകുട്ടിമേനോൻ, ബി. എ.

ശ്രീമതി ടി. സി. ജാനകിഅമ്മ,

പ്രസാധകൻ ഇവൎകൂടി

പരിഭാഷപ്പെടുത്തിയത്.

പ്രസാധകൻ
ടി.കെ. കൃഷ്ണമേനോൻ.

തൃശ്ശിവപേരൂർ 'രാമനുജമുദ്രാലയം ക്ലിപ്തത്തിൽ
അച്ചടിച്ചത്.

1098.

[ 3 ] സമൎപ്പണം.

പരൎപകയൊടുനോക്കിക്കുറ്റ-

മേറ്റംചുമത്തി-

പ്പറകിലതിലുമുണ്ടാമാത്മ

സംസ്കാരബീജം

പരമിതുവിധമോൎത്തിന്നപ്പുരോ-

ഭാഗികൾക്കായ്

വിനയമൊടിതഞാനിഗ്രന്ഥ-

മൎപ്പിച്ചിടുന്നു. [ 4 ]

                                          അനുക്രമണിക.
                                       -----------------------------

അദ്ധ്യായം. വിഷയം ഭാഗം

൧ പ്രാരംഭം ... ... ൧

൨. ആദിചരിത്രം .... ... ൮

൩. ബ്രിട്ടീഷിൽ ഉദ്യോഗം ... ൧൫

൪. മന്ത്രിപദം ... ... ൨൯

൫. നിയമഭരണം ... ... ൪൩.

൬. ശങ്കുണ്ണിമേനോനും എളയ രാജാവും ൪൮

൭. മുതലെടുപ്പും ധനസ്ഥിതിയും ... ൫൯

൮. പല പരിഷ്കാരങ്ങൾ ... ൬൩.

൯. ചില ബുദ്ധിമുട്ടുകൾ ... ൭ഠ

൧ഠ. മനുഷ്യരും സംഭവങ്ങളും ... ൭൫

൧൧. അധികാരത്യാഗവും പിൻകാലവും ൮൯

൧൨. ആകൃതിയും പ്രകൃതിയും .... ൧ഠ൪

൧൩. ദിവാൻ ഗോവിന്ദമേനോൻ .... ൧൨൨

                                    _____ 0 _____ [ 5 ]                                   മുഖവുര.


നമ്മുടെ നാട്ടിന്ന് ഒട്ടാകെയും ഞങ്ങളുടെ തറവാടിന്നു പ്രത്യേകിച്ചും ശ്രേയസ്സിന്ന്നും കീൎത്തിയ്ക്കും കാരണഭൂതന്മാരിൽ ഒരാളാണ് ദിവാൻ ശങ്കുണ്ണിമേനോൻ. ‘ഇൻഡ്യയിലെ മഹാന്മാർ’ എന്ന ബുക്കിൽ ചേൎക്കുന്നതിനു അതിന്റെ കൎത്താവായ ശ്രീമാൻ ജി. പരമേശ്വരൻപിള്ള ശങ്കുണ്ണിമേനോന്റെ ജീവചരിത്രം കിട്ടിയാൽ കൊള്ളാമെന്ന്, ഞാനൊരു വിദ്യാൎത്ഥിയായി മദിരാശിയിൽ താമസിക്കുന്ന കാലത്ത് എന്നോട്, ആവശ്യപ്പെടുകയുണ്ടായി. അതെഴുതുന്നതിനു വേണ്ട സഹായം, അതു തരുവാൻ തരമുള്ളവരും കടപ്പെട്ടവരുമായ ചിലരോട് ചോദിച്ചതിൽ, കിട്ടായ്കയാൽ, എന്റെ സ്നേഹിതന്റെയും എന്റെയും മോഹം ഫലിച്ചില്ല. ഭഗ്നാശയനാകാതെ ശങ്കുണ്ണി മേന്റെ ഒരു ചരിതം എഴുതുന്നതിനു, ഈ അഞ്ചാറുവൎഷങ്ങളിലായി സൌകൎ‌യ്യം കിട്ടുമ്പോഴെല്ലാം പലതും ഞാൻ ശേഖരിച്ചുവന്നിരുന്നു. അതുകാരണം, ശ്രീമാൻ സി.അച്യുതമേനോൻ അദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ എഴുതിവന്നിരുന്ന ശങ്കുണ്ണിമേന്റെ ജീവചരിത്രത്തിലെ ഒരദ്ധ്യായം അടുത്തൊരവസരത്തിൽ എന്റെ അഭിപ്രായത്തിനയച്ച് എന്നെ മാനിച്ചതിൽ എനിയ്ക്ക് അനിൎവ്വാച്യമായ സന്തോഷമുണ്ടായി. ഇതിനും, ആ സന്ദൎഭത്തിൽ ഞാൻ ചെയ്ത എന്റെ അപേക്ഷയെ അനുസരിച്ച് അദ്ദേഹത്തിന്റെ കൃതിയെ ഭാഷാന്തരനയനം ചെയ്യുന്നതിനു അനുവദിച്ചതിനും എനിക്ക് അദ്ദേഹത്തോടുള്ള നിൎവ്യാജമായ കൃതജ്ഞതയെ ഇവിടെ പ്രകാശിപ്പിച്ചുകൊള്ളുന്നു [ 6 ] ൧൦൯൭ മേടം ൧- ന് ശങ്കുണ്ണിമേനോൻ ജനിച്ചിട്ട് ഒരു നൂറു സംവത്സരം തികയുന്ന ദിവസമാണ്. അന്നയ്ക്ക് മൂലവും ഭാഷയും പ്രസിദ്ധപ്പെടുത്തേണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം നിമിത്തം തൎജ്ജമ സാമാന്യത്തിലധികം തിടുക്കത്തിൽ ചെയ്യപ്പെടേണ്ടതായി വന്നു. ഇതുകൂടി ആലോചിച്ച് ഈ പുസ്തകത്തിലെ തെറ്റുകളെ എനിക്ക് കാണിച്ചുതരേണമെന്ന് ഞാൻ ഇത് വായിക്കുന്നവരോട് അപേക്ഷിയ്ക്കുന്നു.

ഇതരകൃത്യങ്ങളാൽ പരതന്ത്രനായിരുന്നിട്ടും ഭാഷാന്തരത്തെയും പ്രൂഫിനെയും പരിശോധിച്ച് ചികിത്സയിലിരുന്ന എന്നെ സഹായിച്ചതിനു, ഞാൻ എൻറെ സ്നേഹിതൻ പി. ശങ്കരൻ നമ്പ്യാരോട് ഏത് വിധമാണ് എൻറെ അഭിനന്ദനത്തെ പ്രകടിപ്പിക്കേണ്ടതെന്നറിയുന്നില്ല. അദ്ദേഹം എൻറെ മനോഗതിയ്ക്ക് അപരിചിതനല്ലായ്കയാൽ, വാങ്മൂലമുള്ള ആരാധനം ആവശ്യമില്ലെന്നുള്ള സമാധാനത്തിന് എനിക്ക് അവകാശമുണ്ട്.

ഞാൻ രാമാനുജമുദ്രാലയത്തിലെ ഒരു ഓഹരിക്കാരനാകയാൽ അതിൽ ജോലിയെടുക്കുന്നവരുടെ ജാഗ്രതയേയും കൃത്യനിഷ്ഠയേയും കുറിച്ച് പ്രശംസിക്കുന്നത് വിഹിതമല്ലെന്നു കരുതി മൌനം ദീക്ഷിയ്ക്കുന്നു.

കുമാരാലയം, എറണാകുളം; ൧൦൯൧ മേടം ൧

                                                                     പ്രസാധകൻ

[ 7 ]

ദിവാൻ ശങ്കുണ്ണിമേനോൻ [ 8 ]

ശങ്കുണ്ണിമേനോൻ

[തിരുത്തുക]

൧ പ്രാരംഭം

[തിരുത്തുക]
ഇൻഡ്യയിൽ ഉത്തമമായി ഭരിക്കപ്പെടുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നാണു കൊച്ചി എന്നുള്ള പ്രശസ്തി അതിന്നുള്ളത് പ്രധാനമായി ഇടക്കുന്നി ശങ്കരവാരിയരും അദ്ദേഹത്തിന്റെ പുത്രൻ തോട്ടക്കാട്ട് ശങ്കുണ്ണിമേനോനും മൂലം ആകുന്നു. ഈ രാജ്യത്തെ ദിവാനുദ്യോഗം എടുക്കുന്നി ശങ്കരവാരിയർ ൧൮൪൭-മാണ്ടു മുതൽ ൧൮൪൬-മാണ്ട് വരേയും ശങ്കുണ്ണിമേനോൻ ൧൮൬൦-മാണ്ട് മുതൽ ൧൮൭൯-ാ മാണ്ട് വരേയും ഭരിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോഴുള്ള ഭരണരീതിയുടെ അസ്തിവാരം നിൎമ്മിച്ച് അടിസ്ഥാനമുറപ്പിച്ചത് ശങ്കരവാരിയരും, അതിനുപരി കെട്ടിപ്പടുത്തത് ശങ്കുണ്ണിമേനവനും ആണ്. യോഗ്യരായിരുന്ന അവരുടെ പിൻഗാമികൾക്കു മിക്കവൎക്കും ഏറെക്കുറെ തേച്ചുമിനുക്കുക, വെള്ളവീശുക, മോടിപിടിപ്പിക്കുക- എന്നിത്യാദി ചില ചില്ലറ ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. ഭരണാധികാരിയുടെ നിലയിൽ ശങ്കരവാരിയർ, സർ. സാലർ ജങ്, സർ. ഡിങ്കർ റാവു എന്നിവരെപ്പോലെയുള്ള ഒരാളായിരുന്നു. ശങ്കുണ്ണിമേനവൻ അദ്ദേഹത്തിന്റെ സമകാലീനന്മാരും സ്നേഹിതന്മാരും ആയിരുന്ന സർ. മാധവ റാവു, സർ ശേഷയ്യാശാസ്ത്രി എന്നിവരോടു തുല്യനായിരുന്നു. തങ്ങളുടെ മഹിമയേറിയ പ്രവൃത്തിക്ക് അവരിരുവ [ 9 ]
ദിവാൻ ശങ്കുണ്ണിമേനോൻ


രേയും അവരുടെ കാലത്തുതന്നെ , ബോൎഡ് ഓഫ് ഡയറക്ടൎസും സിക്രട്ടറി ഓഫ് സ്റ്റേറ്റും ധാരാളമായി പുകഴ്ത്തിയിരുന്നു. നാട്ടുകാരുടെ ഹൃദയംഗമമായ കൃതജ്ഞതയും, ഭക്തിബഹുമാനങ്ങലും അവൎക്ക് സിദ്ധിക്കുകയും ചെയ്തിരുന്നു. അവരുടെ കീൎത്തി അതു അൎഹിച്ചിരുന്നതിൽ അധികമാകുകയോ, പരക്കുകയോ ചെയ്തിരുന്നില്ല. അതിനുള്ള കാരണം അവരുടെ സ്വഭാവഗുണങ്ങളായ വിനയവും, ആത്മസംയമനവും, അവർ പ്രവൃത്തിചെയ്തു ഫലം നേടിയ രാജ്യത്തിന്റെ ചെറുപ്പവും ആണ്‌. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇൻഡ്യയെ ഭരിച്ചിരുന്ന മിക്ക മഹാന്മാരോടും അവർ തുല്ല്യന്മാരായിരുന്നു എന്നതു വാസ്തവമാണ്‌.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂൎവ്വാൎദ്ധത്തിൽ നാട്ടുരാജ്യങ്ങളിലുണ്ടായിരുന്ന ഭരണസമ്പ്രദായം ദുൎ‌യ്യശ്ശസ്സോടുകൂടിയതായിരുന്നു. എല്ലായിടത്തും അന്യായവും, ഉപദ്രവവും, കലക്കവും അതിരറ്റു വൎദ്ധിച്ചിരുന്നു. ഇക്കാലത്ത് ഏകവ്യത്യാസമായി നിന്നിരുന്നത് ശങ്കരവാരിയരുടെ കൊച്ചി രാജ്യഭരണമായിരുന്നു. കോൎട്ട് ഓഫ് ഡയറക്ടൎസും, പ്രവിശ്യകളിലെ ഭരണകൎത്താക്കന്മാരും, അവരുടെ സൎക്കാർ കാൎ‌യ്യസ്ഥന്മാരും ഇടവിടാതെ മറ്റു നാട്ടുരാജ്യങ്ങളിലെ നാടുവാഴികളെ ഉപദേശികുകയും, ശകാരിക്കുകയും, ഭയപ്പെടുത്തുകയും ചെയ്തിരുന്ന അവസരത്തിൽ, പ്രാപ്തിയോടും, ഉണൎച്ചയോടും, കാൎ‌യ്യബോധത്തോടും, ന്യായമായും, സഫലമായും കൊച്ചി രാജ്യം ഭരിച്ചിരുന്ന സത്യവാനും, ഉൽസാഹശാലിയും, വിശിഷ്ടനും ആയ ദിവാൻ ശങ്കരവാരിയരെ അവൎക്കു പ്രശംസിക്കാനല്ലാതെ മറ്റൊന്നിനും തരമുണ്ടായിരുന്നില്ല. സാമാന്യം എല്ലാ നാട്ടുരാജ്യങ്ങളിലും ശുഷ്കഭണ്ഡാരവും, ക്ഷാമവും, ജനക്ഷോഭവും ഉണ്ടായിരുന്ന അക്കാലത്തു കൊച്ചിരാജ്യത്തുമാത്രം ധാരാളം ധനസമൃദ്ധിയും, ക്ഷേമവും, [ 10 ]
പ്രാരംഭം

ജനങ്ങൾക്കു സമാധാനവും ഉണ്ടായിക്കൊണ്ടിരുന്നു. ഈ ഭാഗ്യാവസ്ഥ പ്രധാനമായി ദിവാൻ ശങ്കരവാരിയരുടെ ദീൎഘകാലഭരണം കൊണ്ടുണ്ടായിത്തീൎന്നതാണ്‌. ശങ്കരവാരിയരുടെ ഗുണകരമായ പ്രവൃത്തി, തത്തുല്ല്യമായഫലത്തോടും ബലത്തോടും കൂടി മാത്രമല്ല സൽ ഭരണത്തെപ്പറ്റിയുള്ള അൎവ്വാചീനാഭിപ്രായങ്ങൾക്ക് അനുയോജിപ്പായവിധത്തിലും, അദ്ദേഹത്തിന്റെ പുത്രൻ ശങ്കുണ്ണിമേനോൻ വളരെക്കാലം തുടൎന്നു നടത്തിപ്പോന്നു. ശങ്കരവാരിയൾ കൊച്ചി രാജ്യഭരണം ശരിയായ മാൎഗ്ഗത്തിലേക്ക് തിരിച്ചുവിട്ടു. ശങ്കുണ്ണിമേനോൻ അതു വീണ്ടവിധം നടത്തി മേല്ക്കുമേൽ ക്രമമായും, വേഗത്തിലും, അഭ്യുദയം സിദ്ധിക്കത്തക്കവണ്ണം അതിന്നു കരുത്തുണ്ടാക്കി. രാജ്യഭരണത്തിലെ സകല വകുപ്പുകളും പ്രത്യേകിച്ചു നീതിന്യായഭരണവും ശങ്കുണ്ണിമേനോൻ പുതുക്കി. അവയിൽ സുസ്ത്തിരവും യധാക്രമവും ആയ പരിഷ്കാരങ്ങൾ വരുത്തി. സകല പഴയ ഏൎപ്പാടുകളും സമ്പ്രദായങ്ങളും ഇല്ലായ്മചെയ്തോ, മാമൂൽ തെറ്റിച്ചോ, പുതിയരീതികൾ എളുപ്പത്തിൽ പിടിക്കുവാൻ ഉണ്ടായിരുന്നത് ചിക്കിപ്പറിച്ച് നാനാവിധം കാണിച്ചോ അല്ല അദ്ദേഹം അങ്ങനെ ചെയ്തത്. എന്നാൽ, പഴയ അടിസ്ഥാനത്തിന്മേൽ തന്നെ പണിചെയ്തു മുൻപുണ്ടായിരുന്നവയുടെ സമ്പ്രദായങ്ങൾ മാറ്റി രൂപവല്ക്കരിക്കുകയാണ്‌ അദ്ദേഹം ചെയ്തത്. ജനങ്ങളുടെ ബഹുമാനവും കൃതജ്ഞതയും മേല്ക്കോയ്മയുറ്റെ തൃപ്തിയും അഭിനന്ദനവും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾക്കു പ്രതിഫലമായി അദ്ദേഹത്തിനു ലഭിച്ചിരുന്നു.

സ്വന്ത പ്രയത്നംകൊണ്ട് ഉയൎന്ന സ്ഥിതിയിൽ എത്തിയിരുന്ന ഒരാളായിരുന്നു ശങ്കരവാരിയർ. അദ്ദേഹത്തിന്റെ കാലത്തിനനുസരണമായി ഒരുമാതിരി നല്ല വിദ്യാഭ്യാസം [ 11 ]
ദിവാൻ ശങ്കുണ്ണിമേനോൻ

അദ്ദേഹത്തിന്നുണ്ടായതും സ്വന്ത അദ്ധ്വാനം കൊണ്ടുതന്നെയാണ്. സർ. സാലൎജങ്ങ്, സർ. ഡിങ്കർ റാവു എന്നിവർ ഉന്നതപ്രഭുകുടുംബങ്ങളിൽ ജനിച്ചവരും ഉയൎന്ന ഉദ്യോഗസ്ഥാനങ്ങൾക്കു പാരമ്പൎ‌യ്യാവകാശമുള്ളവരും ആയിരുന്നു. ശങ്കരവാരിയൎക്കു അതുപോലെ കുലമഹിമയോ കുടുംബപ്രാബല്യമോ ഉണ്ടായിരുന്നില്ല. നൈസൎഗ്ഗികബുദ്ധിവിശേഷംകൊണ്ടും, സ്വഭാവഗുണം കൊണ്ടും, വൈഭവം കൊണ്ടും, സത്യസന്ധതകൊണ്ടും ആണ്‌ അദ്ദേഹം സ്വസമാനകാലീനന്മാരിൽനിന്നും മുന്നോട്ടുകയറി, ഒരു ചില്ലറഗുമസ്തൻറെ തൊഴിലിൽ നിന്നു, നാല്പത്തിരണ്ടു വയസ്സു മാത്രമായപ്പോഴേക്കു, കൊച്ചി ദിവാൻ ജിയുടെ ഉദ്യോഗത്തിലേക്കു എത്തിയത്. താൻ സേവിച്ചിരുന്ന സ്വാമി, തന്റെ ഉദ്യോഗകാലത്തിൽ പകുതിയോളം, തനിക്കു തീരെ വിപരീതമായ നിലയിൽ ഇരുന്നിട്ടുകൂടി, ഉല്പതിഷ്ണുവായ ഒരു ഭരണാധികാരിയായി അദ്ദേഹം സവിശേഷം ശോഭിച്ചു. തങ്ങളുടെ രാജ്യഭരണത്തിൽ വരുത്തിയ പരിഷ്കാരങ്ങളെക്കൊണ്ടും, അതുപോലെ തന്നെ, അല്ലെങ്കിൽ അതിലധികമായി, ഇൻഡ്യൻ പട്ടാളലഹളക്കാലത്തു ബ്രിട്ടീഷുഗവൎമ്മേണ്ടിനെ കാൎ‌യ്യമായി സഹായിക്കകൊണ്ടും ആണ്‌ സാലൎജങ്ങ്, ഡിങ്കർ റാവു എന്നിവർ വലിയ കീൎത്തി നേടിയിട്ടുള്ളത്. എന്നാൽ, സ്വന്തരാജ്യത്തിൻറെ ഉല്ക്കൎഷത്തിനുവേണ്ടി പ്രയത്നിച്ചിട്ടുള്ളതുകൊണ്ടുമാത്രമാണ്‌ ശങ്കരവാരിയർ പേർ കേട്ടിട്ടുള്ളത്. ഈ കാരണം കൊണ്ടുതന്നെയാണ്‌ സാലൎജങ്ങിന്റെ പേർ ഇൻഡ്യ ഒട്ടുക്കുപരന്നിരിക്കുന്നതും, ശങ്കരവാരിയരുടെ പേർ ഈ രാജ്യം കവിഞ്ഞുപോകാതിരിക്കുന്നതും. ഇങ്ങനെയിരിക്കിലും, അക്കാലത്തു ഹൈദരബാദും കൊച്ചിയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നുവെന്നു, ഈ രണ്ടു മന്ത്രിമാരുടേയും മരണസമയം അ [ 12 ]
൧ പ്രാരംഭം



താതു രാജ്യങ്ങളിലുണ്ടായിരുന്ന സ്ഥിതികൾ അല്പമൊന്നു നോക്കുന്ന വിശേഷബുദ്ധിയുള്ള ഏതൊരുവന്നും ബോദ്ധ്യമാകുന്നതാണ്‌.

അച്ഛൻറെ ബുദ്ധിവിശേഷം, സ്വഭാവഗുണം എന്നിവ പുത്രനും ഉണ്ടായിരുന്നു. ശങ്കരവാരിയർ വളൎത്തിക്കൊണ്ടുവന്നു എന്നുള്ള ഗുണാധിക്യം കൂടി ശങ്കുണ്ണിമേനവനുണ്ടായിരുന്നു. സ്വപ്രയത്നം കൊണ്ടു രാജ്യത്തേക്കു ചെയ്തിരിക്കുന്നതിൽ അധികം ഒരു നന്മ ശങ്കരവാരിയർ ചെയ്തിട്ടുള്ളത്, പിന്നീട് യഥാകാലം ദിവാനുദ്യോഗംതന്നെ ഭരിച്ച് തന്നെ അനുകരിച്ച് താൻ ചെയ്തുവെച്ചതു പൂൎത്തിയാക്കിയ തൻറെ ഇരുമക്കളേയും ആ നിലയ്ക്കു വരുത്തത്തക്കവണ്ണം വളൎത്തിക്കൊണ്ടുവന്നു എന്നുള്ളതാണ്‌. ശങ്കുണ്ണിമേനവനെ നല്ലവണ്ണം ഇംഗ്ലീഷുവിദ്യാഭ്യാസം ചെയ്യിപ്പിച്ചിരുന്നു. അദ്ദേഹം സദാ പുസ്തകപ്രിയനായിരുന്നതുകൊണ്ട്, ധാരാളം വ്യുൽപത്തിയും നാനാമുഖമായ അറിവും സമ്പാദിച്ചിരുന്നു. അദ്ദേഹത്തിന്നു ഊൎജ്ജിതമായി എഴുതാമായിരുന്നു. അദ്ദേഹം സാമൎത്ഥ്യമേറിയ ഭരണതന്ത്രജ്ഞനും തികഞ്ഞ കുലീനനും ആയിരുന്നു. അദ്ദേഹം ദിവാനുദ്യോഗം ഭരിച്ചിരുന്ന അധികഭാഗത്തോളം കാലം സർ ടി. മാധവറാവു അയൽ സംസ്ഥാനമായ തിരുവിതാംകൂർ രാജ്യത്തു ദിവാനായിരുന്നു. ഇവൎക്കു രണ്ടുപേൎക്കും അന്യോന്യം വലിയ സ്നേഹബഹുമാനങ്ങൾ ഉണ്ടായിരുന്നു. അവരെ ഭരണമേല്പ്പിച്ചിരുന്ന രാജ്യങ്ങളുടെ അഭ്യുദയത്തിനായി അവർ ഒരുമിച്ചുപ്രവൎത്തിച്ചുകൊണ്ടും ഇരുന്നു. “ഈ സംഗതിയിലും, മറ്റനേകസംഗതികളിലെന്നപോലെ, ഈ രണ്ടു രാജ്യവും യോജിച്ചു പ്രവൃത്തിക്കുന്നതാണ്‌“ എന്നു ശങ്കുണ്ണിമേനോൻ ഒരിക്കൽ തന്റെ സ്നേഹിതന്നു എഴുതി അയക്കുകയുണ്ടായി. അവരുടെ ഭരണത്തെപ്പറ്റി സ്തുതിക്കുന്നതിലും ബ്രിട്ടീഷുഗവൎമ്മേ [ 13 ] ൬ ദിവാൻ ശങ്കുണ്ണിമേനോൻ



ണ്ടു ഈ രണ്ടുപേരെയും ഒരുമിച്ചാണ്‌ പറയാറ്‌. തിരുവിതാംകൂർ മാധവറാവുവും കൊച്ചി ശങ്കുണ്ണിമേനവനും ഭരിക്കും പോലെ എല്ലാ നാട്ടുരാജ്യങ്ങളും ഭരിച്ചിരുന്നെങ്കിൽ “ബ്രിട്ടീഷുഗവൎമ്മേണ്ടിലേക്കു അവരുടെ ബഹുമാനപദവി അന്വേഷിക്കേണ്ടിവന്നേനെ” എന്നു, തരമറിയാതെ സ്തുതിക്കുക ശീലമില്ലാത്ത ഇൻഡ്യാസാമ്രാജ്യസിക്രട്ടേരിയായിരുന്ന സാലിസ്ബറി പ്രഭു ഇൻഡ്യാഗവൎമ്മെണ്ടിലേക്കു ഒരിക്കൽ എഴുതി അയച്ചു. അക്കാലങ്ങളിലെ ഒരു റസിഡണ്ട് ശങ്കുണ്ണിമേനവനെപ്പറ്റി ശരിയായി അഭിപ്രായം പറയുകയുണ്ടായി.൧൮൭൧- ൽ മദിരാശി ഗവൎമ്മെണ്ടിലേക്കു അയച്ച ഒരു എഴുത്തിൽ മിസ്റ്റർ ജെ ഐ മിഞ്ചിൻ താഴെ പറയും പ്രകാരം എഴുതിയിരുന്നു: “ഈ രാജ്യങ്ങളിൽ ഒരു കൊല്ലത്തിൽ പരം ഇരുന്നതിന്നു ശേഷം, ശങ്കുണ്ണിമേനവൻറെ ശ്രേഷ്ഠമായ സ്വഭാവത്തേയും ഭരണനൈപുണ്യത്തേയും പറ്റി എനിക്കുള്ള ബഹുമാനം ഈ അവസരത്തിൽ ഉറപ്പിച്ചു പറയുന്നതു യുക്തമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിൻറെ പേർ അതു അൎഹിക്കുന്നിടത്തോളം പൊങ്ങിയിട്ടില്ല. എന്നാൽ തിരുവിതാംകൂറിലേക്കു സർ. ടി. മാധവറാവു എത്രത്തോളം കാൎ‌യ്യമായിരിക്കുന്നോ അത്രത്തോളം തന്നെ കൊച്ചിരാജ്യത്തേക്കു ഈ ഉദ്യോഗസ്ഥനും കാൎ‌യ്യമായിട്ടുള്ളതാണ്‌.”

ചരിത്രം പൂൎത്തിയാക്കേണ്ടതിലേക്കു, ശങ്കുണ്ണിമേനവൻറെ സഹോദരനായിരുന്ന ഗോവിന്ദമേനവൻറെ ഭരണത്തെപ്പറ്റി ഒരു ചുരുക്കവിവരം കൂടി അവസാനമായി ചേൎത്തിട്ടുണ്ട്. അദ്ദേഹത്തിന്നു തൻറെ പിതാവിൻറെയോ സഹോദരൻറെയോ ബുദ്ധിസാമൎത്ഥ്യമോ സ്വഭാവവിശിഷ്ടതയോ ഉണ്ടായിരുന്നില്ല എന്നാൽ, അദ്ദേഹത്തിന്നു തികഞ്ഞ യുക്തികൗശലവും, പരിഷ്കൃതസൽസ്വഭാവവും [ 14 ] അസാമാന്യ ബുദ്ധിയും ഉണ്ടായിരുന്നു. തൻറെ സഹോദരൻ നിശ്ചയിച്ചിരുന്ന രീതികളിൽ തന്നെ അദ്ദേഹം പത്തു കൊല്ലത്തോളം സഫലമായി രാജ്യഭാരം നടത്തി. എന്നാൽ പ്രത്യേകിച്ചും അദ്ദേഹത്തിൻറെ ഉദ്യോഗകാലാവസാനം ആയപ്പോഴേക്കും, അനുസരണക്കുറവും ബലഹീനതയും രാജ്യഭരണത്തിൽ കടന്നുകൂടുവാൻ തുടങ്ങിയെന്നു സമ്മതിക്കാതെ നിവൃത്തിയില്ല.

പൂൎവ്വികന്മാരെയും പൂൎവകാലകാൎ‌യ്യങ്ങളെയും പറ്റി പറയുമ്പോൾ നമ്മുടെ കാലത്തെ സ്ഥിതിഗതികളനുസരിച്ചു പറയുന്നത് ഭോഷത്വമായിരിക്കാം. പക്ഷെ, അത് വാസ്തവമായിട്ടുള്ളതാണ്. അവരുടെ സമകാലീനന്മാരിൽ നിന്നും മുൻഗാമികളിൽ നിന്നും ഏതു നിലയിലും ഉയൎന്നവരെ അവർ അൎഹിക്കും പോലെ നാം സ്തുതിക്കേണ്ടതും, അവർ എത്താത്തത്തിനു അവരെ നാം കുറ്റം പറഞ്ഞു കൂടാത്തതും ആകുന്നു. നമ്മുടെ നില ഉപരിയായിട്ടുള്ളതാണെങ്കിൽ, അത് നമ്മുടേതിനേക്കാൾ അധികം അവരുടെ ശ്രമം കൊണ്ടുണ്ടായിട്ടുള്ളതാണ്. ഉച്ചസ്ഥിതിയിലെത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിനു വേണ്ട മാൎഗം നിൎമ്മിച്ചിട്ടുള്ളത് അവരാണ്. ആകയാൽ നമ്മുടെ, പൂൎവ്വികന്മാരെ പറ്റി പറയുമ്പോൾ അവരെക്കാൾ ശ്രേഷ്ഠരാണ് നാം എന്ന് നടിക്കുന്നതായാൽ അത് സ്വപിതാവിൻറെ ചുമലിൽ ഇരിക്കുന്ന ശിശു "അച്ഛനെക്കാൾ പൊക്കമുണ്ട് എനിക്ക്" എന്ന് പറയുന്നതുപോലെ ആയിരിക്കും. [ 15 ]
ദിവാൻ ശങ്കുണ്ണിമേനോൻ


-------------------------------------------------------------------


ആദിചരിത്രം.


------------------


ശങ്കരവാരിയരുടെ രണ്ടുമക്കളിൽ മൂത്താൾ ആയിരുന്ന തോട്ടയ്ക്കാട്ടുശങ്കുണ്ണിമേനോൻ ൯൯൮ മേടം ൮ നു ശനിയാഴ്ച ജനിച്ചു. അദ്ദേഹത്തിൻറെ ചെറുപ്പകാലത്തെക്കുറിച്ചൊന്നും അറിഞ്ഞുകൂട. പതിവനുസരിച്ച്, അഞ്ചാമത്തെ വയസ്സിൽ അദ്ദേഹത്തെ എഴുത്തിനിരുത്തുകയും, എഴുത്തുപള്ളിയിലെ പാഠക്രമങ്ങളെ അനുസരിച്ച് അദ്ദേഹം പഠിക്കുകയും ചെയ്തു. സംസ്കൃതം ഇംഗ്ലീഷ് എന്നിവയുടെ ആദിപാഠങ്ങളെയും അദ്ദേഹം അഭ്യസിച്ചു. അദ്ദേഹത്തിനു പതിനൊന്നുവയസ്സായപ്പോൾ അദ്ദേഹത്തിന്റെ അച്ഛന്‌ റസിഡണ്ടാപ്പീസിൽ ജോലിയായി; അതുകാരണം, പിന്നത്തെ ആറുവൎഷത്തിൽ മിക്കതും ശങ്കരവാരിയർ തിരുവനന്തപുരത്തു കഴിച്ചുകൂട്ടി.൧൮൩൬-ൽ അവിടെ ഒരു സൎക്കാർ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. അപ്പോൾ ശങ്കരവാരിയർ തൻറെ രണ്ടു മക്കളേയും തിരുവനന്തപുരത്തുകൊണ്ടുപോയി, ആ സ്കൂളിൽ ചേൎത്തു. മിസ്റ്റർ ജെ. റോബൎട്ട്സ് എന്നൊരാളായിരുന്നു അതിലെ ഹേഡ് മാസ്റ്റർ. അദ്ദേഹം ഒരു നല്ല പണ്ഡിതനും, സമൎത്ഥനായ ഉപദേഷ്ടാവും, ശിക്ഷാരക്ഷണങ്ങളിൽ കണിശക്കാരനും ആയിരുന്നു. അദ്ദേഹത്തിൻറെ അടുക്കൽ പഠിക്കുവാൻ സാധിച്ചിട്ടുള്ള പല കുട്ടികളും പിന്നീട് വലിയ സ്ഥിതിയിൽ വന്നിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന നാണുപിള്ള, ദിവാൻ പേഷ്കാരായിവന്ന ശങ്കുണ്ണിമേനോൻ, ഹൈക്കോടതി ജഡ്ജിയും മാധവരായരു ദിവാൻ ജിക്ക് ഒരു ശല്യവുമായിവന്ന വേദാദ്രീശമുതലിയാർ, എന്നിവർ ശങ്കുന്നിമേനവൻറെ അക്കാലത്തെ സ്നേഹിതന്മാരായിരുന്നു.

ശങ്കുണ്ണിമേനോൻ മിസ്റ്റർ റോബേൎട്സിൻറെ കുട്ടി [ 16 ]
ആദിചരിത്രം ൯

കളിൽ പ്രഥമഗണനീയനായിരുന്നു. സ്കൂളിലായിരുന്ന ആറു സംവൽസരക്കാലത്തും അദ്ദേഹം ക്ലാസിൽ ഒന്നാമനായിരുന്നു. പിൻകാലങ്ങളിലെന്നപോലെ, അദ്ദേഹം അന്നും വ്യവസായശീലനും, ഗംഭീരസ്വഭാവിയും ആയിരുന്നു. അദ്ദേഹത്തിനു കളികളിൽ കൗതുകമുണ്ടായിരുന്നു എങ്കിലും, മറ്റു വിദ്യാൎത്ഥികളുടെ മാതിരി കോലാഹലത്തോടുകൂടിയ ക്രീഡകളിൽ രുചി ഉണ്ടായിരുന്നില്ല. എല്ലാ വിഷയങ്ങ​‍ളിലും അദ്ദേഹത്തിനു ഒരു മുഖമുണ്ടായിരുന്നു; വിശേഷിച്ച്, ഗണിതശാസ്ത്രത്തിൽ അദ്ദേഹം ഒരു നിപുണനായിരുന്നു. ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അഭിരുചി ജീവാവസാനം വരെ ഉണ്ടായിരുന്നു. ഗുരുതരങ്ങളായ രാജ്യഭരണകാൎ‌യ്യങ്ങളിൽ പ്രവേശിച്ചിരിക്കുമ്പോൾകൂടി, വല്ല കണക്കും ചെയ്യാൻ അദ്ദേഹത്തോടാവശ്യപ്പെടുന്നതിൽ പരമായ സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല. ഗണിതശാസ്ത്രപടുക്കളായിരുന്ന കാണിപ്പയ്യൂർ, വേളനഴി എന്നീ നമ്പൂരിമാർ വരുന്നനാൾ അദ്ദേഹത്തിന്‌ ഒരു ഉൽസവദിവസമായിരുന്നു. ശങ്കുണ്ണിമേനവന്‌ ഇംഗ്ലീഷ് സാഹിത്യത്തിലും നല്ല ജ്ഞാനമുണ്ടായിരുന്നു; മിസ്റ്റർ റാബൎട്സുവഴി പുസ്തകവായനയിൽ അദ്ദേഹത്തിനുണ്ടായിത്തീൎന്ന രസം കാലക്രമേണ നിതാന്തമായ പാരായണത്തിൽ പ്രിയം ജനിപ്പിച്ചു. ആറാം വൎഷത്തിന്റെ അവസാനത്തിൽ, പുതിയതായൊരു ക്ലാസ് ആരംഭിക്കുവാൻ ശങ്കുണ്ണിമേനവനോളം പ്രാപ്തിയുള്ള വേറെ കുട്ടികൾ ഉണ്ടായിരുന്നില്ല അതിനാൽ, മിസ്റ്റർ റാബൎട്സ് ശങ്കരവാരിയൎക്ക് ഇപ്രകാരം എഴുതി അയച്ചു.‘നിങ്ങൾ ശങ്കുണ്ണിയെ ഇവിടെനിന്നും കൊണ്ടുപോകാത്തപക്ഷം, സ്വകാൎ‌യ്യനിലയിൽ, ഏതെല്ലാം സഹായങ്ങൾ എനിക്കു കൊടുക്കാൻ കഴിയുമോ അവയുടെ ഫലമെല്ലാം ശങ്കുണ്ണിക്കുണ്ടാകുമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. 2 [ 17 ] ദിവാൻ ശങ്കുണ്ണി മേനോൻ

എന്തെന്നാൽ ;സ്കൂളിൽ അയാൾ നിരുപമനായിരുന്നില്ല.ന്നു ശങ്കുണ്ണിയോടൊപ്പം പഠിപ്പുള്ള കുട്ടികളെ ചേൎത്ത് തത്ക്കാലം ഒരു ക്ലാസ്സുണ്ടാക്കുന്ന കാൎ‌യ്യം സാധിക്കുമെന്ന തോന്നുന്നില്ല. [ 18 ] ആദി ചരിത്രം ൧൧

ഗം നിങ്ങൾക്ക് ഞാൻ അയക്കുകമാത്രം ചെയ്യുന്നു" എന്ന് ശങ്കരവാരിയർ റെസിഡണ്ടിനു വേണ്ടി [ 19 ]
ദിവാൻ ശങ്കുണ്ണിമേനോൻ




ടതിയിലെ ട്രാൻസ്ലേറ്ററുടെ പണിക്ക് ഒഴിവുവന്നു. അതിനുള്ള അപേക്ഷകന്മാരിൽ നിന്ന് അതിലേക്ക് ഒരാളേ തിരനെടുക്കുന്നതിന്നു ഒരു പരീക്ഷ നടത്തണമെന്നു നിശ്ചയിച്ചു. ശങ്കുണ്ണിമേനോൻ ആ പരീക്ഷയ്ക്കു ചേൎന്നു; അദ്ദേഹം ജയിച്ചവരിൽ ഒന്നാമനായിരുന്നു; അതുകൊണ്ട്, ആ വൎഷാവസാനത്തോടുകോടി അദ്ദേഹത്തിനെ ആ പണിക്കായി നിയമിക്കുകയും ചെയ്തു. കല്ലൻ സായ്പ്പിനു ശങ്കുണ്ണിമേനോനെ സാമാന്യത്തിലധികം ഇഷ്ടമായിരുന്നു; തന്റെ ചെറിയ സ്നേഹിതന്റെ ജയത്തിൽ അദ്ദേഹം വളരെ സന്തോഷിച്ച്, കൊച്ചിയിലെ .....എന്നീ കാലത്തെ ആയവ്യയക്കണക്ക് മദിരാശി ഗവൎമ്മെണ്ടിലേക്ക് അയയ്ക്കുന്നതോടുകൂടി എഴുതിയ എഴുത്തിൽ ഇപ്രകാരം പ്രസ്താവിച്ചു:-“ശങ്കരവാരിയർ തന്റെ രണ്ടു പുത്രന്മാരെയും സുനിയമനിഷ്ഠയോടെ വളൎത്തിക്കൊണ്ടുവരികയും, രണ്ടുപേരും വിശിഷ്ടന്മാരായ ചെറുപ്പക്കാരായിത്തീരുകയും ചെയ്തിട്ടുണ്ട്. അവരെ രണ്ടാളെയും തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂളിലാണ്‌ പഠിപ്പിച്ചത്. മൂത്തമകൻ കുറച്ചുകാലം അച്ഛനൊരുമിച്ചു കച്ചേരിയിലായിരുന്നു. പിന്നീട് തന്റെ ഭാവിയിലെ അഭ്യുദയത്തിനുവേണ്ടി കോഴിക്കോട്ടു ജില്ലാക്കോടതിയിലെ പരിഭാഷകന്റെ പണിക്ക് ഒരു അഭ്യൎത്ഥിയായിത്തീരുകയും, ഇതരന്മാരിൽനിന്നുള്ള പ്രാപ്തിവിശേഷത്താൽ അതിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.” ശങ്കുണ്ണിമേനോൻ ...... ഒടുവോടുകൂടി കോഴിക്കോട്ടു ജോലിയിൽ പ്രവേശിച്ചു.

എറണാകുളത്തു താമസിച്ച് ഈ അഞ്ചു സംവൽസരകാലത്ത്, എടയുള്ള അവസരങ്ങളിലെല്ലാം ശങ്കുണ്ണിമേനോൻ സംസ്കൃതം പഠിക്കയും ഇംഗ്ലീഷ് സാഹിത്യത്തിൽ ഉള്ള പല വിശിഷ്ട കൃതികളെ വായിക്കുകയും ചെയ്തു. സം [ 20 ]
==ആദിചരിത്രം==
൧൩

സംസ്കൃതം പഠിപ്പിക്കുന്നതിന്നു സമൎത്ഥനെന്നു കേളികേട്ട പട്ടത്തു കൃഷ്ണൻനമ്പ്യാരുടെ അടുക്കൽ അദ്ദേഹത്തിന്നു സംസ്കൃതം പഠിക്കുവാൻ സാധിച്ചു. അദ്ദേഹത്തിൻറെ കീഴിൽ ശങ്കുണ്ണിമേനോൻ സംസ്കൃതത്തിൽ സാമാന്യം വ്യുൽപ്പത്തി സമ്പാദിച്ചു. പിന്നീടുള്ള കാലത്തും സംസ്കൃതത്തിൽ ശങ്കുണ്ണിമേന്നുണ്ടായിരുന്ന അധിരുചിയെ നിലനിൎത്തിവന്നു; എപ്പോഴെങ്കിലും എടയോ സമാനശീലന്മാരായ സ്നേഹിതന്മാരെയോ കിട്ടുന്നതായാൽ അപ്പൊഴെല്ലാം അത് തീക്ഷണതയോടെ പ്രകാശിക്കുകയും ചെയ്തു. പിന്നെ ൧൮൫൨-൫൩ എന്നീ കാലത്ത് മഹാരാജാവൊരുമിച്ചു തീൎഥാടനത്തിന്നു പോയപ്പോൾ ഒരുമിച്ചുണ്ടായിരുന്ന വിദ്വാനും വൈദ്യനുമായിരുന്ന പാച്ചുമൂത്തത്തിൻറെ അടുക്കൽ വ്യാകരണവും പഠിക്കയുണ്ടായി.

ഇക്കാലത്ത് അദ്ദേഹത്തിൻറെ വിനോദമാൎഗ്ഗങ്ങൾ കുതിരസ്സവാരി, വഞ്ചികളി, ശീട്ടുകളി, ചതുരംഗം എന്നിവയായിരുന്നു. കുതിരയെ നല്ലപോലെ ഓടിക്കുവാൻ അദ്ദേഹത്തിന്നു ശീലമുണ്ടായിരുന്നു; ആ വ്യായാമത്തിൽ അദ്ദേഹത്തിന്നു അത്യാസക്തിയുമുണ്ടായിരുന്നു. പിന്നീട്, ഒരിക്കൽ ആശ്വാരോഹണകൌശലക്കാരനായ വീരകേരളവൎമ്മതമ്പുരാൻതിരുമനസ്സായി മത്സരിച്ച് ഓടിക്കുന്നസമയം, ശങ്കുണ്ണിമേനോൻ നെഞ്ഞടിച്ചുവീണു. അതുനിമിത്തം കുറച്ചുദിവസം കിടക്കുകയും വൈദ്യൻറെ ഉപദേശപ്രകാരം കുതിരസ്സവാരി തീരെ നിൎത്തുകയും ചെയ്തു. ജീവാവസാനം വരെ വഞ്ചികളിയിൽ അദ്ദേഹത്തിന്നു വലിയ അഭിനിവേശമുണ്ടായിരുന്നു. കൊച്ചിദിവാനായി അല്പം പ്രായംചെന്നകാലത്തും, കൊച്ചിക്കായലിലും ചൊവ്വരെ പുഴയിലും ഒരു ചെറുപ്പക്കാരൻറെ ഉത്സാഹത്തോടുകൂടി വഞ്ചിവലിക്കുന്നതും അതിന്നമരംപിടിക്കുന്നതും പലപ്പോഴും കാണാമായി

[ 21 ] ൧൪
ദിവാൻ ശങ്കുണ്ണിമേനോൻ

രുന്നു. ഇക്കാലത്ത് അദ്ദേഹം നല്ലൊരു ചതുരംഗക്കളിക്കാരനുമായിരുന്നു; എന്നാൽ അതുനിമിത്തം ഉറക്കമില്ലായ്മയും തലവേദനയും ഉണ്ടായിക്കൊണ്ടിരുന്നതുകൊണ്ട്, ആ കളിയിൽനിന്നു പിൻമാറേണ്ടിവന്നു. എല്ലാകാലത്തും പ്രധാനവിനോദമാൎഗ്ഗം ശീട്ടായിരുന്നു; മരിക്കുന്നതിന്നു രണ്ടുദിവസം മുമ്പുവരെ അതു കളിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിൽ വൈകുന്നേരവും ശീട്ടുകളിയുടെ യോഗം ഉണ്ടായിരുന്നു.

പൊല്ലീസ് ഹേഡ്ഗുമസ്തനായി ശങ്കുണ്ണിമേന്നെ നിയമിച്ച് ഒരു കൊല്ലമൊ മറ്റൊ കഴിഞ്ഞതോടുകൂടി, അദ്ദേഹം തെക്കേക്കുറുപ്പത്തു നാരായണിഅമ്മയെ സംബന്ധം ചെയ്തു. അവരൊരു സുഗാത്രയും, സൽസ്വഭാവിയും ആയിരുന്നു. ശങ്കുണ്ണിമേന്ന് അവരെ വളരെ ഇഷ്ടമായിരുന്നു; അവർ മരിച്ചകാലത്ത് അദ്ദേഹത്തിനു മുപ്പത്തെട്ടു വയസ്സു മാത്രമെ ആയിരുന്നുള്ളൂ. എങ്കിലും അദ്ദേഹം വീണ്ടും ഒരു സ്ത്രീയെ വരിക്കുകയുണ്ടായില്ല. അദ്ദേഹം ജീവാവസാനംവരെ അവരുടെ സ്മരണയെ നവമായി നിൎത്തിവന്നു; പലപ്പോഴും, പ്രത്യേകിച്ച് ശ്രാൎദ്ധദിവസങ്ങളിലും, അദ്ദേഹം തന്റെ ദിനപത്രികയിൽ, അവൎക്കായി സ്നേഹ ബഹുമാനപുരസ്സരം ഒരു ഉപഹാരം സമൎപ്പിക്കുന്നപോലെ ചില കുറിപ്പുകൾ എഴുതിച്ചേൎത്തിരുന്നതുകാണാം. അദ്ദേഹത്തിന് അവരിൽ രണ്ടാണും ഒരു പെണ്ണും സന്താനങ്ങളായി ഉണ്ടായി. ആൺകുട്ടികൾക്കു രണ്ടുപേൎക്കും നല്ല വിദ്യാഭ്യാസം ലഭിക്കുകയും ൧൮൭൧ -ൽ രണ്ടുപേരും ബി. ഏ. ബിരുദം സമ്പാദിക്കയും ചെയ്തു. കൊച്ചിക്കാരിൽ ആദ്യം ബി. ഏ പരീക്ഷ ജയിച്ചവർ ഇവരായിരുന്നു. തന്റെ പേരോടുകൂടിയ മൂത്ത മകനെക്കുറിച്ചു ശങ്കുണ്ണിമേന്നു പല പ്രത്യാശകളുമുണ്ടായിരുന്നു.മലബാർ കളക്ടറുടെ ആ

[ 22 ]
ആദിചരിത്രം




പ്പീസിൽ നല്ലൊരു ജോലിയും വാങ്ങിക്കൊടുത്തു. എന്നാൽ മകൻ ബുദ്ധിമാനും സൂക്ഷ്മജ്ഞനും ആയിരുന്നു എങ്കിലും, അല്പം അലസനും ഉച്ചപദവാഞ്ഛ തീരെ ഇല്ലാത്താളും ആയിരുന്നു. അദ്ദേഹം ഒരു സബ് മജിസ്ത്രേട്ടായി ജോലിയിൽ നിന്നു പിരിയുകയും കുറേക്കാലം ഇരുന്നു മരിക്കുകയും ചെയ്തു. രണ്ടാമത്തെ മകൻ കൃഷ്ണമേനോൻ, ബി എൽ കൂടി ജയിച്ചു മദിരാശി ഹൈക്കോടതിക്കു സന്നതു വാങ്ങി. ശങ്കുണ്ണിമേന്നിൽ വളരെ പ്രീതി ഉണ്ടായിരുന്ന ആയില്യം മഹാരാജാവു തിരുമനസ്സുകൊണ്ട് .......ൽ കൃഷ്ണമേന്നു തിരുവിതാംകൂറിൽ ഒരു ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ ഉദ്യോഗം കൊടുത്തു. .....ൽ ആദ്യം അദ്ദേഹത്തെ കൊച്ചി ചീഫ് കോടതിയിൽ ഒരു ജഡ്ജിയായി നിയമിച്ചു. ....ൽ ഉദ്യോഗത്തിൽ നിന്നു പിരിയുകയും ചെയ്തു. കൃഷ്ണമേന്നും, സഹോദരി കുഞ്ഞി അമ്മയും ഇപ്പോഴും ഉണ്ട്.

--------
ബ്രിട്ടീഷിൽ ഉദ്യോഗം
------------------------------


ശങ്കുണ്ണിമേനോൻ അധികകാലം കോഴിക്കോട്ട് ഇരുന്നില്ല. സിവിൽ കോടതിയിലെ ദ്വിഭാഷിയായി ഒന്നിൽ ചില്വാനം സംവൽസരം ഇരുന്ന ശേഷം, അദ്ദേഹം ബ്രിട്ടീഷ് കൊച്ചിയിലെ പ്രധാനപ്പെട്ട സദർ അമീൻ കോടതിയിലേക്കു ശിരസ്തദാറായി മാറ്റപ്പെട്ടു. ഈ രണ്ടു കോടതികളിലേയും അദ്ദേഹത്തിന്റെ ജോലിയെപ്പറ്റിയോ, ജീവിതത്തെപ്പറ്റിയോ ഇപ്പോൾ ഒന്നും അറിയുന്നില്ല. എന്നാൽ അദ്ദേഹത്തിന്‌ ഉടനെ സിദ്ധിച്ച സ്ഥാനക്കയറ്റം അന്നത്തെ ജോലി തൃപ്തികരമായിരുന്നു എന്നു തെളിയിക്കുന്നു. [ 23 ]
ദിവാൻ ശങ്കുണ്ണിമേനോൻ




ണ്ട്. ....ൽ അദ്ദേഹം വകുപ്പുകളിലേക്ക് ആവശ്യമുള്ള പരീക്ഷകൾ ജയിച്ചു. അടുത്ത വൎഷത്തിൽ അദ്ദേഹത്തെ കൊച്ചി അതിൎത്തിക്കടുത്തുള്ള വെളിയങ്കോട്ടെ മുൻസിപ്പായി നിയമിച്ചു. അവിടെ അദ്ദേഹം ഏകദേശം ഏഴുസംവൽസരം സുഖമായും അസ്വാസ്ഥ്യങ്ങൾ കൂടാതെയും ജോലി നോക്കിക്കൊണ്ടിരുന്നു.

ഒരു മുൻസിപ്പിന്റെ നിലയിൽ, അദ്ദേഹത്തിന്‌ അസാധാരണമായ കീൎത്തി സമ്പാദിപ്പാൻ സംഗതി വന്നു. അക്കാലത്ത് മലബാറിൽ ഉല്കൃഷ്ടവിദ്യാഭ്യാസം സമ്പാദിച്ച മുൻസിപ്പ് അദ്ദേഹം മാത്രമായിരുന്നു. അന്നളിൽ അദ്ദേഹം ഒഴിവുള്ള മിക്ക സമയവും നിയമം പഠിക്കുവാനായി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ വിദ്വത്വം, സത്യസന്ധത, ഉദാരശീലം, വിനയം, മൎ‌യ്യാദ, പൗരുഷമായപെരുമാറ്റം മുതലായ സൽഗുണങ്ങൾ അദ്ദേഹത്തെ തെക്കേ മലബാറിൽ അത്യന്തം ബഹുമാനിക്കപ്പെട്ട ഒരാളാക്കിതീൎത്തു. അന്നത്തെ സിവിൽ ജഡ്ജിയായിരുന്ന മിസ്റ്റർ മോറിസിനും അദ്ദേഹത്തിന്റെ അനുഗാമിയായ മിസ്റ്റർ കൊള്ളിനും അദേഹത്തോടു വളരെ ബഹുമാനമായിരുന്നു; ആ ബഹുമാനത്തെ അവർ പരസ്യമായി കാണിക്കുകയും ചെയ്തിരുന്നു. ....ൽ മിസ്റ്റർ മോറിസ് ശങ്കുണ്ണിമേനവനെ ഒരു സദരമീന്റെ സ്ഥാനത്തേക്കു ശിപാൎശുചെയ്യുകയും, വരുന്ന ഒഴിവിൽ തന്നെ ആ സ്ഥാനം കിട്ടുമെന്ന് അദ്ദേഹത്തെ സംശയം കൂടാതെ പറയുകയും ചെയ്തു. അക്കാലത്ത് മലബാറിൽ ഉണ്ടായിരുന്ന വിശ്രുതനായ മിസ്റ്റർ ഹാളൊവെ ശങ്കുണ്ണിമേന്നെ പറ്റി വളരെ പുകഴ്ത്തുകയും, മലബാറിലെ ആചാരങ്ങളേയും അവകാശങ്ങളേയും [ 24 ]
ആദിചരിത്രം




ല്ലാം ശാങ്കുണ്ണിമേന്റെ ഗുണദോഷനിരൂപണത്തിന്നായി അയച്ചുകൊടുക്കുകയും ചെയ്തു. മദിരാശി ഗവൎമ്മേണ്ടും കൂടി അവർ നടപ്പാക്കാൻ വിചാരിക്കുന്ന നിയമങ്ങളെപ്പറ്റി ശങ്കുണ്ണി മേനവന്റെ അഭിപ്രായത്തെ അറിയുക പതിവായിരുന്നു.

അദ്ദേഹത്തിന്റെ ദിനപത്രികകളിൽ നിന്ന്,-അവ അപൂൎണ്ണങ്ങളും ശരിയായി എഴുതീട്ടുള്ളവയും അല്ലെങ്കിലും,-ശങ്കുണ്ണിമേന്റെ ജീവകാലത്തിലെ ഏറ്റവും സന്തോഷമായ കാലം അതായിരുന്നു എന്ന് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്‌. അന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ കീൎത്തി ഉച്ചത്തിൽ എത്തിക്കഴിഞ്ഞിരുന്നു; താനും ലോകഗതിയിൽ ക്രമത്തിൽ കയറിവന്നിരുന്നു. അദ്ദേഹത്തിനു ഹിതമായ ജോലികൾ വേണ്ടതുണ്ടായിരുന്നു; എങ്കിലും അവ തനിക്കിഷ്ടമായ പുസ്തകങ്ങൾ വായിക്കുന്നതിനും വിനോദങ്ങളിൽ ഏൎപ്പെടുന്നതിനും പ്രതിബന്ധങ്ങലായിരുന്നുമില്ല. അദ്ദേഹത്തിന്റെ സ്നേഹഭാജനമായിരുന്ന ഒരു ഭാൎ‌യ്യയും പിങ്കാലങ്ങളിൽ ദുൎല്ലഭമായിരുന്ന ദേഹസുഖവും ആരോഗ്യവും അന്ന അദ്ദേഹത്തിന്ന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹിതന്മാരുടെ തുക ദിനം പ്രതി വൎദ്ധിച്ചുവരികയും അവരുടെ സ്നേഹബഹുമാനങ്ങൾകൊണ്ട് അദ്ദേഹം സന്തോഷിക്കയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വൎണ്ണനീയമായ ഉപചാരത്തെ സ്വീകരിക്കാനുള്ള അതിഥികൾ ഇല്ലാത്ത ദിവസമുണ്ടായിട്ടില്ല.

...ൽ ശങ്കുണ്ണിമേനവന്റെ ശങ്കുണ്ണിമേനവന്റെ സാധാരണദിനസരിക്ക് ഒരു മാറ്റം വന്നു. അടുത്ത സംവൽസരത്തിൽ വീരകേരളവൎമ്മരാജാവ് കൊച്ചി രാജ്യാധിപതിയായി. ബുദ്ധിമാനും വിദ്യാസമ്പന്നനും യൌവനയുക്തനുമായിരുന്ന ആ രാജാവ് തന്റെ ജോലിയിൽ പ്രവേശിക്കുന്നതിനു മു

3* [ 25 ]
ദിവാൻ ശങ്കുണ്ണിമേനോൻ


മ്പ് ദേശസഞ്ചാരം ചെയ്തുകൂടി തന്റെ അറിവിനെ ഉറപ്പിച്ചു വളൎത്തണമെന്നു നിശ്ചയിച്ച്, .....ൽ ദീക്ഷ കഴിഞ്ഞ ഉടനെ ദേശാടനം ചെയ്വാനുറച്ചു മഹാരാജാവ്, ശങ്കുണ്ണിമേനവനെ അസാമാന്യമായി സ്നേഹിക്കുകയും അത്യന്തം ബഹുമാനിക്കുകയും ചെയ്തിരുന്നതിനാൽ, മഹാരാജാവൊരുമിച്ചു യാത്രചെയ്വാൻ മാത്രമല്ല യാത്രക്കാൎടെ സകല ചുമതലകളും വഹിക്കുവാൻ കൂടി ശങ്കുണ്ണിമേനവനോടാവശ്യപ്പെട്ടു. കൊച്ചി സൎക്കാരിന്റെ അപേക്ഷ അനുസരിച്ച് മദിരാശിഗവൎമ്മേണ്ട് ആ ആവശ്യത്തിന്നായി ഒരു സംവൽസരത്തെ അവുധി ശങ്കുണ്ണിമേന്നു കൊടുത്തു. യാതൊരു പ്രതാപവും രാജചിഹ്നവും കൂടാതെ കഴിച്ചാൽ കൊള്ളാമെന്നുകൂടി തിരുമനസ്സുകൊണ്ടു ഗവൎമ്മേണ്ടിനോടു പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നാട്ടിലെ പ്രമാണിയായ പാലിയത്തു വലിയച്ചനവൎകളും, വൈദ്യസംബന്ധമായ ആവശ്യങ്ങൾക്ക് ബ്രിട്ടീഷ് കൊച്ചിയിലെ ആസ്പത്രിയിലെ പ്രധാന ഉദ്യോഗസ്തനായ ഡാക്ടർ പ്രിങ്കൾ എന്ന സായ്പും എഴുന്നള്ളത്തൊന്നിച്ചുണ്ടായിരുന്നു. തിരുമനസ്സുകൊണ്ടും, ഉദ്യോഗസ്ഥന്മാരും മറ്റു പ്രമാണികളും കുതിരപ്പുറത്തോ പല്ലക്കുകളിലൊ മറ്റുവാഹനങ്ങളിലൊ കയറിയും മറ്റുള്ളവർ നടന്നുമാണ്‌ യാത്ര ചെയ്തിരുന്നത്. അവർ ഒരു ദിവസത്തിൽ പത്തിൽ കുറയാതെയും ഇരുപതുനാഴികയിൽ കൂടാതെയുംദൂരമെ യാത്രചെയ്തിരുന്നുള്ളൂ; വഴിക്കു താമസത്തിനു സാധാരണമായി കൂടാരങ്ങളായിരുന്നു. അവർ സൌകൎ‌യ്യമായി കോയമ്പത്തൂർ, ബങ്കളൂർ, പൂന, ഇന്ദൂർ, ബോപ്പാൽ മുതലായ രാജ്യ [ 26 ]
ആദിചരിത്രം


കാശിയിൽ ചെന്നുചേൎന്നു. അവിടെനിന്ന്, തിരുമനസ്സിലേക്ക്; കല്ക്കത്ത, ജഗന്നാഥം, മസ്ലിപട്ടണം, മദിരാശി മുതലായ സ്ഥലങ്ങളില്കൂടി സഞ്ചരിച്ച്, ദക്ഷിണതീരത്തു രാമേശ്വരം മുതലായ പുണ്യസ്ഥലങ്ങളേയും ദൎശിച്ചുകൊണ്ട് കൊച്ചിക്കു മടങ്ങണമെന്നുണ്ടായിരുന്നു. എന്നാൽ, തിരുമനസ്സിലെ ഈ മോഹം സാധിക്കാനിടയായില്ല. കാശിയിൽ വെച്ചു തിരുമനസ്സിലേക്കു വസൂരി രോഗം തുടങ്ങുകയും ഫെബ്രുവരി ---ം നു തിരുമനസ്സുകൊണ്ടു തീപ്പെടുകയും ചെയ്തു. ശങ്കുണ്ണിമേനോൻ ആ വ്യസനവൎത്തമാനം അന്നത്തെ ദിവാനെ അറിയിച്ചത് ഈവിധമായിരുന്നു:

“ബഹുമാനപ്പെട്ട അച്ഛ, ഇന്നുരാവിലെ ഏകദേശാം പതിനൊന്നുമണിക്ക് കൊച്ചിമഹാരാജാവു തീപ്പെട്ടുപോയിരിക്കുന്നു എന്ന് എനിക്കു വ്യസനസമേതം അറിയിക്കേണ്ടിവന്നിരിക്കുന്നു. എന്റെ ഇതിനുമുമ്പിലത്തെ എഴുത്തയച്ചശേഷം, തിരുമനസ്സിലേക്ക് വയറ്റിൽ കുറച്ചു സുഖക്കേടുതുടങ്ങി. ഇന്നലെ രാവിലെ തിരുമനസ്സിലെ വയറ്റിൽ നിന്നു രക്തം പോയിത്തുടങ്ങി, ഉടനെ തിരുമനസ്സിലേക്കു വസൂരിദീനം പുറപ്പെട്ടിരിക്കുന്നതായും കണ്ടു. രാത്രി മുഴുവനും രാവിലെയുമായി ചോരപോവുകയാൽ ഇടയ്ക്കിടയ്ക്കു മോഹാലസ്യവും ക്ഷീണവും അധികമായതോടുകൂടി തിരുമനസ്സുകൊണ്ടു തീപ്പെടുകയും ചെയ്തു. ദീനം കുറെ അപായസ്ഥിതിയിലാണെന്നറിഞ്ഞിരുന്നു എങ്കിലും, ഇത്രവേഗം കാൎ‌യ്യം അവസാനിക്കുമെന്ന് ഒരുത്തനും വിചാരിച്ചിരുന്നില്ല. ഇനി ഞാൻ പറയേണ്ടതെന്താ? എന്നു നിങ്ങളുടെ അനുസരണത്തോടുകൂടിയ മകൻ.“

അന്ന് ആ യാത്രകാരുടെ കൂട്ടത്തിൽ വളരെ ആളുകളെ വസൂരിദീനം പിടിപെട്ടു. അവരിൽ പലരും മരിച്ചു; [ 27 ] ദീനക്കാരുടെ കൂട്ടത്തിൽ പാലിയത്തച്ഛനും പെട്ടതിനാൽ ബാക്കിയുളഅളവരുടനെ കൊച്ചിയിലേക്ക പുറപ്പെട്ടു. ശങ്കുണ്മിമേനോൻ കൽക്കത്താവഴിക്ക് പുറപ്പെട്ട് മദിരാശിയിൽക്കൂടെ ചേൎന്ന് കൊച്ചിയിൽ തിരിച്ചെത്തി. തമ്പുരാന്റെ മരണത്താൽ അദ്ദേഹത്തിന് വളരെ അസ്സ്ഥതയ്ക്കിടവന്നു. ആതമ്പുരാനിൽ നി്നനംു തനിയ്ക്കും തന്റഎ രാജ്യ്തതിനും വളരെ നന്മകൾ ഉണ്ടാകുമെന്ന വിചാരിക്കാൻ അദ്ദേഹത്തിന് പലകാരണങ്ങൾ കൂടെ ഉണ്ടായിട്ടുണ്ട്. ആ തിരുമനസ്സുകൊണ്ട കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ ശങഅകുണ്ണിമേനോൻ നിശ്ചയമായും ദിവാൻ പദത്തിൽ തന്റഎയച്ഛന്റഎ പിൻഗാമിയാകുമായിരുന്നു. ആ ദേശ സഞ്ചാരം ൊകണ്ടദ്ദേഹത്തിന് ഒരു വലിയ ഗുമമുണ്ടായി. അതിന്റഎ അവസാനം ദുഃഖകരമായിരുന്നുവെങ്കിലംു അത് അദ്ദേഹത്തിന് നൽകിയ കീൎത്തിയെ നല്ലതുപോലെ പ്രകാശിപ്പിച്ചു.

ഈ ചുമതലയേറിയ കാല്തതെ നിൎവ്വഹിച്ചുകൊണ്ട് അദ്ദേഹം കാട്ടിയ ശാന്തതയും ധൈൎ‌യ്യവും ചിത്തസാമ്ര‍ത്ഥ്യവും യാത്രക്കാരുടെ ഇഠയിൽ ന്ലലൊരഭിപ്രായം ജനിപ്പിക്കുകയും അവർ വഴി ശങ്കുണ്ണി മേനോന്റഎ യശസ്സിന് ഒരു നല്ല പ്രചാരം സിദ്ധിക്കുകയും ചെയ്തു.

ശങ്കകുണ്ണിമേനോൻ വെളിയങ്ങോടിൽ ജോലി നോക്കിക്കൊണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചതും ആ സ്ഥാനത്തേക്ക അന്നത്തെ ദിവാൻ പേഷ്ക്കാരംു മിസ്റ്അറർ കളഅളൻ സായിപ്പിന്റഎ ആശ്രിതനും സേവകനുമായിരുന്ന വെങ്കട്ടിയാരെ നിയമിച്ചതും. ശ്ങ്കരവാൎ‌യ്യൎക്ക തന്റഎ സ്ഥാനത്ത മകനെ നിയമിച്ചതുകണ്ടാൽ കൊളഅളാമെന്നുമ്ടായിരുന്നു. ആഗ്രഹസിദ്ധി വരുന്നതുവരെ ജീവിച്ചിരിക്കാന്ഡ സാധിക്കാഞഅഞതുകൊണ്ട് അദ്ദേഹത്തിന് [ 28 ] ബ്രിട്ടീഷിൽ ഉദ്യോഗം വളരെ ആശാഭംഗമുണ്ടായി. കൊച്ചിരാജ്യകാൎ‌യ്യങ്ങളെപ്പറ്റി ശങ്കുണ്ണിമേന്നെ പരിചയിപ്പിക്കുവാനായി , അച്ഛനും മകനും തമ്മിൽ കാണുന്ന സമയത്ത് ആ രാജ്യഭരണകാൎ‌യ്യങ്ങളെക്കുറിച്ചു സംസാരിക്കുകയും മറ്റു സമയങ്ങളിൽ അവയെപ്പറ്റി എഴുത്തുകുത്തുകൾ നടത്തുകയും ചെയ്ക പതിവായിരുന്നു. ആ വക എഴുത്തുകളിൽ രണ്ടെണ്ണം മാത്രമെ കണ്ടുകിട്ടീട്ടുള്ളു. വേലൻ താവളം നവമ്പർ ,“എന്റെ പ്രിയപ്പെട്ടമകനെ,ഞാൻ ഏകദേശം പതിനെട്ടുദിവസമായി നോക്കിക്കൊണ്ടിരുന്ന നിലനികുതിക്കാൎ‌യ്യം ഇന്നു പൂൎത്തിയായി എന്നു സന്തോഷത്തോടെ അറിയിക്കുന്നു. വസ്തുക്കളിൽ നിന്ന് ഇപ്പോൾ നോക്കി അളന്നപ്രകാരം (....പറ) കൊല്ലത്തിൽ 4,000-കയോളം കരം ഉണ്ടാകുന്നതാണ്‌. ഞാൻ ഇന്നു വൈകുന്നേരം കൊഴിഞ്ഞാമ്പാറയ്ക്കുപോകും; അവിടെനിന്ന് രണ്ടൊമൂന്നൊ ദിവസത്തിനകം തത്തമം ഗലത്തെക്കും പോകുന്നതാണ്‌. അവിടെനിന്ന് ഡിസംബർ അഞ്ചാം തിയ്യതിയൊ ആറാം തിയ്യതിയൊഞ്ഞാൻ തൃശ്ശിവപേരൂൎക്കു മടങ്ങിപ്പോകും എന്ന്

സ്വന്ത സ്നേഹിതൻ.”പലകാരണങ്ങളെക്കൊണ്ടും, പ്രത്യേകിച്ചുവെങ്കിട്ടരായരുടെ കീഴിൽ ജോലിയെടുപ്പാൻ ശങ്കുണ്ണിമേന്നു മനസ്സില്ലായിരുന്നതുകൊണ്ടും, ദിവാൻ പേഷ്കാരുദ്യോഗം തനിക്കുവേണമെന്നു ശങ്കുണ്ണിമേന്നു മോഹമില്ലായിരുന്നു എങ്കിലും, ശങ്കരവാരിയരുടെ മരണത്തോടുകൂടി അതുവേണമൊ എന്നു തന്നോടാവശ്യപ്പെടുമെന്നു ശങ്കുണ്ണിമേനോൻ വിചാരിച്ചിരുന്നു. അച്ഛന്റെ അടിയന്തിരം കഴിഞ്ഞ്, ശങ്കുണ്ണിമേനോൻ [ 29 ]
ദിവാൻ ശങ്കുണ്ണിമേനോൻ


വലിയതമ്പുരാൻ തിരുമനസ്സിനെയും, വലിയമ്മതമ്പുരാൻ തിരുമനസ്സിനെയും മറ്റും കാണുവാൻ ചെന്ന സമയം, അവർ അദ്ദേഹത്തിന്റെ അച്ഛന്റെ ഗുണഗണങ്ങളെപ്പറ്റി വളരെ പുകഴ്ത്തിപ്പറഞ്ഞു. റസിഡണ്ടുസായ്പ്പും, “അദ്ദേഹം നമ്മുടേ രാജ്യത്തെ ധനസമൃദ്ധിയും ഐശ്വൎ‌യ്യവും ഉള്ളതാക്കിത്തീൎത്തുപോയിരിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ ആ പ്രശസ്തനാമം മേലാലും നമുക്കു നന്മയെചെയ്യാതിരിക്കയില്ലാ” എന്നഭിപ്രായപ്പെട്ടു. തിരുമനസ്സുകൊണ്ടാകട്ടേ, റസിഡണ്ടാകട്ടേ അദ്ദേഹത്തിന്‌ കൊച്ചിയിൽ ഒരുദ്യോഗയോഗം ഉള്ളതായി പറയായ്കകാരണം അദ്ദേഹത്തിനു കുറച്ചു സുഖക്കേടുണ്ടായി. അന്നത്തെ ഗവൎണ്ണരായിരുന്ന ഹാരിസ് പ്രഭുവിന്‌ ശങ്കരവാരിയരെക്കുറിച്ചു നല്ല അഭിപ്രായമായിരുന്നു. ഈ സംഭവങ്ങളെ സംബന്ധിച്ച് അദ്ദേഹം തന്റെ .....ഫെബ്രുവരി ...മ്നു ലെ ഡയറിയിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്:-എനിക്കു കയറ്റം കിട്ടുവാൻ ഞാൻ ശ്രമിക്കേണം, എന്റെ അച്ഛന്റെ സ്വഭാവഗുണവും പ്രവൃത്തിവിശേഷവും എനിക്കു ഉദ്യോഗക്കയറ്റത്തിനു കാരണങ്ങളായേക്കാവുന്നതുകൊണ്ട്, ആവക സംഗതികൾ മറക്കുന്നതിനുമുൻപുതന്നെ ഞാൻ അപേക്ഷിക്കയാണ്‌ നല്ലത്. പേഷ്ക്കാരുദ്യോഗത്തിനു ആരെനിയമിക്കുന്നു എന്നതിൽ എന്റെ സ്വന്ത തമ്പുരാൻ അല്പമെങ്കിലും ശ്രദ്ധവച്ചിട്ടുള്ളതായി എനിക്കു തോന്നുന്നില്ല; അതു കിട്ടുവാൻ മല്ലിടത്തക്കതല്ല. എന്റെ അവകാശങ്ങളെ തീരെ ഗണിച്ചുകാണാത്തതിൽ എനിക്കു ക്ലേശമുണ്ട്. ഞാൻ കൊച്ചി സൎക്കാരിനെ മൂന്നു സംവൽസരം സേവിച്ചിട്ടുണ്ട്, മഹരാജാവൊരുമിച്ചു യാത്രചെയ്തതിൽ എന്റെ കയ്യിൽ നിന്നു ചിലവായിട്ടുള്ള ആറായിരത്തോളം ഉറുപ്പികക്ക് സൎക്കാരിൽ നിന്ന് എനിക്കനുവദിച്ചുതന്നിട്ടുള്ളത് മുവ്വായിരം ഉറുപ്പികമാത്രമാണ്‌. ഇഴ [ 30 ]

൨൩


ബ്രിട്ടീഷിൽ ഉദ്യോഗം

രാജ്യത്തെ അഭിവൃദ്ധിസ്ഥിതിയിൽ കൊണ്ടുവന്നത് എന്റെ അച്ഛനാണ്. ഒഴിവ് അദ്ദേഹത്തിന്റെ മരണം നിമിത്തമാണ് ഉണ്ടായിട്ടുള്ളത്. ആ സ്ഥാനത്തെക്ക് അൎഹതയുള്ളതായി നാട്ടിൽ മറ്റാരും ഇല്ലതാനും".

ശങ്കുണ്ണിമേനവനെ ൧൮൫൭ സപ്തെമ്പർ മാസത്തിൽ വെളിയങ്ങോട്ടുനിന്നു പൊന്നാനിക്കും അവിടെനിന്ന് ൧൮൫൯ ജനവരിയിൽ ഏൎനാട്ടിലെക്കും മാറ്റി. അദ്ദേഹത്തിന്റെ പ്രിയതമയും യൌവനയുക്തയുമായിരുന്ന ഭാൎ‌യ്യയും, ശങ്കുണ്ണിമേനോൻ വളരെ സ്നേഹിച്ചിരുന്ന അവരുടെ ഏകസഹോദരനും അദ്ദേഹം പൊന്നാനിയിലായിരിക്കുന്ന കാലത്തു മരിച്ചു. ഇതുകൾക്കുപുറമെ, പൊന്നാനിയിലെയും മഞ്ചേരിയിലെയും അദ്ദേഹത്തിന്റെ ജീവിതത്തിൽ വിശേഷവിധിയായി ഒന്നും ഉണ്ടായിട്ടില്ല.

അദ്ദേഹം ഒരു സദരമീൻ സ്ഥാനത്തെ ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പൊഴാണ് അദ്ദേഹത്തെ ഒരു ഡെപ്യൂട്ടികലക്ടരായി നിയമിച്ചിരിക്കുന്നവിവരം ഗസറ്റിൽകണ്ട് അത്ഭുതപ്പെടുവാനിടയായത്. "മാൎച്ച ൨൧ - ാംനു അനവധി ഡപ്യൂട്ടി കലക്ടൎമാരെയും മജിസ്ത്രേട്ടുമാരെയും നിയമിച്ചിട്ടുള്ള കൂട്ടത്തിൽ ഒരു ശങ്കുണ്ണിമേന്നെ (അതു ഞാൻ തന്നെ ആയിരിക്കേണം) തിരുനെൽവേലി ഡെപ്യൂട്ടികലക്ടരായി നിയമിച്ചു കാണുന്നു" ഡെപ്യൂട്ടികലക്ടർ എന്ന സ്ഥാനം ഒരു പുതിയ സൃഷ്ടിയായിരുന്നു; ആദ്യമായി ആ ജോലിക്കു തിരഞ്ഞെടുത്ത കൂട്ടത്തിൽ ശങ്കുണ്ണിമേനോൻ, ശേഷയ്യാശാസ്ത്രി, രാമയ്യങ്കാർ എന്നിവർ പെട്ടിരുന്നു. അദ്ദേഹത്തിനു കിട്ടിയത് ഹാരിസിപ്രഭു നിമിത്തമായിരുന്നു. അദ്ദേഹത്തെ ഒരു ഡെപ്യൂട്ടികലക്ടർ സ്ഥാനത്തേക്കു നിയമിച്ചത് അദ്ദേഹത്തിന്നും കൊച്ചിരാജ്യത്തേക്കും ഒരുപോലെ ഗുണമുള്ളതായിരുന്നു. അതിൽനിന്നുണ്ടായിട്ടുള്ള പരിചയം ദിവാനായകാലത്ത്
[ 31 ] ൨൪

ദിവാൻ ശങ്കുണ്ണിമേനോൻ

ഉപകരിക്കാതിരുന്നിട്ടില്ല.

ശങ്കുണ്ണിമേനോൻ താമസിയാതെ തിരുനെൽവേലിയിൽ പോയി ൧൮൫൯ ഏപ്രിൽ മാസത്തിൽ പുതിയ ഉദ്യോഗം ഏറ്റുവാങ്ങി. പോകുന്നതിനു മുമ്പ് അദ്ദേഹം എറണാകുളത്തുവന്ന്, അദ്ദേഹത്തിന്റെ ഉദ്യോഗക്കയറ്റത്തിൽ വളരെ സന്തോഷിച്ചുകൊണ്ടിരുന്ന മഹാരാജാവു തിരുമനസ്സിലേയും രാജകുടുംബത്തിലെ മറ്റു ചില അംഗങ്ങളേയും കണ്ടു. സ്വന്തം സ്ഥാനം സംശയത്തിലിരുന്ന വെങ്കിട്ടരായൎക്കും ശങ്കുണ്ണിമേനവന്റെ ഉദ്യോഗക്കയറ്റം സന്തോഷപ്രദമല്ലായിരുന്നു എങ്കിലും അദ്ദേഹത്തേയും ചെന്നുകണ്ടു. "എന്റെ ഉദ്യോഗക്കയറ്റത്തിൽ ദിവാനത്ര സന്തോഷമുള്ളതായി തോന്നുന്നില്ല. അതൊരു സാരമില്ലാത്ത ഉദ്യോഗമാണെന്നും എന്റെ തസ്തിക മൂന്നോ നാലൊ മേലധികാരികളുടെ ചുവട്ടിലാണെന്നും മറ്റും പറഞ്ഞു". ശങ്കുണ്ണിമേനവൻ ഒരു സംവത്സരം മാത്രമേ തിരുനൽവേലിയിൽ ഇരുന്നുള്ളൂ. എങ്കിലും ആ കാലം മുഴുവൻ കഠിനമായ ജോലികൊണ്ടും ഇടയ്ക്കിടയ്ക്കു വന്നുകൊണ്ടിരുന്ന പനികൊണ്ടും വളരെ ബുദ്ധിമുട്ടി. ആ ജില്ല കലഹങ്ങൾകൊണ്ടു സ്വസ്ഥാനത്തെത്തിയിരുന്നില്ല; വേണ്ട ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് അടുത്ത പത്തു താലൂക്കുകളിലെ പോലീസുകാൎ‌യ്യങ്ങളും ചിലപ്പോൾ നോക്കേണ്ടിവന്നതിനാൽ, ആ കാലത്ത് അടുത്തടുത്തു വേണ്ടിവന്നിരുന്ന യാത്രാക്ലേശവും വളരെ അനുഭവിക്കേണ്ടിവന്നു. "കൊയന, കൊയന, കൊയന, ഇന്നു ഇരുപത്തിനാലു ഗ്രെയിൻ ആയിട്ടുണ്ട്." എന്ന സംഗതി അദ്ദേഹത്തിന്റെ പല ദിവസങ്ങളിലെ ഡയറിയിലും കാണുന്നുണ്ട്. അദ്ദേഹത്തിന്റെ കലക്ടർ ജെ.സിൽവർ എന്ന സായ്പായിരുന്നു; അദ്ദേഹം കാൎ‌യ്യപ്രാപ്തനും മനസ്സാക്ഷി
[ 32 ]

൨൫


ബ്രിട്ടീഷിൽ ഉദ്യോഗം

യെ ബഹുമാനിച്ചിരുന്ന ആളുമായിരുന്നു; എങ്കിലും, അദ്ദേഹത്തെ സന്തോഷിപ്പിക്ക എന്നതു ശ്രമസാദ്ധ്യമായിരുന്നില്ല. അദ്ദേഹം ഒരു കീഴുദ്യോഗസ്ഥന്റെ നിലയിൽ, പ്രത്യേകിച്ച് ഒരു മജിസ്ത്രേട്ടിന്റെ നിലയിൽ, ചെയ്തിട്ടുള്ള പ്രവൃത്തികളെ അഭിനന്ദിച്ചു സായ്പവൎകൾ പലതവണയും പറഞ്ഞിട്ടുള്ളതുകൊണ്ടു, ശങ്കുണ്ണിമേനോൻ സായ്പവൎകളെ നല്ലവണ്ണം സന്തോഷിപ്പിച്ചിട്ടുണ്ടെന്നറിയാവുന്നതാണ്. തിരുനെൽവേലി ആ കാലത്തു രാമേശ്വരം മുതലായ പുണ്യസ്ഥലങ്ങളിലേക്കു പോകുന്നവരുടെ താവളസ്ഥലമായിരുന്നതുകൊണ്ടു, തീൎത്ഥവാസികളെക്കൊണ്ടുള്ള ഉപദ്രവം അന്ന് അദ്ദേഹത്തിനു വളരെ ഉണ്ടായിട്ടുണ്ട്. "രാമേശ്വരത്തുനിന്നു തിരിച്ചുവരുന്ന വളരെ മലയാളികൾ വന്നുചേൎന്നു. അവരിൽ ചിലൎക്കു ഭക്ഷണവും ചിലൎക്കു യാത്രച്ചിലവുംകൂടി എനിക്കു കൊടുക്കേണ്ടിവന്നു." ഇങ്ങനെ ഡയറിയിൽ കൂടക്കൂടെ കാണുന്നുണ്ട്.

ഇതിനിടയ്ക്കു കൊച്ചിയിലെ കാൎ‌യ്യങ്ങൾ ദുൎഗ്ഘടഘട്ടത്തിലേക്കു വന്നുകൊണ്ടിരുന്നു. ശങ്കരവാരിയരെപ്പോലെതന്നെ ദിവാൻപദത്തിലേക്കു കയറിച്ചെന്ന വെങ്കിട്ടരായരും ഉദ്യോഗവിഷയങ്ങളിൽ നല്ല പരിചയവും ഇംഗ്ലീഷ്ഭാഷാപരിജ്ഞാനവുമുള്ള ആളായിരുന്നു. ജനറൽ കള്ളൻസായ്പ്, തന്റെ മുൻഗാമിയുടെ നിശ്ചയങ്ങൾക്കു മാറ്റം വരുത്താതെതന്നെ രാജ്യകാൎ‌യ്യങ്ങൾ നടത്തിയാൽ മതിയെന്നു വെങ്കട്ടറാവുവിനെ ഭദ്രമായി ഏൽപ്പിച്ചിരുന്നു. അദ്ദേഹം ഈ ഉപദേശത്തെ പിന്തുടൎന്ന് ആദ്യം രാജ്യം ഭംഗിയായി ഭരിച്ചു. എങ്കിലും, ഒരു സംവത്സരം കഴിഞ്ഞപ്പോഴെക്കും ബുദ്ധിമുട്ടുകൾ നേരിട്ടുതുടങ്ങി. അദ്ദേഹവും സൎവ്വാധികാൎ‌യ്യക്കാരായിരുന്ന നെമ്മാറക്കാരൻ പരമേശ്വരയ്യരും തമ്മിൽ പഴയ സ്നേഹിതന്മാരായിരുന്നു; അവർ ഇരുവരുടെയും കാൎ‌യ്യ
[ 33 ] ൨൬

ദിവാൻ ശങ്കുണ്ണിമേനോൻ

ലാഭത്തിനുവേണ്ടി, വെങ്കട്ടറാവു റസിഡന്റിന്റെ അടുക്കലും പരമേശ്വരയ്യർ മഹാരാജാവിന്റെ അടുക്കലും പെരുമാറാമെന്നായിരുന്നു നിശ്ചയം. എങ്കിലും വെങ്കട്ടറാവു ദിവാനുദ്യോഗത്തിൽ പ്രവേശിച്ച് അധികകാലം കഴിയുന്നതിനു മുമ്പുതന്നെ, അവർ തമ്മിൽ ചില തെറ്റിദ്ധാരണകൾക്കിടയാവുകയും, അതു ക്രമേണ മുഴുത്തു ബദ്ധവൈരമായി പരിണമിക്കയും ചെയ്തു. അവരിരുവരും ഒന്നുപോലെ അധികാരപ്രമത്തന്മാരും എന്തുംചെയ്‌വാൻ മടിയില്ലാത്തവരും അധികാരത്തിനും സമ്പത്തിനും അത്യാഗ്രഹമുള്ളവരും ആയിരുന്നു. ദിവാൻ അദ്ദേഹത്തിന്റെ പഴയ സ്നേഹിതന്റെ പേരിൽ ഒരു കൊലക്കുറ്റം ആരോപിച്ചു; അതിനു പ്രതികാരമായിട്ടെന്നപോലെ, മറ്റെ ആൾ അതുമാതിരി കളവായി കൊലയ്ക്കുത്സാഹിപ്പിച്ച കുറ്റത്തെ ദിവാന്റെ പേരിലും ചുമത്തി. ഈ സംഗതികൊണ്ടുതന്നെ അവരുടെ പ്രകൃതിയുടെ നീചത്വത്തെ നമുക്കൂഹിക്കാവുന്നതാണ്. പരമേശ്വരയ്യരുടെ ആജ്ഞാശക്തി കോവിലകത്തു പരമപദത്തെ പ്രാപിച്ചിരുന്നതുകൊണ്ടു, മഹാരാജാവു കലഹം തന്റേതായി പിടിച്ചു ദിവാനെ ഉദ്യോഗത്തിൽനിന്നു പിരിക്കേണമെന്നാവശ്യപ്പെട്ടു. ഇതിലും ഇവിടെ പറഞ്ഞിട്ടാവശ്യമില്ലാത്ത പല കലഹങ്ങളിലും, ജനറൽ കള്ളൻ ശങ്കരവാരിയരെ സഹായിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ ഈ ആശ്രിതനെ ബലമായും നിരന്തരമായും സഹായിച്ചുകൊണ്ടിരുന്നു. പക്ഷെ ഈ കാൎ‌യ്യത്തിൽ മുഖ്യമായ ഒരു സംഗതി നിമിത്തം അദ്ദേഹത്തിന്റെ രക്ഷയ്ക്കു ബലമില്ലാതായി. കൊച്ചിക്കാരുടെ ഹൃദയംഗമമായുള്ള അനുകമ്പയ്ക്കും ആസക്തിയോടുകൂടിയ സ്നേഹത്തിനും ശങ്കരവാരിയർ പാത്രമായിരുന്നു. വെങ്കട്ടരായരാകട്ടെ, പ്രത്യേകിച്ചു കോവിലകത്തുനിന്നു തെറ്റിയശേഷം, സാഹസമായ ഔദ്ധത്യംകൊണ്ടും അപഹാരം
[ 34 ]

൨൭


ബ്രിട്ടീഷ് ഉദ്യോഗം

കൊണ്ടും ജനതതിയുടെ നീരസത്തെ സമ്പാദിച്ചു. അദ്ദേഹം കോവിലകത്തെ സഹായികളെന്നു ശങ്കിച്ചിരുന്ന മാന്യന്മാരായ പല ഉദ്യോഗസ്ഥന്മാരെയും നിസ്സാരകാരണത്തിന്മേൽ ഉദ്യോഗത്തിൽനിന്നു പിരിക്കുകയും, ആ സ്ഥാനങ്ങളിൽ അന്യായമായി തങ്ങളുടെ സ്വാമിയേയും തങ്ങളെയും സമ്പന്നന്മാരാക്കിവന്ന സ്വന്തം ആളുകളെ നിയമിക്കുകയും ചെയ്തു. അതിനും പുറമെ, അദ്ദേഹം, അന്നു പ്രധാന രാജ്യകാൎ‌യ്യമായി വിചാരിച്ചുവന്നിരുന്ന മതസംബന്ധമായും ധൎമ്മവിഷയമായുമുള്ള സ്ഥാപനങ്ങളിലും ഉപേക്ഷകാണിച്ചു. ഈ വിധമായ അനീതിനിമിത്തം സങ്കടനിവൃത്തിക്കായി ജനങ്ങൾ ഹൎജ്ജികളുംകൊണ്ടു ഗവൎണൎസായ്പിന്റെ അടുക്കൽ തുടരെത്തുടരെ ചെന്നുതുടങ്ങി. ൧൮൫൯ -ൽ ഗവൎണൎസായ്പവൎകൾ കൊച്ചിയിൽ വന്നസമയം, ആ പ്രജാപീഡകനെ പിരിച്ചയയ്ക്കുവാൻ നിലവിളിച്ചപേക്ഷിച്ചുകൊണ്ടു പതിനായിരത്തിൽപരം ജനങ്ങൾ പോഞ്ഞിക്കര ബങ്കളാവിനെ വളഞ്ഞുകൂടി.

നീതിക്കും മൎ‌യ്യാദയ്ക്കും രാജാവിനെയും പ്രജകളേയും വിട്ടു റസിഡണ്ടിനേയും ദിവാനേയും പിന്നെയും സഹായിച്ചുകൂടെന്നു മദിരാശിഗവൎമ്മെണ്ടു കണ്ടു. കൊച്ചിഗവൎമ്മേണ്ടു തന്റെ അഭിപ്രായത്തോടു യോജിക്കാതായ സമയം, ജനറൽ കള്ളൻ കാൎ‌യ്യങ്ങളിലെല്ലാം അനാസ്ഥ കാണിച്ചുതുടങ്ങി. ഇതുഹേതുവാലും കൊച്ചി തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ തുടരെത്തുടരെ ഉണ്ടായിരുന്ന ആക്ഷേപങ്ങൾകൊണ്ടും റസിഡണ്ടിനെ സസ്പെണ്ടുചെയ്‌വാനും ആയാളുടെ ആക്ഷേപപ്രവൃത്തികളെക്കുറിച്ച് അന്വേഷണം നടത്തുവാനും ഇൻഡ്യാഗവൎമ്മേണ്ടു മദിരാശി ഗവൎമ്മേണ്ടിനു കല്പനകൊടുത്തു. കാൎ‌യ്യങ്ങൾ ഈ സ്ഥിതിയിൽ എത്തിയസമയം, ഉദ്യോഗം രാജികൊടുത്തു കള്ളൻസായ്പ് അപ
[ 35 ] ൨൮

ദിവാൻ ശങ്കുണ്ണിമേനോൻ

കടത്തിൽനിന്നൊഴിഞ്ഞു. ൧൮൬൦ ജനവരിമാസത്തിൽ മിസ്റ്റർ മാൾട്ട്ബി ആ സ്ഥാനത്തെ കയ്യേറ്റു. മിസ്റ്റർ മാൾട്ട്ബിയെപ്പറ്റി തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവ് ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്. "നാട്ടുരാജ്യത്തിൽ ബ്രിട്ടീഷ് ഗവൎമ്മേണ്ടിന്റെ പ്രതിനിധിസ്ഥാനത്തെ വഹിക്കുവാൻ അദ്ദേഹം സൎവ്വവിധത്തിലും അൎഹിക്കുന്നുണ്ട്. സാധാരണ കാണപ്പെടാത്തതായ അദ്ദേഹത്തിന്റെ അപാരമായ ഉദ്യോഗപരിജ്ഞാനം, മഹത്തായ ബുദ്ധിഗുണം, പ്രശംസനീയമായ സാഹിത്യപരിജ്ഞാനം, ധൎമ്മവത്തായ ഉദാരശീലം, സമസൃഷ്ടിസ്നേഹം, വാൿസാമൎത്ഥ്യം, സത്യധൎമ്മപരായണത്വം, നീചമായ വക്രഗതിയിലുള്ള വെറുപ്പു, നിൎമ്മലവും ഹൃദയംഗമവുമായ സ്വഭാവഗുണം ഈ വക ഗുണങ്ങൾ യോജിച്ച് ഇപ്രകാരം മറ്റൊരാളിൽ കാണുന്നതു വളരെ അപൂൎവമാകുന്നു." മിസ്റ്റർ മാൾട്ട്ബി വന്ന് അധികം ആഴ്ചകൾ കഴിയുന്നതിനുമുമ്പു, വെങ്കട്ടറാവു പെൻഷ്യൻ‌വാങ്ങി പിരിഞ്ഞു. യാതൊരു ബഹുമാനമൊ സന്തോഷസൂചനയോകൂടാതെ നാടുവിട്ടുപോയി.

വെങ്കട്ടറാവുവിന്റെ പിൻ‌ഗാമിയെ തിരഞ്ഞെടുക്കുവാൻ ആയാസം വേണ്ടിവന്നില്ല. ആ സ്ഥാനത്തേക്കു തക്കതായ ആൾ ശങ്കുണ്ണിമേന്നായിരുന്നു എന്നുള്ളത് ലോകസമ്മതമായിരുന്നു. മഹാരാജാവുതിരുമനസ്സിലേക്കും റസിഡണ്ടവൎകൾക്കും ആ കാൎ‌യ്യത്തിൽ സംശയമുണ്ടായിരുന്നില്ല; എങ്കിലും അതിൽ സന്തോഷമില്ലാത്ത ഒരാളുണ്ടായിരുന്നില്ലെന്നല്ല. ശങ്കുണ്ണിമേന്നെപ്പോലെ കാൎ‌യ്യപ്രാപ്തിയും, സ്വഭാവഗുണവും ധീരതയും ഉള്ള ഒരാൾ രാജ്യഭരണത്തിലേൎപ്പെട്ടാൽ തന്റെ സ്ഥിതിക്ക് അപാരമായ ഇടിച്ചിൽ തട്ടി ശങ്കരവാരിയരുടെ കാലത്തെന്നവണ്ണം നിസ്സാരമായ നിലയിൽ ജീവിതം കഴിപ്പാൻ ഇടയാകുമെന്ന് പരമേശ്വരയ്യർ വളരെ ഭയപ്പെട്ടിരുന്നു. അദ്ദേഹം അതുകൊണ്ട്,
[ 36 ]

൨൯


മന്ത്രിപദം

അപ്പീൽ കോടതിയിലെ ഒന്നാം ജഡ്ജിയെ ദിവാനായും ശങ്കുണ്ണിമേന്റെ അനുജനെ ദിവാൻ പേഷ്കാരായും നിയമിക്കുവാൻ തിരുമനസ്സിലെ അടുക്കൽ ശുപാൎശുചെയ്തു. ഇതുകൊണ്ടു തന്റെ അവസ്ഥയ്ക്കു കുറവുവരാതെ ശങ്കുണ്ണിമേന്റെ വശംവദന്മാരെ തൃപ്തിപ്പെടുത്താമെന്നു പരമേശ്വരപട്ടർ വിചാരിച്ചു.

എന്നാൽ മിസ്റ്റർ മാൾട്ട്ബി ആ ആലോചനകളൊന്നും വകവെക്കാതെ, ആ സ്ഥാനം ശങ്കുണ്ണിമേന്നെ ഏല്പിക്കുകയും അദ്ദേഹം അതിനെ സ്വീകരിക്കുകയും ചെയ്തു. ശങ്കുണ്ണിമേനോൻ ബ്രിട്ടീഷിൽതന്നെ ഇരുന്നതിനാൽ നാട്ടുകാൎക്ക് അക്കാലത്തു ലഭിക്കാവുന്ന എത്രയും വലിയൊരു ഉദ്യോഗം അദ്ദേഹത്തിനു നിഷ്പ്രയാസം കിട്ടുമായിരുന്നു. എന്നാൽ ശങ്കുണ്ണിമേന്നു തന്റെ നാട്ടിലെ ദിവാൻപണി കിട്ടുന്നതിൽ സന്തോഷപ്രദമായി മറ്റൊന്നുമില്ലായിരുന്നു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_______________




൪ മന്ത്രിപദം
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌___________


൧൮൬൦ മാൎച്ച് ൧൪ -നു ശങ്കുണ്ണിമേനോൻ കൊച്ചിരാജ്യത്തിന്റെ ഭരണത്തെ ഏറ്റു. മന്ത്രിപദത്തിൽ അസാധാരണ ദീൎഘകാലമായ പത്തൊമ്പതു സംവത്സരവും നാലുമാസവും അദ്ദേഹം ഇരിക്കയും ചെയ്തു. കാലക്രമത്തെ അനുസരിച്ച് അദ്ദേഹത്തിന്റെ ഭരണചരിത്രം ഇവിടെ വിവരമായി കൊടുക്കുവാൻ വിചാരിക്കുന്നില്ല. അതനാവശ്യവും വായനക്കാൎക്കു നീരസവുമാവാൻ ഇടയുണ്ട്. അദ്ദേഹം ഭരണാധികാരം സ്വീകരിച്ചകാലത്ത് ഭരണയന്ത്രത്തി
[ 37 ] ൩൦

ദിവാൻ ശങ്കുണ്ണിമേനോൻ

ന്റെ എല്ലാഭാഗങ്ങളും ഏതുതരത്തിലായിരുന്നു എന്നും, അവയെ പരിഷ്കരിക്കുന്നതിനു അദ്ദേഹം എന്തെല്ലാം പ്രവൎത്തിച്ചു എന്നും അദ്ദേഹം ഒഴിയുന്ന കാലത്ത് അവ ഏതു സ്ഥിതിയിലായിരുന്നു എന്നും ആകപ്പാടെ ചുരുക്കത്തിൽ പ്രസ്താവിക്കുവാനെ ഇവിടെ ശ്രമിക്കുന്നുള്ളൂ. ഈ കഥനത്തിനാരംഭിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ നയം, ജോലിചെയ്യുന്ന രീതി, അദ്ദേഹത്തിനു നേരിട്ട ബുദ്ധിമുട്ടുകൾ ഇല്ലായ്മചെയ്‌വാൻ ചെയ്ത യത്നങ്ങൾ എന്നിവയെക്കുറിച്ച് ചിലതെല്ലാം കാണിക്കുന്നത് അപ്രകൃതമായിരിക്കില്ലല്ലൊ.

ഇരുപത്തിരണ്ടു കൊല്ലത്തിനുശേഷം, ശങ്കുണ്ണിമേനോൻ തന്നെ പറഞ്ഞപ്രകാരം, മന്ത്രിപദം അദ്ദേഹം ഒരു സുഖാസനമായിട്ടല്ല കണ്ടത്. "ഒരു ദിവാന്റെ മാറ്റവും സമൎത്ഥനായിരുന്ന രസിഡണ്ട് മിസ്റ്റർ മാൾട്ബിയുടെ ആഭിമുഖ്യത്തിലുണ്ടായ ഒരു പരിഷ്കാരത്തിന്റെ പ്രതിഷ്ഠാപനവും ആയ അവസ്ഥാന്തരകാലത്താണ് അദ്ദേഹം പണിയിൽ പ്രവേശിച്ചത്. ആ പദ്ധതിയിൽ കൂടിയുള്ള സഞ്ചാരത്തിൽ വൈഷമ്യങ്ങളെ നശിപ്പിക്കുവാനും പക്ഷപാതങ്ങളായി മല്ലിടുവാനും സ്വാൎത്ഥമതികളായ കക്ഷികളെ സംഘടിപ്പിപ്പാനും പല പഴയ സരണികളെ നന്നാക്കുകയൊ കളകയൊ ചെയ്‌വാനും ഉണ്ടായിരുന്നു. അദ്ദേഹം പുതിയ പരിഷ്കാരങ്ങളെ ഏൎപ്പെടുത്തുന്നതിൽ ഉത്സാഹിയായിരുന്നു. എന്നാൽ അവയെ ക്രമത്തിലും നല്ലപോലെ ആലോചിച്ചിട്ടും മാത്രമെ ഏൎപ്പെടുത്തിക്കൂടു എന്നുള്ള പക്ഷക്കാരനുമായിരുന്നു. രാജ്യഭരണരീതിയിൽ ബ്രിട്ടീഷുസമ്പ്രദായത്തിനു കണ്ണടച്ച് ഇവിടെക്കു പ്രവേശനം കൊടുക്കുന്നതിലൊ, മാറ്റത്തിനായിക്കൊണ്ടു മാത്രമായുള്ള മാറ്റങ്ങളിലൊ, ഉദ്വേഗത്തെ ഉണ്ടാക്കുന്ന നൂതനമാൎഗ്ഗപ്രവൎത്തനങ്ങ
[ 38 ]

൩൧


മന്ത്രിപദം

ളിലൊ അദ്ദേഹത്തിനു വലിയ വിശ്വാസമുണ്ടായിരുന്നില്ല. കോവിലകത്തിന്റെയും റസിഡൻസിയുടെയും എടയ്ക്കുള്ള വിഷമമാൎഗ്ഗത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിനു ചരിക്കേണ്ടിയിരുന്നത്. ബ്രിട്ടീഷ് ഇൻഡ്യയിലെ നവീനരാജ്യഭരണക്രമത്തെ ആകമാനം കൊച്ചിയിൽ നടപ്പാക്കേണമന്നുള്ള രസിഡണ്ടന്മാരുടെയും, യഥാസ്ഥിതന്മാരും പൂൎവ്വന്മാരുടെ കാലത്തുണ്ടായിരുന്ന അധിരാജത്വത്തെ വീണ്ടും പ്രതിഷ്ഠിച്ച് നിലനിൎത്തുന്നതിൽ ഉത്സുകന്മാരും ആയ രാജാക്കന്മാരുടെയും അഭിപ്രായങ്ങളെ കലഹം വരാതെ യോജിപ്പിച്ചുകൊണ്ടുപോകേണ്ട ഭാരം ശങ്കുണ്ണിമേന്നിലുണ്ടായിരുന്നു. കോവിലകത്തെ മന്ദഗതിയെ മാറ്റുന്നതിന്നു ബ്രിട്ടീഷ് പ്രതിനിധിയുടെ അഭിപ്രായത്തെ ഒരു ചാട്ടവാറായും ഈ സ്ഥാനിയുടെ ശീഘ്രഗതിയെ ലഘൂകരിക്കുന്നതിനു കോവിലകത്തെ ഹിതത്തെ ഒരു കടിഞ്ഞാണായും ശങ്കുണ്ണിമേനോൻ ഉപയോഗിച്ചുവന്നു. ഈ നയംകൊണ്ട് രാജ്യത്തെ യശസ്കരമായി ഭരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.

ചില ഉദാഹരണങ്ങളെക്കൊണ്ട് മേൽ‌പറഞ്ഞതിന്റെ അൎത്ഥം വെളിപ്പെടുന്നതാകുന്നു. ഈ രാജ്യത്ത് പുരാതനകാലം മുതൽക്കുള്ള നടപ്പനുസരിച്ച്, ദത്തിനു രാജാവിന്റെ സമ്മതം ആവശ്യമാണ്; ദത്തിനാൽ അവകാശം കിട്ടുന്ന സ്വത്തിനു ദത്തെടുക്കുന്നാൾ സൎക്കാരിലേക്കു ഒരു കരവും കൊടുക്കണം. കൊങ്കണികൾ ഈ രാജ്യത്തുകാരല്ലെന്നും, അതുകാരണം, ഈ കരത്തിൽനിന്നും അവരെ ഒഴിവാക്കണമെന്നും അവരിൽചിലർ റസിഡണ്ടിന്റെ അടുക്കൽ സങ്കടംബോധിപ്പിച്ചു. റസിഡണ്ട് ഹൎജിക്കാൎക്കനുകൂലമായി ഈ വിധം എഴുതി അയച്ചു. "ഈ ബാധനം സ്വത്തുക്കളിന്മേലുള്ള അവകാശങ്ങളെ സംബന്ധിച്ചുള്ള ഉൽകൃഷ്ടവിചാരങ്ങൾക്കു വിരോധമായിട്ടുള്ളതാകുന്നു. ഇങ്ങനെ ഒരു കരം
[ 39 ] ൩൨

ദിവാൻ ശങ്കുണ്ണിമേനോൻ

ബ്രിട്ടീഷ് ഇൻഡ്യയിൽ ഇല്ലെന്നും തിരുവിതാങ്കൂറിൽ ഇതു മറ്റൊരു കരവും കൊടുക്കേണ്ടാത്ത മലയാളികൾക്കു മാത്രമെ ബാധിക്കൂ എന്നും ഉള്ള കാരണത്താൽ അയൽ നാട്ടുരാജ്യത്തുള്ള പ്രകാരമെങ്കിലും ഇവരെ അതിൽ നിന്നു ഒഴിവാക്കേണ്ട ഔചിത്യത്തെ ഞാൻ രാജാവിന്റെ ആലോചനയിൽ കൊണ്ടുവരുന്നു." അതിനു ദിവാൻ ഇപ്രകാരം മറുപടി അയച്ചു: "കരം ചുമത്തുന്നരീതി ഓരോ രാജ്യത്ത് ഓരോ വിധമായിരിക്കും. ഒരു രാജ്യത്ത് ഒരുതരം കരമില്ലെന്നുള്ള സംഗതി മറ്റൊരു രാജ്യത്ത് ആയതു പിരിക്കുന്നതിനു ഒരു ന്യായമായ തടസ്സമെന്നു വിചാരിപ്പാൻ പാടില്ല. കൊച്ചിതിരുവിതാങ്കൂർ രാജ്യങ്ങളിൽ നടപ്പില്ലാത്ത പലകരങ്ങളും ബ്രിട്ടീഷ് ഇൻഡ്യയിൽ പിരിച്ചുവരുന്നുണ്ടെന്നു നിങ്ങൾക്കറിയാമല്ലൊ. രാജാവിന്റെ സമ്മതത്തോടു കൂടി മാത്രം നടത്താവുന്ന ദത്തിനാൽ അവകാശം കിട്ടുന്ന സ്വത്തിന്മേൽ ഒരു കരം ചുമത്തുന്നതിൽ വലിയ വിരോധമുള്ളതായി തിരുമനസ്സിലേക്കു തോന്നുന്നില്ല. കരം കൊടുക്കുന്ന ബാദ്ധ്യതയിൽനിന്നു ചിലവൎഗ്ഗക്കാരെ മാറ്റിനിൎത്തുന്നത് ഒരിക്കലും ഭംഗിയായിരിക്കയില്ല; നിങ്ങൾ അഭിപ്രായപ്പെടുംപ്രകാരം, മലയാളികളെ ഒഴിച്ചെല്ലാവരെയും ഇതിൽനിന്നു ഒഴിവാക്കുന്നതിനു തിരുമനസ്സുകൊണ്ടു തക്കതായ കാരണവും കാണുന്നില്ല. ശേഷംപേരെപ്പോലെ മലയാളികളും മറ്റു കരങ്ങൾ കൊടുക്കുന്നവരാകുന്നു".

നമ്മുടെ റസിഡണ്ടന്മാരിലൊരാൾ, അദ്ദേഹം പണിയെടുത്തിട്ടുള്ള ഏതോ ഒരു ഡിസ്ത്രിക്ടിൽ, കെട്ടിടങ്ങൾക്കു സിംഗപ്പൂരിലെ തേക്കാണ് ഉപയോഗിച്ചുകണ്ടതത്രെ. അദ്ദേഹം കൊച്ചിയിൽ വന്ന മാത്രയിൽ, അപ്പോൾ പണിതുവന്നിരുന്ന ചെറുതുരുത്തിപ്പാലത്തിനു തേക്ക് ആ ദിക്കിൽ നിന്നു വരുത്തേണമെന്നു സൎക്കാരിനെ നിൎബ്ബന്ധിച്ചു. മറ്റു [ 40 ]

൩൩


മന്ത്രിപദം

പ്രകാരത്തിൽ, ആദായത്തിൽ, വിറ്റുകളയാൻ പ്രയാസമായുള്ള ഒന്നാന്തരം തേക്ക് ഇവിടെയുള്ളപ്പോൾ, ചെറുതുരുത്തിപ്പാലത്തിനു സിംഗപ്പൂരിൽനിന്നു തേക്കു വരുത്തുന്നത് കുയുക്തിയായിട്ടാണ് തിരുമനസ്സുകൊണ്ടു കരുതുന്നത്, എന്ന് ശങ്കുണ്ണിമേനോൻ എഴുതി അയച്ചു. ഈ വക ദൃഷ്ടാന്തങ്ങൾ അനന്തരാദ്ധ്യായങ്ങളിൽ കാണുന്നതാണ്.

സൎക്കാർ സ്വത്ത് രാജാവിന്റെ സ്വകാൎ‌യ്യസ്വത്താണെന്നുള്ള പ്രാചീനാഭിപ്രായം അത്ര എളുപ്പത്തിൽ മൃത്യുഗതമായില്ല. ൧൮൩൫ – ൽ മഹാരാജാക്കന്മാൎക്കു ചിലവിനു വേണ്ട സംഖ്യ ഇന്നതെന്നു വ്യവസ്ഥ ചെയ്യുകയുണ്ടായി. എന്നാൽ ഓരോ കാരണങ്ങൾ കാണിച്ച് കൂടുതൽ സംഖ്യ എടുക്കുന്നതിനു പല അവസരങ്ങളിലും അതാതുകാലത്തെ മഹാരാജാക്കന്മാർ കൂടക്കൂടെ ശ്രമങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാകൊല്ലത്തിലും ഖജനാവിൽ ബാക്കിയിരിപ്പുസംഖ്യയിൽ ഒരു ഭാഗം മഹാരാജാവിന്റെ ഹിതമനുസരിച്ചു ചിലവിടുന്നതിനു നീക്കിവെക്കുന്നതു നന്നായിരിക്കുമെന്നു ശങ്കുണ്ണിമേനോൻ വന്നിട്ട് അധികകാലം കഴിയുന്നതിനുമുമ്പ് മഹാരാജാവുതിരുമനസ്സുകൊണ്ട് അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തെ കൈക്കൊള്ളാത്തപക്ഷം നേരിട്ടേയ്ക്കാവുന്ന നീരസത്തെ ഓൎത്ത് റസിഡണ്ടിനു ഇതിനെ അംഗീകരിച്ചുകളയാമെന്നുണ്ടായിരുന്നു. ആ വിധം പ്രവൎത്തിക്കുന്നതിൽ ശങ്കുണ്ണിമേനോൻ ബലമായി വിരോധിച്ചു; “നീക്കിവെക്കുന്ന സംഖ്യ മുഴുവനും ചിലവിട്ടതിനുശേഷം, കൂടുതൽ തുക നിശ്ചയമായും ആവശ്യപ്പെടുന്നതാണ്. ആ അവസരത്തിൽ റസിഡണ്ടിനു പ്രത്യാഖ്യാനം ചെയ്യാതെ തരമില്ലല്ലോ” എന്നായിരുന്നു അദ്ദേഹം എഴുതിയത്. മദിരാശി ഗവൎമ്മേണ്ട് ശങ്കുണ്ണിമേന്റെ അഭിപ്രായത്തോടുകൂടി യോജിച്ചു.
[ 41 ] ൩൪

ദിവാൻ ശങ്കുണ്ണിമേനോൻ

൧൮൬൨ ജൂണിൽ ദിവാൻ റസിഡണ്ടിനു എഴുതിയ ഒരു എഴുത്തിലെ താഴെ കാണുന്ന ഭാഗം ഇവിടെ ഉദ്ധരിക്കുന്നത് സന്ദൎഭോചിതമായിരിക്കും:-

“ഏതോ ചില വൎണ്ണാശ്രമധൎമ്മങ്ങളെ അനുഷ്ഠിക്കേണ്ടതിനായി ഖജനാവിൽനിന്ന് ഉദ്ദേശം ഇരുപതിനായിരം രൂപ ചിലവെഴുതി അയപ്പാൻ മഹാരജാവു തിരുമനസ്സിൽ നിന്നു എനിക്കു കിട്ടിയ കല്പനയെ നിങ്ങളുടെ അറിവിനായി അയച്ചിരിക്കുന്നു. ഇത് അസാധാരണമായ ഒരു പ്രാൎത്ഥനയാണ്; കൊടുത്താൽ, വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേ ഇരിക്കും. ക്രിയ സൎക്കാരാവശ്യത്തിനല്ലായ്കയാൽ, തൃക്കൈച്ചിലവായി നടത്തേണ്ടതാണ്. ദാനത്തിനും ദക്ഷിണയ്ക്കും സമ്മാനത്തിനും കാൎ‌യ്യാദികൾക്കും ആയി പണ്ട് രാജക്കന്മാർ ഖജനാവിനെ വാൎന്നെടുക്കുക പതിവായിരുന്നു. അതുകാരണം, രാജ്യം നിൎദ്ധനത്വത്തിന്റെ വക്കത്തെത്തി. അപ്പോഴാണ് അന്നത്തെ റസിഡണ്ടായിരുന്ന മിസ്റ്റർ കാസമേജർ ൧൮൩൫ – ൽ, തൃക്കൈച്ചിലവിലെക്കും സൎക്കാൎവകയായി നടത്തേണ്ട ക്രിയാദികൾക്കും മറ്റും സംഖ്യകൾ ക്ലിപ്തപ്പെടുത്തിയത്. അന്നുമുതൽ ഞങ്ങളുടെ കാൎ‌യ്യങ്ങൾ അഭിവൃദ്ധിയെ പ്രാപിച്ചു. ഈ വക നിശ്ചയങ്ങളുടെ ഗുണപ്രദങ്ങളായ ഫലങ്ങളെ തിരുമനസ്സുകൊണ്ടു കാണുകയില്ല. അവയെ തീരെ മാറ്റിക്കളകയൊ അവയാൽ അനുവദിക്കപ്പെട്ട സംഖ്യയിൽ അധികം വാങ്ങി അവയെ വ്യൎത്ഥമാക്കുകയൊ ചെയ്‌വാൻ സാധിക്കുമെങ്കിൽ അവിടയ്ക്കു സാധിക്കുമായിരിക്കും. ഈവിധം ഒരു തീട്ടൂരം അയയ്ക്കുന്നതിനെക്കുറിച്ച് എന്നോടു കല്പിച്ചുപറഞ്ഞസമയം, ഞാൻ അതിന്റെ നിവാരണത്തിന്നായിക്കൊണ്ട് ഗുണദോഷം ഉപദേശിക്കയുണ്ടായി പണം വാങ്ങുന്നതിനെതിരായുള്ള യുക്തികളൊന്നും അവിടെ സ്വീകരിക്കയില്ല; ഒരുസമയം
[ 42 ]

൩൫


മന്ത്രിപദം

തിരുമനസ്സുകൊണ്ട് കാരണങ്ങളെ കേൾക്കുവാൻ ഒരുങ്ങുന്നതായാൽതന്നെ, അവയെ കേൾക്കാതിരിപ്പാനുള്ള ആളുകളും തെയ്യാറുണ്ട്. *** സൎവ്വാധി എന്റെ ഒരു സ്നേഹിതനല്ലെന്നു നിങ്ങൾക്കറിയാമല്ലൊ. ആയാളാണ് തിരുമനസ്സിലെക്കൊണ്ട് ഈവക അകാരണങ്ങളായ കല്പനകളെ അയപ്പിക്കുന്നത്. പണം കിട്ടിയാൽ, താൻ‌വഴി തിരുമനസ്സിലേക്കു വലിയൊരു തുക കിട്ടിയെന്നുള്ള മാനത്തിന്നു ഹേതുവായി; ഇല്ലെങ്കിലൊ, എന്നെക്കുറിച്ചു തിരുമനസ്സിൽ ദുരഭിപ്രായം ജനിപ്പിക്കുവാനുള്ള നല്ലൊരു മാൎഗ്ഗവുമായി. നിങ്ങൾ വന്നതിനു ശേഷം, ആദ്യമായി ഇങ്ങനെ ആവശ്യപ്പെടുന്നതാകകൊണ്ട് സൎവ്വാധിയുടെ തുകയിൽ മൂന്നിലൊന്ന അനുവദിക്കുന്നതു നന്നായിരിക്കുമെന്നു എനിക്കു തോന്നുന്നു.”

റസിഡണ്ട് ഈ അഭിപ്രായപ്രകാരം പ്രവൃത്തിച്ചു. സാമാനങ്ങളുടെ വില വളരെ കൂടിയകാരണം, മഹാരാജാവുതിരുമനസ്സിലേക്കും വലിയമ്മതമ്പുരാൻ തിരുമനസ്സിലേക്കും നിശ്ചയിച്ചിട്ടുള്ള വക പോരാതെ വരികയാൽ ൧൮൬൫ -ൽ ഇവയെ കൂട്ടിവെക്കുന്നതിനു തിരുമനസ്സുകൊണ്ട് ആവശ്യപ്പെട്ടു. കൂട്ടികൊടുപ്പിക്കുന്നതിനു ശങ്കുണ്ണിമേനോൻ നല്ലപോലെ ഉത്സാഹിച്ചു. കൂട്ടിക്കൊടുക്കുന്നതോടുകൂടി ശങ്കുണ്ണിമേന്നു മറ്റൊരുകാൎ‌യ്യവുംകൂടി സാധിക്കേണ്ടതുണ്ടായിരുന്നു.

“ഈ കൂടുതൽ ഊഴിയം നടപടികളിൽ വല്ല ഭേദഗതികളും വരുത്തുന്നതിന്നു ഒരു കാരണമായിത്തീരുന്നപക്ഷം, രാജ്യത്തിന്നു അതൊരു വലിയ അനുഗ്രഹമായി തീരുന്നതാണ്. കൂടുതൽ അനുവദിക്കുന്നതോടുകൂടി, കോവിലകങ്ങളിലേക്കുള്ള സാമാനങ്ങൾ അങ്ങാടിയിൽനിന്നു ശരിയായവിലയ്ക്കു വാങ്ങുന്നതിന്റെ ഔചിത്യത്തെയും, സ്വല്പശമ്പളക്കാരായ സൎക്കാരുദ്യോഗസ്ഥർ മുഖേന ഊഴിയം പ്രകാ
[ 43 ] ൩൬

ദിവാൻ ശങ്കുണ്ണിമേനോൻ

രം അവയെ വാങ്ങി പ്രജകളെ ബുദ്ധിമുട്ടിക്കുന്നതിനും വഞ്ചിക്കുന്നതിനും പല അവസരങ്ങളും ഉണ്ടാക്കുന്നതിന്റെ അനൌചിത്യത്തെയും കുറിച്ച് നിങ്ങൾ ഉപദേശിക്കുന്നപക്ഷം അതു ഫലിക്കാൻ എടയുണ്ട്". * "ഊഴിയം വേരൂന്നിപ്പിടിച്ചിട്ടുള്ള ഒരു ദോഷമാണ്; അതിനെ സാവധാനത്തിലും സൂക്ഷിച്ചും പറിച്ചുമാറ്റേണ്ടതാണ്. ഒന്നായി അതിനെ നിൎമ്മൂലനംചെയ്യുക എന്നത് ശ്രമസാദ്ധ്യമല്ല. പ്രവൃത്തി ഉദ്യോഗസ്ഥന്മാൎക്ക് പീഡനത്തിനു ഒരു യന്ത്രമാകാതെയും കുടിയാനവന്മാൎക്ക് എടുക്കവഹിയാത്ത ഒരു ചുമടാകാത്തവിധത്തിലും അതിനെ ഭേദപ്പെടുത്തിയാൽ കൊള്ളാമെന്നാഗ്രഹമുണ്ട്. ഊഴിയം പുരാതനകാലം മുതൽ അനുഭവിച്ചുവന്നിട്ടുള്ള തങ്ങളുടെ ഒരു വിശേഷാധികാരമെന്നാണ് രാജാക്കന്മാരുടെ വിചാരം. അതിനെ വിട്ടുകൊടുക്കുന്നതിൽ അവൎക്കു വിസമ്മതമാണുള്ളത്; എങ്കിലും കരുണാശീലനായ ഇപ്പൊഴത്തെ മഹാരാജാവുതിരുമനസ്സുകൊണ്ട് പ്രജകളുടെ ക്ഷേമത്തിന് കഴിയുന്നതു ചെയ്‌വാൻ ഒരുക്കമായിരിക്കും."

ശങ്കുണ്ണിമേന്റെ അഭിപ്രായത്തോട് അനുകൂലിച്ചുള്ള മദിരാശിഗവൎമ്മെണ്ടിന്റെ തീൎപ്പ് ഈ കാൎ‌യ്യത്തിൽ ജനഹിതമായി പലതും പ്രവൎത്തിപ്പാൻ അദ്ദേഹത്തിനു വഴിതുറന്നു. ശങ്കുണ്ണിമേന്റെ ഉദ്യോഗകാലത്തിലെ ആദ്യത്തെ നാലുകൊല്ലത്തെ സുഖഗതി പരമേശ്വരപട്ടരുടെ കുമന്ത്രങ്ങളാൽ വളരെ തടയപ്പെട്ടു. "മഹാരാജാവിന് ചെറുപ്പമായിരുന്നപ്പൊൾ, ഇദ്ദേഹം ഒരു ശിഷ്യന്റെ നിലയിൽ ജീവിതമാരംഭിച്ചു. തിരുമനസ്സിലേക്ക് എപ്പോഴും ശരീരാസ്വാസ്ഥ്യം നേരിട്ടിരുന്നതുകാരണം, അദ്ദേഹം തന്റെ പ്രവൃത്തികളെക്കൊണ്ട് തിരുമനസ്സിലേക്ക് അദ്ദേഹത്തിനെ കൂടാതെ കഴികയില്ല എന്ന സ്ഥിതിയിലെത്തിച്ചു. സ്ഥാ
[ 44 ]

൩൭


മന്ത്രിപദം

നാരോഹണശേഷവും ഈ പ്രവൃത്തികൾക്ക് ഒരു വിഘ്നം വരുത്താതെ, പരമേശ്വരപട്ടർ സൎവ്വാധികാരിയായി നിയമിക്കപ്പെടുകയുംചെയ്തു. ഈ കാരണങ്ങളാൽ തിരുമനസ്സുകൊണ്ട് പഴയ ശിഷ്യനിൽ പ്രീതികാണിക്കുന്നതിൽ അത്ഭുതമില്ലല്ലൊ. തിരുമനസ്സുകൊണ്ട് ഇപ്പോൾ സ്വാമിയുടെ വശഗതനായിത്തീൎന്നിരിക്കുന്നു. സ്വാമിയാകട്ടെ, അദ്ദേഹത്തിനു ലഭിച്ച വിശ്വാസവും ശക്തിയും അദ്ദേഹത്തിന്റെയൊ മഹാരാജാവിന്റെയൊ യശസ്സിന്നായി ഒരിക്കലും ഉപയോഗിക്കുന്നതുമില്ല. അദ്ദേഹത്തിന്നു ഒരു പഠിപ്പുമില്ല, പ്രമാണവുമില്ല. അദ്ദേഹത്തിന്റെ ഉന്നതിക്കായിക്കൊണ്ടുമാത്രം അദ്ദേഹം പ്രയത്നിച്ചുതുടങ്ങി; അതിലേക്കുള്ള മാൎഗ്ഗങ്ങളുടെ നന്മതിന്മകളെക്കുറിച്ച് അദ്ദേഹത്തിനു ആലോചനതന്നെയില്ല."

മഹാരാജാവ് ശങ്കുണ്ണിമേന്നിൽ അനുകൂലമനസ്സോടുകൂടിയിരുന്നു. അവിടയ്ക്കു ശങ്കുണ്ണിമേന്റെ പ്രകൃതിയേയും പ്രാപ്തിയേയും കുറിച്ചു വളരെ നല്ലൊരു അഭിപ്രായമുണ്ടായിരുന്നു; കുട്ടിക്കാലംമുതൽക്കു ശങ്കുണ്ണിമേന്നെ ഇഷ്ടവുമായിരുന്നു. ഏതുകാൎ‌യ്യവും ദിവാൻ നേരിട്ടുണൎത്തിച്ചാൽ, അവിടന്ന് അതോടു അനുകൂലിച്ചിരുന്നു; പക്ഷെ, പിന്തിരിഞ്ഞുകഴിഞ്ഞാൽ ഉടൻ തിരുമനസ്സിലെ പ്രീതിഭാജനമായിരുന്ന പരമേശ്വരപട്ടർ കാൎ‌യ്യക്കാരുടെ ശക്തി അവിടത്തെ ബാധിക്കയായി. ഈ ദുൎബ്ബാധനിമിത്തം ദിവാന് അനവധി കഷ്ടാരിഷ്ടങ്ങൾ നേരിട്ടു. എന്നാൽ മിസ്റ്റർ മാൾട്ട്ബിയുടെ സാനുനയത്തോടുകൂടിയ സമതയുടെയും, വേണ്ടദിക്കിൽ, ദാരുണമായ പ്രഭുത്വത്തിന്റെയും സഹായത്താൽ അക്കാലത്ത് പല അത്യാവശ്യങ്ങളായ പരിഷ്കാരങ്ങളേയും ശങ്കുണ്ണിമേന്നു നടപ്പിൽ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.

മഹാരാജാവ് ശരീരസുഖം പോരാത്ത ഒരാളായിരുന്നു
[ 45 ] ൩൮

ദിവാൻ ശങ്കുണ്ണിമേനോൻ

എന്നു പ്രസ്താവിക്കുകയുണ്ടായല്ലൊ. ശീലായ്മ കൂടിക്കൂടിവന്നു. ൧൮൬൪ ഫെബ്രുവരി ൭ -നു തീപ്പെടുകയും ചെയ്തു. ശീലായ്മ കലശലായസമയം, ശങ്കുണ്ണിമേന്റെ ശുശ്രൂഷകൾ അശ്രാന്തങ്ങളായിരുന്നു. അതുഹേതുവായിട്ട് അദ്ദേഹത്തെയും ദീനം പിടിപെട്ടു; അതു ഭേദമായി എങ്കിലും, പിന്നീട് ഒരിക്കലും അദ്ദേഹത്തിനു പൂൎവ്വസുഖം കിട്ടീട്ടില്ല.

സർ രാമവൎമ്മ മഹാരാജാവുതിരുമനസ്സിലെ സിംഹാസനാരോഹണത്തോടുകൂടി ശങ്കുണ്ണിമേന്നു കോവിലകത്തുനിന്നു നേരിട്ടുകൊണ്ടിരുന്ന ക്ലേശങ്ങളെല്ലാം അവസാനിച്ചു. ആ കാലത്തായിരുന്നു പരമേശ്വരകാൎ‌യ്യക്കാർ കൈ കടത്തി പ്രയോഗിച്ചുനോക്കിയത്. തീപ്പെട്ട മഹാരാജാവിന്റെ ശീലായ്മ മാറില്ലെന്നുകണ്ടസമയം, പിന്നത്തെ മഹാരാജാവിനും തന്നിൽ സ്നേഹവിശ്വാസങ്ങൾ കുറയാതെ നിലനിന്നുപോരുന്നതിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെ മാറ്റുന്നതിൽ അദ്ദേഹം ജാഗരൂകനായിത്തീൎന്നു. എളയരാജാവിനു ഇഷ്ടനായ ഒരു മാനേജരുണ്ടായിരുന്നു. അദ്ദേഹം തന്റെ ഒരു ശത്രുവായിത്തീൎന്നെങ്കിലോ എന്നു ശങ്കിച്ച് കുശലകൌശലങ്ങളെ പ്രയോഗിച്ച്, തീപ്പെടുന്നതിനുമുമ്പ് എളയരാജാവിനെക്കൊണ്ട് മഹാരാജാവിന്റെ അടുക്കൽ ശുപാൎശചെയ്യിച്ചു. മഹാരാജാവായശേഷം വാഗ്ദാനത്തെ ഫലിപ്പിച്ചു എങ്കിലും, അദ്ദേഹത്തിന്നു പരമേശ്വരപട്ടരെ കണ്ടുകൂടാതെയായി. കൌശലങ്ങളുടെ കലാശം ആ മാതിരിയാകുമെന്നു കാൎ‌യ്യക്കാർ വിചാരിച്ചിരുന്നില്ല. തിരുമനസ്സിലേക്കു കാൎ‌യ്യക്കാരുടെ പേരിൽ നീരസത്തിനും ആക്ഷേപത്തിനും മറ്റുകാരണങ്ങളുമുണ്ടായിരുന്നു. മഹാരാജാവിനു തന്നിലും തന്റെ ശുശ്രൂഷകളിലും തൃപ്തിയില്ലെന്നു കണ്ടപ്പോൾ, പരമേശ്വരപട്ടർ പണി രാജികൊടുത്തു. പിന്നീട് അദ്ദേഹം എളയതമ്പുരാന്റെ ദുൎമ്മന്ത്രിയായി കൂടി.
[ 46 ] പുതിയ രാജാവിനു ശങ്കുണ്ണിമേന്നിൽ നിൎവാജ്യമായ സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു; അദ്ദേഹത്തിനു തന്റെ മന്ത്രിയിലുണ്ടായിരുന്ന അനിതരസാധാരണമായ വിശ്വാസത്തെ മന്ത്രിക്കു തന്റെ സ്വാമിയുടെ നേരെ ഉണ്ടായിരുന്ന പ്രഭുഭക്തിനിഷ്ഠയോടുമാത്രം ഉപമിക്കാം. മഹാരാജാവിനോടു ചോദിക്കാതെയൊ അദ്ദേഹത്തിന്റെ അറിവുകൂടാതെയൊ ശങ്കുണ്ണിമേനോൻ യാതൊരു പ്രവൃത്തിയും ചെയ്തിരുന്നില്ല. തിരുമനസ്സിലെ സമ്മതം ആവശ്യമില്ലാത്ത കാൎ‌യ്യങ്ങളെക്കൂടി അവിടെ അറിവിച്ചുകൊണ്ടിരുന്നു. ആഴ്ചയിൽ ഒരിക്കൽ ദിവാൻ തിരുമുമ്പാകെ ചെല്ലാതിരിക്കയില്ല. പോയാൽ ഒന്നും രണ്ടും മണിക്കൂറുനേരം, ഓരൊ സംഗതികളെ വിശദപ്പെടുത്തിയും ഭിന്നാഭിപ്രായങ്ങളുടെ ഗുണദോഷങ്ങളെ വിവേചനംചെയ്തും തിരുമനസ്സറിവിച്ചുപോന്നിരുന്നു. തന്റെ അവകാശങ്ങളെയും അധികാരങ്ങളെയും കുറയ്ക്കയൊ നാട്ടാചാരങ്ങലെ ബാധിക്കയൊ ചിലവധികരിക്കയൊ നാശസംശയത്തെ സൂചിപ്പിക്കയൊ ചെയ്യാത്ത തന്റെ മന്ത്രിപുംഗവന്റെ എല്ലാ അഭിപ്രായങ്ങളോടും മഹാരാജാവു പൂൎണ്ണമായി യോജിച്ചുവന്നു. ശങ്കുണ്ണിമേനോൻ തന്റെ തമ്പുരാനോട് ഒരിക്കലും എതിൎത്തു പറഞ്ഞിട്ടില്ല. വല്ല കാൎ‌യ്യത്തിലും തന്റെ അഭിപ്രായത്തോടുകൂടി തിരുമനസ്സു യോജിക്കുന്നില്ലെന്നു കണ്ടാൽ, തൽസമയം ശങ്കുണ്ണിമേനോൻ അതിനെക്കുറിച്ചുള്ള സംസാരം അവിടെ നിൎത്തും. പിന്നീടു കാണുന്ന അവസരത്തിൽ പുതിയ യുക്തികളോടും വിവരണങ്ങളോടും കൂടി വീണ്ടും ആ വിഷയത്തിൽ പ്രവേശിക്കും. അപ്പോഴും മഹാരാജാവ് അപ്രിയത്തെ പ്രദൎശിപ്പിക്കുന്നതായാൽ, കാൎ‌യ്യം വളരെ ഗൗരവമുള്ളതല്ലെങ്കിൽ, ശങ്കുണ്ണിമേനോൻ തന്റെ യജമാനന്റെ ഹിതത്തിന്നു ഭംഗിയിൽ [ 47 ] വശംഗതനാകയും ചെയ്യും. എല്ലാകാൎ‌യ്യങ്ങളിലും ശങ്കുണ്ണിമേന്നു യഥേഷ്ടം പ്രവൃത്തിക്കാമെന്നായിരുന്നു അക്കാലത്തെ ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന വിചാരം. ആ വിചാരം ശരിയായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ സ്വകാൎ‌യ്യറിക്കാൎട്ടുകളിൽനിന്നു വിശദമാകുന്നുണ്ട്.

മഹാരാജാവും റസിഡണ്ടുമായി ശങ്കുണ്ണിമേനോൻ കാൎ‌യ്യങ്ങളൾ നടത്തിവന്നിരുന്ന സമ്പ്രദായത്തെ അദ്ദേഹം രേഖപ്പെടുത്തീട്ടുണ്ട്. ൧൮൭൨-ൽ ആല്യം, തിരുവിതാങ്കൂർ മഹാരാജാവും ദിവാൻ മാധവരായരുമായി ഉണ്ടായിരുന്ന നീരസത്തെ ശമിപ്പിച്ച് അവരെ യോജിപ്പിക്കുവാൻ മദിരാശി ഗവൎണരുടെ സഭയിലെ മുഖ്യ അംഗമായ മിസ്റ്റർ അൎബത്ത്നട്ട് തിരുവനന്തപുരത്തുപോയി തിരിച്ചുവരുന്ന വഴി പോയിക്കരയിൽ താമസിക്കുകയും അന്ന് അദ്ദേഹത്തെ ശങ്കുണ്ണിമേനോൻ ചെന്നുകാണുകയുമുണ്ടായി.

"മൂന്നുമണിക്ക് മിസ്റ്റർ അൎബത്ത്നട്ടിനെ ചെന്നുകണ്ടു. അദ്ദേഹമായി ദീൎഘമായൊരു സംഭാണവുമുണ്ടായി. മഹാരാജാവിനെയും ദിവാനെയും യോജിപ്പിക്കുവാനാണ് താൻ പോയിരുന്നതെന്നും, തല്ക്കാലം സാധിച്ചു എങ്കിലും യോജിപ്പ് എത്രകാലത്തേക്കു നില്ക്കുമെന്നു പറവാൻ സാധിക്കയില്ലെന്നും അദ്ദേഹം പറഞ്ഞു. x x മുഖ്യമായ കാൎ‌യ്യങ്ങളെ ഇവിടെ ഏതുപ്രകാരത്തിലാണ് നടത്തിക്കൊണ്ടുപോകുന്നത് എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഞാൻ ആഴ്ചയിൽ ഒരിക്കൽ മഹാരാജാവിനെക്കണ്ട് ആവക സംഗതികളെക്കുറിച്ച് തിരുമനസ്സറിവിച്ച് അവിടത്തെ അനുവാദം വാങ്ങുമെന്നു പറഞ്ഞു. ചില്ലറ ഭാഗങ്ങളിൽ വല്ല ആക്ഷേപങ്ങളും അവിടെക്കണ്ടെങ്കിൽ, ഞാൻ അവയെ അനുസരിച്ചു വേണ്ട ഭേദഗതികൾചെയ്യും. പിന്നീടു ഞാൻ ആ കാൎ‌യ്യങ്ങളെസംബന്ധിച്ചു റഡിഡെണ്ടിനെഴുതി [ 48 ]

൪൧


മന്ത്രിപദം

അയയ്ക്കും. അദ്ദേഹത്തിന്റെ അനുമതിയുള്ള പക്ഷം, തിരുമനസ്സിലെ അനുവാദത്തിനായി നടപ്പനുസരിച്ച് സൎവ്വാധികാൎ‌യ്യക്കാൎക്ക് എഴുതിഅയയ്ക്കും. ഈ നടപടികൊണ്ട് കാൎ‌യ്യങ്ങളെ നിൎവിഘ്നമായും ഭംഗിയായും നിൎവ്വഹിക്കുവാൻ സാധിക്കുന്നുണ്ടെന്നും ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. മിസ്റ്റർ അൎബത്ത്നട്ട് ഇതൊരു നല്ല വഴിയാണെന്നു സമ്മതിച്ചു."

ഈ രാജാവിന്റെ പ്രീതിപാത്രമായിട്ട് ചെറുവത്തൂരു നമ്പൂരി എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പരമേശ്വരപട്ടരെപ്പോലെ ഒരു ദുരാചാരനായിരുന്നില്ല. പരമേശ്വരപട്ടൎക്ക് എന്നപോലെ അദ്ദേഹത്തിനു രാജാവുസ്വാധീനവുമായിരുന്നില്ല. അദ്ദേഹത്തിനു ശങ്കുണ്ണിമേന്നിൽ ഭയമുണ്ടായിരുന്നതു കാരണം, രാജ്യകാൎ‌യ്യങ്ങളിലൊന്നും അദ്ദേഹം പ്രവേശിച്ചിരുന്നില്ല. എന്നാൽ പരിചയവും ആത്മവിശ്വാസവും കൂടിവന്ന സമയം, അവയിൽ കയറി ചിലതെല്ലാം പ്രയോഗിക്കുവാൻ തുടങ്ങി. അദ്ദേഹത്തെക്കുറിച്ച് ശങ്കുണ്ണിമേനോൻ തന്റെ ഡയറിയിൽ (ദൈനികവൃത്തപുസ്തകത്തിൽ) ഇപ്രകാരം പ്രസ്താവിച്ചുകാണുന്നു: "ചെറുവത്തൂരു നമ്പൂരി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. സൎക്കാരുദ്യോഗങ്ങൾക്കുള്ള നിയമങ്ങളെയും നിലവിലുള്ള വ്യവഹാരങ്ങളെയും കുറിച്ച് ചിലൎക്കു ചില ഉപദേശങ്ങൾ അയയ്ക്കുന്നതായി അറിയുന്നു. അദ്ദേഹം തിരുമനസ്സിലെ ഒരു വലിയ സേവനാണ്; അതിനു സംശയമില്ല എങ്കിലും തിരുമനസ്സുകൊണ്ട് ഈ വിവരം അറിഞ്ഞാൽ, നമ്പൂരിയുടെ ഈ വക ചാപല്യങ്ങളെ ഒരിക്കലും അവിടുന്നു സഹിക്കയില്ല. ഈ സംഗതികൾ തിരുമനസ്സറിയിക്കേണ്ടിവരുമെന്നു തോന്നുന്നു." അപ്രകാരം തിരുമനസ്സറിവിക്കയും നമ്പൂരി പിന്നീടു ശരിയായ മാൎഗ്ഗത്തിൽകൂടിമാത്രം ചരിക്കയും ചെയ്തു. വെള്ളപ്പറ
[ 49 ] ൪൨ ദിവാൻ ശങ്കുണ്ണിമേനോൻ


മ്പു നമ്പൂരിയും ചെറുവത്തൂരുനമ്പൂരിയുമായി വളരെക്കാലം മുമ്പുമുതൽനടന്നുവന്നിരുന്ന ഒരുതൎക്കം ശങ്കുണ്ണിമേനോൻ വെള്ളപ്പറമ്പുനമ്പൂരിക്കനുകൂലമായി തീൎച്ചയാക്കിയതിൽ ചെറുവത്തൂരു നമ്പൂരിക്ക് ഒട്ടും രസിച്ചില്ല. ശങ്കുണ്ണിമേന്നു് അതുകൊണ്ടൊരു ഇളക്കവും ഉണ്ടായില്ല.

ശങ്കുണ്ണിമേന്റെ ഉദ്യോഇഅകാലത്ത് എട്ടു റസിഡണ്ടന്മാരായി അദ്ദേഹത്തിനു എടപെടേണ്ടതായി വന്നിട്ടുണ്ട്. അവരെല്ലാവരുമായി ശങ്കുണ്ണിമേനോൻ ലൌകികനിലയിൽ കഴിഞ്ഞുകൂടുകയും, അവർ ശങ്കുണ്ണിമേന്റെ പ്രാപ്തിയെയും സ്വഭാവവിശേഷത്തേയും കുറിച്ച് വളരെസ്തുതിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. മിസ്റ്റർ മാൾട്ട്ബിയെയായിരുന്നു ശങ്കുണ്ണിമേനോൻ എല്ലാവരിലും അധികമായി സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തിരുന്നത്. മിസ്റ്റർ മാഗ്‌ഗ്രിഗരുടെ ഉദ്ധതവും അസുഖദവും ആയിരുന്നരീതി ശങ്കുണ്ണിമേന്ന് അതൃപ്തികരമായിരുന്നു. ആ തരത്തിലുള്ള ഉദ്യോഗസ്ഥന്മാർ ബ്രിട്ടീഷ് ഭരണത്തെ മലിനപ്പെടുത്തുന്നതായി ശങ്കുണ്ണിമേനോൻ പല അവസരങ്ങളിലും അഭിപ്രായപ്പെട്ടു. ശങ്കുണ്ണിമേനോൻ ബ്രട്ടീഷായുള്ള ബന്ധത്തിന്റെ പ്രബലനായ ഒരു പാലകനും ബ്രിട്ടീഷുകാരുടെ ഗുണഗണങ്ങളുടെ നിഷ്കളങ്കനായ ഒരു ശ്ലാഘിയുമായിരുന്നു. "മെഡോസ് ടെയിലർ അദ്ദേഹത്തെക്കുറിച്ച് എഴുതീട്ടുള്ള ബുക്ക് ഇപ്പോൾ വായിച്ചുതീൎന്നു. യൂറോപ്യൻമാരായ ഉദ്യോഗസ്ഥന്മാർ എല്ലാവരും അദ്ദേഹത്തെപ്പോലെ ആയിരിക്കേണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ എങ്കിൽ ബ്രിട്ടീഷ്കാരുടെ ഭരണം ഇതിലും ജനഹിതമായി തീരുന്നതാണ്." എന്നു് ൧൮൭൭-ൽ അദ്ദേഹം ഡയറിൽ എഴുതിയിരിക്കുന്നു. [ 50 ] നിയമരേണം 43

5 നിയമഭരണം.

[തിരുത്തുക]

ശങ്കുണ്ണിമേനോൻ ബ്രിട്ടീഷിൽ വളരെക്കലം ഒരു നിയമഭരണകൎത്താവായിരുന്നു. അതുകാരണം, ഒരു രാജ്യത്ത് സത്യം, പ്രാപ്തി, സ്വാതന്ത്ൎ‌യ്യം അന്നിവയോടുകൂടി നിയമഭരണകൎത്താക്കന്മാർ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ നല്ലപോലെ ഗ്രഹിക്കാനിടയുണ്ടായിരുന്നു. അദ്ദേഹം മന്ത്രിപദത്തിൽ എത്തിയ ഉടനെ കൊച്ചിയിലെ നിയമഭരണത്തിന്റെ കാൎ‌യ്യത്തിൽ അദ്ദേഹത്തിന്റെ മനസ്സുനിൎത്തി. അതിനുമുമ്പ് അപ്രാപ്തന്മാൎക്കും ആ വകുപ്പിൽ പണികിട്ടിയിരുന്നു; അവരുടെ അധികാരങ്ങളെയും പണികളെയും വ്യവസ്ഥപ്പെടുത്തിയിരുന്നില്ല; അവർ സാധാരണമായി കുറഞ്ഞശമ്പളക്കാരും കൈക്കൂലിയിലും ശുപാൎശിയിലും പ്രിയമുള്ളവരുമായിരുന്നു. നാട്ടാചാരങ്ങളെ അവലംബിച്ചും, നല്ലപോലെ രൂപവൽക്കരിക്കപ്പെടാത്തതുമായ ഒരു നിയമത്തെയായിരുന്നു അവർ നടത്തിയിരുന്നത്; തോന്നിയവൎക്കൊക്കെ വക്കീലന്മാരുമാകാമായിരുന്നു. ജഡ്ജിമാർ ആദ്യം ദിവാഞിയുടെ കീഴിലായിരുന്നു. അന്ന് അവൎക്കുവേണ്ടൗപദേശങ്ങളെ കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു. ജനറൽ കല്ലൻ റസിഡണ്ടായമുതൽ, രാജാവിന്റെ ആക്ഷേപത്തെ ഗണിക്കാതെ, ആ അധികാരത്തെ അദ്ദേഹമെടുത്തു!

ശങ്കുണ്ണിമേനോൻ ദിവാനായിവന്നു രണ്ടുകൊല്ലത്തിനകത്ത് ഇതിനെല്ലാം ഒരു മാറ്റമുണ്ടായി. അപ്പീൽകോടതിയിലും രണ്ടു ജില്ലാക്കോടതികളിലും അക്കാലത്ത് മുമ്മൂന്നു ജഡ്ജിമാരായിരുന്നു. എല്ലാകോടതികളിലും അവരിലൊരാൾ ഹിന്തുശാസ്ത്രത്തിൽ നിപുണനായ ഒരു പണ്ഡിതൻവേണമെന്നുണ്ടായിരുന്നു. കൊള്ളരുതാത്ത ജഡ്ജിമാരുടെ സ്ഥാ [ 51 ] 44 ദിവാൻ ശങ്കുണ്ണിമേനോൻ

നങ്ങളിലേക്കു വേറെ ആളുകളെ നിയമിച്ചു; ശമ്പളം ഇരട്ടിച്ചു. ഇതുകണ്ട് ശങ്കുണ്ണിമനോൻ തൃപ്തിപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സന്തോഷം അധികനാളേയ്ക്കു നിന്നില്ല. ഒരു സംവത്സരത്തിനകത്ത് സത്യവാന്മാരായ ന്യായാധിപന്മാർ സാമൎത്ഥ്യമില്ലാത്തവരെന്നും സാമൎത്ഥ്യമുള്ളവർ സത്യവാന്മാരല്ലെന്നും അദ്ദേഹത്തിനു മനസ്സിലായി. അപ്പീൽ കോടതിയിലെ ഒന്നാംജഡ്ജിയായി എല്ലാപ്രകാരത്തിലും നല്ലതായൊരാളെ കിട്ടുവാൻ ശങ്കുണ്ണിമേനോൻ വളരെ ശ്രമിച്ചു. മുത്തുസ്വാമിഅയ്യർ അന്ന് മംഗലാപുരത്ത് സദരമീനായിരുന്നു. മാധവരായർ ഉപദേശിച്ചപ്രകാരം, മുത്തുസ്വാമിഅയ്യരെ ഈ ജോലിക്ക് ശങ്കരനുണ്ണിമേനോൻ ക്ഷണിച്ചു. പക്ഷേ, ദേഹസുഖത്തെയും മേലാലുണ്ടാകാവുന്ന ഗുണത്തെയും ഓൎത്തു തനിക്ക് അതു സ്വീകരിപ്പാൻ തരമില്ലെന്നും, ഉപേക്ഷിക്കുന്നതിനെക്കുറിച്ചു മഹാരാജാവുതിരുമനസ്സുകൊണ്ടു ക്ഷമിക്കണമെന്നും അദ്ദേഹം മറുപടി അയച്ചു. ഒടുവിൽ, അന്ന് ആലപ്പുഴയിൽ ജില്ലാ ജഡ്ജിആയിരുന്ന സുബ്രഹ്മണ്യപിള്ളയെ ആ പണിക്കു വെച്ചു. ശങ്കരനുണ്ണിമേനോൻ ഉദ്യമത്തിൽനിന്നു പിരിയുന്നകാലത്ത് കോടതികൾ നിയമപരിജ്ഞാനവും സത്യസന്ധതയും ഉള്ള ന്യായാധിപതിമാരാൽ അലങ്കരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഏഴു ജഡ്ജിമാർ ഉണ്ടായിരുന്നവരുടെ ആകെ ശമ്പളം 740- രൂപയിൽനിന്നു 2800- രൂപവരെയാക്കി

നിയമത്തിന്റെയും മലയാളഭാഷയുടെയും ജ്ഞാനം ഉള്ളവൎക്കേ വക്കീലന്മാരായി സന്നതുകൊടുത്തുകൂടു എന്നും കാലേകൂട്ടി ഒരു നിയമം നടപ്പിൽ വരുത്തി. വക്കീൽ പരീക്ഷ ഏൎപ്പെടുത്തുകയും രണ്ടുകുറി അതു നടത്തുകയും ചെയ്തു. ആ പരീക്ഷകളിൽ ജയിച്ച പൽരും പിന്നീടു പ്രമാണി [ 52 ] ==== നിയമഭരണം 45 ====

കളായിതീൎന്നിട്ടുണ്ട്. ബാരിസ്റ്റർ മിസ്റ്റർ ഗോവൎക്കു കൊച്ചിയിലെ കോടതികളിൽ വക്കീലായി പ്രവൎത്തിക്കുന്നതിനു ഒരു സന്നതു കൊടുക്കേണ്ടകാൎ‌യ്യത്തിൽ 1868 -ൽ അന്നത്തെ റസിഡേണ്ട് ശുപാൎശിചെയ്കയുണ്ടായി. അതിനു "മിസ്റ്റർ ഗോവർ ഇവിടത്തെ പരീക്ഷ ജയിച്ചാളല്ല; അദ്ദേഹത്തിനു മലയാളവും അറിഞ്ഞുകൂട. അതുകാരണം അദ്ദേഹത്തിനു ഈ രാജ്യത്തെ സിവിലും ക്രിമിനലും കോടതികളിൽ കക്ഷികൾക്കുവേണ്ടി വ്യവഹരിക്കുന്നതിനു തരമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ അദ്ദേഹത്തിനു ഞങ്ങളുടെ കോടതികളിലെ വക്കീലന്മാരെ സഹായിക്കുന്നതിനു വിരോധമുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പീൽ കോടതിയിലെ ഒന്നാംജഡ്ജിയോടു ഈ കാൎയ്യത്തെക്കുറിച്ചു ചൊതിക്കുന്നതു നല്ലതായിരിക്കുമെന്നു കരുതിചൊതിച്ചു. അദ്ദേഹത്തിനും മുൻപ്രസ്താവിച്ച അഭിപ്രായമാണുള്ളത്." റസിഡേണ്ടിന്റെ നിൎബ്ബന്ധംകൊണ്ട് പിന്നീടു നിയമത്തിൽ ഈ ഭാഗത്തെ മാറ്റേണ്ടതായി വന്നു.

ശങ്കുണ്ണിമേന്റെ കാലത്തു സ്ഥപിച്ച കോടതികളുടെയും നടപ്പാക്കിയ നിയമങ്ങളുടെയും ഒരു പട്ടിക ഇവിടെ കൊടുത്തിട്ടു വലുയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ചുരുക്കത്തിൽ അവയുടെ സ്വഭാവത്തെ ഇവിടെ കാണിച്ചിരിക്കാം. ഓരോ താലൂക്കിലും ഓരോ മുനിസിപ്പുകോടതിയെ സ്ഥാപിച്ചു. ജില്ലാക്കോടതിക്കു സെഷ്യൻകോടതിയുടെഅധികാരം കൊടുത്തു. തൂക്കിക്കൊല, ജീവപൎ‌യ്യന്തംതടവ് എന്നീ രണ്ടു ശിക്ഷകൾക്കും മാത്രമേ മഹാരാജാവ് തിരുമനസ്സിലെ അനുമതി വേണ്ടൂ എന്നും തീൎച്ചയാക്കി. സിവിൽനടവടി, കാലഹരണം, റജിസ്ട്രേഷൻ, ശിക്ഷാക്രമം എന്നീ സംഗതികൾക്കു നിയമങ്ങൾ ഉണ്ടാക്കി നടപ്പാക്കി. യൂറോപ്പുരാജ്യക്കാരായ ബ്രിട്ടീഷുപ്രജകൾ നാട്ടുരാജ്യങ്ങളിൽ [ 53 ] ==== 46 ദിവാൻശങ്കരനുണ്ണിമേനോൻ ====

വെച്ചു കുറ്റംചെയ്താൽ, അവരെ ആ രാജ്യങ്ങളിലെ കോടതികൾ അവിടങ്ങളിലെ നിയമമനുസരിച്ചു തെളിവെടുത്തു ശിക്ഷിക്കുകയോ വിട്ടയക്കുകയോ ചെയ്യുന്നതിൽ ആരും ആദ്യം വിരോധം പറഞ്ഞിരുന്നില്ല. എന്നുതന്നെയല്ല, ആ അവകാശത്തെ ഇന്ത്യാഗവൎമ്മെണ്ട് സമ്മതിക്കകൂടി ചെയ്തിരുന്നു. എന്നാൽ 1868 - ൽ, തിരുവിതാങ്കൂറിലെ ഒരു യൂറോപ്യൻ ഉദ്യോഗസ്ഥൻ സൎക്കാർ പണമപഹരിച്ചതിനു രണ്ടുകൊല്ലത്തെ കഠിനതടവിനു വിധിച്ചസമയം, മദിരാശി ഗവൎമ്മേണ്ട് ആ ശിക്ഷാവിധി തെറ്റെന്നു കല്പിച്ചു. പക്ഷേ, മെയിൻ സായ്പുമുതലായ നിയമപണ്ഡിതന്മാർ വിധി നിയമപ്രകാരം ഉണ്ടായിട്ടുള്ളതെന്നു അഭിപ്രായപ്പെടുകയാൽ, ഗവൎമ്മേണ്ടിന്റെ കല്പനയെ പിൻവലിച്ചു. എങ്കിലും, മേലിൽ അങ്ങനെയുള്ളവരെ റസിഡേണ്ടിന്റെ തെളിവെടുത്തേ ശിക്ഷിച്ചുകൂടൂ എന്നുതീൎച്ചയാക്കി. ഇതിനെ എതിൎത്ത് സകാരണം പ്രബലമായിതിരുവിതാംകൂറിൽനിന്നു ശേഷയ്യാശാസ്ത്രിയും കൊച്ചിയിൽനിന്നു ശങ്കുണ്ണിമേന്നും എഴുതി. അതുകൊണ്ടു ഫലമൊന്നുമുണ്ടായില്ലെന്നു പ്രത്യേകം പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലൊ.

ശങ്കുണ്ണിമേന്റെ കാലത്ത് നിയമഭരണ സംബന്ധമായി മറ്റൊരുപ്രധാനസംഗതിതീൎച്ചയാക്കിയത് അപ്പീൽ കോടതിയിലെ ചിലതീൎപ്പുകളിൽ നിന്നു തിരുമുന്വാകെ അപ്പീലിനു പ്രജകൾക്ക് അവകാശമുണ്ടായിരിക്കേണമെന്നുള്ളതാണ്. 1882 മുതൽ ഇതിനുവേണ്ട ഏൎപ്പാടുകൾ ഉണ്ടായിരുന്നു. 1900 -ൽ ഇവയെ ഇല്ലായ്മചെയ്തത് നന്നായില്ല. ജനറൽ കല്ലൻ കൈവശപ്പെടുത്തിയ അവകാശം തിരുമുമ്പാകെ അപ്പീലുകൾ തുടങ്ങിയതോടുകൂടി അസ്തമിത്പ്രായമായി. രാജ്യം ഭരിക്കുന്നവരും നിയമം നടത്തുന്നവരും ആയി മത്സരമില്ലാതിരിക്കുന്നതിനും ജഡ്ജിമാൎക്കു അവ [ 54 ] ==== നിയമഭരണം 47 ==== രുടെ ജോലിയെ സംബന്ധിച്ചു പൂൎണ്ണസ്വാതന്ത്ൎ‌യ്യം ഉണ്ടായിരിക്കുന്നതിനും ശങ്കുണ്ണിമേനോൻ കഴിയുന്നവണ്ണം ഉത്സാഹിച്ചു. എന്നാൽ ചിലപ്പോൾ അദ്ദേഹത്തിന്റെ ശ്രമം നിഷ്ഫലമായിത്തീൎന്നു. ആദ്യകാലത്തുണ്ടായൈരുന്ന ജഡ്ജിമാർ ദിവാൻജിക്ക് അടിമപ്പെട്ടവരെന്നപോലെ പ്രവൎത്തിച്ചിരുന്നു. എങ്കിൽ, അവരുടെ പിൻഗാമികൾ സ്വാതന്ത്ൎ‌യ്യത്തെ ക്രമത്തിലധികം കാണിക്കുന്നതിൽ ഉത്സുകന്മാരുമായിരുന്നു. ശങ്കുണ്ണിമേനോൻ ഒരു കലഹപ്രിയനായിരുന്നില്ല; മല്ലിട്ടിരുന്നവരോടു വളരെ ക്ഷമയോടുകൂടി പല സന്ദൎഭങ്ങളിലും അദ്ദേഹം പെരുമാറിവന്നു. ഒടുവിൽ, സഹിക്കവഹിയാതെയായി, സംഗതികൾ എല്ലാം തിരുമുമ്പാകെ സമൎപ്പിക്കുന്നതിനു ശങ്കുണ്ണിമേനോൻ തീൎച്ചയാക്കി. അതിനുമുമ്പ്, ഈ വിഷയസംബന്ധമായി അതുവരെ നടന്ന സംഗതികലെ എല്ലാം ക്രമത്തിലാക്കി ചുരുക്കി കാണിച്ച് അദ്ദേഹം റസിഡേണ്ടിനു എഴുതിഅയചു. അതിലൊരു ഭാഗത്ത് ഇപ്രകാരം പ്രസ്താവിച്ചിരുന്നു :-

"ജഡ്ജിമാൎക്കു സ്വാതന്ത്ൎ‌യ്യമുണ്ടായിരിക്കേണമെന്നുള്ള, പ്രമാണത്തോടുകൂടി ഞാൻ പൂൎണ്ണമായി യോജിക്കുന്നു. ഇവിടെ സ്വാതന്ത്ൎ‌യ്യം എന്നു വെച്ചാൽ, വ്യവഹാരസംബന്ധമായി അവരുടേ നിയമപ്രകാരമുള്ളനടപടികളിലും തീൎപ്പികളിലും ആരും കയറിപ്രവേശിക്കരുതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു വ്യാവഹാരത്തെ ഇന്നപ്രകാരം കേൾക്കേണം, ഇന്നമാതിരി വിധിക്കേണം എന്ന് അവരോട് ആരും പറഞ്ഞുകൂട. അതല്ലാതെ, നാട്ടിൽ നടപ്പുള്ളനിയമങ്ങൾ ക്കും, നിയമങ്ങളുടെ പ്രാബല്യമുള്ള ആചാരങ്ങൾക്കും വിപരീതമായി വിധികല്പിക്കുന്നതിലും, മറ്റുള്ളഭരണവകുപ്പുകളുടെ അധികാരങ്ങളെയും അവകാശങ്ങളെയും തടയുന്നത്ലും, അവറുടെ കൈവശം വരുന്ന സൎക്കാൎപണത്തെ [ 55 ] ==== 48 ദിവാൻ ശങ്കുണ്ണിമേനോൻ ==== യഥേഷ്ടം ചിലവാക്കുന്നതിലും, ആരുടെ അറിവും അനുവാദവുംകൂടാതെ കോടതിയുള്ള ദിവസങ്ങളിൽ അവിടെ ഹാജരാകാതെ മറ്റുരാജ്യത്തുപോയി താമസിക്കുന്നതിലും അവരോടു മഹാരാജാവുതിരുമനസ്സിലെ പ്രധാനമന്ത്രിക്കുകൂടി ചോദ്യപ്പെട്ടുകൂടെന്നാണു സ്വാതന്ത്ൎ‌യ്യപദത്തിന്നു അവർ അൎത്ഥം കൊടുക്കുന്നത് എങ്കിൽ, ഞാൻ അവൎക്കു അത്തരം സ്വാതന്ത്ൎ‌യ്യം കൊടുക്കുന്നതിൽ തീരെ വിരോധിയാകുന്നു."

റസിഡേണ്ട ശങ്കുണ്ണിമേന്റെ അഭിപ്രായങ്ങളോടു യോജിച്ചു. എഴുത്തുകുത്തുകളിൽ ചെയ്തിട്ടുള്ള ദോഷാരോപണങ്ങളെ പിൻവലിപ്പിച്ച് മിസ്റ്റർ സുബ്രഹ്മണ്യൻ പിള്ള ശങ്കുണ്ണിനേന്നോടു ക്ഷമായാചനം ചെയ്യിക്കേണ്ടതാണെന്ന് അദ്ദേഹം മഹാരാജാവിനെ ഉപദേശിച്ചു. തിരുമനസ്സികൊണ്ട് ഇതനുസരിപ്പിച്ച് തീട്ടൂരം കല്പിച്ചയച്ചു. രണ്ടാം ജഡ്ജി മിസ്റ്റർ ക്ലാൎക്ക് രാജികൊടുത്തുപോയിരുന്നില്ലെങ്കിൽ അദ്ദേഹവും ഇപ്രകാരംചെയ്യേണ്ടതായിരുന്നു എന്നും റസിഡേണ്ട് പ്രസ്താവിച്ചിരുന്നു.

മിസ്റ്റർ സുബ്രഹ്മണ്യൻ പിള്ള കല്പനപ്രകാരം ചെയ്തു എന്നുമാത്രമല്ല. പിറ്റെന്നാൾ ശങ്കുണ്ണിമേന്നെ വന്നുകണ്ടു, വലിയ സ്നേഹിതന്മാരായി പിരിയുകയും ചെയ്തു.

6 ശങ്കുണ്ണിമേനോനും എളയരാജാവും

[തിരുത്തുക]

ശങ്കുണ്ണിമേനോന്റെ ജീവിതകാലം മുഴുവനും പശ്ചാത്താപത്തിന്നു ഇടകൊടുക്കതെ, എന്തെന്നില്ലാതെ ശങ്കുണ്ണിമേന്റെ മനസ്സിനെ ഒരു സംഗതി അനവരതം ദു:ഖിപ്പിച്ചുകൊണ്ടിരുന്നു. ആ സംഗതി 1867-ൽ അദ്ദേഹവും അടുത്ത കിരീടാവകാശിയും തമ്മിൽബലമായി ഉണ്ടായ [ 56 ] ശങ്കുണ്ണിമേനോനും ഇളയരാജാവും ൪൯ (49)

നീരസമായിരുന്നു.ആ വിഷയത്തെ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകൾ കൊണ്ട് തന്നെ ഇവിടെ വിശദപ്പെടുത്താം.

"൯൫0 - ലെ (950) ഒരു തിട്ടൂരപ്രകാരം പാലിയത്തച്ചന് കുഴൂരപ്രവൎത്തിയിലെ കോയ്മസ്ഥാനവും അവിടത്തെ ക്ഷേത്രത്തിലെ സമുദായഭരണവും നൽകിയിരുന്നു,എന്ന് തന്നെയല്ല;അദ്ദേഹത്തിന് ആ പ്രവൎത്തിയിലെയും ക്ഷേത്ര വസ്തുക്കളുടെയും കരം പിരിച്ചെടുത്തു" രശീതി കൊടുപ്പാനും ഉള്ള അധികാരവും ആയത് അനുവദിച്ചിരുന്നു.അന്ന് മുതൽ ആ ക്ഷേത്ര സംബന്ധമായ സൎവകാൎ‌യ്യങ്ങളും പാലിയത്തച്ചൻ നടത്തിവന്നിരുന്നു.ആ ക്ഷേത്രകാൎ‌യ്യങ്ങളെ നടത്തുന്നതിൽ ഒരു നമ്പൂതിരിക്ക് കൂടി ഊരാണ്മ സ്ഥാനം ഉള്ളതായി കാണുന്നു.

"ഇരുകക്ഷികളുടെ അധികാരങ്ങൾ ഇന്നിന്നവയെന്നു നല്ലവണ്ണം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.എങ്കിലും ൧൮൬൫ (1865) വരെ അവർ തമ്മിൽ യോജിപ്പായി കഴിഞ്ഞുകൂടിയിരുന്നു.ആ സംവത്സരത്തിൽ,നവംബർ മാസത്തിൽ,പാലിയത്തച്ചനും നമ്പൂതിരി ഊരാളരും തമ്മിൽ രസക്ഷയം തുടങ്ങുകയും,ക്ഷേത്രകാൎ‌യ്യങ്ങൾ അന്വേഷിപ്പാനായി പാലിയത്തച്ചൻ നിശ്ചയിച്ച ഒരു നമ്പൂതിരി കാരണം,ക്ഷേത്രത്തെയും അത് സംബന്ധിച്ച വസ്തു അവകാശത്തെയും പറ്റി ഇരുഭാഗക്കാരും തമ്മിൽ വാദം ആരംഭിക്കുകയും ചെയ്തു.ശരിയായ അന്വേഷണം നടത്തിയതിന്റെ ഫലമായി പഴയകാലത്ത് ചെയ്തു കാണുന്നവിധം പാലിയത്തച്ചന്റെ ആ പാട്ടമാളിതന്നെ ക്ഷേത്രകാൎ‌യ്യങ്ങൾ നോക്കിക്കൊള്ളണമെന്ന് തീൎച്ചയാക്കി"

"മറ്റേ ഊരാളനു അത് സമ്മതമായില്ലെങ്കിൽ,അദ്ദേഹത്തിന്റെ അവകാശത്തെ സ്ഥാപിപ്പാനായി വാ [ 57 ] ദിക്കേണ്ടതായിരുന്നു. എന്നാൽ അതിനുപകരം അദ്ദേഹം ക്ഷേത്രവും അതുസംബന്ധിച്ച ബസ്തുക്കളും കൈവശം വരുത്തുന്നതിന്നും അച്ചനെബുദ്ധിമുട്ടിക്കുന്നതിന്നും അദ്ദേഹത്തിന്റെ അവകാശങ്ങളെ എളയതമ്പുരാൻതിരുമനസ്സിലേക്കു തീരുകൊടുത്തു എന്നാണ് എനിക്കു തോന്നുന്നത്. വളരെ ചെറുപ്പക്കാരും ലൌകികവിഷയങ്ങളിൽ വലിയ പരിചയമില്ലാത്ത ആളുമായ ആ തിരുമനസ്സുകൊണ്ട്, അവരുടെ അപേക്ഷയെ സ്വീകരിച്ചു. ചില കലഹപ്രയന്മാരുടെ ദുരുപദേശപ്രകാരം ൧൦൪൨-ലെ ഉത്സവക്കാലത്ത് ക്ഷേത്രകാൎ‌യ്യങ്ങളുടെ ഭരണവിഷയങ്ങളിൽ തിരുമനസ്സുകൊണ്ട് പ്രവേശിക്കയും, താമസിയാതെ, ക്ഷേത്രത്തിലേക്കവകാശമുള്ള നികുതി പിരിപ്പാനും, ക്ഷേത്രവസ്തുക്കളിൽ ചിലതു കൈവശപ്പെടുത്തുവാനും ശ്രമിക്കയും ചെയ്തു. ഈ അവസരങ്ങളിൽ ആരും എളയതമ്പുരാൻതിരുമനസ്സിലെ ആളുകളോട് അലൌകികമൊന്നും പ്രവൃത്തിക്കാതിരിപ്പാന്നായി ഞാൻ തഹസിൽദാരെ ഏല്പിച്ചിരുന്നു. ഈ കൊല്ലത്തിലും ഉത്സവകാലത്ത് തിരുമനസ്സുകൊണ്ട് കുഴൂരു ക്ഷേത്രകാൎ‌യ്യത്തിൽ പ്രവേശിക്കയും, ഉത്സവത്തിന്റെ ഏഴാംദിവസം, ദേവസ്വം ഉദ്യോഗസ്ഥന്മാരുടെ ഇഷ്ടത്തിനു വിപരീതമായി, ദേവനെ മതിലിനകത്തുനിന്നു് പുറത്തേക്കെഴുന്നള്ളിപ്പാൻ ഏൎപ്പാടുചെയ്കയും ചെയ്തു. അതുമൂലം തിരുമനസ്സിലെ അനുചരന്മാരും പാലിയത്തച്ചന്റെ ആൾക്കാരും തമ്മിലുള്ള സ്പൎദ്ധ വൎദ്ധിച്ചു. ഒടുവിൽ അവർ തമ്മിൽ അടികലശലും നടന്നു.

"അനാവശ്യമായുള്ള ഈ കാൎ‌യ്യത്തിൽനിന്ന് തിരുമനസ്സിലെ പേർ പിൻവലിപ്പിക്കുവാൻ എന്നാൽ സാധിച്ചില്ല. തീപ്പെട്ട തമ്പുരാൻ തിരുമനസ്സിലെ സൎവ്വാധികാൎ‌യ്യക്കാരായിരുന്ന പരമേശ്വരയ്യരുടെ സ്വഭാവദോഷ [ 58 ] ത്തെക്കുറിച്ച് റസിഡണ്ടിന്റെ ആപ്പീസ്സു റിക്കാൎടുകളിൽനിന്നു അറിയാവുന്നതാണ്. നിൎഭാഗ്യത്താൽ, ഈ മനുഷ്യനു എളയതമ്പുരാൻതിരുമനസ്സിൽ ഒരു വശ്യശക്തി സിദ്ധിച്ചിട്ടുള്ളപോലെയിരിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് തിരുമനസ്സുകൊണ്ട് ഈവകകാൎ‌യ്യങ്ങളിൽ പ്രവേശിക്കുന്നത് എന്നാണ് സംസാരം.തിരുമനസ്സിലെ സ്വന്തമാനേജർ, മൂത്തതുകാൎ‌യ്യക്കാർ, കാൎ‌യ്യപ്രാപ്തിയും വീണ്ടുവിവരും ഇല്ലാത്ത ആളായതുകൊണ്ട് തിരുമനസ്സിലെക്ക് ദുരുപദേശംകൊടുക്കുന്നതിൽ പരമേശ്വരയ്യരുമായി യോജിച്ചു. ഈ രണ്ടുപേരെയും തൃപ്പുണിത്തുറയിൽ നിന്നു നാടുകടത്തുന്നത് ആവശ്യമെന്നു എനിക്കു തോന്നുന്നു.

"പള്ളിനായാട്ട് എന്നസങ്കല്പത്തോടുകൂടി ദേവനെ മതിൽകെട്ടിനുപുറത്തേക്കു എഴുന്നള്ളിക്കുന്ന പതിവ് സാധാരണമാണെന്നും, അതുകൊണ്ട് ഈ എഴുന്നള്ളിപ്പു കുഴൂൎദേവനും വിരോധമില്ലാത്തതാണെന്നും, അതു കഴിഞ്ഞ സംവത്സരത്തിൽ എളയതമ്പുരാൻതിരുമനസ്സിലെ കല്പനപ്രകാരം നടത്തീട്ടുള്ളതാണെന്നും ഇവിടെ പ്രസ്താവിക്കാതെ തരമില്ല. ഈ കാരണങ്ങളെക്കൊണ്ടും തിരുമനസ്സിലെ പ്രായവും ലൌകികവിഷയങ്ങളിലുള്ള പരിചയക്കുറവും ഓൎക്കുമ്പൊഴും പാലിയത്തച്ചൻതന്നെയാണ് തെറ്റുകാരൻ എന്നെനിക്കുതോന്നുന്നു. പാലിയത്തച്ചനും അദ്ദേഹത്തിന്റെ ആൾക്കാരും ഇതിനെപ്പറ്റി ആലോചിക്കാഞ്ഞതിൽ എനിക്കു വ്യസനമുണ്ട്."

അടുത്ത കിരീടാവഖാസിയുടേയും നാട്ടിൽ പ്രമാണിയുടേയും ആളുകൾ തമ്മിലുള്ള ഈ കലഹം നാട്ടുകാരിൽ വലിയ ക്ഷോഭമുണ്ടാക്കിത്തീൎത്തു. നാട്ടുകാർ മുഴുവനും വാശിയോടുകൂടിയ രണ്ടു കക്ഷികളായി തീൎന്നു എന്നു പറയു [ 59 ] ന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഈ സംഗതിയെപ്പറ്റി പല കെട്ടുകഥകളും വൎത്തമാനക്കടലാസ്സുകളിൽ പ്രസിദ്ധപ്പെടുത്തി. റസിഡേണ്ടിന്റെ അടുക്കലും മദിരാശി ഗവൎമ്മേണ്ടിലും പലവിധമുള്ള ഹൎജ്ജികൾ ചെന്നു. ഈ കലാപത്തിൽ യാതൊരു പതറിച്ചയുംകൂടാതെ ഇരുന്നിരുന്നവർ രാജ്യഭരണത്തിന്റെ വലിയ ചുമതലക്കാരായ മഹാരാജാവും ദിവാനും മാത്രമായിരുന്നു. മഹാരാജാവിന്റെ പ്രാപപ്തിയുള്ള ചില ഉദ്യോഗസ്ഥന്മാൎമുഖാന്തരം ഈ ലഹള രാജിയാക്കുവാനായി ദിവാൻ കഴിയുന്ന ശ്രമംചെയ്തു. റസിഡേണ്ടുമായി പല എഴുത്തുകുത്തുകൾ നടത്തിയശേഷമാണ് വളെ വൈമനസ്യത്തോടുകൂടി മുൻപറഞ്ഞ വിവരങ്ങൾ ദിവാൻ വെളിപ്പെടുത്തിയത്. എന്നിട്ടും അതിനെ അയയ്ക്കുന്നതിനുമുമ്പ് "കുഴൂരുത്തൎക്കത്തെപ്പറ്റി ഒരു വിവരണം ഞാൻ എഴുതി ഒപ്പിടുവെച്ചിട്ടു കുറെ ദിവസമായി; എങ്കിലും എളയതമ്പുരാൻ തിരുമനസ്സിലേക്കു വിരോധമായി എഴുതുന്നതിലുള്ള മടികൊണ്ടും, ഈ വാദ്തതെ രാജിയാക്കാമെന്നു മോഹമുണ്ടായിരുന്നതുകൊണ്ടും അതിനെ തക്കസമയത്ത് അയയ്ക്കാതിരുന്നതാണ്. പാലിയത്തച്ചന് രാജിയാകുന്നതിൽ വിസമ്മതമുള്ളതായി കാണുന്നില്ല. തിരുമനസ്സുകൊണ്ടും രണ്ടുദിവസത്തിനകം അദ്ദേഹത്തിന്റെ നിശ്ചയത്തെ അറിയിക്കാമെന്നും വെച്ചിരിക്കുന്നു. അതുകൊണ്ട് അതയയ്ക്കുന്നത് രണ്ടൊ മൂന്നൊ ദിവസത്തെ താമസത്തിനുകൂടി അനുവദിക്കുമെന്നു വിശ്വസിക്കുന്നു." റസിഡേണ്ടിനു് എഴുതി അയച്ച നാലുദിവസം കഴിഞ്ഞശേഷേ അദ്ദേഹം "എളയതമ്പുരാൻ തിരുമനസ്സുകൊണ്ടു പാലിയത്തച്ചനുമായുള്ള തൎക്കത്തിൽ ഇതുവരെ ഒരു നിശ്ചയവും ചെയ്തിട്ടില്ല." എന്നു പറയുകകാരണം ൧൮൬൮ ഫിബ്രവരി 4-ാം൹ ശങ്കുണ്ണിമേനോൻ തന്റെ റിപ്പോൎട്ടു റ [ 60 ] സിഡേണ്ടവൎകൾക്കും അതിന്റെ ഒരുപ്രതി എളയതമ്പുരാൻ തിരുമനസ്സിലേക്കും അയച്ചുകൊടുത്തു.

ഈ കൃത്യത്തെപ്പറ്റി അന്വേഷിപ്പാൻ ബാദ്ധ്യപ്പെടുത്തിയിരുന്നത് അന്നത്തെ ദിവാൻപേഷ്കാരും ഡിസ്ത്രീൿട് മജിസ്ത്രേട്ടും, പ്രാപ്തിയും ധൈൎ‌യ്യവുംകുറഞ്ഞ ആൾ ആണെങ്കിലും, സത്യവാനും നയജ്ഞനുമായിരുന്ന വെങ്കിടസുബ്ബയ്യരെയായിരുന്നു. അന്വേഷണം നടത്തുന്നതിൽ അദ്ദേഹത്തിന്നു പലവിധ ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. കാറക്കാരനും സാക്ഷികളും എളയതമ്പുരാൻ തിരുമനസ്സിലെ പരിചാരകന്മാരായിരുന്നതുകൊണ്ട്, സമനയക്കുന്നസമയത്തെല്ലാം അവർ ഹാജരാകാതിരിക്കയും, അഥവാ വല്ലപ്പൊഴും ഹാജരായാൽതന്നെ അവർ പേഷ്കാരെ കഠിനമായി അപമാനിക്കയും ചെയ്തു. ആ ഉദ്യോഗസ്ഥൻ ഒട്ടുംതന്നെ സാഹസം പ്രവൎത്തിക്കുന്ന ആളല്ലായിരുന്നു. ദിവാൻ പേഷ്കാർ എളയതമ്പുരാൻ തിരുമനസ്സിലെ ആശ്രിതനായിരുന്നതുകൊണ്ടു വളരെക്കാലംകൊണ്ടെങ്കിലും അന്വേഷണം മുഴുവൻ നടത്തുവാൻ സാധിച്ചു. ആഗസ്ത് മാസ്തതിൽ കുറ്റക്കാരായ ഇരുകക്ഷിയിലെ ആൾക്കാരെയും സെഷ്യൻകോടതിക്കു കമ്മിറ്റുചെയ്തു. അവിടെ തിരുവെങ്കിടാപാൎ‌യ്യരും ജാൎജ്ജ് ഗന്തരും ന്യായാധിപതിമാരായിരുന്നു.

അന്വേഷണം നടക്കുന്നകാലത്ത് റസിഡേണ്ട് ഈ അപവാദത്തെ ഒതുക്കുന്നതിനായി വളരെ ഉത്സാഹിക്കയും എളയതമ്പുരാൻ തിരുമനസ്സിലേക്ക് ഈവിധം എഴുതി അയക്കയും ചെയ്തു.

"ഇതു തിരുമനസ്സിലെ അവസ്ഥയ്ക്കു് ഒട്ടും ചേരാത്ത പ്രവൃത്തിയാണ്. തൎക്കം തുടങ്ങുന്നതുവരെ ആക്ഷേപമില്ലാതെ ഇരുന്നിരുന്ന പാലിയത്തച്ചന്റെ അവകാശങ്ങൾ [ 61 ] ൫൪
ദിവാൻ ശങ്കുണ്ണിമേനോൻ

ദുൎബലപ്പെടുത്തുന്നതുവരെ ഇത് ന്യായവുമാകയില്ല. തിരുമനസ്സുകൊണ്ടും ഈ ആലോചനയില്ലായ്മയാൽ സാധാരണ പ്രജകളെപ്പോലെ കോടതിവിധിക്കു കീഴടങ്ങേണ്ടിവരുന്നതാണ്. ഇപ്രകാരം തൎക്കപ്പെട്ട ഒരു സംഗതിയിൽ തിരുമനസ്സുകൊണ്ടു ചെയ്യേണ്ടിയിരുന്നത് ദിവാൻ മുഖാന്തരം അന്വേഷണംനടത്തി ഒരു തീൎപ്പുണ്ടാക്കുകയായിരുന്നു.

"തിരുമനസ്സിലെ വിശ്വാസത്തിന്നൎഹനായ പരമേശ്വരയ്യരാണ് തിരുമനസ്സിലെ ഈവക ദുൎമ്മാൎഗ്ഗങ്ങളിൽകൂടി ചരിപ്പിക്കുന്നത് എന്നറിഞ്ഞിരുന്നു എങ്കിൽ, ഞാൻ തിരുമനസ്സിലെ അതിൽനിന്നു പിൻവലിപ്പിക്കുമായിരുന്നു; തിരുമനസ്സിലെ കാൎ‌യ്യക്കാരും ഈ ദുരുപദേശത്തിൽ പങ്കുകാരനായി കാണുന്നു. ഇനിയും തിരുമനസ്സിലെ അന്തസ്സിനേയും ബഹുമാനത്തേയും മലിനപ്പെടുത്തുന്ന ഈ ഭാഗ്യംകെട്ട തൎക്കത്തിൽനിന്നും ഒഴിയുവാൻ നിൎബ്ബന്ധിക്കുന്നതിലുള്ള അധികാരവുംകൂടി ഞാൻ എടുക്കുന്നു."

മേല്പറഞ്ഞ എഴുത്തിന്റെ ഒരു പകൎപ്പ് മഹാരാജാവു തിരുമനസ്സിലേക്കും റസിഡണ്ടയച്ചുകൊടുത്തു.

മാൎച്ച് ൪-ആംനു മദിരാശി ഗവൎണർ കൊച്ചിയിൽ വരികയും നാലുദിവസം താമസിക്കയും ചെയ്തു. ശങ്കുണ്ണിമേനോൻ പലപ്രാവശ്യവും അദ്ദേഹത്തിനെ കാണുകയും ഉണ്ടായി.

ഗവൎണർ മദിരാശിയിൽ തിരിച്ചുചെന്ന ഉടനെ മഹാരാജാവിനെഴുതിയ എഴുത്തിൽ ഇങ്ങനെ എഴുതിയിരുന്നു:-"എളയരാജാവിന് ഇപ്പോൾ സിദ്ധിച്ചിട്ടുള്ള അവകാശങ്ങളെ അദ്ദേഹം സ്വീകരിച്ചതിനെക്കുറിച്ച് ഞാൻ വ്യസനിക്കുന്നു. അദ്ദേഹം ഈ തൎക്കത്തിൽനിന്നു പിൻവാങ്ങുവാനും അദ്ദേഹത്തിനു കിട്ടിയിട്ടുള്ള അവകാശങ്ങളെ തിരിച്ചേൽപ്പിക്കാനും ഇപ്പൊഴും വിരോധമുണ്ടെന്നു തോന്നുന്നില്ല.

[ 62 ] ===ശങ്കുണ്ണിമേനോനും എളയരാജാവും===

എളയതമ്പുരാൻ തിരുമനസ്സുകൊണ്ടു ബുദ്ധിശാലിയും തിരുമനസ്സിലെ നേരെ കീഴ്വണക്കമുളളാളും അടുത്ത സഹോധരനുമാണെന്ന് എനിക്കറിയാം. ഞാൻ പറഞ്ഞപ്രകാരം തിരുമനസ്സുകൊണ്ട് ആവശ്യപ്പെടുന്നു എങ്കിൽ, നിശ്ചയമായും അദ്ദേഹം തിരുമനസ്സിലെ കല്പനയുടെ ഗൌരവം മനസ്സിലാക്കുന്നതാണ്. തിരുമനസ്സിലെ കുടുംബത്തിന്റെ അവസ്ഥയ്ക്കും രാജ്യത്തു സമാധാനത്തിനും, എളയതമ്പുരാനും ദിവാനും ജഡ്ജിമാരും തമ്മിലുള്ള ഐക്യത്തിനും ഇപ്രകാരമുള്ള പൊതുക്കാൎ‌യ്യങ്ങളിൽ തിരുമനസ്സിലെ സഹോദരന്മാർ ചേരാതിരിക്കേണ്ടത് അത്യാവശ്യമാകയാൽ ഇപ്പോൾതന്നെ ഇതിനു ഒരു ഏൎപ്പാടു ചെയ്തുവെക്കേണ്ടാതാകുന്നു." അദ്ദേഹത്തിന്റെ അവകാശത്തെ സ്ഥാപിക്കേണ്ട സംഗതി ഒഴിച്ചു ബാക്കിയെല്ലാം റസിഡേണ്ടിന്റെ ഉപദേശപ്രകാരം പ്രവൎത്തിക്കാമെന്ന് എളയതമ്പുരാൻ സമ്മതിച്ചു.

" എളയരാജാവ് ഇപ്പൊഴത്തെ നിശ്ചയത്തെ തെറ്റി പ്രവൎത്തിക്കുന്നതായാൽ, എന്നെ അറിയിക്കേണമെന്നും, അങ്ങനെ ചെയ്യുനതായാൽപിന്നെ അദ്ദേഹത്തിന് എളയരാജാവ് എന്ന സ്ഥാനം അനുവദിക്കയില്ലെന്നും, മാപ്പുകിട്ടിയാൽതന്നെ രാജ്യഭരണത്തിന് അവകാശമുണ്ടാകയില്ലെന്നും " റസിഡേണ്ട് എഴുതിഅയച്ചു.

എളയതമ്പുരാനെ ഇപ്രകാരം തെറ്റിച്ചു നടത്തുന്നതു പരമേശ്വരയ്യരാണെന്നു വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു മനസ്സിലാക്കി. അതു നിമിത്തം അദ്ദേഹത്തിനെ തൃപ്പൂണിത്തുറയിൽനിന്നു നാടുകടത്തുവാൻ മഹാരാജാവ് ദിവാനെ നിൎബ്ബന്ധിച്ചുതുടങ്ങി. പരമേശ്വരയ്യരെ നാടുകടത്തേണ്ടതിനെപ്പറ്റി ദിവാൻ റസിഡേണ്ടിന് എഴുതിഅയച്ചു. എളയതമ്പുരാന്റെ ബാധയൊഴിപ്പാനായി ഈ [ 63 ] ൫൬ ദിവാൻ ശങ്കുണ്ണിമേനോൻ

രാചാരനെ നാടുകടത്തുന്നതിലുള്ള ഔചിത്യം രസിഡണ്ടു ക്ഷണത്തിൽ സമ്മതിച്ച ജൂൺ പതിനെട്ടാംതിയ്യതി പരമേശ്വരയ്യരെ പിടിച്ചു ചിറ്റൂൎക്കു കൊണ്ടു പോകയും പിന്നെ ഒരു കൽപ്പന വരെ സ്ഥലം വിട്ടു പോകാതിരിപ്പാൻ സൂക്ഷിപ്പാനായി അവിടത്തെ തഹസീൽദാൎക്കു കൽപ്പന അയക്കുകയും ചെയ്തു.പരമേശ്വരയ്യർ എവിടെയായിരുന്നു എന്നു വളരെദിവസം കഴിഞ്ഞതിനു ശേഷമെ എളയരാജാവു കൂടി അറിഞ്ഞുള്ളു.

കുഴൂർ ലഹളയിലെ കുറ്റക്കാരുടെ പേരിലുള്ള നമ്പ്ര് സെഷ്യൻ കോടതിയിൽ വളരെ ദിവസം വിസ്തരിച്ചു.മഹാരാജാവിനു ശീലായ്മതുടങ്ങിയിരുന്നതുകൊണ്ടു,തിരുവെങ്കിടാചാൎ‌യ്യർ ആ കേസ്സ് എളയതമ്പുരാനനുകൂലമായി വിധിച്ചേക്കാമെന്നു ജനങ്ങൾ സംശയിച്ചിരുന്നു.

൧൮൬൮ ഡിസമ്പർ ൧൯- ശനിയാഴ്ച്ച വൈകുന്നേരം വിധി പറഞ്ഞു.രണ്ടാം ജഡ്ജി കോവിലകത്തേയും പാലിയത്തേയും ഉദ്യോഗസ്ഥന്മാരെ ശിക്ഷിച്ചു.എന്നാൽ ഒന്നാം ജഡ്ജിയായിരുന്ന ആചാൎ‌യ്യർ കോവിലകത്തെ ഉദ്യോഗസ്ഥന്മാരെ നിൎദ്ദോഷികളാക്കുകയും കുറ്റക്കാരിൽ ഒമ്പതുപേൎക്കു തടവുശിക്ഷവിധിക്കുകയും അതിൽ വിശേഷിച്ചു കൊച്ചുകൃഷ്ണമേന്ന് ജഡ്ജിക്കധികാരമുള്ളേടത്തോളമായ മൂന്നു കൊല്ലത്തെ കഠിനതടവു വിധിക്കയും ചെയ്തു.കൊച്ചുകൃഷ്ണമേനോൻ മരിച്ച ഒരു വലിയച്ചന്റെ മകനും അക്കാലത്തു പാലിയം മാനേജരും ആയിരുന്നു.അദ്ദേഹം നല്ലൊരു മൎ‌യ്യാദക്കാരനും കുറ്റസ്ഥലത്തില്ലാതിരുന്നാളുമായിരുന്നു.തടവുകാരിൽ ചിലൎക്കു അടിയും ശിക്ഷയായി വിധിയിൽ കൽപ്പിച്ചിരുന്നു.ബഹുമാനപ്പെട്ട അപ്പീൽകോടതി അപ്പീൽ എടുത്ത് വിധിനിൎത്തിവെക്കുവാൻ കൽപ്പനയായിട്ടുണ്ടെന്നു വക്കീൽ മിസ്റ്റർ ഗോവർ ബോധിപ്പിച്ചതിനെ വക [ 64 ] ===== ശങ്കുണ്ണി മേനോനും എളയരാജാവും ===== വെക്കാതെ , ആചാൎ‌യ്യർ തടവുകാരെ വിലങ്ങുവെക്കുവാനും അടിയ്ക്കപ്പെടെണ്ടവരെ മുക്കാലിയുടെ അടുക്കലേയ്ക്ക് കൊണ്ടുപോകുവാനും കൽപ്പിച്ചു.ഉടനെ നിൎത്തിവയ്ക്കാനുള്ള കൽപ്പന വന്നു .വിലങ്ങുവെട്ടി തടവുകാരെ ജാമ്യത്തിൽ വിടേണ്ടതിനുപകരം ,വിലങ്ങോടുകൂടി തന്നെ അവരെ ജയിലിൽ നിന്നും കോടതിയ്ക്കും നടത്തിച്ചു.കൊച്ചി തിരുവിതാംകൂർ രാജ്യങ്ങളിലേയ്ക്കു അന്ന് ധനവാന്മാരിൽ ഒരാളായിരുന്ന പാറായി തരകനെ ജാമ്യത്തിനുകൊണ്ടുവന്നിട്ട്, ആ ആളുടെ ജാമ്യം കോടതി സ്വീകരിച്ചില്ല.കൊച്ചുകൃഷ്ണ മേന്നെയെങ്കിലും ജാമ്യത്തിൽ വിടുവിക്കാൻ അയ്യായിരം രൂപ കൊണ്ടുവന്നപ്പോഴേയ്ക്കും കോടതി പിരിയുകയും ചെയ്തു. അതുകാരണം തിങ്കളാഴ്ച വരെ പ്രതികൾ തടവിൽ പാൎക്കേണ്ടതായി വന്നു.

                  ജനുവരി മുടക്കത്തിനു ശേഷം , അപ്പീൽ കോടതി

കേസ്സുതീരുമാനിച്ചു.കൊച്ചുക്രിഷ്ണമേനോനെയും വേറെ രണ്ടു പേരെയും നിൎദോഷികളായി വിട്ടു; ശേഷം പേരുടെ ശിക്ഷാ വിധി കുറയ്ക്കുകയും ചെയ്തു.റസിഡണ്ടായി വന്ന മിസ്റ്റർ ബല്ലാൎഡ ഈ കേസ്സിലെ എല്ലാ റിക്കാൎഡുകളും ദിവാന്റെ ഇതുസംബന്ധിച്ച മെമ്മോറാണ്ടവും പരിശോധിച്ച ശേഷം ,മഹാരാജ്യ തിരുമാനസ്സിലേയ്ക്ക് ഇപ്രകാരം എഴുതി അയച്ചു ."ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികൾക്കും മാപ്പുകൊടുത്ത് അവരുടെ തടവും പിഴയും ദുൎബ്ബലപ്പെടുത്തേണ്ടതാണെന്ന് ഞാൻ ശുപാൎശ ചെയ്യുന്നു.ഇവർ കുറ്റക്കാരാനെന്നുള്ളതിനു എനിക്കു സംശയമില്ല .എന്നാൽ വിട്ടകേസ്സിലെ പ്രതികളും ഇവരെപ്പോലെ തന്നെ കുറ്റക്കാരാകുന്നു........തിരുമനസ്സിലെ ന്യായസ്ഥലങ്ങളിലെ നിയമഭരണത്തിൻറെ ശുദ്ധിയും പക്ഷപാതരാഹിത്യതെയും മലിനപ്പെടുതക്കവണ്ണം വിവേക ശൂന്യമായി പ്രവൎത്തിച്ച ഒ [ 65 ] ദിവാൻ ശങ്കുണ്ണിമേനോൻ രു ജഡ്ജിയെ ആ ജോലിയിൽ വെച്ചു കൊണ്ടിരിക്കുന്നത് വിഹിതമൊ എന്നു കൂടി മഹാരാജാവു പ്രത്യേകമായി ആലോചിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു." അദ്ദേഹത്തിനെ ഉടനെ സ്ഥലം മാറ്റുകയെങ്കിലും ചെയ്യേണമെന്ന് മിസ്റ്റർ ബല്ലാൎഡ്ദിവാന് സ്വകാൎ‌യ്യമായി എഴുതി അയച്ചു. പ്രതികളെമാപ്പുചെയ്തു വിട്ടയച്ചു. തിരുവെങ്കിടാചാൎ‌യ്യരെ തൃശ്ശിവപേരൂൎക്ക് സ്ഥലംമാറ്റുകയും ചെയ്തു. ശങ്കുണ്ണിമേന്നെ ഈ സന്ദൎഭത്തിൽ റസിഡൻറ് സ്തുതിച്ച് എഴുതിഅയച്ചിരുന്നു. ആ ദുൎഘടസംഗതിയിൽ ആദ്യവസാനം ദിവാൻ കാണിച്ചിട്ടുള്ള ബുദ്ധിശക്തിയേയും നിൎവ്യാജമായ സുസ്ഥിരതയെയും പറ്റി പ്രത്യേകം അദ്ദേഹം പ്രസ്താവിച്ചിരുന്നു.

ഈ തൎക്കം തുടങ്ങിയതിൽപിന്നെ എളയതന്പുരാൻ ദിവാനെ കാണുകയൊ അദ്ദേഹത്തിനു നേരിട്ടു വല്ല രേഖകളും അയയ്ക്കുകയൊ ഉണ്ടായിട്ടില്ല. "തൃപ്പുണിത്തറയ്ക്കു പോകുന്നവഴിക്കു ഞാൻ എളയതന്പുരാൻ കുതിരസ്സവാരി ചെയ്യുന്നതുകണ്ടു. അദ്ദേഹം എൻറഎ മുഖം കാണരുതെന്നു വിചാരിച്ച് തിരിഞ്ഞുനോക്കാതെ കടന്നുപോയി." എന്നുമറ്റും ശങ്കുണ്ണിമേനോൻ പലതും എഴുതിവെച്ചിട്ടുള്ള കൂട്ടത്തിൽ കാണുന്നു. തന്പുരാനെയും ദിവാനെയും തമ്മിൽ യോജിപ്പിക്കുവാൻ സ്നേഹിതന്മാരിൽ പലരും ശ്രമിച്ചുനോക്കി എളയതന്പുരാനെ കണ്ടു തമ്മിൽ സമാധാനമായാൽ കൊള്ളാമെന്ന് ദിവാനു മോഹമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് മാപ്പുചോദിക്കുവാൻ തെക്കുമുണ്ടായിരുന്നില്ല. എളയതന്പുരാന് പ്രായമായതോടുകൂടി, ശങ്കുണ്ണിമേൻറെ പ്രവൃത്തികളെപ്പറ്റി അദ്ദേഹം അഭിനന്ദിക്കാൻ തുടങ്ങി. ശങ്കുണ്ണിമേനോൻ അടുത്തുൺവാങ്ങി ഉദ്യോഗത്തിൽനിന്നും പി [ 66 ]
മുതലെടുപ്പും ധനസ്ഥിതിയും
൫൯
________________________________________

രിഞ്ഞശേഷം, തിരുമനസ്സുകൊണ്ട് ശങ്കുണ്ണിമേന്നപ്പോലെ ഇനി ഒരു ദിവാൻ ഉണ്ടാകുകയില്ലെന്നും ഇനിയും അദ്ദേഹം ദിവാനായിരുന്നുകണ്ടാൽ കൊള്ളാമെന്നു മോഹമുണ്ടെന്നും തിരുമനസ്സിലെ ഒരു സ്നേഹിതനോടു പറയുകയുണ്ടായി. ഇതു കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുമ്പ്, ശങ്കുണ്ണിമേന്റെ പേരിൽ തിരുമനസ്സിലേക്കു യാതൊരു മുഷിച്ചിലും ഇല്ലെന്നും കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള അതിൎത്തിത്തൎക്കത്തിൽ വേണ്ടതു പ്രവൃത്തിച്ചാൽ കൊള്ളാമെന്നും ഒരു നമ്പൂതിരിയുടെ അടുക്കൽ പറഞ്ഞയച്ചു. ഒടുവിൽ തിരുമനസ്സുകൊണ്ട് ശങ്കുണ്ണിമേനവനുമായി എഴുത്തുകുത്തുകൾ നടത്തിത്തുടങ്ങി.

_______


൭ മുതലെടുപ്പം ധനസ്ഥിതിയും


_______

ശങ്കുണ്ണിമേന്നു പല പരിഷ്കാരങ്ങളും വരുത്തണമെന്നു മോഹമുണ്ടായിരുന്നു. പക്ഷെ, പണച്ചുരുക്കംകൊണ്ട്, അദ്ദേഹത്തിന്റെ ആഗ്രഹം പോലെ എല്ലാം സാധിക്കുവാൻ കഴിഞ്ഞില്ല. സ്കൂളുകളും ആസ്പത്രികളും സ്ഥാപിക്കേണ്ടതുണ്ടായിരുന്നു; വഴികൾ തുറക്കുക, മരാമത്തുകൾ നടത്തുക, പാലങ്ങൾ പണിയിക്കുക ഈവക പണികൾ അത്യാവശ്യമായി ചെയ്യേണ്ടതുണ്ടായിരുന്നു. ഉദ്യോഗസ്ഥന്മാരുടെ ശമ്പളം വരെ മോശസ്ഥിതിയിലായിരുന്നു. കോവിലകത്തേക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന തുക തുച്ഛമായിരുന്നു. ഈവക ന്യൂനതകളെ പരിഹരിക്കുവാൻ പണം കൂടാതെ കഴിയുമൊ? അദ്ദേഹം ഭരിക്കുവാൻ തുടങ്ങിയകാലത്ത് ഏറെക്കുറെ എട്ടരലക്ഷം രൂപ മുതലെടുപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്ക എ [ 67 ] ൬൦

ദിവാൻ ശങ്കുണ്ണിമേനോൻ =

[തിരുത്തുക]

ന്നത് ശങ്കുണ്ണി മേനോന് വളരെ നീരസമായ നടപടിയായിട്ടു തോന്നി.എങ്കിലും പണം കൂടാതെയും കഴിയുകയില്ല. ശ ങ്കുണ്ണി മേനോന്റെ കാലത്തിനു മുമ്പുണ്ടായ കണ്ടെഴുത്തിനു ശേ ഷം, ആളുകൾ സ്ഥലങഅങളെ തരിശുപറമ്പുകളും നിലങ്ങ ളും ആക്കുകയും, പറമ്പുകളിൽ കരം ചുമത്തത്തക്ക വൃക്ഷ ങ്ങൾ വെച്ചു പിടിപ്പിക്കുകയും ചെയ്തിരുന്നു; നെല്ലിനും വില വളരെ കൂടിയിരുന്നു.ആ വക നിലങ്ങളെയും പറമ്പുകളേയും കണ്ടെഴുതുകയും വില തരത്തിൽ കൂട്ടുകയും ചെയ്തു.നെല്ലിയാം പതി മലയിൽ കൃഷിത്തോട്ടങ്ങൾ ഉണ്ടാകുന്നതിനായി സ്ഥല ങ്ങൾ ഓരോരുത്തൎക്ക് പതിച്ചു കൊടുത്തു. ചിറ്റൂര് ഒരു അണ വാങ്ങിയും വേറെ ജലാശയങ്ങളെ നിൎമ്മിച്ചും കൃഷിചെയ്യത്ത ക്കതായ സ്ഥലങ്ങളെ വൎദ്ധിപ്പിച്ചു. ഈ വിധം വില നികുതി രണ്ടു ലക്ഷത്തിൽ കൂട്ടി,ആകെ കൂടുതൽ ആറേകാലിൽ എത്തിച്ചു. കറു പ്പും കഞ്ചാവും സൎക്കാർ വക ചരക്കുകടത്തുകളാക്കി. ഇതിൽനിന്നും ആധാരം രജിസ്ട്രാക്കുന്ന സമ്പ്രദായം ഏൎപ്പെടുത്തിയതിൽ നിന്നും, കോൎട്ടുപീസ്സുസംബന്ധമായ നിയമം പരിഷ്കരിച്ചതിൽനിന്നും കൂടുതൽ മുതലെടുപ്പുണ്ടായി.

"സൎക്കാരിലേക്ക് തീരുവ അടയ്ക്കേണ്ടതായ ഉപ്പ്, പുകയില, കുരുമു ളക് എന്നീ പഥാൎത്ഥങ്ങളുടെ പരസ്പരമുള്ള വ്യാപാരത്തെ സംബന്ധിച്ച് മൂന്നു സംസ്ഥാനങ്ങൾ തമ്മിൽ കരാറുകളൊന്നുമില്ലാതിരുന്നതിനാൽ, ആ വക പദാൎത്ഥങ്ങളിന്മേൽ സൎക്കാരിൽ നിന്നും നടത്തിവന്നിരുന്ന അധികാ രവും ഉൾപ്രദേശങ്ങളിൽ ചുമത്തി വന്നിരുന്ന ചുങ്കവും ഇതേവരെ ജനങ്ങൾ ക്കും മേല്പറഞ്ഞ മൂന്നു ഗവൺമേന്റുകൾക്കും. ഒരു പോലെ വലിയ ഉപദ്രവ ത്തിനും ബുദ്ധിമുട്ടിനും ഇടയാക്കിത്തീൎന്നു. കൊച്ചിശ്ശീമയുടെ അതിരുകൾ ക്ക് അതിന്റെ വലിപ്പത്തിനുതക്ക നീളത്തിനേക്കാൾ വളരെ [ 68 ] മുതലെടുപ്പും ധനസ്ഥിതിയും ൬൧

അധികമുണ്ടായിരുന്നതിനാൽ,ഈ സംഗതി കൊച്ചിയെ സംബന്ധിച്ചു വിശേഷിച്ചും ഉപദ്രവകരമായിരുന്നു.കള്ളപ്പുകയില കൊച്ചിക്കും വ്യാജ ഉപ്പ് കൊച്ചിയിൽ നിന്നു മറ്റുരാജ്യങ്ങളിലേക്കും കടത്തിക്കൊണ്ടിരുന്നു. എഴുത്തുകുത്തുകൾകൊണ്ടൊന്നും ഫലിച്ചില്ല.ഒടുവിൽ ൧൮൬൫-ൽ,മൂന്നു ഗവൎമ്മേണ്ടുകളും തമ്മിൽ ഒരു കരാറെഴുതിമാറി.ഈ കരാറു പ്രകാരം പുകയിലക്കുത്തകയും ഉൾപ്രദേശങ്ങളിലുള്ള ചുങ്കങ്ങളും ഉപേക്ഷിപ്പാനും ഉപ്പുവില ബ്രിട്ടീഷിലുള്ളതുപോലെ ആക്കുവാനുംകൊച്ചി ഗവൎമ്മേണ്ടു സമ്മതിച്ചു.ഇതുകാരണം കൊച്ചിക്കു നേരിടുന്ന നഷ്ടം തീൎക്കുന്നതിന്നു വേണ്ടി ബ്രിട്ടീഷുകൊച്ചിയിലുള്ള ചുങ്കം വക വരവിൽനിന്നു ഒരംശം ഈ സൎക്കാരിലേക്കു കൊടുക്കുന്നതിനു ബ്രിട്ടിഷുഗവൎമ്മേണ്ടും സമ്മതിച്ചു.അതിന്നു പുറമെ,അവർ സൎക്കാരിലെ ചുങ്കം വക മുതലെടുപ്പുവകക്കു ഒരു ലക്ഷം രൂപയും പുകയിലച്ചുങ്കം വകയ്ക്കു ൧൦൫൦൦ രൂപയിൽ കുറയാതെ ഒരു സംഖ്യയും വക കൊടുക്കാമെന്നും ഏറ്റു.തിരുവിതാംകൂറുമായിട്ടുള്ള കരാറും ഇതേ മാതിരിയിൽതന്നെയായിരുന്നു.പക്ഷെ ഉൾപ്രദേശങ്ങളിലുള്ള ചുങ്കങ്ങൾ മുഴുവനും തിരുവിതാംകൂർ ഗവൎമ്മേണ്ട് നിൎത്തൽ ചെയ്തില്ല.എങ്കിലും തീരുവ തീൎക്കേണ്ട പദാൎഥങ്ങളുടെ ഇനങ്ങൾ കുറവു ചെയ്തു.തൽക്കാലം മുതലെടുപ്പു അൽപ്പം കുറഞ്ഞെങ്കിലും ഈ കരാറ് എല്ലാ കക്ഷികൾക്കും വളരെ അനുഗ്രഹമായിത്തീൎന്നു.ഉൾപ്രദേശങ്ങളിൽ കച്ചവടങ്ങൾ വൎദ്ധിച്ചു.ചുങ്കസ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരുടെ ഉപദ്രവങ്ങൾ തീരെ ഇല്ലാതാകയും വ്യാജവ്യാപാരം കുറഞ്ഞു വശമാകയും ചെയ്തു.കൊച്ചി ഗവൎമ്മെണ്ടിന്റെ നയത്തെയും നടവടിയെയും കുറിച്ചു ഈ കാൎ‌യ്യത്തിൽ ഇൻഡ്യാഗവൎമ്മേണ്ടും ഇംഗ്ലീഷുഗവൎമ്മേണ്ടും കൊച്ചി ദൎബാറിനെ സ്തുതിച്ചെഴുതുക ഉണ്ടായിട്ടുണ്ട്, [ 69 ] ൬൨ ദിവാൻ ശങ്കുണ്ണിമേനോൻ

മുതലെടുപ്പു കൂട്ടുന്നതിനുള്ള വഴികളെ നോക്കിയതിന്നു പുറമെ, ചിലവും കഴിയുന്നത്ര ചുരുക്കിവന്നു. അതു ഹേതുവായിട്ട് ശങ്കുണ്ണിമേന്റെ കാലത്ത് ഉപകാരപ്രദങ്ങളായ പല കാൎ‌യ്യങ്ങൾക്കുമായി അനവ്ധി ധനം വ്യയം ചെയ്തുവെന്നുവരികിലും ഇരുപതുലക്ഷത്തിൽ അധികം സംഖ്യ സമ്പാദിച്ചുവെക്കുന്നതിനും കൊല്ലത്താലുള്ള മുതലെടുപ്പ് എട്ടിൽചില്വാനം ലക്ഷത്തിൽനിന്ന് പതിനാലുലക്ഷത്തിനടുത്തുകൊണ്ടുവരുവാനും അദ്ദേഹത്തിനു സാധിച്ചു.

ആദ്യകാലത്ത് ഖജനാവിന്റെ ഭരണത്തിൽ ശങ്കുണ്ണിമേനോൻ , തന്റെ അച്ഛൻ ചെയ്തിരുന്നവണ്ണം നേരിട്ട് ഒന്നും അന്വേഷിച്ചിരുന്നില്ല. ആ വക കണക്കുകളെ കുറിച്ച് അദ്ദേഹത്തിന്നു വലിയ പരിചയമുണ്ടായിരുന്നില്ല. സത്യവാനും പ്രാപ്തനും ആയിരുന്ന ഹജൂർ ശിരസ്തദാർ എടക്കുന്നി ഇട്ടുത്രവാരിയർ ആ വകുപ്പിന്റെ മേലന്വേഷണം ചെയ്തകാലത്ത് അതു കരാറൊന്നും കൂടാതെ ശരിയായി നടക്കുകയും ചെയ്തു. അതിനുശേഷം, ൧൮൭൨ ആദ്യത്തിൽ , ഖജനാവ് ഉടനെ മുദ്രവെച്ച് പരിശോധിച്ചാൽ ഒരു ലക്ഷംരൂപയോളം കുറവുകാണുന്നതാണെന്ന് ഒരു കള്ളഹൎജി കിട്ടിയ സമയം ശങ്കുണ്ണിമേനോൻ ഒന്നു ഞെട്ടി. ഉടനെ വേണ്ട നടപടികൾ നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയും , പോയപണം മുക്കാലും ജാമ്യമായി കാണിച്ചിരുന്ന വകകൾ വിറ്റു വസൂലാക്കുകയും ഖജനാവിന്റെ ഭരണത്തെ ശരിയായും കൃത്യമായും നടത്തുന്നതിന്നു ശട്ടം കെട്ടുകയും ചെയ്തു. [ 70 ]

൮ . പല സംഗതികളിലുമുണ്ടായിട്ടുള്ള
പരിഷ്കാരങ്ങൾ

ശങ്കുണ്ണിമേന്റെ ഭരണകാലങ്ങളിലെല്ലാം മരാമത്തുവിഷയത്തിൽ അദ്ദേഹം പ്രത്യേകം മനസ്സിരുത്തിയിരുന്നു. ആ വകുപ്പിൽ അദ്ദേഹത്തിനൊന്നാമതുണ്ടായ ശ്രമം , ചെറുതുരുത്തി ഇന്നുകാണുന്ന പാലം പണിയുന്നതിലായിരുന്നു. അടുത്തകാലത്തുതന്നെ ഈ രാജ്യത്തു തീവണ്ടി നടപ്പാകുനെന്നുദ്ദേശിച്ച് അതിന്നുകൂടി ഉപയോഗമാകത്തക്കവിധത്തിലായിരുന്നു അന്നു ശങ്കുണ്ണിമേനോൻ ആ പാലം പണിയിപ്പിച്ചിട്ടുള്ളത്. അന്നത്തെ പണിക്കാർ അത്ര മിടുക്കന്മാരല്ലായിരുന്നെങ്കിലും , മുപ്പത്തഞ്ചു കൊല്ലത്തിനുശേഷം തീവണ്ടി നടപ്പാക്കിയ കാലത്ത് , വിദഗ്ദ്ധരായ ഇഞ്ചിനീരന്മാർ ആ പാലത്തിനു യാതൊരുകുറവുമില്ലെന്നു കാണുകയുണ്ടായി.

ശങ്കരവാരിയരുടെ കാലത്തു വെട്ടീട്ടുള്ള വഴികളെല്ലാം കല്ലിട്ടിടിച്ച് ഉറപ്പുവരുത്തുകയും ഇരുവശവും കാനകെട്ടിക്കുകയും ചെയ്യാത്തവയായിരുന്നു. വാഹനങ്ങളുടെ ഗതാഗതം നിമിത്തം ഇതുകൊണ്ട് നേരിട്ട കുറവു വല്ലാതെ കണ്ടുതുടങ്ങി. ആ വഴികളിൽ മിക്കവയും കല്ലിട്ടിടിച്ച് ഇരുഭാഗവും കാനകെട്ടി നിരപ്പൊപ്പിക്കുവാൻ ശങ്കുണ്ണിമേനോൻ വളരെ ബുദ്ധിമുട്ടീട്ടുണ്ട്. അദ്ദേഹം തന്നെ അറ്റകുറ്റം കൂടാതെ അനവധി പുതിയ വഴികൾ വെട്ടിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്റെ കാലത്തു പണിയിച്ചിട്ടുള്ള മരപ്പാലങ്ങളിൽ മികവയും ശങ്കുണ്ണിമേനോൻ ഇരിമ്പുപാലങ്ങളാക്കി. ജനങ്ങൾക്കു ജലക്ഷാമമുണ്ടാകാതിരിക്കുവാനുള്ളവഴിയും അദ്ദേഹംതന്നെയാണ് പലസ്ഥലങ്ങലിലുമുണ്ടാക്കിയത് . [ 71 ]

൬൪ ദിവാൻ ശങ്കുണ്ണിമേനോൻ

കൂടാതെ കൊച്ചിരാജ്യത്തെ സകലവലിയ കെട്ടിടങ്ങളുടേയും കാരണഭൂതൻ ശങ്കുണ്ണിമേനവനാണ്. മിക്ക പബ്ളിക്കാപ്പീസുകളും എറണാകുളം തൃശ്ശിവപേരൂര് എന്നല്ല പ്രധാനപ്പെട്ട മറ്റുതാലൂക്കുകളിലെ സ്കൂൾകെട്ടിടങ്ങൾ പണിതീൎന്നതോ അല്ലെങ്കിൽ തുടങ്ങിയതോ അദ്ദേഹത്തിന്റെ കാലത്തായിരുന്നു. അതിന്നുംപുറമേ രാജകുടുബത്തിലെ ആവശ്യത്തിന്നായി അദ്ദേഹം പത്തോപന്ത്രണ്ടൊ കോവിലകങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട മിക്ക കെട്ടിടങ്ങളും മിസ്റ്റർ സൽമ എന്ന തച്ചുശാസ്ത്രജ്ഞന്റെ ആലോചനാപൂൎവമായ ഉപദേശത്തോടുകൂടിയാണ് അദ്ദേഹം പണിയിച്ചിട്ടുള്ളത്. എറണാകുളം കായൽതീരങ്ങളെ ശരിയായി നീട്ടി കെട്ടിപ്പടുത്തു , എറണാകുളത്തിന്ന് ഒരു പട്ടണഛായ വരുത്തിയതും അദ്ദേഹമാണ്. പുതിയ വഴികൾ വെട്ടിയും മറ്റും പട്ടണത്തെ പരിഷ്കരിക്കുന്നതിൽ അദ്ദേഹത്തിന്ന് അന്നത്തെ ദിവാൻപേഷ്കാരായിരുന്ന ശങ്കരയ്യരുടെ സഹായം വളരെ ഉണ്ടായിട്ടുണ്ട്.

അക്കാലത്തുതന്നെ കൊച്ചിയിൽ തീവണ്ടി നടപ്പാക്കുന്നതിനു ശങ്കുണ്ണിമേന്നു വളരെ മോഹമുണ്ടായിരുന്നു. ൧൮൬൧ - ൽ മലബാറിൽ തീവണ്ടി വന്നതുമുതൽ ഈ സംഗതിയെപ്പറ്റി ശങ്കുണ്ണിമേനോൻ ആലോചിച്ചുതുടങ്ങുകയും, അദ്ദേഹത്തിന്റെ ഉദ്യോഗകാലം മുഴുവൻ ആ സംഗതിയെപ്പറ്റി റയിൽവേ അധികാരികളുമായി എഴുത്തുകുത്തു നടത്തുകയും ചെയ്തുകൊണ്ടിരുന്നു. തൃശ്ശിവപേരൂര് , ചെറുതുരുത്തി, എറണാകുളം അല്ലെങ്കിൽ വയ്പ എന്നീ ദിക്കുകളിൽകൂടി പോകത്തക്കവണ്ണമുള്ള തീവണ്ടിപ്പാതയുടെ ഒരു ശാഖ കൊച്ചിയിൽ നടപ്പാക്കണ്ടതിലേക്കു പല കമ്പനിക്കാരുമായി ആലോചന നടത്തി എങ്കിലും ഒന്നല്ലെങ്കിൽ മറ്റൊരുകാരണം കൊണ്ട് ഇവിടെ സമ്മതമി [ 72 ] പല സംഗതികളിലുമുണ്ടായിട്ടുള്ള പരിഷ്കാരങ്ങൾ ‌‌\3 ല്ലാതെ അതുവേണ്ട എന്നു വെക്കേണ്ടിവന്നു. ആദ്യമെല്ലാം സൎക്കാരിൽനിന്നും സ്ഥലം കൊടുക്കുന്നതിനു പുറമെ ഏകദേശം ഏഴുലക്ഷം ഉറുപ്പികയോളം ചിലവാക്കാമെന്നു സമ്മതിച്ചു. അതിൽപിന്നെ കൊച്ചി തിരുവിതാംകൂർ സംസ്ഥാനങ്ങളിൽകൂടി തീവണ്ടിനടപ്പാക്കുന്ന കാൎ‌യ്യത്തിൽ ആസ്പിൻവാൾ കന്പനിക്കാരായി ഒരു കരാർ ചെയ്തു. ഇതുണ്ടായത് ആയില്യതിരുനാൾ മഹാരാജാവു തിരുമനസ്സിലെ കാലത്തായിരുന്നു. ഈ വിഷയത്തിൽ മാധവരായരും ശങ്കുണ്ണിമേനോനും വളരെ ഉത്സാഹിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സിലേക്ക് ആ കരാറനുസരിച്ചു നടത്തുന്നതിൽ വൈമനസ്യം ഉണ്ടാകയാൽ അതുപ്രകാരം ഒന്നു നടത്തുക ഉണ്ടായില്ല. ഇതു ശങ്കുണ്ണിമേനോന് ഒരു വലിയ ആശാഭംഗത്തിന് കാരണമായി തീൎന്നു. തീവണ്ടി കൊച്ചിയിൽ അടുത്തകാലത്തു നടപ്പാക്കുവാൻ സാധിക്കുമെന്നു ബലമായ ആശ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് അദ്ദേഹത്തിൻറെ ഡയറിയിൽ ഒന്നുരണ്ടു സ്ഥലത്തുനിന്നു നമുക്കു മനസ്സിലാക്കാം. ശങ്കുണ്ണിമേനോൻ ദിവാനാകുന്നതിനുമുന്പും അതിന്നു ശേഷം കുറച്ചുകാലത്തെക്കാ സൎക്കാൎവക എല്ലാപണികളും റവന്യുഉദ്യോഗസ്ഥന്മാരാണ് നടത്തിവന്നിരുന്നത്. എന്നാൽ ഈവക ജോലികൾ അധികമായി വന്നതോടുകൂടി അതിന്നായി ഒരു പ്രത്യേകവകുപ്പ് ആവശ്യമായി വന്നതിനാൽ ‌........ൽ ഇഞ്ചിനീർ ഡിപ്പാൎട്ട്മെൻറ് ആരംഭിച്ചു. മോറിസിനെ അതിൽ ഇഞ്ചിനീർ ആയിവെക്കുകയും ചെയ്തു. സായ്പിന്നു ജോലിയെപ്പറ്റി നല്ല അറിവുണ്ടായിരുന്നു എങ്കിലും, അദ്ദേഹം ഒരു അലസനായിരുന്നതുകൊണ്ട് പണികൾ തൃപ്തികരമായി നടന്നില്ല. കണക്കുകളിലും പലതെറ്റഉകൾ നേരിട്ടുകൊണ്ടിരുന്നു. ശങ്കു [ 73 ] 23 ദിവാൻ ശങ്കുണ്ണിമേനോൻ ണ്ണിമേനോൻ അദ്ദേഹത്തെ നേരെയാക്കുവാൻ പലപ്പോഴും ശ്രമിച്ചു എങ്കിലും ഗുണമൊന്നുമുണ്ടായില്ല. അതുകാരണം ...... ൽ സായ്പിനെ ജോലിയിൽനിന്നു ഒഴിവാക്കി. കണക്കു ശരിയാക്കുവാനായി അദ്ദേഹത്തിൻറെ ജാമ്യസംഖ്യയിൽ നിന്നു പണമെടുക്കേണ്ടിവന്നു. പിന്നെ വന്നത് മാക്ഡോനൾഡ്സ്യ്പായിരുന്നു. അയാൾ ശരിയായി ജോലി എടുത്തിരുന്നല്ലെന്നു തന്നെയല്ല കീഴുദ്യോഗസ്ഥന്മാർ ജോലി എടുത്തിരുന്നില്ലെന്നുതന്നെയല്ല കീഴുദ്യോഗസ്ഥന്മാർ ജോലി എടുക്കുന്നതിൽ പല തടസ്സങ്ങൾ നേരിടുവിച്ചു കൊണ്ടുമിരുന്നു. ആൾ ശുദ്ധനും സത്യവാദിയും സമൎത്ഥനും ആയിരുന്നു എങ്കിലും എപ്പോഴും സുഖക്കേടായിരുന്നതുകൊണ്ട്. ജോലിചെയുവാൻ സമയം കുറെ കുറവായിരുന്നു. ഈ സംഗിതകളെക്കൊണ്ട് ....... ൽ അദ്ദേഹത്തിനു ജോലി രാജിവെക്കേണ്ടിവന്നു. പിന്നത്തെ എഞ്ചീനിയർ ആയിവന്ന ഫഡ്സൺസായ്പ് ഇരുപതുകൊല്ലത്തോളം ആ പണി നോക്കി. ശങ്കുണ്ണിമേനോൻറെ കാലത്ത് മല, കാട് എന്നിവയുടെ സംരക്ഷണത്തെപ്പറ്റിയൊ അതിൻറെ ആവശ്യത്തെക്കുറിച്ച് ആൎക്കും അത്ര അറിവുണ്ടായിരുന്നില്ല. നെൽകൃഷിക്കായി ഭൂമി നന്നാക്കുക, നികുതി പിരിക്കുക എന്നിവയിലാണ് എല്ലാവരും അവരവരുടെ ശ്രദ്ധ പതിച്ചത് എന്നു തോന്നും. ശങ്കുണ്ണിമേനോൻറെ ഉത്സാഹത്തിന്മേലായിരുന്നു ഒന്നാമതായി തേക്കു വെച്ചുപിടിപ്പിക്കുവാൻ തുടങ്ങിയത്. പാലപ്പിള്ളിമലയിൽ പാറക്കടവുപുഴയ്ക്കു സമീപം ആദ്യമായി .......ൽ തേക്കു നട്ടു തുടങ്ങി. ..... ആയപ്പോഴെക്കും ഏകദേശം എട്ടുലക്ഷത്തോളം മരം പിടിച്ചിട്ടുണ്ടായിരുന്നു. ഈ തേക്കുകൾ നല്ലതായിരുന്നു എങ്കിലും മറ്റു ചിലഭാഗങ്ങളിലെപ്പോലെ ഇവ പുഷ്ടിയുള്ളവയായിരുന്നില്ല. ഇതിനുപുറമെ നോട്ടക്കുറവുകൊ [ 74 ] പല സംഗതികളിലുമുണ്ടായിട്ടുള്ള പരിഷ്കാരങ്ങൾ ണ്ട് ഇവയിൽ പല മരങ്ങളും ഉണങ്ങിപ്പോയി. ഇപ്പോൾ ആ പുഴവക്കത്ത് ഏകദേശം നാലുലക്ഷത്തോളം മരങ്ങളുണ്ട്. മലവക ഡിപ്പാൎട്ടുമെൻറിൽ ശങ്കുണ്ണിമേനോനായി മറ്റു പലപരിഷ്ക്കാരങ്ങളും വരുത്തുകയുണ്ടായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ കാൎ‌യ്യത്തിൽ ശങ്കുണ്ണിമേനോൻ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. ശങ്കുണ്ണിമേനോൻ ദിവാനായ കാലത്ത് ആകെ രണ്ടു ഇംഗ്ലീഷുസ്കൂളുകളെ ഉണ്ടായിരുന്നുള്ളു. ഒന്നു തൃശ്ശിവപേരൂരും ഒന്നു എറണാകുളത്തും ആയിരുന്നു. എറണാകുളം സ്കൂൾ ഫേഡ് മാസ്റ്റർ മിസ്റ്റർ കെല്ലിയും തൃശ്ശിപേരൂരെ റോസ്മേയറും നല്ല അദ്ധ്യാപകന്മാരായിരുന്നില്ല. കൊച്ചിയിൽ വിദ്യാഭ്യാസവകുപ്പു പരിഷ്കാരത്തിന് ബ്രിട്ടീഷ് ഇന്ത്യയിലെ പാ"ശാലകളെ അടിസ്ഥആനമാക്കിയുള്ള വിദ്യാഭ്യാസരീതിയെ ഇവിടെ ഏൎപ്പെടുത്തുകയും സമൎത്ഥനായ ഒരു യൂറോപ്യൻ അദ്ധ്യാപകനെ മേലദ്ധ്യക്ഷനായി നിയമിക്കുകയും ചെയ്യുന്നതിന് ശങ്കുണ്ണിമേനോൻ നിശ്ചയിച്ചു. ഇതിന്നായി ഒരാളെ തിരഞ്ഞുതുടങ്ങി. പത്രങ്ങളിലെ പരസ്യമനുസരിച്ച് പല ആളുകളും ഹൎജികൾ അയച്ചു എങ്കിലും റസിഡമ്ടിനും ദിവാൻജിക്കും തൃപ്തിയായ ഒരാളെ കിട്ടിയില്ല. ഒടുവിൽ ....... ൽ മിസ്റ്റർ എ.എഫ്. സീലിയെ ഈ ജോലിമേനോന് വളരെ തൃപ്തിയുണ്ടായി. "ഞാൻ സൎക്കാർ ജോലി ചെയ്തു തുടങ്ങിയതിൽ പിന്നെ ഞാൻ ചെയ്തു ഒരു കാൎ‌യ്യത്തിലും മിസ്റ്റർ സീലിയെ തിരഞ്ഞെടുത്തമാതിരി ചാരിതാൎത്ഥ്യം ഉണ്ടായിട്ടില്ലെന്നു ഏകദേശം അഞ്ചുകൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തിനു മാറ്റേണ്ടിവന്നിട്ടുമില്ല. മിസ്റ്റർ സീലിയുടെ മേലദ്ധ്യക്ഷതയിൽ എറണാ [ 75 ] കുളം സ്കൂൾ വേഗത്തിൽ അഭിവൃദ്ധിയെ പ്രാപിച്ചു. മൂന്നുകൊല്ലം കൊണ്ട് കുട്ടികളുടെ എണ്ണം വളരെ കൂടുകയും മട്രിക്കുലെഷൻ പരീക്ഷയ്ക്ക് കുട്ടികളെ അയച്ചുതുടങ്ങുകയും ചെയ്തു. ൧൮൭൨- ൽ ആയത് ഒരു കോളെജാക്കി തീൎക്കേണമെന്ന് ശങ്കുണ്ണിമേനോനു മോഹമുണ്ടായിരുന്നു. എങ്കിലും അതിലേയ്ക്കു വേണ്ട കുട്ടികൾ ഉണ്ടായിരുന്നില്ല. ൭൪-ൽ മിസ്റ്റർ ക്രുക്ഷാംക് വന്നതോടുകൂടി സ്കൂളിന്ൻ ഒരു പുതിയ ജീവൻ വെച്ചു. അന്ന് അത് ഒരു രണ്ടാം ഗ്രേഡ് കോളേജാക്കി. എറണാകുളം കോളേജ് ശങ്കുണ്ണിമേനോൻ ദിവാൻ പണിയിൽ നിന്നു ഒഴിഞ്ഞസമയം തെക്കേ ഇന്ത്യയിലെ കോളേജുകളിൽ വെച്ച് ഏറ്റവും നല്ല സ്ഥിതിയിലായിരുന്നു. എല്ലാ താലൂക്കുകളിലും പുതിയ സ്കൂളുകൾ തുറന്നു. ക്രമേണ ഈ സ്കൂളുകൾക്ക് നല്ല സ്ഥലങ്ങളും നല്ല അധ്യാപകന്മാരെയും സമ്പാദിച്ചു. സീലിസായ്പിനു ഡയറക്ടർ എന്ന സ്ഥാനം കൊടുക്കുകയും ചെയ്തു. ശങ്കരവാരിയരുടെ കാലത്ത് എറണാകുളത്ത് തുടങ്ങിയിട്ടുള്ള ആശുപത്രി ശങ്കുണ്ണിമേനോൻ വളരെ പരിഷ്കരിച്ചു. അത് ഒരു നല്ല സ്ഥലത്തേയ്ക്ക് മാറ്റി. തൃശ്ശിവപേരൂർ ഒരു പുതിയ ആശുപത്രി തുടങ്ങി. തൃപ്പൂണിത്തുറയും കുന്നംകുളത്തും ചിറ്റൂരും ആശുപത്രികൾ സ്ഥാപിക്കുവാനായി വേണ്ട ഏൎപ്പാടുകളും ചെയ്തു; എങ്കിലും പിന്നത്തെ ദിവാന്റെ കാലത്തേ അത് സഫലമായുള്ളൂ. അദ്ദേഹം ഇരുന്ന കാലത്തോളം ഈ ഡിപ്പാൎട്ട്മെണ്ട് ബ്രിട്ടീഷുകൊച്ചിയിലെ സിവിൽ സര്ജ്ജ്യന്റെ മേൽനോട്ടത്തിൽ ആയിരുന്നു. ഈ സംസ്ഥാനത്ത് ഇംഗ്ലീഷുമരുന്നുകളിൽ ആളുകൾക്ക് വളരെ സാവധാനത്തിൽ മാത്രമേ വിശ്വാസം ഉണ്ടായിവന്നുള്ളൂ. ജനങ്ങളുടെ ആവശ്യങ്ങളെയും രാജ്യത്തിന്റെ ഗുണത്തെയും അറിഞ്ഞ് രാജ്യം ഭരിക്കുന്നതിൽ [ 76 ] അതിചതുരനായിരുന്ന ശങ്കുണ്ണിമേനോൻ ജനങ്ങൾക്കു ഇംഗ്ലീഷു വൈദ്യത്തിൽ അഭിരുചി ഇല്ലെന്നും നല്ല നാട്ടുവൈദ്യന്മാർ ഇവിടെ അധികം പേർ ഉണ്ടെന്നും അറിഞ്ഞ് ഇംഗ്ലീഷു വൈദ്യം കൊച്ചിരാജ്യത്ത് പ്രചരിപ്പിക്കുന്നതിന് വലിയ ഉത്സാഹമൊന്നും ചെയ്ക ഉണ്ടായില്ല. ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ട ഏൎപ്പാടു തുടങ്ങിയത് ശങ്കുണ്ണിമേനോൻറെ കാലത്തായിരുന്നു. ഇത് സ്വത്തിൻറെ രക്ഷയ്ക്ക് നല്ലതാണെന്ന് ജനങ്ങൾ ക്ഷണത്തിൽ മനസ്സിലാക്കി അഭിനന്ദിക്കയാൽ ഈ ഡിപ്പാൎട്ട്മെണ്ട് വേഗത്തിൽ അഭിവൃദ്ധിയെ പ്രാപിച്ചു. ഇതോടുകൂടി ഗവൎമെണ്ടിലെ മുതലെടുപ്പ് വൎദ്ധിക്കുകയും ചെയ്തു. അഞ്ചലും തപാലും ഏൎപ്പെടുത്തിയതും മേനോനായിരുന്നു. ആദ്യം അഞ്ചലാപ്പീസുകൾ എഴുത്തുകുത്തുകളെ മാത്രമേ അങ്ങും ഇങ്ങും കൊണ്ട്പോയിരുന്നുള്ളൂ. പിന്നീട് സാധാരണകത്തുകൾ വാങ്ങിക്കുവാനും അഞ്ചൽമാസ്റ്റൎമാരെ അധികാരപ്പെടുത്തി. ൧൮൬൪- മുതൽക്ക് രണ്ടാഴ്ച കൂടുമ്പോൾ ഒരു സൎക്കാർ ഗസറ്റും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. ആ കൊല്ലം മുതൽക്ക് തന്നെ രാജ്യഭരണറിപ്പോൎട്ടും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. ആദ്യകാലത്ത് റിപ്പോൎട്ടുകളുടെ മലയാളതൎജ്ജമയും പ്രസിദ്ധപ്പെടുത്തിവന്നിരുന്നു.എന്നാൽ ആളുകൾക്ക് അത് വായിക്കുന്നതിൽ വലിയ ഉത്സാഹം കാണായ്കയാൽ അത് വേണ്ടെന്നു വെച്ചു. ൬൬-ൽ സൎക്കാർ അച്ചുകൂടം സ്ഥാപിച്ചു.ഗസറ്റും റിപ്പോൎട്ടും മറ്റും അവിടെ അടിച്ചുതുടങ്ങി. ശങ്കുണ്ണിമേനോൻ എല്ലാ ഡിപ്പാൎട്ട്മെണ്ടുകളും ഒന്നിലധികം പ്രാവശ്യം പരിഷ്കരിച്ചു. ഭാരമേറിയ ഉദ്യോഗ 10 [ 77 ] ൭൦

ദിവാൻ ശങ്കുണ്ണിമേനോൻ

ങ്ങൾക്കെങ്കിലും സമൎത്ഥന്മാരായ ആളുകളെ കിട്ടുവാൻ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. എല്ലാപേരുടെയും ശമ്പളം കൂട്ടി. ഇതിന്നു പുറമെ പെൻഷ്യൻ കൊടുക്കൽ ഏൎപ്പെടുത്തി. ഇതുകളെക്കൊണ്ടും സ്വന്തനടപടികളെക്കൊണ്ടും അദ്ദേഹം ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ ഒരു ഉണൎച്ച വരുത്തി. എല്ലാപേരുടെയും ബഹുമാനത്തിന്നും വിശ്വാസത്തിന്നും അദ്ദേഹം പാത്രമായിത്തീരുകയും ചെയ്തു.

ശങ്കുണ്ണിമേനോൻ ഒരു കണ്ടെഴുത്തുകഴിച്ച് നികുതി വേണ്ടപോലെ വ്യവസ്ഥപ്പെടുത്തുന്ന കാൎ‌യ്യത്തിൽ പരിശ്രമിച്ചുതുടങ്ങിയ സമയം അദ്ദേഹത്തിന്റെ ശരീരത്തിനുണ്ടായിരുന്ന അസ്വാസ്ഥ്യം അധികമാകയാൽ അദ്ദേഹത്തിന്റെ ഉത്സാഹം വ്യസനത്തോടുകൂടി നിൎത്തിവെക്കേണ്ടതായി വന്നിരിക്കുന്നു എന്ന് അദ്ദേഹം റിക്കാൎട്ടാക്കീട്ടുള്ളതായി കാണുന്നു. അദ്ദേഹം രാജിവെച്ചൊഴിഞ്ഞ് ഇരുപതുകൊല്ലം കഴിഞ്ഞശേഷമേ അതു പിന്നീടു നടത്തുവാൻ സാധിച്ചിട്ടുള്ളൂ.

‌‌‌
‌___________



൯ ചില ബുദ്ധിമുട്ടുകൾ
_________


എല്ലാരാജ്യങ്ങളിലെ ആളുകളും ചില അസൌകൎ‌യ്യങ്ങൾ കാരണം ബുദ്ധിമുട്ടാറുണ്ട്. കേരളത്തിൽ പ്രത്യേകിച്ചുള്ള ചില ആചാരങ്ങളും നടപടികളും കാരണം അവിടെ പഴയകാലം മുതൽക്കുതന്നെ ഈ വക ബുദ്ധിമുട്ടുകൾ വളരെ അധികമായിരുന്നു. ഈ ബുദ്ധിമുട്ടുകളിൽ അടിമവൃത്തി, ഊഴിയം, ജാതിവ്യത്യാസം കൊണ്ടുള്ള കുഴപ്പങ്ങൾ എന്നിവയെ പ്രത്യേകിച്ചും കഴിയുന്നതും ഇല്ലായ്മചെയ്‌വാൻ ശങ്കുണ്ണിമേനോൻ ശ്രമിച്ചു. പിന്നീടുണ്ടായ സാമുദായികപരിഷ്കാരികൾക്ക് അദ്ദേഹം ചെയ്തതു മതിയായില്ല എന്നു തോന്നുമാ
[ 78 ]

൭൧


ചില ബുദ്ധിമുട്ടുകൾ

യിരിക്കാം. പക്ഷെ അക്കാലത്തെ സമുദായസ്ഥിതിയും യഥേഷ്ടം പ്രവൃത്തിക്കുന്നതിനു നേരിട്ട സ്വാതന്ത്ൎ‌യ്യക്കുറവും ഈ സന്ദൎഭത്തിൽ വിസ്മരിക്കത്തക്ക സംഗതികളല്ല. അന്നത്തെ മഹാരാജാവിന് പഴയ ആചാരങ്ങളെ മാറ്റുന്നത് ഇഷ്ടമായിരുന്നില്ല.

൧൮൮൫ -ലെ വിളംബരപ്രകാരം ശങ്കരവാരിയരുടെ കാലത്ത് തന്നെ അടിമകൾക്കു സ്വാതന്ത്ൎ‌യ്യം നൾകിയിരുന്നു. അനുകമ്പാപൂൎണ്ണമായ ഈ വിളംബരം കൊച്ചിയിലെ അടിമജാതിക്കാരെ ബ്രിട്ടീഷിലുള്ള അവരുടെ സഹോദരന്മാരോടൊപ്പം ഉയൎത്തി. അതുകൊണ്ട് വിചാരിച്ചിരുന്നിടത്തോളം ഗുണം ഉണ്ടായില്ലെങ്കിലും, ഈ അടിമകളുടെ കഷ്ടപ്പാടുകൾ കുറഞ്ഞു. വാസ്തവം പറയുകയാണെങ്കിൽ ഈ കൂട്ടർ ഇപ്പോഴും ചെറിയ കുടിലുകളിൽ താമസിച്ചുവരികയും വളരെ കുറച്ചു വസ്ത്രവും ജീവിതത്തിന്നു അത്യാവശ്യമായ ഉപകരണങ്ങളും കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നു.എന്നാൽ അവരുടെ ഭക്ഷണം സ്വാദുള്ളതും പോഷിപ്പിക്കുന്നതും ആണത്രെ. അവൎക്കു ദേഹസുഖം ഉണ്ടെങ്കിലേ പണി എടുക്കാൻ സാധിക്കയുള്ളൂ എന്ന കാൎ‌യ്യം അവരുടെ യജമാനന്മാൎക്ക് അറിയാം. ഒരിക്കലും ഇവർ ഈ അടിമകളെ കഠിനമായി ഉപദ്രവിക്കാറില്ല. പിന്നെ, മുമ്പിലത്തെപ്പോലെ അവരെ തങ്ങളുടെ കീഴിൽതന്നെ ജോലി എടുക്കുവാൻ നിൎബ്ബന്ധിക്കുവാനും നിവൃത്തിയില്ലാതെ ആയതിനാൽ പഴയ ഉടമസ്ഥൎക്ക് അവരോടു നല്ലവണ്ണം പെരുമാറുന്നതല്ലാതെ വേറെ വഴിയുമില്ല.

“ഈ കൂട്ടരിൽ സ്വന്തം നിലമുള്ളവർ വളരെ ചുരുക്കമേയുള്ളൂ. ചിലർ തങ്ങൾക്കു സ്വാതന്ത്ൎ‌യ്യം ലഭിച്ച ഉടനെ പഴയ യജമാനന്മാരെ വിട്ടു മറ്റുള്ളവൎക്കുവേണ്ടി ജോലി എടുപ്പാനായി വേറെസ്ഥലങ്ങളിലേക്കു പോയി. എന്നാൽ
[ 79 ] ൭൨

ദിവാൻ ശങ്കുണ്ണിമേനോൻ

മിക്കവാറുംപേർ തങ്ങൾ പഴയകാലം മുതൽക്ക് താമസിച്ചുവന്ന സ്ഥലങ്ങളിൽത്തന്നെ താമസിച്ച് പഴയ യജമാനന്മാൎക്കു വേണ്ടി ജോലി എടുത്തുവരുന്നു. സാധാരണമായി അവർ വളരെ യജമാനപ്രീതിയുള്ളവരും വിശ്വസ്ഥന്മാരും ആണ്. അവരെ നല്ലപോലെ നോക്കി രക്ഷിക്കുക കാരണം ചില യജമാനന്മാർ അതിനു അൎഹരുമാണ്. ചിലപ്പോൾ ഇവരിൽ ഒരുവനെ യജമാനനൊ അന്യനൊ നിൎബ്ബന്ധിച്ചു പിടിച്ചുനിൎത്തി പണി എടുപ്പിക്കുവാൻ ശ്രമിച്ചുവരാറുണ്ട്. ആ അവസരങ്ങളിൽ അവന് ഇഷ്ടമുള്ള ആളുടെ കൂടെ താമസിക്കുവാൻ ഞാൻ അനുവദിക്കാറുമുണ്ട്.”

“ഇങ്ങനെയാണെങ്കിലും ൧൮൮൫ -ലെ വിളംബരം അടിമവ്യാപാരം ചെയ്യുന്നവരുടെ ശിക്ഷയെപ്പറ്റി ഒന്നും പ്രസ്താവിക്കുന്നില്ലായ്കകൊണ്ട് നിലം ഉടമസ്ഥന്മാർ നിലംകൊടുക്കുമ്പോൾ അവയിൽ വേലചെയ്യുന്നവരെയും കൂടി സാധാരണമായികൊടുത്ത് പ്രതിഫലം പറ്റാറുണ്ട്. വേലക്കാരെ ഇങ്ങനെ കച്ചോടം ചെയ്യുന്നതായ ഉടമ്പടിക്കു യാതൊരു പ്രാബല്യവും ഇല്ലെന്നു ജനങ്ങളുടെ ഇടയിൽ ധാരാളം ബോധമുണ്ടെങ്കിലും അവർ ഇനിയും ഈവക പ്രവൃത്തികളിൽനിന്നു തീരെ പിൻ‌മാറിക്കാണുന്നില്ല. എന്നാലും ഇത്ര ആഭാസമായ ഈ കച്ചവടം നിൎത്തൽചെയ്യുവാൻ സൎക്കാർ കഴിയുന്നിടത്തോളം ശ്രമിക്കേണ്ടതാണ് എന്നും, തിരുമനസ്സുകൊണ്ട് ഇന്ത്യൻശിക്ഷാനിയമത്തിലെ ൭൦-ാം വകുപ്പ് അനുസരിച്ച് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തിയാൽ കൊള്ളാമെന്നും എനിക്കു തോന്നുന്നു. അടിമക്കച്ചവടം അവരുടെ തൊഴിലായി കരുതീട്ടുള്ളവർ ഇവിടെ ചുരുക്കമാണ്. അതുകാരണം പെനൽകോടിലെ ന. ൭൧-ാം വകുപ്പ് വിളംബരത്തിൽ ചേൎക്കേണമെന്നു എനിക്കു തോന്നുന്നില്ല” എന്നു ശങ്കുണ്ണിമേനോൻ പറഞ്ഞിട്ടുണ്ട്.
[ 80 ]

൭൩


ചില ബുദ്ധിമുട്ടുകൾ

“ഊഴിയവും വളരെക്കാലം മുമ്പുമുതൽക്കുള്ള ഒരു നടപ്പായിരുന്നു. ജനങ്ങളുടെ അടുക്കൽനിന്നു സാമാനങ്ങൾ വാങ്ങിക്കുകയും അവരെക്കൊണ്ട് കൂലികൂടാതെ വേലയെടുപ്പിക്കുകയും ചെയ്യുന്നത് ഊഴിയത്തിൽ പെട്ട പ്രവൃത്തികളായിരുന്നു. നഞ്ചപ്പയ്യരുടെയും ശങ്കരവാരിയരുടെയും ക്കലത്ത് ഈ ചട്ടം കുറച്ചൊന്നു ഭേദപ്പെടുത്തി, ൧൮൬൬ മേയിൽ അയച്ച ഒരു എഴുത്തിൽ ശങ്കുണ്ണിമേനോൻ ഇതിനെപ്പറ്റി വിസ്തരിച്ച് എഴുതീട്ടുണ്ട്; ഓരൊജാതിക്കാർ ചെയ്യേണ്ട ജോലികൾ ഇന്നിന്നവയാണെന്നു വിവരിച്ചശേഷം, അദ്ദേഹം ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു:-

“ദേഹാദ്ധ്വാനം, സാമാനങ്ങൾ കൊടുക്കൽ – ഇങ്ങിനെ രണ്ടുപ്രകാരം സൎക്കാരിന്നുവേണ്ടി ജനങ്ങൾ ബുദ്ധിമുട്ടാറുണ്ട്. മൂന്നുവിധത്തിൽ പ്രവൃത്തി എടുക്കേണ്ടതുണ്ടായിരുന്നു. (൧) കോവിലകത്തെയും മറ്റു സൎക്കാർ സ്ഥലങ്ങളിലെയും ആവിശ്യത്തിലേക്ക്; (൨) വഴിനന്നാക്കുന്നതിലും പോലീസിനെ സഹായിക്കുന്നതിലും; (൩) സ്വന്തം വില്ലേജുകൾ കാക്കുന്നതിൽ.

“കോവിലകത്തും മറ്റും ചെയ്യുന്ന ജോലിക്ക് വളരെ ലഘുവായ ഒരു വേതനം കൊടുക്കാറുണ്ട്. ചിലപ്പോൾ അതു ചോറായിരിക്കും, അല്ലെങ്കിൽ ഒരു ചെറിയ സംഖ്യയാവാനും മതി. എന്നാൽ ഊഴിയം വേണ്ടെന്നുവച്ചതിൽ പിന്നെ സാധാരണ ആളുകൾ കൊടുക്കുന്ന കൂലി കോവിലകത്തു ജോലി എടുത്താലും കൊടുക്കാറുണ്ട്. പോലീസിനെ സഹായിക്കേണ്ടത് എല്ലാവരുടെയും മുറയാണല്ലോ. പബ്‌ളിക്ക് റോഡുകൾ എല്ലാവരുടെയും പണം കൊണ്ടാണല്ലോ ഉണ്ടാക്കാറുള്ളതും നന്നാക്കാറുള്ളതും. വൎഷകാലത്ത് ആ വഴിയുടെ ഒരു ഭാഗം എങ്ങാനും കുറച്ചു ചീത്തയായാൽ, അതിന്റെ രണ്ടുഭാഗവും താമസിക്കുന്നവൎക്ക് അതു നന്നാക്കുന്നത് അത്ര ശ്രമകരമാകയില്ല. ഈവക നിസ്സാ
[ 81 ] ൭൪

ദിവാൻ ശങ്കുണ്ണിമേനോൻ

രമായജോലികൾ മാത്രമെ പ്രതിഫലം കൂടാതെ ചെയ്‌വാൻ സൎക്കാർ ആവിശ്യപ്പെടാറുള്ളൂ. ഇതു ബ്രിട്ടീഷിലും പതിവായിരുന്നു. അതത്രകഷ്ടവുമല്ല. സ്വന്തംവില്ലേജുകാക്കുന്നതിന്ന് സൎക്കാരിൽനിന്നു അവൎക്ക് എന്താണുമോഹിക്കാവുന്നത്? ഇതു എല്ലാവരും ചെയ്യുന്നതും ചെയ്യേണ്ടതും ആകകൊണ്ട് ആൎക്കും വിശേഷിച്ച് ഒരു ബുദ്ധിമുട്ടു ഉണ്ടാകയില്ല.

"സാമാനങ്ങൾ കൊടുക്കുന്നതിനു നിൎബന്ധിച്ചിരുന്നതു കഷ്ടംതന്നെയായിരുന്നു. വേണ്ടതിലധികം സാമാനങ്ങൾ ജനങ്ങളുടെ അടുക്കൽനിന്നും വാങ്ങിക്കുക, ശരിയായി അവരവൎക്കുചെല്ലേണ്ടപണം കൊടുക്കാതിരിക്കുക, എന്നിങ്ങനെ പല ദോഷങ്ങളും സാമാനങ്ങൾ ഈ വിധം വാങ്ങുന്നതുകൊണ്ട് ഉണ്ടായിക്കൊണ്ടിരുന്നു.

"ഇതു ഒരു വിധത്തിൽ പ്രജാപീഡനം തന്നെ ആയിരുന്നതുകൊണ്ട്, ക്ഷേത്രങ്ങളിലേക്കും ഊട്ടുപുരകളിലേക്കും വേണ്ട സാമാനങ്ങൾ അങ്ങാടികളിൽനിന്നു വാങ്ങേണ്ടതാണെന്നു ഞാൻ നിഷ്കൎഷയായി കല്പന അയച്ചിട്ടുണ്ട്. ഇപ്പോൾ, തിരുവന്തളി, തൃത്താലിചാൎത്ത് എന്നിങ്ങനെ ചില അസാധാരണങ്ങളായ അടിയന്തരങ്ങൾക്കുമാത്രമെ പാൎവ്വത്യക്കാരന്മാരും മറ്റും വഴി സാമാനങ്ങൾ ശേഖരിക്ക പതിവുള്ളൂ. ഈ നടപടിയിലും കഴിയുന്നത്രഭേദഗതി വരുത്തുവാൻ ഞാൻ ശ്രമിക്കുന്നതാണ്.

"ഊഴിയം നിൎത്തൽ ചെയ്യുന്നതിനുള്ള ഉത്സാഹം ആദ്യമായി എന്നിൽനിന്നാണ് ഉത്ഭവിച്ചതെന്നു ജനങ്ങൾ അറിയുന്നില്ല. അതു അവരുടെ ഹൎജികളുടെ ഫലമെന്നുകരുതി, ചിലസമയം, പരമാൎത്ഥത്തിനു വിരുദ്ധമായ സംഗതികൾ ചേൎത്തും അവർ ഹൎജികൾ അയച്ചുവരുന്നു. ഞാൻ ചെയ്‌വാൻ വിചാരിക്കുന്നതിലധികം ഇപ്പോൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നാണ് എനിക്കുതോന്നുന്നത്."
[ 82 ]

൭൫


മനുഷ്യരും സംഭവങ്ങളും

൧൮൭൧ -ൽ, കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീദിക്കുകളിൽ അധഃകൃതവൎഗ്ഗക്കാർ അനുഭവിച്ചുവന്നിരുന്നവയും അപ്പോൾ അനുഭവിക്കുന്നവയും ആയ ബുദ്ധിമുട്ടുകളെക്കുറിച്ച് റിപ്പൊൎട്ടുകൾ അയപ്പാൻ മദിരാശിഗവൎമ്മെണ്ടിൽനിന്നു മൂന്നുസംസ്ഥാനങ്ങളിലേക്കും എഴുതിഅയച്ചു.

ശങ്കുണ്ണിമേനോൻ അയച്ച റിപ്പോൎട്ടിന്മേൽ ഈ വിധം കല്പനയായി. "ജാതിനിമിത്തം നേരിടുന്ന അസൌകൎ‌യ്യങ്ങളെ കഴിയുന്നതും ഇല്ലായ്മചെയ്‌വാൻ കൊച്ചിസംസ്ഥാനത്തുനിന്നു ഫലപ്രദമായ ഏൎപ്പാടുചെയ്തുകാണുന്നതിൽ ഗവൎമ്മേണ്ടുസന്തോഷിക്കുന്നു. ഇതിനെ പൂൎത്തിയാക്കുന്നതിനു വേണ്ടശ്രമംചെയ്യുന്നകാൎ‌യ്യം വിസ്മരിക്കയില്ലെന്നുള്ള വാഗ്ദാനത്തെ ഗവൎമ്മേണ്ട് അംഗീകരിക്കയും ചെയ്യുന്നു." ശങ്കുണ്ണിമേനോൻ ആരംഭിച്ച സാമുദായികപരിഷ്കാരം അദ്ദേഹത്തിന്റെ അനുഗാമികൾ അഭിനന്ദിച്ചു പ്രവൃത്തിച്ചിരുന്നു എന്നുവരുകിൽ, ആ വിഷയത്തിൽ ഇന്നുള്ള അതൃപ്തിക്കുയാതൊരുകാരണവും ഉണ്ടാകുന്നതല്ലായിരുന്നു.

‌________________




൧൦ മനുഷ്യരും സംഭവങ്ങളും.
________________


ശങ്കുണ്ണിമേന്റെ ജീവദശയിൽ നടന്ന ചില സംഭവങ്ങളെ കഴിഞ്ഞ അദ്ധ്യായങ്ങളിൽ ചേൎക്കുവാൻ തരമില്ല. അവയെ ഈ ജീവചരിത്രത്തിൽ ചേൎക്കുന്നത് ആവശ്യവുമാണ്. അതുകാരണം അവയെ ഇവിടെ സൂചിപ്പിക്കുന്നു.

വിശാഖംതിരുനാൾമഹാരാജാവ് ൧൮൬൨ -ൽ കൊച്ചിരാജ്യത്തേക്ക് എഴുന്നെള്ളുക ഉണ്ടായി. അന്നു തിരുമനസ്സുകൊണ്ട് തിരുവിതാംകൂറ് വീരെളയതമ്പുരാന്റെ സ്ഥാനത്തായിരുന്നു. കൊച്ചിയെ സന്ദൎശിച്ച് അവിടുന്നു വളരെ സന്തോഷത്തോടുകൂടി തിരിച്ചെഴുന്നള്ളി.
[ 83 ] ൭൬

ദിവാൻ ശങ്കുണ്ണിമേനോൻ

രാമവൎമ്മമഹാരാജാവ്, ശീലായ്മയായി അധികകാലം കിടന്നശേഷം ൧൮൬൪ ഫെബ്രവരി ൭ -നു തീപ്പെട്ടു. അവിടത്തെ രോഗശമനത്തിനും ശുശ്രൂഷയ്ക്കുമായി ശങ്കുണ്ണിമേനോൻ അഹോരാത്രം കായക്ലേശം ചെയ്തു. ആ മനശ്ശല്യവും ദേഹാദ്ധ്വാനവും നിമിത്തം ഒടുവിൽ ശങ്കുണ്ണിമേനോൻ അതികലശലായ ദീനത്തിൽ അകപ്പെട്ടു. പിന്നത്തെ മഹാരാജാവിന്റെ സ്ഥാനാരോഹണസമയത്തു വളരെ പണിപ്പെട്ടിട്ടാണ് ശങ്കുണ്ണിമേന്നു ഹാജരാവാൻ സാധിച്ചത്. രോഗത്തിൽ നിന്നു കാലക്രമത്തിൽ വിമുക്തനായി എങ്കിലും, ആദ്യകാലത്തെ ദേഹസുഖം ശങ്കുണ്ണിമേനോൻ പിന്നീട് ഒരിക്കലും അനുഭവിക്ക ഉണ്ടായിട്ടില്ല.

തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രത്യേകക്ഷണപ്രകാരം, കൊച്ചിമഹാരാജാവു തിരുമനസ്സുകൊണ്ട് ൧൮൬൬ -ൽ ആ സംസ്ഥാനത്തേക്ക് എഴുന്നള്ളുക ഉണ്ടായി. ടിപ്പുവിന്റെ കാലത്തിനുശേഷം, ഇരുസംസ്ഥാനങ്ങളിലേയും മഹാരാജാക്കന്മാർ അന്നായിരുന്നു ആദ്യമായി കൂടിക്കാഴ്ച ഉണ്ടായിട്ടുള്ളത്. ഇതുനിമിത്തം അവൎക്കെന്നല്ല, നാട്ടുകാൎക്കൊക്കെ ഈ സമ്മേളനത്തിൽ വലിയൊരു ചിത്താഹ്ലാദം ഉണ്ടായി. കൊച്ചി മഹാരാജാവിനെ അതി പ്രതാപത്തോടുകൂടി എതിരേറ്റു, രണ്ടു തിരുമേനികളും ഏകോദരസഹോദരന്മാരുടെ നിലയിൽ പെരുമാറി.

അടുത്ത ജനുവരിമാസത്തിൽ, മദിരാശിക്ക് എഴുന്നള്ളുന്ന അവസരത്തിൽ, തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ടു കൊച്ചി വഴിക്ക് യാത്രതിരിച്ചു. പിന്നീടു ൧൮൭൦ - ലും ൧൮൭൫ - ലും അവിടുന്നു കൊച്ചിരാജ്യത്തെ ക്ഷണം സ്വീകരിക്കയുണ്ടായി. ഈ സന്ദൎഭങ്ങളിലെല്ലാം കൊച്ചിമഹാരാജാവും അവിടുത്തെ പ്രജകളും തിരുവിതാംകൂർ
[ 84 ]

൭൭


മനുഷ്യരും സംഭവങ്ങളും

മഹാരാജാവു തിരുമനസ്സിലെ അത്യധികം സ്നേഹാദരങ്ങളോടുകൂടി ബഹുമാനിക്കയും സൽക്കരിക്കയും ചെയ്തു.

൧൮൬൨ -ൽ അന്നു മദിരാശി ഗവൎണരായിരുന്ന നേപ്പിയൎപ്രഭുവും ഭാൎ‌യ്യയും കൊച്ചിക്കു വരികയുണ്ടായി.

മേൽ പ്രസ്താവിച്ച സന്ദൎശനസന്ദൎഭങ്ങളിലെല്ലാം വേണ്ട ഒരുക്കങ്ങൾ ചെയ്തതു ശങ്കുണ്ണിമേന്റെ അഭിപ്രായപ്രകാരമായിരുന്നു. സദ്യ, വിതാനം, വിളക്കുവെപ്പ്, വെടിക്കെട്ടു തുടങ്ങിയ എനങ്ങൾക്കൊക്കെ ഒരു തോതിട്ടത് ആ കാലത്തായിരുന്നു. അതിഥികൾ ഭാസുരമായും വിശേഷമായ ഔദാൎ‌യ്യത്തോടുകൂടിയും ഉള്ള ഉപചാരങ്ങളാൽ സന്തോഷഭരിതരായി ദിവാനെ പ്രത്യേകം സ്തുതിച്ചുകൊണ്ടായിരുന്നു യാത്രപറഞ്ഞു പിരിഞ്ഞത്.

൧൮൬൮ -ൽ വലിയവരുടെ ശുപാൎശിക്കത്തുകളോടുകൂടി ജാൻസൻ എന്ന പ്രസിദ്ധനായൊരു ചിത്രമെഴുത്തുകാരൻ കൊച്ചിയിൽ വരികയുണ്ടായി. അന്നു ശങ്കുണ്ണിമേന്റെ ഉപദേശമനുസരിച്ച് മഹാരാജാവ്, എളയരാജാവ്, വീരെളയതമ്പുരാൻ എന്നീ മൂന്നു തിരുമേനികളുടെ ഛായ അയാളെക്കൊണ്ട് എഴുതിച്ചു. ആ ജോലി നടന്നുകൊണ്ടിരിക്കുന്ന സമയം, സൎക്കാരുചിലവിന്മേൽ ശങ്കുണ്ണിമേന്റെ ഛായകൂടി എഴുതിക്കുന്നത് ഉചിതമായിരിക്കുമെന്നു റസിഡണ്ടു തിരുമനസ്സറിവിച്ചു. "ദിവാൻ തിരുമനസ്സിലെ നേരെ ഏറ്റവും ഭക്തിവിശ്വാസത്തോടുകൂടി പ്രവൃത്തി എടുത്തുവരുന്നു. മേൽകോയ്മയുടെ ആനുകൂല്യവും, നാട്ടുരാജ്യങ്ങളുടെ ഗണനാപ്രസംഗത്തിൽ കൊച്ചിരാജ്യത്തിന്നു പ്രഥമസ്ഥാനവും, അൎഹിക്കത്തക്കവിധമാകുന്നു അദ്ദേഹം രാജ്യം ഭരിച്ചുവരുന്നത്." എന്നു റസിഡണ്ട് ഈ സന്ദൎഭത്തിൽ മഹാരാജാവുതിരുമനസ്സിലേക്ക് എഴുതിഅയച്ചു. "നമ്മുടെ ദിവാനെക്കുറിച്ചു നിങ്ങൾ എഴുതിഅയച്ചതിനോടുകൂടി ഞാൻ മനഃപൂൎവ്വം യോജിക്കുന്നു. ദിവാന്റെ സ്വ
[ 85 ] ൭൮

ദിവാൻ ശങ്കുണ്ണിമേനോൻ

ഭാവഗുണത്തെ സംബന്ധിച്ചു നമുക്ക് ഏറ്റവും നല്ലൊരഭിപ്രായമാണ് ഉള്ളത്. നാട്ടിലേക്ക് ഏറ്റവും ഗുണഭൂയിഷ്ഠങ്ങളായ ദിവാന്റെ പ്രവൃത്തികളെ കണ്ട് നാം അത്യധികം സന്തോഷിക്കയും ചെയ്യുന്നുണ്ട്" എന്നു തിരുമനസ്സുകൊണ്ടു റസിഡണ്ടിനു മറുപടി അയക്കുകയും തന്റെ മന്ത്രിപുംഗവന്റെ ഛായ എഴുതിക്കുകയും ചെയ്തു.

൧൮൬൯ -ൽ മഹാരാജ്ഞി മഹാരാജാവുതിരുമനസ്സിലേക്ക് കെ.സി.എസ്.ഐ. എന്ന സ്ഥാനം നൽകി. ൧൮൭൦ മാൎച്ച് ൮ -നു അതിന്റെ ചിഹ്നങ്ങൾ എറണാകുളത്തു പുത്തൻകോവിലകത്തുവെച്ച് റസിഡണ്ട് തിരുമനസ്സിലേക്ക് കൊടുത്ത ദിവസം വെടിക്കെട്ടും സകലൎക്കും സദ്യയും ഉണ്ടായി.

൧൮൭൧ -ൽ ശങ്കുണ്ണിമേന്ന് സി.എസ്.ഐ. എന്ന സ്ഥാനം കിട്ടി. ൧൮൬൮ -ൽ തന്നെ ഇതു കൊടുക്കുന്നതിനായി മിസ്റ്റർ മിഞ്ചിൻ എഴുതിയിരുന്നു. "എന്റെ തമ്പുരാനൊരു സ്ഥാനം കിട്ടാതെ ഞാനങ്ങനെ ഒന്നു സ്വീകരിക്കാമൊ എന്നു സംശയിക്കുന്നു." എന്നുള്ള ശങ്കുണ്ണിമേന്റെ അഭിപ്രായമായിരിക്കും അതന്നു കൊടുക്കാതിരിപ്പാനുള്ള കാരണം. ആ സ്ഥാനത്തിന്റെ ലക്ഷണങ്ങളെ ശങ്കുണ്ണിമേന്നു റസിഡണ്ടു കൊടുത്തതു പോഞ്ഞിക്കരയിൽ വെച്ചായിരുന്നു. ആ അവസരത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ടും എളയതമ്പുരാൻ തിരുമനസ്സുകൊണ്ടും കൊച്ചുതമ്പുരാക്കന്മാരും പ്രധാനപ്പെട്ട എല്ലാ ഉദ്യോഗസ്ഥന്മാരും ശങ്കുണ്ണിമേന്റെ അനുജനും മക്കളും അവിടെ ഉണ്ടായിരുന്നു. കൊച്ചിയിൽനിന്നു പല സായ്പന്മാരും മതാമ്മമാരും വന്നിരുന്നു. ഈ സ്ഥാനദാനത്തെക്കുറിച്ച് ഒരു വൎത്തമാനപത്രത്തിൽ ഈവിധം എഴുതിയിരുന്നു: "ശങ്കുണ്ണിമേനോൻ കൊച്ചി സംസ്ഥാനത്തേക്കു വളരെ നന്മകൾ ചെയ്തിട്ടുണ്ടെന്നുള്ളതിലേക്കു രണ്ടുപക്ഷമില്ല. അദ്ദേ
[ 86 ]

൭൯


മനുഷ്യരും സംഭവങ്ങളും

ഹത്തിന് ഇതിനേക്കാൾ ഉയൎന്നതായൊരു ബഹുമതി കിട്ടുവാൻ അവകാശമുണ്ട്. രാജ്യഭരണത്തിൽ അദ്ദേഹം കാണിക്കുന്ന ശുഷ്കാന്തിയും രാജ്യത്തിന് അഭിവൃദ്ധിയുണ്ടാക്കുന്നതിൽ അദ്ദേഹം ചെയ്യുന്ന താല്പൎ‌യ്യവും അദ്ദേഹത്തിന്റെ സത്യവും തിരുമനസ്സിലേയും പ്രജകളുടേയും സ്നേഹവിശ്വാസങ്ങൾക്ക് അദ്ദേഹത്തെ പാത്രമാക്കീട്ടുണ്ട്. അടുത്തകാലത്ത് അദ്ദേഹത്തെ സർ ശങ്കുണ്ണിമേനോൻ എന്നു വിളിക്കുവാൻ സംഗതിയുണ്ടാകുമെന്നു ഞങ്ങൾ ആശംസിക്കുന്നു."

൧൮൭൨ -ൽ ടി.മാധവരായർ തിരുവിതാംകൂറിലെ മന്ത്രിപദത്തിൽനിന്നൊഴിഞ്ഞു. ആ സന്ദൎഭത്തിൽ "എന്റെ ഉദ്യോഗകാലത്തു നമ്മളുടെ പെരുമാറ്റത്തിൽ നിങ്ങൾ എന്നോടു കാണിച്ചിട്ടുള്ള ഇഷ്ടത്തിന്റെയും ലൌകികത്തിന്റെയും ലക്ഷണങ്ങളെ ഞാൻ ഹൃദയപൂൎവ്വമായി അനുസ്മരിക്കുന്നു. വളരെക്കാലമായി നമ്മളിൽ അന്യോന്യമുള്ള സ്നേഹം നമ്മുടെ ഉദ്യോഗബന്ധത്തെ അതിക്രമിച്ചും ഉണ്ടായിരിക്കുമെന്നു എനിക്കു തീൎച്ചയുണ്ട്." എന്നു മാധവരായർ ശങ്കുണ്ണിമേന്നും, "എന്റെ സ്നേഹലൌകികങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സൂചനം എന്റെ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു. നമ്മളിൽ അന്യോന്യമുള്ള സ്നേഹബഹുമാനങ്ങൾ ഉദ്യോഗബന്ധങ്ങൾ കടന്നും നില്ക്കുമെന്നു ഞാൻ ഉറപ്പായി പറഞ്ഞുകൊള്ളട്ടെ" എന്നു ശങ്കുണ്ണിമേനോൻ മാധവരായൎക്കും എഴുതി അയച്ചിരുന്നു.

മാധവരായരുടെ അനുഗാമിയായിട്ട് ശങ്കുണ്ണിമേന്റെ പേർ അക്കാലത്ത് ആളുകളുടെ ഇടയിൽ ധാരാളം പറഞ്ഞുവന്നിരുന്നു. ഈ സംസാരം ഒരു അവലംബവും ഇല്ലാത്തതായിരുന്നില്ല. മാധവരായരുടെ സ്ഥാനഭ്രംശത്തിനുള്ള ഹേതുക്കളിൽ ഒന്നു വേദാദ്രീശമുതലിയാരുടെ രായരുമാ
[ 87 ] ൮൦

ദിവാൻ ശങ്കുണ്ണിമേനോൻ

യുണ്ടായിരുന്ന നീരസമായിരുന്നു. മുതലിയാർ ജഡ്ജി അന്നത്തെ മഹാരാജാവിന്റെ സേവനും ശങ്കുണ്ണിമേന്റെ പരമമിത്രവുമായിരുന്നു.

"ഫെബ്രവരി ൧൩. മാധവരായരുടെ അനന്തരഗാമിയായി എന്നെ വെക്കുമെന്നൊരു സംസാരമുണ്ടെന്നും ആവശ്യപ്പെട്ടാൽ സ്വീകരിപ്പാൻ തക്ക ദേഹസുഖമുണ്ടെന്നു വിശസിക്കുന്നു എന്നും വേദാദ്രി എഴുതിയിരിക്കുന്നു."

"ഫെബ്രവരി ൧൪. എനിക്കു തീരെ ശരീരസുഖമില്ലെന്നും, അതുകാരണം ആവശ്യപ്പെട്ടാൽ സ്വീകരിപ്പാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നും എന്റെ സ്നേഹിതൻ മുതലിയാൎക്കു മറുപടി അയച്ചു. എന്റെ മനസ്സറിവാൻ, കല്പനപ്രകാരം, കാലേകൂട്ടി എഴുതി അയച്ചതുപോലെ എനിക്കു തോന്നുകയാൽ, ഉടനെ ഈവിധം മറുപടി അയച്ചതു നന്നായി എന്നു ഞാൻ വിചാരിക്കുന്നു."

"കല്പനപ്രകാരം" എന്നു ശങ്കുണ്ണിമേനോൻ ശങ്കിച്ചതിൽ അത്ഭുതമില്ല. ശങ്കുണ്ണിമേനോൻ ആ മഹാരാജാവു തിരുമനസ്സിലെ പ്രീതിഭാജനമായിരുന്നു. അവിടന്നു ൧൮൮൦ -ൽ തീപ്പെട്ട വൎത്തമാനം അറിഞ്ഞസമയം, ശങ്കുണ്ണിമേനോൻ ഇപ്രകാരം എഴുതുകയുണ്ടായി: "ഞാനീവ്യസനകരമായ വൎത്തമാനം കേട്ടിട്ട് വളരെ ദുഃഖിക്കുന്നു. തിരുമനസ്സിലേക്കു എന്റെ നേരെ വളരെ കൃപയുണ്ടായിരുന്നു. അവിടുന്ന് എന്റെ ഒരു പക്ഷപാതികൂടിയായിരുന്നു. അവിടത്തെ ശീലം മനസ്സിനെ ഹരിക്കുന്നതായിരുന്നു. ഒരിക്കൽ കണ്ടുപിരിയുന്ന സമയം, വളരെ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നു. എന്റെ തമ്പുരാനും ഇതുകേൾക്കുന്ന സമയം വളരെ മനോദുഃഖം ഉണ്ടാകും. അവർ വളരെ നാളായി വലിയ സ്നേഹിതന്മാരായിരുന്നു."

൧൮൭൩ -ൽ ശങ്കുണ്ണിമേന്റെ അത്യന്തമിത്രവും ഒരു ബന്ധുവുമായിരുന്ന എടക്കുന്നി കൃഷ്ണവാരിയർ തഹശീൽദാർ
[ 88 ]

൮൧


മനുഷ്യരും സംഭവങ്ങളും

എറണാകുളത്ത് ദിവാന്റെ സ്ഥലത്തുവെച്ചു മരിച്ചു. അച്ഛന്റെയും ഭാൎ‌യ്യയുടെയും മരണത്തിനുശേഷം, അദ്ദേഹത്തിനെ ഇതിലധികം ദുഃഖിപ്പിച്ചതായ ഒരു സംഗതി ഉണ്ടായിട്ടില്ല.

൧൮൭൨ -ൽ കവളപ്പാറെ മൂപ്പിൽനായർ മരിച്ചു. ബ്രിട്ടീഷ് മലബാറിൽ ഉള്ള ആ പ്രഭുകുടുംബത്തിൽ പിന്നെ പ്രായംചെല്ലാത്ത ഒരു പെൺകുട്ടി മാത്രമേ അന്നു ഉണ്ടായിരുന്നുള്ളൂ. അതുകാരണം ആ കുടുംബത്തിലെ ഭരണം കളക്ടർ കൈയേറ്റു. കവളപ്പാറവക കൊച്ചിരാജ്യത്തുള്ള അനവധി വസ്തുക്കളുടെയും ഭരണം വിട്ടുകൊടുക്കേണമെന്നു അദ്ദേഹം ദിവാനെഴുതി അയച്ചു. ആ വിധം ആവശ്യപ്പെടുവാൻ കളക്ടൎക്കധികാരമില്ലെന്നും, അവയുടെ ശരിയായ ഭരണത്തിനുവേണ്ട ഏൎപ്പടുകൾ എല്ലാം ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും മറുപടി അയച്ചു. കളക്ടർ ഉടനെ റസിഡന്റിനു എഴുതിഅയച്ചു. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. സ്റ്റോറി, ഫില്ലിമോർ മുതലായ നിയമജ്ഞന്മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി ശങ്കുണ്ണിമേനോൻ എഴുതിയ അഭിപ്രായത്തോടുകൂടിയായിരുന്നു കോൎട്ട് ഓഫ് വാൎഡ്സ് യോജിച്ചത്.

പ്രശംസാവഹങ്ങളായ പ്രവൃത്തികൾക്കായി, ൧൮൭൪ -ൽ ശങ്കുണ്ണിമേന്റെ ശമ്പളം മാസത്തിൽ ൧൩൦൦ രൂപയാക്കി. അതിന്നുമുമ്പൊരുദിവാൻ‌ജിക്കും ൧൦൦൦ രൂപയിൽ അധികം ശമ്പളം കൊടുക്കുകയുണ്ടായിട്ടില്ല. ശമ്പളം കൂട്ടുന്നകാൎ‌യ്യത്തെക്കുറിച്ചു മഹാരാജാവുതിരുമനസ്സുകൊണ്ട് റസിഡണ്ടിന് ഈ വിധം എഴുതിഅയച്ചു. “നമ്മുടെ ദിവാന്റെ ഗുണഗണങ്ങൾ നമുക്കെന്നപോലെ നിങ്ങൾക്കും നല്ലവണ്ണം അറിവുള്ളതാണല്ലോ. ശങ്കുണ്ണിമേന്റെ ഈ പതിന്നാലു സംവത്സരത്തെ ഭരണകാലത്തു രാജ്യത്ത്
[ 89 ] ൮൨

ദിവാൻ ശങ്കുണ്ണിമേനോൻ

ഐശ്വൎ‌യ്യവും ക്ഷേമവും എപ്പോഴും ഉണ്ടായിട്ടുണ്ട്; എന്റെ ചില പൂൎവ്വന്മാരുടെ കാലത്തു രാജാവും മന്ത്രിയുമായുണ്ടാവാറുള്ള യാതൊരു നീരസമോ തെറ്റിദ്ധാരണയോ ഉണ്ടായിട്ടുമില്ല. ശങ്കുണ്ണിമേനോൻ ദിവാനായതിനുശേഷം, ഈ സംസ്ഥാനത്തെ പ്രധാനപ്പെട്ട മിക്ക ഉദ്യോഗസ്ഥന്മാരുടെയും ശമ്പളം രണ്ടും മൂന്നും എരട്ടിയാക്കീട്ടുണ്ട്; എന്നാൽ ശങ്കുണ്ണിമേന്റെ ഭരണനൈപുണ്യത്താൽ കൂട്ടീട്ടുള്ള മുതലെടുപ്പുകൊണ്ട് ശങ്കുണ്ണിമേന്നു യാതൊരുഗുണവും സിദ്ധിക്ക ഉണ്ടായിട്ടില്ല. ദിവാന്റെ ഗുരുതരങ്ങളായ പ്രവൃത്തികളെ നാം അറിഞ്ഞ് അനുമോദിക്കുന്നുണ്ടെന്നു കാണിക്കുന്നതിന്നായി മാസം മുന്നൂറുരൂപാ വീതം ശമ്പളം കൂട്ടികൊടുക്കേണമെന്നു നാം വിചാരിക്കുന്നു. ഇതിന്നു നിങ്ങളും അനുകൂലിയായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.”

മിസ്റ്റർ ബല്ലാൎഡ് അതിന് ഈവിധം മറുപടി അയച്ചു. “അവിടത്തെ ദിവാന്റെ സ്വഭാവഗുണവും പ്രവൃത്തിവിശേഷവും അവിടത്തെ പ്രശംസയ്ക്ക് അൎഹങ്ങളെന്നു ഞാൻ വളരെ സന്തോഷത്തോടുകൂടി വിശ്വസിക്കുന്നു; അവയെ ഇത്ര ദയയോടും ഭംഗിയായും പ്രകാശിപ്പിച്ചതു, ശമ്പളത്തിന്റെ തുക കൂട്ടുന്നതിൽ എത്രയോ അധികം ദിവാനു സന്തുഷ്ടിക്കു കാരണമാകുമെന്നുള്ളതിന് എനിക്കു സംശയമില്ല.”

൧൮൭൫ -ൽ വെയിത്സ്‌രാജകുമാരൻ മദിരാശിയെ സന്ദൎശിക്കുന്നതിന്ന് ആഗതനായ അവസരത്തിൽ, ഗവൎണരുടെ ക്ഷണമനുസരിച്ചു കൊച്ചിമഹാരാജാവും യുവരാജാവിനെ കണ്ട് അഭിനന്ദിക്കുന്നതിനായി എഴുന്നള്ളുകയുണ്ടായി. ഈ ഒരവസരത്തിൽ മാത്രമെ മഹാരാജാവു മദിരാ‍ശിക്ക് എഴുന്നള്ളുക ഉണ്ടായിട്ടുള്ളൂ. അവിടയ്ക്കു യാത്രാക്ലേശം അനുഭവിക്കുന്നതിനും ദിനചൎ‌യ്യയിൽ ഭേദഗതി വരുത്തു
[ 90 ]

൮൩


മനുഷ്യരും സംഭവങ്ങളും

ന്നതിനും ഒട്ടും തരമില്ലായിരുന്നു. മഹാരാജാവ് രാജകുമാരനും രാജകുമാരൻ മഹാരാജാവിനും വിലപിടിച്ച സമ്മാനങ്ങൾ നൾകുകയുണ്ടായി. സതൎലണ്ട് പ്രഭു ശങ്കുണ്ണിമേന്നെ ആ സന്ദൎഭത്തിൽ യുവരാജാവിനു പരിചയപ്പെടുത്തുകയുണ്ടായി.

൧൮൮൦ -ൽ വീരെളയതമ്പുരാനായിരുന്ന രാമവൎമ്മ തമ്പുരാൻ തീപ്പെട്ടു. മഹാരാജാവിനെ കഴിഞ്ഞാൽ പിന്നെ ശങ്കുണ്ണിമേന്ന് ഈ തമ്പുരാനെയായിരുന്നു കൂടുതൽ ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നത്. അതുകാരണം ഈ ദേഹവിയോഗം ശങ്കുണ്ണിമേന്നെ വല്ലാതെ പീഡിപ്പിച്ചു. ആ വൎഷത്തിൽത്തന്നെ എടക്കുന്നി കൃഷ്ണവാരിയരുടെ മരണത്തെക്കുറിച്ചും വ്യസനിക്കേണ്ടതായി വന്നു. “ഇത്ര പഠിപ്പും വിവേകവും ഉണ്ടായിട്ട് എടക്കുന്നിയിൽ വേറെ ഒരാളുമില്ല. വളരെ സംവത്സരങ്ങൾക്കുമുമ്പ്, കുട്ടിയുടെ ആകൃതിവിശേഷം കണ്ടിട്ടു ഞാൻ എറണാകുളത്തുകൊണ്ടുവന്ന് താമസിപ്പിച്ച് പഠിപ്പിച്ചു. കുട്ടി എല്ലാ പരീക്ഷകളും വേഗം ജയിച്ച് എന്റെ ആശകളെ സഫലീകരിക്കയും ചെയ്തു. അതുനിമിത്തം ഞാൻ മദിരാശിക്കയച്ചു. അവിടെ ബി-എയും ബി-എല്ലും ജയിച്ചു. നല്ലൊരു സത്സ്വഭാവിയാകയാൽ കൃഷ്ണവാരിയൎക്ക് എവിടെ ചെന്നപ്പോഴും സ്നേഹിതന്മാരുടെ ക്ഷാമം ഉണ്ടായിട്ടില്ല.”

മുഖ്യ ഉദ്യോഗസ്ഥന്മാരിൽ ശങ്കുണ്ണിമേന്റെ പ്രീതിഭാജനമായിരുന്നതു ശങ്കരയ്യരായിരുനു. പുത്രനിൎവ്വിശേഷമായ സ്നേഹത്തോടുകൂടിയാണ് ശങ്കുണ്ണിമേനോൻ അദ്ദേഹത്തോടു പെരുമാറിയിരുന്നത്. ശങ്കരയ്യന്റെ ബുദ്ധി, പാണ്ഡിത്യം, എഴുത്തുകുത്തുകളിലുള്ള സാമൎത്ഥ്യം, ശുദ്ധഹൃദയം എന്നിവയെ ശങ്കുണ്ണിമേനോൻ ബഹുമാനിച്ചു. അദ്ദേഹത്തിന്റെ ധൃതഗതിയും ത്വരിതഭാഷണവും ചില അ
[ 91 ] 84 ദിവാൻ ശ്ങ്കുണ്ണിമേനോൻ


സാധാരണ സമ്പ്രദായങ്ങളും എല്ലാം ശങ്കുണ്ണിമേന്നെ രസിപ്പിക്കയും ചെയ്തിരുന്നു. 1866 ൽ അദ്ദേഹത്തെ ഒരു ജില്ലാജഡ്ജിയായി നിയമിച്ചു. 1880 ൽ ദിവാൻപേഷ്കാരാക്കി. " അദ്ദേഹം നല്ലൊരു പഠിപ്പുള്ളാളാൺ . അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് ആൎക്കും തൎക്കമുണ്ടായിട്ടില്ല . കൂടപ്രബന്ധങ്ങളിലൊന്നും അദ്ദേഹം ഏൎപ്പെടുകയുമില്ല. " താൻ രാജി വച്ചൊഴിയുന്ന സമയം ശങ്കരയ്യനെ ദിവാനാക്കേണമെന്നായിരുന്നു ശങ്കുണ്ണിമേനോൻ കരുതിയിരുന്നത്. മഹാരാജാവായി അടുത്തുപെരുമാറി പരിചയിക്കുന്നതിനു പലകുറി അദ്ദേഹത്തെ തനിക്കു പകരമായി ദിവാൻ വെപ്പിക്കയും ചെയ്തു. പക്ഷെ, നിൎഭാഗ്യം ഹേതുവായിട്ട്, അദ്ദേഹത്തിനു മഹാരാജാവിൽ വിശ്വാസം ജനിപ്പിക്കുവാൻ സാധിചില്ല. അദ്ദേഹത്തിനു ആലോചനയും കൗശലവും കുറഞ്ഞുകണ്ടതിനെക്കുറിച്ച് ശങ്കുണ്ണിമേനോൻ പരിതപിച്ചു. ശങ്കരയ്യൎക്ക് ശങ്കുണ്ണിമേനോനെ വലിയ ബ്ബഹുമാനമയിരുന്നു; ഭക്തിയോടെ തന്റെ മേലധികാരിയുടെ കീഴിൽ പണിയെടുക്കുകയും ചെയ്തു. ശങ്കരയ്യൻ കല്പനാശക്തി കൂടിയ ഒരാളായതിനാൽ, എപ്പോഴും ഓരൊ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും തനിക്കു ഉദ്യോഗശക്തി കൂട്ടിക്കിട്ടുന്നതിനുമായി ശങ്കുണ്ണിമേനോനെ അദ്ദേഹം സദാ അലട്ടിക്കൊണ്ടിരുന്നു. " സകല അധികാരത്തിന്റെയും അവലംബം ഹജൂർ കച്ചേരിയയിരിക്കുന്നതിനെപ്പറ്റി ശങ്കരയ്യൻ വിലപിക്കുന്നു.എല്ലാ അധികാരത്തിന്റെയും ആധാരം ശങ്കരയ്യനായാൽ വിരോധമില്ലെന്ന വിചാരം കൂടി അദ്ദേഹത്തിനുണ്ടോ എന്നു സംശയിക്കുന്നു." "എന്റെ ജീവചരിത്രം ഞാൻ എഴുതേണമെന്നു ശങ്കരയ്യൻ ആവശ്യപ്പെടുന്നു. അതു പരീക്ഷിക്കുവാൻ എനിക്കു സുഖമില്ല, എഴുതത്തക്കതാണെന്നും എനിക്കു തോന്നുന്നില്ല." [ 92 ]

൮൫


മനുഷ്യരും സംഭവങ്ങളും

ഡെപ്യൂട്ടിപേഷ്കാർ മാധവനെളയതും ശങ്കുണ്ണിമേന്റെ വലിയൊരു വിശ്വസ്ഥനായിരുന്നു. വളരെക്കാലം അദ്ദേഹം ശങ്കുണ്ണിമേന്റെ കീഴിൽ ഹെഡ്‌രായസമായിരുന്നു. ൧൮൭൨ -ലാണ് ഒരു തഹശീൽദാരാക്കിയത്. അദ്ദേഹം നല്ല പ്രാപ്തിയും പരിചയവും ഉത്സാഹവും സത്യവുമുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നതിനാൽ ൧൮൭൬ -ൽ ഡെപ്യൂട്ടി പേഷ്കാർ പണിക്കുവെച്ചു. എല്ലാതമ്പുരാക്കന്മാൎക്കും എളയതുപേഷ്കാരെ വലിയകാൎ‌യ്യമായിരുന്നു. അദ്ദേഹത്തിനു് ഇംഗ്ലീഷു പരിചയമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മലയാളത്തിലുള്ള പല റിപ്പോൎട്ടുകളും ആവക വിജ്ഞപ്തിപത്രങ്ങൾക്കു മാതൃകകളായിരുന്നു.

ശങ്കരവാരിയരുടെ ഏകസഹോദരനായിരുന്ന ഇട്ടൂത്രവാരിയർ ശങ്കുണ്ണിമേന്റെ ഉദ്യോഗകാലം മുഴുവൻ ഹജൂർ ശിരസ്തദാരായിരുന്നു. അദ്ദേഹത്തിന്റെ അന്യൂനമായ സ്വഭാവഗുണവും ഉദ്യോഗസംബന്ധമായ കാൎ‌യ്യങ്ങളിലുള്ള പ്രാപ്തിയും പ്രഭുത്വവും കൊണ്ട് ശങ്കുണ്ണിമേന്ന് ൧൮൬൫ -ൽ അദ്ദേഹത്തെ ദിവാൻ പേഷ്കാരായി വെച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. ദിവാനായുള്ള അടുത്ത ചാൎച്ചകൊണ്ട് ആയത് ഉചിതമല്ലെന്നും ഒരു ജഡ്ജിയായി വെക്കുന്നതിനു വിരോധമില്ലെന്നും റസിഡണ്ട് അഭിപ്രായപ്പെട്ടു. ഇട്ടൂത്രവാരിയരുടെ കാലത്തു സൎക്കാൎവക കണക്കുകൾ ഉത്തമമായ രീതിയിൽ വെച്ചുവന്നു.

അപ്പാത്തുരയ്യർ ശങ്കുണ്ണിമേന്റെ വിശ്വസ്ഥന്മാരായിരുന്ന പ്രതിപുരുഷന്മാരിൽ മറ്റൊരാളായിരുന്നു. അദ്ദേഹം ആദ്യം വെളിയങ്കോട്ടു മുൻസിപ്പുകോടതിയിൽ ഒരു വക്കീലായിരുന്നു. ശങ്കുണ്ണിമേനോൻ അദ്ദേഹത്തെ ഇവിടെ ഒരു മുൻസിപ്പായി വരുത്തി; പിന്നീടു പൊല്ലീസ് ശിരസ്തദാരായി ഹജൂരിലേക്കു മാറ്റി. അതിൎത്തിത്തൎക്കവിഷയങ്ങ
[ 93 ] ളിലും ദുൎഘടമായ മറ്റു വ്യവഹാരകാൎയ്യങ്ങളിലും അപ്പാത്തുരയ്യൻ ശങ്കുണ്ണിമേന്നു വലിയ സഹായമായിരുന്നു. അദ്ദേഹം നല്ലൊരു സത്യവാനും കാൎയ്യശീലമുള്ളാളും ആയിരുന്നു. അദ്ദേഹം ഒരു മുൻകോപിയായിരുന്നു. ആ സ്വഭാവം ശങ്കുണ്ണിമേന്നു നേരംപോക്കിനു ഒരു മാൎഗ്ഗമായിരുന്നു. "ഇന്നു ശീട്ടുകളിയിൽ ഒരു രൂപ ഞാൻ നേടി. അപ്പാത്തരയ്യന്റെ കുറച്ചണ പോയതോടുകൂടി അദ്ദേഹത്തിൻറെ സുശീലവും പോയി."

സുബ്രഹ്മണ്യൻപിള്ളയെ അപ്പീൽ കോടതിയിൽ ഒന്നാം ജഡ്ജിയായിവെച്ചതിൽ ശങ്കുണ്ണിമേന്നുണ്ടായിട്ടുള്ള തൃപ്തിയെകവിഞ്ഞ് ഒരു തൃപ്തി അദ്ദേഹത്തിനു മറ്റൊരു ഉദ്യോഗനിയമത്തിൽ നിന്നും ഉണ്ടായിട്ടില്ല. അദ്ദേഹം ആ ധൎമ്മാസനത്തിന്റെ മഹിമയേയും സ്വാതന്ത്ൎ‌യ്യത്തെയും നിലനിൎത്തുകയും നീതിയെകരുണയോടുകൂടി വിതരണം ചെയ്കയും ചെയ്തു. നീതിന്യായക്കോടതികളുടെ കീൎത്തി അദ്ദേഹത്തിന്റെ കാലത്തായിരുന്നു ഉച്ചസ്ഥാനത്തിൽ എത്തിയത്. രണ്ടാൾക്കും അന്യോന്യം വലിയ ബഹുമാനമായിരുന്നു. ഉദ്യോഗനിലയിൽ രണ്ടുമൂന്നു സമൎദ്ദനങ്ങൾ കഴിഞ്ഞിട്ടും, അവർ കൂടെകൂടെ അങ്ങോട്ടുമിങ്ങോട്ടും പോയി കണ്ടുകൊണ്ടിരുന്നു. ഒരുനല്ലനെഞ്ഞുറപ്പുള്ളാളും ഉള്ളിലുള്ള അഹങ്കാരങ്ങളെ പുറത്തുകാട്ടാത്താളും അയിരുന്നിട്ടും ശങ്കുണ്ണിമേന്റെ മൃതശരീരം കണ്ടമാത്രയിൽ സുബ്രഹ്മണ്യൻപിള്ളയുടെ കണ്ണിൽ നിന്നുവെള്ളം ധാരയായി ഒഴുകുകയുണ്ടായി.

സുബ്ബരായയ്യൻ ശങ്കുണ്ണിമേന്റെ ഗൃഹാഗതന്മാരിൽ ഒരാളും അദ്ദേഹത്തിൻറെ സ്നേഹത്തെ സ്വാധീനമാക്കുന്നതിന് ഉത്സുകനും ആയിരുന്നു. വിശാഖംതിരുനാൾ മഹാരാജാവിന്റെ അനുശാസനവഴി ൧൫൭൦-ൽ അദ്ദേഹത്തിനെ ഒരു ജില്ലാജഡ്ജിയായിവെച്ചു. ൧൮൭൪-ൽ അപ്പീൽകോട [ 94 ]

൮൭


മനുഷ്യരും സംഭവങ്ങളും

തിയിലേക്കു കയറ്റുകയും ചെയ്തു. അദ്ദേഹം ഒരു സമൎത്ഥനും, അറിവുള്ളാളും നിയമജ്ഞനും ആയിരുന്നു; ഭംഗിയിൽ ഇംഗ്ലീഷ് എഴുതുവാനും ശീലമുണ്ടായിരുന്നു. ശങ്കുണ്ണിമേന്നു ഇദ്ദേഹത്തെക്കുറിച്ചു വലിയൊരു അഭിപ്രായമുണ്ടായിരുന്നു. അതുകാരണം പലകാൎ‌യ്യങ്ങളും ഇദ്ദേഹവുമായി ആലോചിക്കാറുമുണ്ടായിരുന്നു. എന്നാൽ, ൧൮൭൯ – ൽ, ശങ്കുണ്ണിമേന്നു തന്റെ ജീവിതകാലത്തെ ദാരുണമായ സംഭവങ്ങളിലൊന്നു നേരിട്ടു. “ജൂലായി ൩൦ -൹ ഇന്നാൾ, സുബ്ബരായയ്യൻ അപ്പാത്തുരയ്യരെ തന്റെ സ്ഥലത്തെക്കുവിളിച്ചു. അത് എന്റെ അനുജനെ ദിവാനാക്കിവെക്കുന്നതിനു തിരുമനസ്സുകൊണ്ട് തീൎച്ചയാക്കി എഴുതിഅയച്ച ഉടനെയാണ്. അന്നു ഗവൎമ്മെണ്ടിന്റെ മറുപടി എത്തിയിരുന്നില്ല. എന്റെ അനുജന് ആ പണി ഒരിക്കലും കിട്ടില്ല എന്നും, വേറെ ഒരാളെവെച്ചതിനുശേഷം, ഞങ്ങളുടെ കൈവശമുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യവഹാരങ്ങൾ സ്വീകരിച്ച് അവയെ എല്ലാം ഞങ്ങൾക്കു വിരോധമായി വിധിക്കുന്നതിനു തനിക്കു സന്തോഷമുണ്ടാകുമെന്നും അദ്ദേഹം അപ്പാത്തുരയ്യനോടുപറകയുണ്ടായി. എന്തൊരു..........! എന്നിട്ട് അദ്ദേഹം ഇപ്പോൾ അനുജനെ അനുമോദിക്കുവാൻ വന്നിരിക്കുന്നു.”

പലയൂറോപ്യന്മാരും ശങ്കുണ്ണിമേന്റെ കീഴിൽ പണി എടുക്കുകയുണ്ടായിട്ടുണ്ട്. അവയിൽ സിപ്പിയൊവേൎണിഡായിരുന്നു ശങ്കുണ്ണിമേന്റെ ആദ്യത്തെ സ്നേഹിതൻ. കുട്ടിക്കാലം മുതൽ ശങ്കുണ്ണിമേന്നുമായി വെൎണീഡ് പരിചയമായിരുന്നു. അതുകാരണം, ശങ്കുണ്ണിമേന്റെ ഉല്ക്കൎഷക്രമത്തിൽ വെൎണീഡ് ഈ സംസ്ഥനത്ത് ഇരുപത്തിനാലുസംവത്സരം പണി എടുത്തുകഴിഞ്ഞിരിക്കുന്നു. പിന്നീടു ശങ്കുണ്ണിമേന്റെ കീഴിലും പത്തുവൎഷം ജോലിനോക്കി, ഒടുവിൽ
[ 95 ] ദിവാൻ ശങ്കുണ്ണിമേനോൻ .............. ൽ ആകസ്മികമായി മരിച്ചു. വെൎണീഡിൻറെ കല്യാണം കഴിക്കാത്ത നാലുസഹോദരിമാൎക്കും മാസം മുപ്പത്തിയഞ്ചുരൂപ വീതം അടുത്തുണ്ട കൊടുത്തുവന്നു. ശങ്കുണ്ണിമേനോനു യൂറോപ്യന്മാരിൽവെച്ച് ഏറ്റവും സ്നേഹവും ശങ്കുണ്ണിമേനോനേയും ആ വിധംതന്നെയായിരുന്നു. എറണാകുളത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്റരായിട്ടായിരുന്നു. സായ്പിനെ വരുത്തിയ്ത്. കൊച്ചിരാജ്യത്ത് ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് സിലിസായ്പ് അത്യദ്ധ്വാനം ചെയ്തിട്ടുണ്ട്. ഇതരവിഷയങ്ങളിലും സായ്പ് ശങ്കുണ്ണിമെന്ന് വലിയൊരു സഹായമായിരുന്നു. കോവിലകങ്ങളെയും സൎക്കാൎസ്ഥലങ്ങളെയും അലങ്കരിക്കുന്നതിനും അവൎക്കുവേണ്ട ഉപകരണങ്ങളെ ശേഖരിക്കുന്നതിനും സീലിസായ്പ് അനവരതം അദ്ധ്വാനിച്ചിട്ടുണ്ട്. ഒരിക്കൽമാത്രം സായ്പ് ശങ്കുണ്ണിമെന്നായി ഒന്നു ഉരസിനോക്കി. അതിലായാൾ പരാജിതനാകുകയും ചെയ്തു. സായ്പിനുകിട്ടുന്നശന്പളം പോരെന്നും അതു ചില നാട്ടുകാർ ബി. എ. കാൎക്കു കൊടുത്തുവരുന്നതിൽ കുറച്ചാണന്നും സായ്പ് റസിഡണ്ടിൻറെ അടുക്കൽ സങ്കടം പറഞ്ഞു. "ശന്പളം കൂട്ടികൊടുക്കുന്നതിൽ സൎക്കിരിനു അയാളുടെ യോഗ്യതമാത്രംനോക്കിയാൽ മതിയാകുന്നതല്ല. സൎക്കാരിൻറെ മുതലെടുപ്പും, മറ്റുപ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ശന്പളവും, മറ്റു ടിക്കുകളിൽ ആ പണിക്കുകൊടുത്തു വരുന്ന ശന്പളവും, എല്ലാം ആഘോഷിക്കേണ്ടതായിരിക്കുന്നു. സീലിസായ്പിൻറെ വിലാപത്തിനു ഒരു ഹേതുവുമില്ല. സായ്പിനെക്കാളും കൂടുതൽ ശന്പളമുള്ള നാട്ടുകാർ ദിവാനും അപ്പീൽകോടതിയിൽ ഒന്നാം ജഡ്ജിയും മാത്രമാകുന്നു. ആ ഉദ്യോഗസ്ഥന്മാരുടെയും സായ്പിൻറെയും; ഗുണഗണങ്ങൾ താരതമ്യപ്പെടുത്തിനോക്കുന്നസമയം ഏതുവിധമായാ [ 96 ]

                അധികാരത്യാഗവും പിൻകാലവും                ൮൯
       ------------------------------------------------------------------------------

ലും അവരുടെ ശബളം ഒരു ഹൈസ്കൂളിലെ ഹെഡ്മാസ്റ്റരുടെതിലും കുടിയിരിക്കേണമെന്നു നിങ്ങളുെ സംശയം കുടാതെ സമ്മതിക്കുമല്ലൊ!!

ക്രുക്ഷാങ്കം ശങ്കുണിമെന്നുമായി വളരെ അടുത്തുപെരുമാറിയിരുന്നല്ലെങ്കിലും ശങ്കുണ്ണിമേനോൻ അദ്ദേഹത്തെ വളരെ ബഹുമാനിച്ചുവന്നു. ഒരു അദ്ധ്യാപകന്റെ വൃത്തിയിൽ അയാൾ പ്രദൎശിപ്പിച്ച അസാധാരണമായ സാമൎത്ഥ്യം, പ്രശംസാവഹമായ പരിശ്രമശീലം, ചിത്താസക്തി, ഇവയെല്ലാം ശങ്കുണ്ണിമേന്നിൽ ക്രുക്ഷാങ്കസായ്പിനെ കുറിച്ച് നല്ലൊരഭിപ്രായത്തെ ജനിപ്പിച്ചു. ൧൮൭0-ൽ സായ്പ് ഈ സൎക്കാർ ജോലിവിട്ടു മദിരാശിയിൽ ഒരു പണിയായി പോകയുണ്ടായി. " കുട്ടികളെ പഠിപ്പിക്കുന്നതിനു അയാൾക്കുള്ള പാടവം അനിതരസാധാരണമായിട്ടുള്ളതാണ്. ജോലിയിൽ കാണിക്കുന്ന അഭിനിവേശം സ്തുത്യൎഹവുമാണ്. അദ്ദേഹത്തിന്റെ അഭ്യുദയമാൎഗ്ഗത്തിൽ ഞാനൊരുതടസ്സമായി നിൽക്കുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും,ഞങ്ങൾ തമ്മിൽ പിരിയുന്നത് വ്യസനത്തോടുകൂടിയാണെന്നു പറയാതെ കഴിയില്ല. ക്രുക് ഷാങ്കിനെപ്പോലെ വേറെ ഒരു മനുഷ്യനെ കിട്ടുവാൻ വളരെ പ്രയാസമാണ്." ൧൮൮൯ ക്രുക് ഷാങ്ക് തിരിച്ചു കൊച്ചിക്കുവന്നു.

                      ---------ഃഃഃ-------------
          ൧൧. അധികാരത്യാഗവും
                  പി ൻകാലവും
                  ------ഃഃ----

൧൮൭൨ -ൽ വലിയൊരു സുഖക്കേടു ശങ്കുണ്ണിമേന്നെ പിടിപെട്ടു; അതിനുശേഷം, ഒരിക്കലും അദ്ദേഹം പൂൎണ്ണ സുഖം അനുഭവിക്കുകയുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വയറ്റിനു സുഖമുണ്ടായിരുന്നകാലം വലരെ കുറവായിരുന്നു [ 97 ] ദിവാൻ ശങ്കുണ്ണിമേനോൻ അതിനു മറ്റാരേയും കുറ്റംപറവാനും ഉണ്ടായിരുന്നില്ല. ശങ്കുണ്ണിമേനോൻ പല വിഭവങ്ങളോടുകൂടി ഭക്ഷിക്കുന്നതിൽ അതികുതുകത്തോടുകൂടിയ ഒരാളായിരുന്നു. അമിതമായി ഭക്ഷിക്കുകയും ചെയ്തുവന്നു. .....ൽ ഹൃദ്രോഗം വന്നുകൂടിച അതിൽപിന്നെ, ക"ിനമായ വേദന ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമായിരുന്നു. ഒടുവിലത്തെ അഞ്ചാറുവൎഷത്തെ ഡയറികളിൽ ദിവസവും ദീനവും വേദനയും നിമിത്തമായുള്ള വിലപനങ്ങൾ കാണുന്നുണ്ട്. അദ്ദേഹത്തിനു നേരിട്ടിരിക്കുന്ന പിഡകളെ ധീരതയോടെ സഹിച്ചു വന്നു; അടുത്ത പെരുമാറിയിരുന്നവർ മാത്രമെ അവയുടെ കാ"ിന്യത്തെ ധരിച്ചിരുന്നുള്ളു. ..... മുതൽ ശങ്കുണ്ണിമേനോൻ പണിയിൽനിന്നു പിരിഞ്ഞ് വിശ്രമിക്കുന്നതിനായി മോഹിച്ചു തുടങ്ങി. എന്നാൽ മറ്റുള്ളവൎക്ക് ആ വലിയ പണി കിട്ടുവാനുള്ള ബുദ്ധിമുട്ട് അദ്ദേഹത്തിനു അതിൽനിന്നു പിരിയുന്നതിനു നേരിട്ടു. അദ്ദേഹം രാജിവെയ്ക്കുന്ന കാൎ‌യ്യത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ട് വളരെ വൈമനസ്യം കാണിച്ചു. ..... ഒടുവിൽ അടുത്തുണ്ട് വാങ്ങുന്നതിനു ശങ്കുണ്ണിമേനോൻ ഗൗരവമായി ഒന്നു ശ്രമിച്ചുനോക്കി. അദ്ദേഹത്തിൻറെ വാക്കുകളിൽ തന്നെ ശ്രമിച്ചുനോക്കി. അദ്ദേഹത്തിൻറെ വാക്കുകളിൽതന്നെ ആ കഥ പറയാം. ...... ഡിസംബർ നു സാൎവ്വാധികാൎ‌യ്യക്കാൎക്കുള്ള എൻറെ മറുപടിയിൽ, നാലഞ്ചു ദിവസമായി എൻറെ പുറത്ത് സഹിക്കവഹിക്കാത്ത വേദനയുണ്ടെന്നും, ഞാൻ ദിവാനായിട്ട് പതിനേഴുവൎഷമായെന്നും, ദേഹംകൊണ്ടും മനസ്സുകൊണ്ടും എനിക്കിനി ഗൗരവമായ പണിയൊന്നും നിൎവ്വഹിക്കുവാൻ തരമില്ലാത്തതിനാൽ, കൊല്ലവൎഷാവസാനത്തോടുകൂടി പെൻഷ്യൻവാങ്ങി പിരിയുന്നത് എനിക്ക് സന്തോഷമായിരിക്കുമെന്നും ഞാൻ എഴുതി". [ 98 ]

              അധികാരത്യാഗവും പിൻകാലവും              ൯൧
    ----------------------------------------------------------------------------

൧൮൭൭ ഫെബ്രുവരി ൪ -നു എനിക്കു തന്നിട്ടുള്ള രണ്ടുമാസത്തെ അവിധികാലം തൃശ്ശിവപേരൂർ താമസിക്കേണമെന്നു വിചാരിക്കുന്നു. പോകുന്നതിന്നുമുമ്പായി തിരുമനസ്സിലെ കണ്ടു. കുറച്ചുനാളത്തേക്കുള്ള ഈ വേൎപാടിനെകുറച്ചുകൂടി അവിടുന്നു ആകുലപ്പെടുന്നതായി കാണുന്നു. കുറച്ചുദിവസം മുമ്പ്, കൊല്ലാവസാനത്തോടുകൂടി പിരിഞ്ഞാൽ കൊള്ളാമെന്നു ഞാൻ സൎവ്വാധികാൎ‌യ്യക്കാർ വഴി തിരുമനസ്സറിവിക്കയുണ്ടായി. പിന്നെ കാണുന്ന സമയങ്ങളിൽ, എനിക്കു കഴിവുള്ളേടത്തോളം കാലം പിരിയാതിരിക്കുമെന്നു വാഗ്ദാനം ചെയ്‌വാൻ അവിടുന്നു എന്നോട് നിൎബ്ബന്ധപൂൎവ്വം ആവശ്യപ്പെട്ടു; പണിയെടുത്തു ക്ഷീണിച്ചു; അടുത്തൂൺ മേടിക്കുവാൻ സാവധാനത്തിൽ തിരുമനസ്സിലെ സമ്മതം വാങ്ങുവാൻ സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഭാഗ്യദോഷംകൊണ്ട്, പേഷ്കാരിലും മറ്റാരിലും തിരുമനസ്സിലേക്കു വിശ്വാസമില്ലാതിരിക്കുന്നു.”

ദിവാൻ‌ജിയുടെ അവധികാലത്ത് ശങ്കരയ്യൻ പണി പകരം നോക്കിവന്നു. ദിവാൻ‌ജി ഒഴിയേണ്ട സംഗതിയെക്കുറിച്ച് ഫലമില്ലാതെ തിരുമനസ്സറിവിച്ചുകൊണ്ടിരുന്നു. പിന്നീട് റസിഡണ്ട് മിസ്റ്റർ സള്ളിവനും മഹാരാജാവിന്റെ അഭിപ്രായത്തോടുകൂടി യോജിച്ച് പിരിഞ്ഞുപോകരുതെന്നു അദ്ദേഹത്തോടു നിൎബ്ബന്ധിച്ചു.

“ഡിസമ്പർ ൮ -നു പന്ത്രണ്ടുമണിയ്ക്കു പോഞ്ഞിക്കരയ്ക്കു പോയി. മിസ്റ്റർ സള്ളിവൻ എറങ്ങിവന്നു.......മുകളിലേക്കു ഞങ്ങൾ പോയതിന്നു മുമ്പ്, എന്റെ ദേഹസുഖത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഞാൻ പിരിയുന്നകാൎ‌യ്യത്തെക്കുറിച്ച് സൂചനകൾ കേൾക്കുന്നതിൽ അദ്ദേഹം വ്യസനിച്ചു. ഒരു കൊല്ലത്തെ അവധി എടുത്താൽ എല്ലാം സുഖമാകുമെന്നു അദ്ദേഹം പറഞ്ഞു. മറ്റൊരു പേഷ്കാ [ 99 ] ദിവാൻ ശങ്കുണ്ണിമേനോൻ രെ തൃശ്ശിവപേരൂര് വെച്ച്, ശങ്കരയ്യനെ എൻറെ നിത്യനിദാനത്തെ പണികൾ നോക്കുവാൻ ഒതുക്കി. ഞാൻ പ്രധാനകാൎ‌യ്യങ്ങളിൽമാത്രം മനസ്സുവെയ്ക്കുകയും തിരുമനസ്സിലേക്കുവേണ്ട ഉപദേശങ്ങൾ കൊടുക്കുകയും ചെയ്താൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു." ശങ്കുണ്ണിമേനോൻ ഒരു സംവത്സരവുംകൂടി ബുദ്ധിമുട്ടി കഴിച്ചുകൂട്ടി. അദ്ദേഹത്തിൻറെ വേദനകൂടിയും ശരീരസുഖം കുറഞ്ഞും വന്നിരുന്നു. പതിവായുള്ള പണികൾക്കുപുറമെ, തിരുവിതാംകൂറും കൊച്ചിയുമായുള്ള അതിൎത്തിത്തൎക്കവിഷയങ്ങൾക്കുകൂടി മനസ്സിരുത്തേണ്ടതായിവന്നു. ആ വക കാൎ‌യ്യങ്ങളെ കേട്ടു തീൎച്ചുപ്പെടുത്തുവാൻ മദിരാശിഗവൎണ്മെൻറ് ഒരു മദ്ധ്യസ്ഥനെ നിയമിക്കുന്നതിനുനിശ്ചയിച്ചു അതുകാരണം, ഓരോന്നിലും കൊച്ചിസൎക്കാരിൻറെ വാദങ്ങളെക്കാണിച്ച് പത്രികകൾ തയ്യാറാക്കിക്കൊടുക്കേണ്ടതുണ്ടായിരുന്നു. അതിനായി ഏകദേശം ഒരുനൂറ്റാണ്ടുകാലത്തെ റിക്കാൎട്ടുകൾ നോക്കുവാനും അനവധി ലക്ഷ്യങ്ങളുടെയും ആധാരങ്ങളുടെയും പരിഭാഷകൾ പരിശോധിച്ചു ശരിപ്പെടുത്തുവാനും ഉണ്ടായിരുന്നു. ആ രണ്ടു ജോലികളും കടി നോക്കുവാൻ അദ്ദേഹത്തിന് സാധിക്കാതെയായി. അതിനാൽ ണം, .... ൽ ശങ്കരയ്യനെ സാധാരണ ജോലികൾ നോക്കുവാനും, ശങ്കുണ്ണിമേനോനെ അതിൎത്തിത്തൎക്കകാൎ‌യ്യങ്ങളിൽ പരിശ്രമിക്കുവാനും ആയി മഹാരാജാവു കല്പിച്ചു. ആ ഏൎപ്പാടു വേഗത്തിൽ തിരുമാനസ്സിലേക്കു അപ്രീതികരമായിത്തീൎന്നു.

" ൻറെ ജനുവിര നു ഞാന്‌ അതിൎത്തിത്തൎകാൎ‌യ്യങ്ങൾ മാത്രം നോക്കിക്കൊണ്ടിരിക്കുന്ന കാലത്ത് പേഷ്ക്കാര് എന്തെല്ലാം ദുൎഘടങ്ങളാണ് വരുത്തിക്കൂട്ടുന്നത് എന്നു നിശ്ചയമില്ലായ്കയാൽ ഞാൻ വീണ്ടും പണിയിൽ പ്രവേ [ 100 ]
അധികാരത്യാഗവും പിൻകാലവും
൯൩
_______________________________________________________


ശിക്കുന്ന സംഗതിയിൽ തിരുമനസ്സുകൊണ്ട് അക്ഷമനായിത്തീൎന്നിരിക്കുന്നു. ജഡ്ജിമാൎക്കും മറ്റും പേഷ്കാറുടെ നേരേ അത്ര തൃപ്തിയില്ല. അവർ പോയി ഓരോന്നൊക്കെ തിരുമനസ്സറിവിക്കും, അതെല്ലാം അവിടുന്ന് വിശ്വസിക്കയും ചെയ്യും. പേഷ്ക്കാരും വളരെ അവികേകിയാണ്. ആളും തരവും നോക്കാതെ മനസ്സിൽ തോന്നിയതെല്ലാം പുറത്തു പറയും."

"മാൎച്ച് ൬-ആംനു --- ശങ്കരയ്യൻ സമൎത്ഥനാണ്, രാജഭക്തനാണ്, എന്ന് തിരുമനസ്സുകൊണ്ടു സമ്മതിക്കുന്നു. പക്ഷെ അവിടയ്ക്ക അദ്ദേഹത്തിന്റെ തീൎപ്പുകളിലൊന്നും തൃപ്തിയില്ലാതെയാണ് കാണുന്നത്. ശങ്കരയ്യർ വല്ലാതെ തുറന്നു പറയുന്ന ഒരാളാണ് എല്ലാം സമൂലം മാറ്റിയാലേ നന്നാവൂ എന്ന അഭിപ്രായക്കാരനാണ്. എന്റെ പിൻഗാമിയായി വരുവാനുള്ള വഴികാണുന്നില്ല, ജ്യോതിഷത്തിൽ ഇത്രയധികം അദ്ദേഹത്തിനു വിശ്വാസം ഉണ്ടാതാശ്ചൎ‌യ്യ്യം!... അദ്ദേഹത്തിനു ഒരു ജ്യോത്സ്യനുണ്ട്. ഓരോരുത്തരുടെ ജാതകത്തിലെ ഫലഭാഗം പറയിക്കലാണ് എപ്പോഴും തൊഴില്."

"മേയ് ൨0-ആംനു ---- എന്റെ ശരീരസുഖമെങ്ങനെയിരിക്കുന്നു എന്നുള്ള സൎവ്വാധികാൎ‌യ്യ്യക്കാരുടെ ഒരു എഴുത്തിനു മറുപടിയായി എനിക്കു തീരെ സുഖമുണ്ടായിരുന്നില്ലെന്നും, അതിൎത്തിത്തൎക്കകാൎ‌യ്യ്യസംബന്ധമായ പത്രികകൾ ഞാൻ പൂൎത്തിയാക്കുവാൻ ശ്രമിക്കാമെന്നു വരികിലും തിരിയെ പണിയിൽ പ്രവേശിക്കുവാൻ (അന്നു അവധിയിലായിരുന്നു.) ആഗ്രഹിക്കുന്നില്ലെന്നും എഴുതിയിരുന്നു. മുഖ്യകാൎ‌യ്യ്യങ്ങളിൽ മാത്രം മനസ്സിരുത്തി ഞാൻ പണിയിലിരിക്കേണമെന്നുള്ള തിരുമനസ്സിലെ ആഗ്രഹം കാണിച്ച് ഇന്നു സൎവ്വാധികാൎ‌യ്യ്യക്കാരുടെ എഴുത്ത് എനിക്ക വന്നിരിക്കുന്നു."

13
[ 101 ] ൯൪
ദിവാൻ ശങ്കുണ്ണിമേനോൻ

മെയ് ൨൬ -൹ ‌‌‌‌‌‌__ തൃപ്പൂണിത്തുറയ്ക്കു പോയി, ഉദ്യോഗത്തിൽനിന്നു പിരിയുവാൻ ആഗ്രഹിക്കുന്നതായി ഞാൻ എഴുതിക്കണ്ടതിൽ വളരെ വ്യസനിക്കുന്നു എന്നും മൂന്നുകൊല്ലവും കൂടി ഞാൻപണിയിൽ ഇരിക്കേണമെന്നാണ് അവിടുത്തെ ബലമായ മോഹമെന്നും തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു. താനൊരു രാജ്യതന്ത്രജ്ഞനല്ലെന്നും തനിക്കു പൂൎണ്ണമായി വിശസിക്കാവുന്നതായി ഒരാളില്ലാതെ തന്നാൽ സാധിക്കുന്നതല്ലെന്നും തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു. ശങ്കരയ്യരെക്കൊണ്ടാവില്ലെന്നു തിരുമനസ്സിലേക്കു ബോദ്ധ്യമായി. കഴിഞ്ഞുവന്നപോലെ എല്ലാം മേലിലും കഴിയേണമെന്നാണ് തിരുമനസ്സിലെ മോഹം; എല്ലാം മാറ്റേണമെന്നാണ് ശങ്കരയ്യൻ വിചാരിക്കുന്നത്. തിരുമനസ്സിലേക്കു ശങ്കാരയ്യരുടെ ഭാഷയും മനസ്സിലാകുന്നില്ല. പരദേശിയൊ മറുനാട്ടുകാരനായ മലയാളിയൊ തിരുമനസ്സിലേക്കാവശ്യമില്ല. പ്രധാനവിഷയങ്ങളിൽ മാത്രം മനസ്സുവെച്ച് അതിൎത്തിത്തൎക്കകാൎ‌യ്യത്തിൽ ഞാനെത്രനാളെങ്കിലും പരിശ്രമിക്കുന്നതിനു അവിടയ്ക്കു വിരോധമില്ല......എന്റെ അനുജനെ ദിവാനാക്കുവാൻ വിരോധമില്ലെങ്കിൽ, ഞാൻ ഇപ്പോൾതന്നെ പിരിയുവാൻ വിരോധമില്ല; എന്നാൽ എല്ലാം ശരിയായി നടക്കുമെന്നാണ് അവിടുന്നു വിചാരിക്കുന്നത്. അതിൎത്തിത്തൎക്കത്തിന്റെ റിപ്പോൎട്ടു തയ്യാറാവുന്നതുവരെ ഞാൻ പണിയിൽ ഇരിക്കാമെന്നും ശേഷം കാൎ‌യ്യം പിന്നീടു തീൎച്ചയാക്കാമെന്നും തിരുമനസ്സറിവിച്ചു.”

ശങ്കുണ്ണിമേന്റെ അനുജനെ ദിവാനായി വെക്കുക എന്നുള്ള തിരുമനസ്സിലെ അഭിപ്രായം ശങ്കുണ്ണിമേന്ന് ആശ്ചൎ‌യ്യത്തെ ജനിപ്പിച്ചു. ശങ്കരയ്യനെ ദിവാനാക്കി തന്റെ അനുജനെ ദിവാൻപേഷ്കാരാക്കിയാൽ നന്നെന്നായിരുന്നു ശങ്കുണ്ണിമേന്റെ പക്ഷം. പക്ഷെ അതുപ്രകാരം ചെയ്‌വാൻ
[ 102 ] അധികാരത്യാഗവും പിൻകാലവും ൯൫

മഹാരാജാവു സമ്മതിച്ചില്ല.അതുകാരണം,ഗോവിന്ദമേന്നെ ദിവാനായി വെക്കുവാൻ നിശ്ചയിച്ചു തിരുമനസ്സുകൊണ്ടു ജൂൺ മദ്ധ്യത്തിലായി റസിഡേണ്ടിന് എഴുതിഅയച്ചു.റസിഡേണ്ട് മിസ്റ്റർ മാക്ഗ്രിഗർ കൊച്ചിയുടെ നേരെ അപ്രിയമായി പ്രവൎത്തിച്ചുവന്നിരുന്നതിനാൽ ഈ കാൎ‌യ്യത്തിൽ ഏതുപ്രകാരം ചെയ്യുമെന്നു തിരുമനസ്സിലേക്കു ശങ്കയുണ്ടായി."റസിഡേണ്ട് തടസ്സങ്ങൾ ഉണ്ടാക്കുമോ എന്നു കൽപ്പിച്ചു ചോദിച്ചു.ഉണ്ടാക്കുമെന്ന് എനിക്കു തോന്നിയില്ല.തനിക്കു ഹിതമുള്ളാളെ ദിവാനായി കിട്ടാത്തപക്ഷം,യാതൊരു ബാദ്ധ്യതയുമെടുക്കുവാൻ ഭാവമില്ലെന്നും സ്ഥാനത്തുനിന്നു ഒഴിവാനാണ് വിചാരിക്കുന്നതെന്നും അരുളിച്ചെയ്തു."മദിരാശിഗവൎമ്മേണ്ട് മഹാരാജാവിന്റെ അഭിപ്രായത്തെ അംഗീകരിച്ചു;ആ അനുവാദത്തെ അറിയിക്കുന്നതോടുകൂടി റസിഡേണ്ട് ഒഴിയുന്ന ദിവാനേക്കുറിച്ചു സ്തുതിച്ചെഴുതുകയും അത്ര വിശ്വസ്തനായ ഒരു മന്ത്രിയുടെ വേൎപാടിനേപ്പറ്റി മഹാരാജാവിനോട് അനുതപിക്കയും ചെയ്തു.തിരുമനസ്സിലേക്കു വിശ്വാസവും ഒഴിയുന്നാളുടെ ഉപദേശങ്ങൾ കിട്ടുവാൻ വഴിയുള്ള അദ്ദേഹത്തിന്റെ ഒരു ബന്ധുത്വവുമുള്ള ഒരാൾ പിന്തുടരുന്നതിൽ സന്തോഷിക്കുന്നതായും, സൽഭരണകാംക്ഷയുടെ ഫലം തൃപ്തികരമാകുമെന്നു വിശ്വസിക്കുന്നതായും അദ്ദേഹം എഴുതിയിരുന്നു.ശങ്കുണ്ണിമേനോൻ ഒന്നു ദീൎഘമായി നിശ്വസിച്ചു ആശ്വസിച്ചു.പിറ്റെദിവസം രാജി കൊടുത്തു.ആഗസ്റ്റ്൨൦-ാ൦൯ പണിയിൽനിന്നു പിരിയുകയും ചെയ്തു.അദ്ദേഹത്തിനു അറുനൂറു രൂപ അടുത്തൂൺ കൊടുത്തു.

" ൧൮൭൯ ആഗസ്റ്റ് ൨൧-ാ0ൻ അനുജനോടുകൂടി ഇന്നുകാലത്തു ഏഴരമണിക്കു തിരുമുമ്പാകെ ചെന്നു.ഉള്ളിൽതട്ടി കണ്ണീരോടുകൂടിഞാൻ പിരിയുന്നതിനെക്കുറിച്ചു [ 103 ]

       ൯ന                   ദിവാൻ ശങ്കുണ്ണിമേനോൻ
       --------------------------------------------------------------------------------

തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു. എനിക്കൊരു പ്രശംസാപത്രവും തൃകൈകൾ രണ്ടും എന്റെ ശിരസ്സിൽവെച്ച് അനുഗ്രഹവും തന്നു. അനുജനേയും അനുഗ്രഹിച്ചു; സൎവ്വാധിയെ ഏൽപിച്ചുകൊടുക്കുകയും ചെയ്തു. എല്ലാ പ്രധാന വിഷയങ്ങളിലും എന്നോടു ചോദിച്ചു നടക്കേണമെന്ന് അനുജനോടും, എന്തങ്കിലും തെറ്റായി നടക്കുന്നതു കണ്ടാൽ ശാസിച്ചു ശരിപ്പെടുത്തുവാൻ ഒട്ടും സംശയിക്കരുതെന്ന് എന്നോടും അവിടുന്നു കല്പിച്ചു. അതിൎത്തി തൎക്ക കാൎ‌യ്യത്തിൽ ഞാൻ ഞാൻ പ്രത്യേകം മനസ്സിരുത്തേണമെന്നും അരുളിച്ചെയ്തു."

" ഡിസമ്പർ ൩൧-നു. ൧൮൭൯-മത്തെ സംവത്സൾ അവസാനിച്ചു. ഈ സംവത്സരം എനിക്കു വലിയ ഗുണമുള്ളൊന്നായിരുന്നില്ല. ഈ ആണ്ടുമുഴുവനും ദേഹ സുഖമുണ്ടായിരുന്നില്ല, അതുനിമിത്തം പണി രാജികൊടുക്കേണ്ടതായും വന്നു. അനുജനതു കിട്ടി എന്നാശ്വാസമുണ്ട്."

പിരിഞ്ഞ ദിവാനു തിരുമനസ്സുകൊണ്ട് കൊടുത്ത സൎട്ടിഫിക്കേറ്റ് സ-സ്തിവ വനപത്രികയായിരുന്നു. "മന്ത്രിയുടെയും പത്തൊമ്പതു സംവത്സരത്തോലം ഈ രാജ്യത്തിന്റെ പ്രധാനവാരവാഹിയായിരുന്ന ഉദ്യോഗസ്ഥന്റെയും നിലയിൽനിന്ന് ഒഴിയുവാൻ നിങ്ങൾ തീൎച്ചയാക്കിയിരിക്കകൊണ്ട്, ഈ അവസരത്തിൽ, പ്രശംസാൎഹമായ വിധംനിങ്ങൾ നിൎവ്വഹിച്ചുവന്നിരുന്ന രാജ്യകൃത്യങ്ങളിൽ നമുക്കു എപ്പോഴും തോന്നിയിരുന്ന ബഹുമാനത്തെയും വലിയ വിലയെയും അനരുപമായവിധത്തിൽ പ്രദൎശിപ്പിക്കേണമെന്നു നാം വിചാരിക്കുന്നു. സുരക്ഷിതനുംവിവേകിയുമായൊരു രാജ്യധുരന്ധരൻ നമുക്കു നിങ്ങളിൽ നഷ്ടമായിത്തീരുന്നു; മേലിൽ നിങ്ങളുടെ ബുദ്ധിപൂൎവ്വവും ചതുരവുമായ ഉപദേശം [ 104 ]
അധികാരത്യാഗവും പിൻകാലവും
൯൭
_______________________________________________________


കാൎ‌യ്യനടപടികൾക്കു മാൎഗ്ഗദൎശനമായി ഉണ്ടാകയില്ലെന്നുള്ളത് എപ്പോഴും ഒരു വ്യസനഹേതുവായിരിക്കും." "നിങ്ങളുടെ ഉദ്യോഗകാലത്ത് ഭൌതികമായ ഭാഗ്യത്തിൽ രാജ്യത്തിനു വളരെ അഭിവൃദ്ധി ഉണ്ടായിട്ടുണ്ടെന്നു നാം നല്ലപോലെ അറിയുന്നു; ധനാഗമമാൎഗ്ഗങ്ങൾ പ്രശസ്തമാകുംവണ്ണം കൂടീട്ടുണ്ട്; കൃഷിയുടേയും കച്ചോടത്തിന്റെയും വ്യാപ്തിയും അധികമായിട്ടുണ്ട്; നികുതി മുതലായ ആദായങ്ങളുടെ ആകെത്തുക ഇതിനുമുമ്പു കിട്ടാത്ത ഒരുസംഖ്യയിൽ എതീട്ടുമുണ്ട്. നമ്മുടെ രാജ്യത്തിനും പ്രജകൾക്കും സംതൃപ്തിയും സന്തോഷവും ഭരണത്തിനു മാനവും ജനിപ്പിച്ചിട്ടുള്ള പല ഉപകാരപ്രദങ്ങളും ആലോചനാസന്താനങ്ങളുമായ പരിഷ്കാരങ്ങളും യുക്തിയുക്തങ്ങളായ നിയമങ്ങളും കോടതി കച്ചേരികൾ മുതലായ വകുപ്പകുളുടെ അഭിവൃദ്ധിക്കായിട്ടുള്ള പല സാധുമാൎഗ്ഗങ്ങളും നിങ്ങളുടെ പാവനദൃഷ്ടിയിൽ തുടങ്ങീട്ടുണ്ടെന്ന് ഇവിടെ പ്രസ്താവിക്കുന്നത് ഉചിതമായിരിക്കും. നിങ്ങളുടെ ഈ പ്രവൃത്തികളെ ബ്രിട്ടിഷുകോയ്മ അറിഞ്ഞഭിനന്ദിക്കയും അവരുടെ പ്രസാദത്തെയും ഗുണഗ്രാഹിതയെയും വെളിപ്പെടുത്തുവാൻ സാരവത്തായ ഒരു മുദ്ര നിങ്ങൾക്കായി തരികയും ചെയ്തിട്ടുണ്ടല്ലൊ."

"നമ്മുടെ രാജകുടുംബവും ബ്രിട്ടിഷുകോയ്മയുമായി ഭാഗ്യത്താൽ നിലനിന്നുവന്ന സൌഹാൎദ്ദത്തെ നിങ്ങളുടെ ഭരണകാലത്ത് ഇളകാതെ പാലിച്ചു പോഷിപ്പിച്ചുവന്നു. രാജഭകതിക്കനുരൂപമയ യാതൊരു കൃത്യവും രാഷ്ട്രീയമായ ഭാരവും ഒന്നും വിട്ടിട്ടില്ല. ഉദ്യോഗകാലം മുഴുവനും പൂൎണ്ണവും അനിരുദ്ധവും ആയ നമ്മുടെ വിശ്വാസത്തിനു നിങ്ങൾ പാത്രമായിരുന്നു. എത്രയും അൎഹിക്കുന്നതും മാനകരവുമായ നിങ്ങളുടെ വിശ്രമാകാലത്തു നിങ്ങൾക്കു സകല [ 105 ]
ദിവാൻ ശങ്കുണ്ണിമേനോൻ


ഭാഗ്യവും അനുഗ്രഹവും ഉണ്ടായിക്കൊണ്ടിരിക്കേണമേ എന്നുള്ള നമ്മുടെ ആഗ്രഹത്തെ ഇവിടെ പ്രകാശിപ്പിച്ചുകൊള്ളട്ടെ.“

അദ്ദേഹത്തിനു സ്വസ്തിപത്രം സമൎപ്പിക്കേണ്ടതിനേയും അദ്ദേഹത്തെക്കുറിച്ചു ജനങ്ങൾക്കുള്ള സ്മരണയെ നിലനിൎത്താൻ ഒരു ഏൎപ്പാടുചെയ്യേണ്ടതിനെയും സംബന്ധിച്ച് ആലോചിപ്പാൻ അദ്ദേഹം പണിയിൽ നിന്നു പിരിഞ്ഞ ദിവസം നാട്ടുകാരുടെ ഒരു മഹായോഗം എറണാകുളത്തുവച്ചു കൂട്ടുകയുണ്ടായി. അന്നുകൂടിയപോലെ ആളുകൾ ചേൎന്നൊരു സഭ കൊച്ചിയിൽ അഭൂതപൂൎവ്വമായിരുന്നു. അന്നു തീൎച്ചയാക്കിയതനുസരിച്ച് കൊടുത്ത സ്വസ്തിപത്രത്തിലെ ചിലഭാഗങ്ങളെ ഇവിടെ ചേൎക്കുന്നു:-

“ നിങ്ങൾ, കൊച്ചിമഹാരാജാവിന്റെ നിലയിലിരുന്ന ദീൎഘമായ പത്തൊമ്പതു സംവൽസരം കൊണ്ടു കൊച്ചിരാജ്യനിവാസികൾക്കുമാത്രമല്ല, നിങ്ങളായി എടപെടുവാൻ സംഗതി ഉണ്ടായിട്ടുള്ള എല്ലാപേൎക്കും നിങ്ങളെ സ്നേഹിപ്പാനും വളരെ ബഹുമാനിപ്പാനും സംഗതിവരുത്തീട്ടുണ്ട്. അതുകാരണം നിങ്ങൾ ഉദ്യോഗത്തിൽ നിന്നു പിരിയുന്നതിനുമുമ്പ് നിങ്ങളുടെ യദാൎത്ഥസ്നേഹിതന്മാരും ഗുണകാംക്ഷികളുമായ ഞങ്ങൾക്കു നിങ്ങളോടുള്ള ഹൃദയംഗമമായ സ്നേഹത്തെ വെളിപ്പെടുത്താതെ കഴിയില്ല. കൊച്ചി രാജ്യത്തെ മന്ത്രിപദത്തെ പ്രാപിച്ചിട്ടുള്ള എല്ലാവരിലും അധികകാലം നിങ്ങൾ ആ സ്ഥാനത്തെ അലങ്കരിച്ചിട്ടുണ്ട്. നിങ്ങളുടെ ബഹുമാനപ്പെട്ട അച്ഛന്റെ ആ ഉദ്യോഗകാലത്തിലും മൂന്നുസംവൽസരം അധികമായി നിങ്ങൾ ദിവാൻ പട്ടത്തിൽ ഇരുന്നിട്ടുണ്ട്. നിങ്ങളുടെ ദീൎഘമായ രാജ്യഭരണം കൊണ്ടു നാട്ടിലേക്കു അനവധി ഗുണങ്ങളുണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നതോടുകൂടി, ആ ദീൎഘകാലം നി [ 106 ] അധികാരത്യാഗവും പിൻകാലവും ങ്ങളുടെ ഭരണകാലത്തു നിങ്ങൾ പ്രദൎശിപ്പിച്ചിട്ടുള്ള അചഞ്ചലമായ ധൎമ്മത്തിൻറെയും ജ്ഞാനത്തിൻറെയും ഫലമാണെന്നും ഞങ്ങൾ ഭക്തിപുരസ്സരം അനുസ്മരിച്ചുകൊള്ളുന്നു. നിങ്ങളുടെ ഉപദേശവഴി നടപ്പിൽ വരുത്തീട്ടുള്ള പല പരിഷ്കാരങ്ങളെയും ഇവിടെ എടുത്തുപറയുന്നത് സമസമാണെന്നാലും അങ്ങനെ ചെയ്യുന്നത് ഈ മംഗളപത്രത്തെ അസാമാന്യമായി ദീൎഘിപ്പിക്കുമെന്നു ഭയപ്പെട്ട് അവയിൽ ചില പ്രധാനസംഗതികളെ മാത്രം ഇവിടെ എടുത്തുകാണിക്കുന്നു." "രാജ്യത്തിൻറെ ആകമാനമായുള്ള ക്ഷേമം ക്ഷണത്തിലുണ്ടായ ധനവൎദ്ധനം, വ്യവസായാഭിവൃദ്ധി, ഇത്രയധികം ജനബാഹുല്യമുള്ള ഒരു രാജ്യത്തു ജനങ്ങളുടെ ഇടയിലുള്ള സമാധാനവും സാഹസമില്ലായ്കയുമെല്ലാം നിങ്ങളുടെ ഭരണനയം മഹാരാജാവിൻറെ പ്രജകളുടെ ഗുണത്തിനായിക്കൊണ്ടു പ്രവൎത്തിച്ചിട്ടുണ്ടെന്നുള്ളതിനുള്ള തൃപ്തികരങ്ങളായ തെളിവുകളാണ്. നിങ്ങളുടെ ഉൽകൃഷ്ടപ്രവൃത്തികൾകൊണ്ടു നിങ്ങൾ മഹാരാജാവിൻറെ അഭിനന്ദനത്തിനും ശ്ലാഘയ്ക്കു പാത്രമായി എന്നും ബ്രിട്ടീഷുഗവൎമ്മേൻറു നിങ്ങൾക്കു സി.എസ്.ഐ. എന്ന സ്ഥാനം നൽകിയെന്നും അറിയുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.." ശങ്കുണ്ണിമേൻറെ മറുപടിയിൽനിന്നും ചില ഭാഗങ്ങളെ ഇവിടെ ഉദ്ധരിക്കുന്നു:-"എൻറെ ഉദ്യോഗനിൎ‌യ്യാണ സമയത്തു നിങ്ങളുടെ സ്നേഹത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്ന ഇത്ര ഭംഗിയുള്ളതും സാരമേറിയതും ആയ ഒരു സാക്ഷ്യവസ്തുവിനെ തന്നതിന് നിങ്ങളോടും ഈ പ്രവൃത്തിക്കാദ്യമായി ഉദ്യമിച്ച എൻറെ ദയയുള്ള സ്നേഹതന്മാരോടും ഇതിനു ധനസഹായംചെയ്തുവരോടും എനിക്കുള്ള കൃതജ്ഞതയെ ശരിയായവിധം പ്രകാശിപ്പിക്കുന്നതിനു [ 107 ] ദിവാൻ ശങ്കുണ്ണി മേനോൻ

വേണ്ട വാക്കുകളെ ഞാൻ കാണുന്നില്ല. ഈ ഗവൎമേണ്ടിന്റെ കീഴിൽ ഇരുപത് സംവത്സരങ്ങളോളം ഒരു ഉൽകൃഷ്ടമായ സ്ഥാനം വഹിച്ചിരുന്ന ഒരാൾക്ക്, അതിൽ നിന്ന് ഒഴിയുന്ന അവസരത്തിൽ, തന്റെ ജോലിയെ കണ്ടറിഞ്ഞവരുടെ അനുമോദത്തെ ലഭിക്കുന്നതു സന്തോഷവഹമായിട്ടുള്ളതാണ്‌. ഈ അനുമോദനം പുറപ്പെടുന്നതു കമ്മിറ്റിയിലും വരിപ്പട്ടികയിലും കാണുന്നവരെപോലുള്ള മാന്യൻമാരിലും ബുദ്ധിമാൻമാരിലും നിന്നാകുന്ന സമയം എന്റെ സന്തോഷം അതിരുകവിയുന്നു " [ 108 ]

അധികാരത്യാഗവും പിൻകാലവും ൧൦൧

പ്രാപ്തിയും ഉത്സാഹവുമുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു. അവരിൽ പലരും ഇന്ന് എന്നെ ബഹുമാനിക്കാൻ കൂടിയവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു. എന്റെ ഭരണം നിങ്ങൾക്കു പൊതുവിൽ സന്തോഷത്തിന്നിടയാക്കീട്ടുണ്ടെങ്കിൽ , ഈ രാജ്യത്തെയും അതിലെ സ്ഥാപനങ്ങളെയും മുമ്പിലത്തെതിലും ഒരു നല്ല സ്ഥിതിയിൽ വരുത്തിയാണ് ഞാൻ പിരിയുന്നത് എന്ന സംഗതി എനിക്ക് നിരന്തരമായ സന്തോഷത്തിനു കാരണമാകുന്നുണ്ട്.

" എന്റെ ഭരണകാലത്ത് ഓരോ വകുപ്പുകളിലുണ്ടായിട്ടുള്ള പ്രവൃത്തിഫലങ്ങളെയോ നിങ്ങളുടെ മംഗളപത്രത്തിൽ പറയുന്ന മറ്റു സംഗതികളെയൊ ഞാൻ ഇവിടെ വിവരിച്ചിട്ടാവശ്യമില്ല. ഇത്ര മഹത്തായ സമ്മാനം കൊണ്ട് ബഹുമാനിക്കപ്പെട്ട എന്റെ മനസ്സ് നിങ്ങളുടെ അപാരമായ ദയാശീലത്തിനു ശരിയായ നന്ദിപറയുവാൻ സാധിക്കാതെ കുഴങ്ങുന്നു എന്നുപറഞ്ഞാൽ മതിയാകുന്നതാണ്. ഈ സമ്മാനത്തെ ഇത്ര ഭാസുരമാക്കിത്തീൎത്ത കാൎ‌യ്യത്തിൽ വളരെ സുമനസ്സുകൾ താല്പൎ‌യ്യപ്പെടുകയും പ്രവൃത്തിക്കയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. എന്റെ ശക്തിക്കൊത്തവണ്ണം ഞാൻ രാജ്യത്തെ ഭരിച്ചിട്ടുണ്ടെന്നുള്ള എന്റെ സവിനയമായ അനുഭവത്തിനു പുറമെ, എന്റെ പ്രവൃത്തികളെ വിവേചിക്കുവാൻ സൗകൎ‌യ്യമുള്ള എന്റെ സമീപവാസികളായ നിങ്ങളുടെ അനുമോദനത്തിനുമേലെയായി മറ്റൊരു പ്രതിഫലവുമില്ല.

"ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ. എന്റെ ഈ പിരിവ് കേവലം ഇഛാപൂൎവമായിട്ടുള്ള ഒരു ക്രിയയല്ല. എന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാൎക്ക് എന്റെ നെരെയുള്ള ആദരവും സ്ഥൈൎ‌യ്യവും വരുന്ന ബ്രിട്ടീഷുറസിഡന്റന്മാരുടെ ഹാൎദ്ദമായ സഹായവും എന്റെ സ്വാമി [ 109 ] ൧൦൨ ദിവാൻ ശങ്കുണ്ണിമേനോൻ

ക്ക് എന്നിൽ പ്രത്യേകമായുള്ള വിശ്വാസവും എന്റെ സ്ഥിതിയെ എനിക്കു ഏറ്റവും സുഖാവഹമാക്കിത്തീൎത്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം ഒന്നുമാത്രമാണ് ജോലിയിൽ നിന്ന് എന്നെ പിന്നാക്കം വലിപ്പിക്കുന്നത്. ഉദ്യോഗരംഗത്തിൽ നിന്ന് നിഷ്ക്രമിക്കുവാൻ ഞാൻ നിൎബദ്ധനെങ്കിലും , ഇപ്പോഴുള്ള എല്ലാ ഏൎപ്പാടുകളിലും എന്റെ ഗാഢസ്നേഹമുണ്ടായിരിക്കുകയും അവയുടെ ഭാവിവിജയങ്ങളെയും അഭിവൃദ്ധിയേയും സന്തോഷത്തോടുകൂടി നോക്കിവരികയും ചെയ്യുന്നതാണ്".

അന്നു പിരിച്ച ഒരു വലിയ തുകയുടെ പലിശകൊണ്ട് അദ്ദേഹത്തിന്റെ ശ്രാദ്ധദിവസം സാധുക്കൾക്ക് യഥേഷ്ടം ഭക്ഷണം കൊടുത്തുവരുന്നു.

ശങ്കുണ്ണിമേനോൻ അടുത്തൂൺ വാങ്ങി നാലുകൊല്ലം ഇരുന്നു. വെദനയും ക്ഷീണവും കൂടിവന്നു. എങ്കിലും പതിവായി ദിവസേന ഏതാനും സമയം അതിൎത്തിത്തൎക്കകാൎ‌യ്യങ്ങളെ നോക്കുന്നതിലും മുഖ്യസംഗതികളിൽ വേണ്ട ഉപദേശം കൊറ്റുക്കുന്നതിലും എഴുത്തുകൾ തയ്യാറാക്കുന്നതിലും വിനിയോഗിച്ചു. ഉദ്ദേശം ഒരു വൎഷം കഴിഞ്ഞശേഷം ഉപദേശം കൊടുപ്പാനും തയ്യാറാക്കിയ എഴുത്തുകളെ പരിശോധിച്ച് ഭേദപ്പെടുത്താനും മാത്രമേ സാധിച്ചുള്ളൂ. മരിക്കുന്നതിനുമുമ്പ് ഇരുസംസ്ഥാനങ്ങളായ വാദങ്ങൾ മിക്കവയും കൊച്ചിക്കനുകൂലമായി തീൎച്ചയാക്കിക്കാണ്മാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

൧൮൮൧- മുതൽ ശങ്കുണ്ണിമേന്ന് മഹാരാജാവിനെ കാണ്മാൻ തൃപ്പൂണിത്തുറക്കു പോകുന്നതിനു സാധിക്കാതെയായി. ഇതു അദ്ദേഹത്തിനു വലിയ ദു:ഖത്തിനു ഹേതുവായിത്തീൎന്നു. തിരുമനസ്സിലേക്കും ശങ്കുണ്ണിമേന്നെ കാണുന്നതിനു വലിയ താല്പൎ‌യ്യമായിരുന്നു. അതിനായി അവിടുന്ന് എറ [ 110 ]

അധികാരത്യാഗവും പിൻകാലവും ൧൦൩

ണാകുളത്ത് ചില ദിവസങ്ങളിൽ എഴുന്നെള്ളി താമസിക്കയും ചെയ്തുവന്നു. രാജകുടുബത്തിലുള്ള എല്ലാവരും ഈ കാലത്ത് ശങ്കുണ്ണിമേന്നായി സ്നേഹത്തോടും അനുകമ്പയോടും പെരുമാറിവന്നു.

" ൧൮൮൧ ഏപ്രിൽ ൧൨ - തിരുനാളിനു ഞാൻ തൃപ്പൂണിത്തുറക്കുചെന്നു. ബുദ്ധിമുട്ടരുതെന്നും തിരുമനസ്സുകൊണ്ട് ഇരിങ്ങാലക്കുടെക്കു എഴുന്നെള്ളുന്ന സമയം എറണാകുളത്തുവെച്ച് കണ്ടാൽമതിയെന്നും മഹാരാജാവ് ദയാപൂൎവം അനുജനോട് പറഞ്ഞയച്ചിരിക്കുന്നു. അമ്മതമ്പുരാൻ തിരുമനസ്സുകൊണ്ടും മറ്റും അപ്രകാരംതന്നെ ഞാൻ ആയാസപ്പെട്ടു സുഖക്കെടു അധികമാക്കരുതെന്നു പറയുന്നു. എളയതമ്പുരാൻ തിരുമനസ്സുകൊണ്ട് എന്നെക്കാണ്മാൻ എന്റെ മഠത്തിലേക്ക് വരുമെന്ന് പറയുന്നു. "

"൧൮൮൨ ജനുവരി ൩൧ - . ഉത്സവത്തിനുമുമ്പുണ്ടായിരുന്നതിനേക്കാൾ അധികസുഖം എനിക്കിപ്പോൾ തോന്നുന്നതുകൊണ്ട് ഞാൻ സന്തോഷിക്കുന്നു. മഹാരാജാവ് വന്നതുമുതൽ അദ്ദേഹത്തിന്റെ കരുണാമസൃണവും നിഷ്കപടവുമായ മുഖം ദിവസംതോറും കാണുന്നത് സന്തോഷകരം തന്നെ ."

" ൧൮൮൨ നവബർ ൩൦ - മഹാരാജാവ് തിരുമനസ്സുകൊണ്ട് ഞങ്ങളുടെ പടിക്കൽ കൂടി കടന്നുപോകുന്നത് കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് ദയവായി വണ്ടിനിൎത്തി എന്നോടല്പം സംസാരിച്ചു.

"ഡിസംബർ ൩൧. ക്ഴിഞ്ഞതിനേക്കാളധികം കഷ്ടതയോടും വേദനയോടും കൂടി ഒരു കൊല്ലം കൂടി കഴിഞ്ഞുകൂടി. "

അദ്ദേഹത്തിന്റെ വേദനയും കഷ്ടതയും അവസാനി [ 111 ] ൧൦൪ ദിവാൻ ശങ്കുണ്ണിമേനോൻ

ക്കാറായി. ൧൮൮൩ആഗറ്റ് ൨൬ - അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയം അദ്ദേഹത്തിന്ന് പെട്ടെന്ന് പക്ഷവാതം തുടങ്ങി : അദ്ദേഹത്തിനു സംസാരിക്കാൻ പാടില്ലാതെയായി. അദ്ദേഹത്തിന്റെ വലത്തെക്കയ്യിനും കാലിനും ചേഷ്ടയില്ലാതായി , അദ്ദേഹം ക്രമേണ ക്ഷീണിച്ച് , ൨൭ - പത്തേമുക്കാൽമണിയോടുകൂടി ഇഹലോകവാസം വെടിഞ്ഞു. മഹാരാജാവിന്റെ കല്പനപ്രകാരം പട്ടാളക്കാരുടെ അകമ്പടിയോടുകൂടി പിറ്റേദിവസം രാവിലെ അദ്ദേഹത്തിന്റെ ശവസംസ്കാരം കഴിച്ചു. കൊച്ചി രാജ്യം അന്ധകാരമായി.

൧൨ ആകൃതിയും പ്രകൃതിയും
ശങ്കുണ്ണിമേനോൻ സാമാന്യം ദീൎഘകായനും ദൃഢഗാത്രനും ആയിരുന്നു. അദ്ദേഹത്തിന്റെ ശരീരം വളരെ കെല്പുള്ളതായിരുന്നു. വയ്യാതാകുന്നതിന്നു മുമ്പ് ധാരാളം പ്രയത്നം ചെയ്യുന്നതിന്നും കായക്ളേശമൗഭവിക്കുന്നതിന്നും അദ്ദേഹത്തിന്നു ശേഷിയുണ്ടായിരുന്നു. കാഴ്ചയിൽ വിശേഷവിധിയായുള്ള അംഗസൗഭാഗ്യവും , പ്രഭാവവും, ഉജ്വലിക്കുന്ന ദൃഷ്ടികളും , വിശാലനെറ്റിത്തടവും, ശുകനാസികയും, ഗംഭീരവും പ്രസന്നവും ആയ മുഖഭാവവും, യദൃഛയാ കാണുന്നവൎകൂടി തിരിഞ്ഞുനോക്കി ആരാണെന്നത്ഭുതപ്പെടത്തക്ക വിശിഷ്ടതയും അദ്ദേഹത്തിനുണ്ടായിരുന്നു. നന്ന അറ്റുത്ത് പരിചയപ്പെടുവാൻ സംഗതിവന്നവൎക്ക് ഒന്നാമതായി ഉണ്ടായ അഭിപ്രായം അടുപ്പം കൊണ്ട് ദൃഢപ്പെട്ടുതന്നെ വന്നിരുന്നു. [ 112 ]
ആകൃതിയും പ്രകൃതിയും ൧൦൫

അദ്ദേഹത്തിന്റെ സ്വഭാവത്തിലും , വാക്കിലും , പെരുമാറ്റത്തിലും ഗൗരവവും , പൂൎവികന്മാൎക്കുണ്ടായിരുന്ന പ്രത്യേക ഔദാൎ‌യ്യവും , കുലീനതയും, ഏറ്റവും പ്രകാശിച്ചിരുന്നു. ഇവ ക്ഷോഭാകുലമായ ഇക്കാലത്ത് ദുൎല്ലഭമായിട്ടുള്ളതെന്നല്ല അപരിഷ്കൃതം കൂടിയാണത്രെ. അദ്ദേഹത്തിന്റെ സമകാലീനന്മാരായിരുന്ന ചില ബ്രിട്ടീഷു റസിഡണ്ടന്മാർ പ്രാപ്തിയുള്ള ഭരണകൎത്താക്കന്മാൎക്ക് അവശ്യം വേണ്ടതെന്ന് കരുതിയിരുന്ന വാക്ക്പാരുഷ്യവും കൎക്കശസ്വഭാവവും അദ്ദേഹത്തിന്ന് ദുസ്സഹമായിത്തോന്നിയിരുന്നു. കുലീനാനാൎഹമായ വാക്കൊ പ്രവൃത്തിയൊ യഥാൎഥത്തിൽ തന്നെ സ്പൎശിക്കപോലും ചെയ്യാതിരിക്കെ , കുലീനമാരെന്ന് അഭിമാനിക്കുന്നവൎക്ക് അത്തരം ദുസ്വഭാവം എങ്ങനെ ഉണ്ടായി എന്നും അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു. സ്വതവേ തീവ്രവികാരങ്ങളുള്ള ആളായിരുന്നെങ്കിലും, അവയെ അമൎത്തി നിയന്ത്രിക്കുവാൻ അദ്ദേഹം ശീലിച്ചിരുന്നു. തന്നിമിത്തം, കീഴുദ്യോഗസ്ഥന്മാരോടെന്നല്ല , ഭൃത്യരോടുപോലും , അദ്ദേഹം ഒരിക്കലും പരുഷവാക്കുപയോഗിച്ചിട്ടില്ല. ആയതിന്റെ അപൂൎവതയും കാരണസ്വഭാവവും നിമിത്തം അദ്ദേഹത്തിന്റെ സാമപൂൎവവും ശ്രേഷ്ഠവും ആയ ശകാരം , ആ നൂറ്റാണ്ടവസാനകാലത്തു തങ്ങൾ ഏറ്റിരുന്ന കഠോരങ്ങളും ദുസ്സഹങ്ങളും ആയ എല്ലാ ശകാരങ്ങളേക്കാളും അസഭ്യവാക്കുകളേക്കാളും അദ്ദേഹത്തിന്റെ കീഴുദ്യോഗഥൎക്ക് അധികം ഉള്ളിൽ തട്ടുന്നതായിരുന്നു. ഒരു കീഴുദ്യോഗസ്ഥനെ ശകാരിക്കേണ്ടിവന്നാൽ സാധാരണയായി അദ്ദേഹം വാക്കുകൊണ്ട് കഴിക്കാറാണ് പതിവ്. എന്നാൽ നന്ന ചുരുക്കമേ രേഖാമൂലമായി ചെയ്തുവന്നിരുന്നുള്ളൂ.

ശങ്കുണ്ണിമേനവൻ മനുഷ്യരേയും കാൎ‌യ്യാകാൎ‌യ്യങ്ങളേ [ 113 ] ൧൦൬ ദിവാൻ ശങ്കുണ്ണിമേനോൻ

യും യഥായോഗ്യം സൂക്ഷ്മമായി ഗ്രഹിക്കത്തക്ക നിശ്ചഞ്ചലമായ ഉൾക്കരുത്തുണ്ടായിരുന്നു. സ്വകാൎ‌യ്യവൈരമോ വിവേകരഹിതമായ പക്ഷഭേദമോ തന്റെ നിശ്ചയത്തെ തെറ്റിക്കുവാൻ അദ്ദേഹം ഒരിക്കലും [ 114 ] ആകൃതിയും പ്രകൃതിയും യിരുന്ന പത്രങ്ങളെക്കൊണ്ട് മാധവറാവു ആ അധിക്ഷേപങ്ങൾക്കു തക്ക മറുപടി എഴുതിക്കുകയും അതേപ്രകാരം ചെയ്യുവാൻ ശങ്കുണ്ണിമേനവനോടുപദേശിക്കുകയും ചെയ്തു. "അങ്ങനെ ചെയ്യുന്നതുകൊണ്ടു നമ്മെപ്പറ്റിയും നമുക്കെതിരായും എഴുതുവാൻ ആ പത്രത്തിന്നു തരംകൊടുക്കുകമാത്രം ഫലമായി ഭവിക്കുന്നതിനാൽ. അവിവേകമായ ആ പ്രവൃത്തിചെയ്യുവാൻ ശങ്കുണ്ണിമേനവൻ വിസംവദിതിച്ചതേയുള്ളൂ. ദിവാനെയും ദിവാൻറെ രാജ്യഭരണത്തേയും ഒരു നാട്ടുവൎത്തമാനപത്രത്തിൽ തുടരെത്തുടരെ ആക്ഷേപിച്ചിരുന്നത് ഒരിക്കൽ റസിഡൻറ് മിസ്റ്റർ നെവീൽ അദ്ദേഹത്തിൻറെ ദൃഷ്ടിയിൽകൊണ്ടുവന്നു. മറുവടിയായി ശങ്കുണ്ണിമേനോൻ ...... ജൂലായി വൻ.... നു ഇപ്രകാരം എഴുതി അയച്ചു. "പശ്ചിമതാരക പറയുന്നതിൽ വാസ്തവം നന്ന അപൂൎവ്വമേ ഉണ്ടാകാറുള്ളൂ. ആകയാൽ അതിൽ പറഞ്ഞു കാണുന്ന അടിസ്ഥആനരഹിതങ്ങളായ പ്രസ്താവങ്ങൾ അവ അൎഹിക്കുംപോലെ തുച്ഛങ്ങളായി നിരസിക്കുകയാണ് ഞാൻ ഇതേവരൈ ചെയ്തിട്ടുള്ളത്. മറ്റുതരത്തിൽ പ്രവൎത്തിക്കുന്നതു ബുദ്ധിമുട്ടാണ്. എൻറെ മൎ‌യ്യാദകൊണ്ടു പകരം ചോദിക്കുന്നില്ല. എന്നുതന്നെയല്ല, അതിലെ ആക്ഷേപങ്ങൾക്കു മറുപടിയെഴുതുക എന്നുള്ള കാൎ‌യ്യമേ ഞാൻ ഗണ്യമാക്കിയിട്ടില്ല. പത്രങ്ങളിൽ എഴുത്തുകുത്തുകൾക്കു ചിലവിടാൻ മാത്രം എനിക്കു സമയംപോര. പത്രാധിപൎക്കുവേറൊന്നും ചെയ്യുവാൻ ഇല്ല. ഒരിക്കലല്ലെങ്കിൽ, പിന്നൊരിക്കൽ അയാൾക്ക് അബദ്ധംപിണയും." ക്ഷണത്തിൽ അയാൾക്ക് അബദ്ധം പിണയുകയും ചെയ്തു. തൻറെ ശത്രുവിനു പരാജയം വന്നതിൽ അസാരം സന്തോഷിച്ചതു ശങ്കുണ്ണിമേനവൻറെ പേരിൽ തെറ്റല്ല. " ..... മെയ് .....നു പശ്ചിമതാരകയുടെ പത്രാധിപരായ [ 115 ] ദിവാൻ ശങ്കുണ്ണിമേനോൻ മിസ്റ്റർ പാൽക്കക്കു കാപ്റ്റൻ റിങ്കൾസിൻറെ അടുത്തു നിന്നും നല്ല കോട്ടുകിട്ടി. മിസ്റ്റർ പാൽക്കർ സകലരേയും ശകാരിക്കുകയും സകലരോടും ഗുണദോഷം പറയുകയും ചെയ്യുന്നു. യതൊരാൾക്കും ഗുണമുള്ളതായി അയാൾ കാണുന്നില്ല. അയാളുടെ ധിക്കാരത്തിനു കിട്ടിയ ശിക്ഷയിൽ എനിക്കു സന്തോഷിക്കാതെ നിവൃത്തിയില്ല. കൊട്ടുകിട്ടിയത് അത്യധികം കണക്കിലായിയെന്നാണ് തോന്നുന്നത്യ അതിനെപ്പറ്റി സന്തോഷിക്കാത്തവർ കൊച്ചിയിൽ ആരും തന്നെയില്ല." മേൽപറഞ്ഞ [ 116 ] ആകൃതിയും പ്രകൃതിയും ക്ഷിണ്യത്തോടും പെരുമാറിവരുന്ന എൻറെ പേരിൽ ഈ വക അകാരണവും അവാസ്തവവും ആയ കുറ്റങ്ങൾ ചുമത്തുക എന്നതു കൃതഘ്നതയുടെ മൂൎദ്ധന്യമായി പരിണമിക്കുമെന്നിരിക്കെ, ഈ പറഞ്ഞ ഹൎജി കള്ളൊപ്പുവെച്ചുണ്ടാക്കിയിട്ടുള്ളതാണെന്നാണ് ഞാൻ വിചാരിക്കുന്നത്. തൻറെ ഉദ്ദേശങ്ങൾ മറ്റുള്ളവർ തെറ്റിദ്ധരിക്കാതെ ആൎക്കും അവനവൻറെ കൃത്യം നിൎവ്വഹിക്കാമെന്നു തോന്നുന്നില്ല."

സ്വയം പരസ്യപ്പെടുവാൻ താൽപൎ‌യ്യമുള്ള ജനങ്ങളെയാണ് സാധാരണമായി പൊതുജനാഭിപ്രായം ഏറ്റവും തട്ടുക. ഈ സംഗതിയിൽ ശങ്കുണ്ണിമേനവനും അദ്ദേഹത്തിൻറെ സ്നേഹതിൻ മാധവറാവുവും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു. എല്ലാ ആഡംബരത്തിനും പരബോദ്ധ്യത്തിനുള്ള പരസ്യങ്ങൾക്കും ശങ്കുണ്ണിമേനവന്നുണ്ടായിരുന്ന അനിഷ്ടം ഒരു സുഖക്കേടുപോലെയായിരുന്നു. പത്രങ്ങളിൽ അവനവനെ സ്തുതിച്ചിരിക്കുന്നതിൽ ഒന്നെങ്കിലും അദ്ദേഹത്തിൻറെ കയ്പടയായുള്ള "പുസ്തകങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതായി കണ്ട ഓൎമ്മ ഇല്ലെന്നു തീൎത്തുപറയാം അദ്ദേഹം ഉദ്യോഗം ഒഴിഞ്ഞശേഷം, സംസ്ഥാനം വക അടുത്തവൎഷത്തെ ഭരണറിപ്പോൎട്ടിൽ അദ്ദേഹത്തിൻറെ ദീൎഘകാലഭരണത്തെപ്പറ്റി സ്തുതിച്ചു വിവരിക്കേണമെന്നു അദ്ദേഹത്തിൻറെ പിൻഗാമിയായിരുന്ന സഹോദരൻറെ ചില ഗുണകാക്ഷികൾ നിൎബ്ബദ്ധിക്കുകയുണ്ടായി. ഈ അഭിപ്രായം ഇരുസഹോദരന്മാരും തീരുമാനമായി വിസംവിദിച്ചു. അക്കാലത്തെ ഹജ്ജർ സെക്രട്ടറിയുടെ വീണ്ടും വീണ്ടുമുള്ള അലട്ടൽനിമിത്തം, ഒടുവിലത്തെ അദ്ധ്യാത്തിൽ പകൎത്തെഴുതിയിരിക്കുന്ന മഹാരാജാവു തിരുമനസ്സിലെ ആശംസാപത്രം റിപ്പോൎട്ടിൽ പ്രസിദ്ധപ്പെടുത്തുവാൻ [ 117 ]

൧൧0

ദിവാൻ ശങ്കുണ്ണി മേനോൻ

എങ്ങനെയോ അവർ വൈമനസ്യത്തോടുകൂടി സമ്മതിച്ചു. തന്റെ ഉദ്യോഗസംബന്ധമായ ആഡംബരം യാതൊന്നും കൂടതെയാണ് ശങ്കുണ്ണിമേനോ സംസ്ഥാനത്തു സഞ്ചരിച്ചിരുന്നത്. നിത്യം രാവിലെ അദ്ദേഹം നടക്കാൻ പുറപ്പെടുമ്പോൾ ചെറുപ്രായത്തിൽ ഒരു ബന്ധുവാണ് കൂടെ ഉണ്ടാകാറ്; അല്ലാതെ വില്ലധരിച്ച ശിപ്പായിയെ അദ്ദേഹത്തിന്റെ കൂടെ ഒരിക്കലും കാണാറില്ല. ൧൮൭൮ മേയി ൧൮-ാം നു-യിലത്തെ ഡയറിയിൽ ഒരു പ്രത്യേക സംഭവം അദ്ദേഹം വിവരിച്ചു കാണുന്നുണ്ട്. അന്നു അദ്ദേഹം ചൊവ്വരെ വേനൽക്കു കുളിച്ചുതാമസിക്കുകയായിരിന്നു. അപ്പോൾ തിരുവിതാംകൂർ ദിവാഞിയും ആലുവായിൽ വന്നുചേൎന്നു.

"രാവിലെ ആലുവായിൽ പോയി ദിവാഞി അവൎകളെ സന്ദൎശിച്ചു. അനവധി ശിപായിമാരും ഹരിക്കാരന്മാരും കടവിൽ വന്നു എന്നെ എതിരേറ്റുകൊണ്ടുപോയി. പടിവാതുക്കൽ ആയുധപാണികളായ പട്ടാളക്കാർ അണിയായിനിന്നും ബഹുമാനിക്കുകയുംചെയ്തു..... വൈകുന്നേരം അഞ്ചുമണിക്കു ദിവാൻജി അവൎകൾ എന്നെ വന്നുകണ്ടും എന്റെ കൂടെ ഒരൊറ്റശിപായി മാത്രമുണ്ടായിരുന്നതിനാൽ എനൊ ബഹുമാനിച്ചപോലെ അങ്ങോട്ടും ബഹുമാനിക്കുവാൻ എനിക്കു നിവൃത്തിയില്ലായിരുന്നു."

മഹാരാജാവിനോടും രാജകുഡുംബത്തിലെ സകലരോടും ശങ്കുണ്ണിമേനവനു അളവറ്റ രാജഭക്തിയും വിശ്വാസവും ഉണ്ടായിരിന്നു. അദ്ദേഹം അവർ സകൽരേയും, ശിശുക്കളായ തിരുമേനികളേപ്പോലും, ഏറ്റവും ബഹുമാനപൂൎവ്വം ആദരിക്കുകയും അതിശുഷ്കാന്തിയോടും താല്പൎയ്യത്തോടും അവരുടെ ഹിതങ്ങൾ അനുവൎത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹം അവരോടും അവരെപ്പറ്റിയും സദാ വ

[ 118 ] ആകൃതിയും പ്രകൃതിയും

ണക്കത്തോടുകൂടി സംസാരിക്കുകയും മറ്റുള്ളവുരം താനടുത്തുള്ളപ്പോൾ അതെപ്രകാരം പ്രവൎത്തിക്കുവാൻ നിൎബന്ധിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടും തൃപ്തിതോന്നാത്തവൎക്കുകൂടി കുറ്റംപറയത്തക്ക ഒരു പദമെങ്കിലും, മറ്റാൎക്കും നോക്കാനവകാശമില്ലാത്ത അദ്ദേഹത്തിൻറെ സ്വകാൎ‌യ്യഡയറികളിൽകൂടി കാണുന്നതല്ല. രാജകുടുംബംക്രമമായി വൎദ്ധിച്ചുതന്നെ വരുന്നതുകണ്ട് അവസാനകാലം അദ്ദേഹം ചിന്താകുലനായിത്തീൎന്നു. ഈ സംഗതി ഏറ്റവും ശ്രദ്ധവെക്കത്തക്ക ഒരു കാൎ‌യ്യമായി അദ്ദേഹം കരുതിയിരുന്നുവെന്നു അദ്ദേഹത്തിൻറെ കയ്പടപുസ്തകത്തിൽ നിന്നും കാണം. " ...... നവംബർ .... നു രാജകുടുംബം ക്രമാതീതമായി വൎദ്ധിക്കുന്നുണ്ട്. പദവിക്കുതക്കവണ്ണം അവരെ പുലൎത്തുവാൻ ബുദ്ധിമുട്ടായി വന്നേക്കും" " ... ജൂലായ്.... നു രാജകുടുംബം അസൗകൎ‌യ്യമാകുംവണഅണം വൎദ്ധിക്കുന്നുണ്ട്. അവരെയൊക്കെ ഏതുപ്രകാരം പരിരക്ഷിക്കേണ്ടു എന്നു ഞാനറിയുന്നില്ല. ആചാരമുറയ്ക്കു അവൎക്കു വേലക്കു പോകാൻ തരമില്ല. അവരെ യഥായോഗ്യം പരിരക്ഷിക്കുവാൻ സംസ്ഥാനത്തുനിന്നു നന്ന ഞരുങ്ങുകയുംചെയ്യും"

രാജഭക്തിയേക്കാൾ ബലമേറിയ വല്ല ചീത്തവൃത്തിയും ശങ്കുണ്ണിമേനവന്നുണ്ടായിരുന്നെങ്കിൽ അതു അദ്ദേഹത്തിൻറെ സ്വരാജ്യസ്നേഹമായിരുന്നു. അദ്ദേഹം രാജ്യത്തെ സാകാംക്ഷം സ്നേഹിക്കുകയും അതിൻറെ ബഹുമാനലബ്ധിക്ക് അത്യൌത്സുക്യത്തോടുകൂടി യത്നിക്കുകയും ചെയ്തിരുന്നു. രാജഭക്തിയും ദേശഭ്കതിയും തമ്മിൽ നോക്കിയാൽ ഏതാണ് വരിക്കേണ്ടതെന്നു സംശയിക്കത്തകതായി സ്വപിതാവിന്നുണ്ടായിരുന്ന ദുരവസ്ഥ ഭാഗ്യവശാൽ ശങ്കുണ്ണിമേനവന്നുണ്ടായില്ല. ഏതാണ്ട് ഈ സ്വഭാവത്തിലുള്ള ബു [ 119 ]
ദിവാൻ ശങ്കുണ്ണിമേനോൻ


ദ്ധിമുട്ടു അദ്ദേഹത്തിനു നേരിട്ട ഏകാവസരം കുഴൂൎകാൎ‌യ്യം സംബന്ധിച്ചായിരുന്നു. എന്നാൽ ദൈവഗത്യാ മഹാരാജാവുതിരുമനസ്സുകൊണ്ടുതന്നെ തദവസരത്തിൽ കാൎ‌യ്യത്തിന്റെ യദാൎത്ഥാവസ്ഥ ഗ്രഹിച്ചു. ......നവമ്പർ...നു കുഴൂർ ലഹളയുണ്ടാക്കിയവരെ അച്ചൻ ശിക്ഷിക്കാത്തതുകൊണ്ടുമാത്രം തിരുവുള്ളക്കേടുണ്ടെന്നും മറ്റു സംഗതികളിൽ അച്ചന്റെ പ്രവൃത്തി തിരുമനസ്സിൽ ബോദ്ധ്യമായിരിക്കുന്നുവെന്നും മഹരജവുതിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു.“ ശങ്കുണ്ണിമേനവൻ ചെയ് വാൻ മടിക്കുന്ന നിന്ദാവഹമായ പ്രവൃത്തികളാൽ അച്ചനെ അടിപെടുത്തുവാൻ രാജകുടുംബത്തിലെ മറ്റുചിലൎക്കു ആഗ്രഹം മുതിൎന്നപ്പോൾ മേല്പ്പറഞ്ഞ സംഗതി ശങ്കുണ്ണിമേനവന്‌ വിവേകതയോടെ മൌനമായിരിപ്പാൻ ശക്യമാക്കിത്തീൎത്തു- ”....മാൎച്ച് ...നു ഇന്നലെ വൈകുന്നേരം പേഷ്കാർ അമ്മരാജാവിനെ ചെന്നു മുഖം കാണിച്ചു. ഈ തൎക്കം നിമിത്തം അവിടെ വലിയ തിരുവുള്ളക്കേടായിരിക്കുന്നു. ഞാൻ വേണമെന്നുവച്ചാൽ കാൎ‌യ്യം എളുപ്പത്തിൽ തീൎക്കാൻ കഴിയുമെന്ന് ഇനിയും അവർ അഭിപ്രായപ്പെടുന്നുമുണ്ട്. അച്ചന്റെ കരൊഴിവുഭൂമികൾക്കു കരം ചുമത്തുമെന്നും മറ്റുപ്രകാരങ്ങളിൽ നട്ടം തിരിക്കുമെന്നും മറ്റും ഭീഷണി പറഞ്ഞ് അച്ചനെ ഭയപ്പെടുത്തിയാൽ, അയാൾ ക്ഷേത്രം എളയരാജാവിനു വിട്ടുകൊടുക്കുമെന്നാണ്‌ അവിടന്നു കല്പ്പിച്ചരുളിച്ചെയ്തതിന്റെ സാരം, അച്ചന്റെ കരൊഴിവുവസ്തുക്കളെപ്പറ്റിയുള്ള വാദം ഞാൻ വീണ്ടും തുടരേണമെങ്കിൽ ആയതു സംസ്ഥാനത്തിന്റെ നന്മൎക്കായിരിക്കും; അല്ലാതെ ഈവക സംഗതികൾക്കായിരിക്കില്ല.“ [ 120 ]

                          ആകൃതിയും  പ്രകൃതിയും                    ൧൧൩
  -------------------------------------------------------------------------------------

സ്വഭാവഗുണം ജനങ്ങൾക്കുഅത്യന്തംവിശ്വാസഹേതുകവും ആശ്വാസജനകവും ആയിരുന്നു. ശങ്കുണ്ണിമേനോൻ ഉദ്യോ ഗം ഒഴിയുകയായി എന്നു തീരുമാനമായി അറിഞ്ഞപ്പോൾ, പാലിയത്തച്ചനെപ്പോലെ സദശയസ്ഥിതികളിൽ ഇരുന്നി രുന്നവർ അവരവരുടെ ഗൃഹങ്ങൾ ക്രമപ്പെടുത്തുവാൻ ബ ദ്ധപ്പെട്ടുതുടങ്ങി. കുഴൂർ ലഹളയ്ക്കുശേഷം, പാലിയത്തച്ച ന്റെ കുടുംബത്തിൽപ്പെട്ടവൎക്കു കൊട്ടാരത്തിൽ പ്രവേശം അനുവദിച്ചിരുന്നില്ല. നാട്ടിലെ ഒന്നാമത്തെ പ്രഭുക്കളാ യി അവർ അനുഭവിച്ചിരുന്ന സ്ഥാനമാനങ്ങളും അവകാ ശങ്ങളും വിലക്കിയിരുന്നു. കൊട്ടാരത്തിൽനിന്നുള്ള തിരു വുള്ള ക്കേടു സമാധാനിപ്പിക്കുവാൻ അവർ പലനാൾ പ ണിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഓരോ റസിഡണ്ട ന്മരും പ്രത്യേകിച്ചും മിസ്റ്റർ ബാല്ലൎഡും അവൎക്കുവേണ്ടി താൽപ്പൎ‌യ്യപ്പെട്ടിട്ടുണ്ട്. ൧൮൭൩ - ൽ മിസ്റ്റർ ബാല്ലൎഡ് മഹാരാജാവുതിരുമനസ്സിലേക്കും അവിടത്തെ മാതാവായ വലിയമ്മരാജാവിനും ആ സംഗതിയെപ്പററി എഴുതുകകൂടി ചെയ്തു. അവിടത്തെ പുത്രനായ എളയരാജാവിനെ അ ച്ചൻ അതിയായി ആക്ഷേപിക്ക നിമിത്തം, സ്വവികാര ങ്ങൾക്കു ഹാനിതട്ടാതെ, അമ്മ രാജാവവൎകൾക്കു അച്ചനു മായി ഇടപെടുവാനൊ അച്ചനെ മിത്രഭാവത്തിൽ സ്വീക രിപ്പാൻ അവിടത്തെ പുത്രന്മാരോടു ഉപദേശിക്കുവാനൊ അവിടക്കു തൽക്കാലം തരമില്ലെന്നു മഹാരാജാവുതിരുമന സ്സുകൊണ്ട് തിരുവെഴുത്തുതീട്ടൂരം അയയ്ക്കുകയും ചെയ്തു. എന്നാൽ, കാലപ്പഴക്കത്തിൽ അനിഷ്ടമെല്ലാം തീരുമെന്നും കൊച്ചിരാജകൊട്ടാരത്തിൽ അച്ചൻ അനുഭവിച്ചിരുന്ന പ ദവി പിന്നീടൊരിക്കൽ അച്ചനു തിരികെ കിട്ടുമെന്നും മ ഹാരാജാവുതിരുമനസ്സുകൊണ്ട് വിശ്വസിച്ചിരുന്നതായി ആ തിരുവെഴുത്തിൽ എഴുതിയിരുന്നു. അച്ചൻ കുഴൂൎദേവസ്വ വും അതിലെ സ്വത്തുംക്കളും വിട്ടകൊടുക്കുകയുെ തൃപ്പൂണിത്തു

                                                                     16  * [ 121 ] 
     ൧൧൪                ദിവാൻ ശങ്കുണ്ണിമേനോൻ
   ------------------------------------------------------------

റെ ദേവസ്വത്തിലേക്കു ധനസംഭാവനയായി ൫,000 ക പിഴയൊടുക്കുകയും ചെയ്താൽ അയാളുമായി സമാധാനമാകുവാൻ എല്ലാരാജ്യവും തയ്യാറായിരുന്നു.

കൊച്ചി രാജ്യചരിത്രത്തെപ്പറ്റി പല വിവരങ്ങളും ശങ്കുണ്ണിമേനോൻ ശേഖരിച്ചിരുന്നു. എന്നാൽ ഭാഗ്യദോഷത്താൽ അദ്ദേഹം അതൊന്നും ഉപയോഗപ്പെടുത്തിയില്ല. വാൎദ്ധക്യം ബാധിച്ചുതുടങ്ങിയിരുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ നാമധേയം തന്നെയുള്ളു അദ്ദേഹത്തിന്റെ മിത്രമായിരുന്ന ആൾ തിരുവിതാംകൂർ ചരിത്രം എഴുതി പുറപ്പെടുവിച്ചപ്പോൾ അദ്ദേഹവും ആ വിഷയത്തെപ്പറ്റി വല്ലതും എഴുതുമായിരുന്നേനെ. അദ്ദേഹത്തിന്നു അയച്ചു കൊടുത്തിരുന്ന തിരുവതാംകൂർ ചരിത്രപുസ്തകത്തിൽ അരുവിലെല്ലാം സ്വന്തം അഭിപ്രായം ധാരാളം കുരിച്ചിരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്.

സ്നേഹവഴിക്കുപദേശിച്ചും ഗുണദോഷം പറഞ്ഞും കുടുംബങ്ങളിലെയും ദേവസ്വങ്ങളിലേയും പള്ളികളിലേയും വഴക്കുകൾ തീൎക്കുന്നതിലേക്കു ശങ്കുണ്ണിമേനോൻ അദ്ദേഹത്തിന്റെ അധികസമയം ചിലവഴിച്ചിരുന്നു. അദ്ദേഹം സ്വയം മാദ്ധ്യസമൃത്തിന്നു ചെല്ലുകനിമിത്തം നിരവധി പ്രഭു കുടുംബങ്ങളിലും മറ്റു കുടുംബങ്ങലിലും കലഹം ഒതുങ്ങിപ്പോകകയും അതിനാൽ അവർ നശിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക സംഗതികളിലും മേലാൽ കുടും ഭരിക്കേണ്ട നടപടിക്ക് അംഗങ്ങളെക്കൊണ്ട് അദ്ദേഹം കരാർ എഴുതിച്ചിട്ടുമുണ്ട്. ഈവക കരാറുകൾ സാധാരണയായി അദ്ദേഹത്തിന്റെ സഹായിയായ അപ്പാത്തുരയ്യൻ അദ്ദേഹത്തിന്റെ നിൎദേശമനുസരിച്ച് തയ്യാറാക്കാറാണ് പതിവ്.എന്നാൽ ചിലതു ശങ്കുണ്ണിമേനോൻ തനിച്ചും എഴുതിയുണ്ടാക്കിയിട്ടുണ്ട്. ദേവസ്വങ്ങളിലെ ഊരാളന്മാ [ 122 ]

            ആകൃതിയും പ്രകൃതിയും                             ൧൧൫
          -----------------------------------------------------------------------

രെ ട്രസ്റ്റികളൊ തമ്മിൽ തൎക്കമുണ്ടാകുന്ന സംഗതിയിലും അദ്ദേഹം അതേപ്രകാരം പ്രവൎത്തിച്ചു. ക്രിസ്തീയപള്ളികളെ സംബന്ധിച്ചിടത്തോളം, ശങ്കുണ്ണിമേനവൻ കൂടി തീൎക്കുവാൻ സാധിക്കാതിരിക്കത്തക്കവണ്ണം മതസ്പൎദ്ധയോ കക്ഷിവാദമൊ മുഴുത്തിയിരിക്കുന്ന തൎക്കങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ കാലത്തു കോടതിക്കുപോയിട്ടുള്ളു. ഈ വിഷയത്തിൽ അദ്ദേഹം എത്രത്തോളം താൽപൎ‌യ്യപ്പെട്ടിരുന്നു എന്നു കാണിക്കുവാൻ, അദ്ദേഹത്തിന്റെ ഡയറിക്കുളിൽ പലേടത്തും എഴുതിയിരിക്കുന്നതിൽ രണ്ടെണ്ണം താഴെ എടുത്തു ചേൎക്കുന്നു.

"൧൮൭൬ മേയ് ൧൧-നു ബിഷപ്പ് മ്യൂറിൻ ഉച്ചയ്ക്കു രണ്ടുമണിക്കു എന്നെ കാണുവാൻ വന്നു. ഈ രാജ്യത്തുള്ള റോമ സിറിയൻപള്ളികളിലെ വാദപ്രതിവാദങ്ങളെപ്പറ്റി ഞങ്ങൾ ഏറേനേരം സംഭാഷണം ചെയ്തുകൊണ്ടിരുന്നു ബിഷപ്പു മുന്നാലോചനകൾ കൊണ്ടുവന്നു............ അതിനെപ്പറ്റി എനിക്കെവുതിഅയപ്പാനും ആ സംഗതി ഞാൻ നല്ലവണം മനസ്സുവെക്കുന്നതാണെന്നും അദ്ദേഹത്തിനോടു പറഞ്ഞു. അദ്ദേഹത്തിനെ എങ്ങനെ തൃപ്തിപ്പെടുത്തേണ്ടുവെന്നു എനിക്കറിഞ്ഞുകൂട. മതം പ്രസംഗിക്കുന്നതിനൊ മാൎപാപ്പയുടെ കല്പനകളെ കളവായി നിൎമ്മിച്ചചിനൊ ബിഷപ്പ് മെല്ല്യുസിന്റെ മേൽ ക്രിമിനൽ നടപടി നടത്തുന്നടായിരിക്കും അദ്ദേഹത്തിന്ന് ഉത്തമമായിട്ടുള്ള മാൎഗ്ഗം.........ബിഷപ്പ് ആൾ ഒരു സൌമൃനാണ്. എന്റെ ഗുമസ്തന്മാരുൾപേടെയുള്ള സകല കത്തോലിക്കക്കാരും അദ്ദേഹത്തെ എതിരേൽക്കുവാൻ കടവിൽ എത്തിയിരുന്നു."

റസിഡണ്ടിനായി അയച്ച അൎദ്ധ ഉദ്യോഗനിലയിലുള്ള ഒരു എഴുത്തിൽ തൎക്കസംഗതി മുഴുവനും ബിഷപ്പ് മ്യു [ 123 ] റിന്റെ പക്ഷാന്തരാലോചനകളും പറഞ്ഞശേഷം അദ്ദേഹം താഴെ പറയുംപ്രകാരം എഴുതിയിരുന്നു. "ഇപ്രകാരം വിസിറ്റർ അപ്പോസ്റ്റോളിൿ സൂചിപ്പിക്കുന്ന ഇരുമാൎഗ്ഗങ്ങളും വളരെ നല്ലതാണെന്നു തോന്നുന്നില്ല. എന്നനാൽ, ലോക്യത്തിൽ കാൎ‌യ്യം തീരുവാൻ കഴിയുന്നതും പ്രയത്നിക്കേണ്ടതായിരിക്കയാലും, സാധിക്കുമെങ്കിൽ, ഭംഗികേടായ ഈ വഴക്കുകൾ തീൎക്കേണ്ടതു ആശാസ്യമായിരിക്കയാലും, ബിഷപ്പ് മെല്ലൂസിനെയും ഭിന്നിച്ചിരിക്കുന്ന വൎഗ്ഗക്കാരുടെ ചില പ്രമാണികളേയും കണ്ട് കാൎ‌യ്യം കലാശിപ്പിപ്പാൻ ഞാൻ ശ്രമിച്ചുനോക്കാം. എന്നാൽ, കാൎ‌യ്യം ഫലിക്കുമെന്നു എനിക്കു തോന്നുന്നില്ലെന്നു കാലെത പറഞ്ഞുകൊള്ളട്ടെ."

"൧൮൭൭ സപ്തമ്പർ ൨൮-ആം൹ മാർ ഡയോനിഷ്യസ് മെത്രാപ്പോലീത്ത എന്നെ വന്നു കാണുകയുണ്ടായി. ഈ വക്കുകൾ എപ്പോഴാണ് എങ്ങനെയാണ് അവസാനിക്കുന്നതെന്നു എനിക്കറിഞ്ഞുകൂട. സുറിയാനിക്കാരെ ഇംഗ്ലീഷുപള്ളിയിലേ ഭാഗത്തേക്കു കൊണ്ടുവരാമെന്നുള്ള വിചാരത്തോടുകൂടി പാതിരികൾ കലഹം വൎദ്ധിപ്പിക്കുന്നുമുണ്ട്."

ശങ്കുണ്ണിമേനവന്റെയും അദ്ദേഹത്തിന്റെ സഹോദരന്റെയും ഔദാൎ‌യ്യവും ദാനശീലവും കൊച്ചിരാജ്യം മിക്കവാറും പഴഞ്ചൊല്ലായി തീൎന്നിട്ടുണ്ട്. തങ്ങളുടെ ഗൃഹങ്ങളിൽ സുഭിക്ഷമായി കരുതിയിരുന്ന മൃഷ്ടഭോജനം പങ്കുകൊള്ളുവാൻ ധാരാളം വിരുന്നകാരല്ലാതെ ഒരുദിവസമെങ്കിലും ഉണ്ടായിട്ടില്ല. കോലാഹലമോ ആചാരമോ കൂടാതെ ഈ വിരുന്നുകാരെയൊക്കെ സൽക്കിരിച്ചിരുന്നു. ഇവൎക്കു അവിടെ സ്വസ്വഹിതംപോലെ സൌകൎ‌യ്യമായി പെരുമാറുകയും ചെയ്യാമായിരുന്നു. അവരിൽനിന്നു ധനസഹായമോ സമ്മാനമോ ലഭിച്ചിരുന്നവൎക്കു കണക്കില്ലായിരുന്നു. അവ [ 124 ] ആകൃതിയും പ്രകൃതിയും രുടെ ധൎമ്മച്ചിലവിന്മേൽ അനവധി വിദ്യാൎത്ഥികൾ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്. ഏതൊരു ബന്ധുവിൻറെയോ, സ്നേഹിതൻറെയോ കീഴുദ്യോഗസ്ഥൻറെയൊ, ആശ്രിതൻറയൊ കുടുംബത്തിൽ വല്ല കല്യാണമോ അടിയന്തിരമോ ഉണ്ടെങ്കിൽ അതിനുഅവരിൽനിന്നു വലിയേറിയ സംഭആവനകിട്ടാതിരുന്നിട്ടില്ല. അഗതികളായ പലൎക്കും തങ്ങൾ ആവശ്യപ്പെടാതെയും നിരൂപിക്കാതെയും ഉള്ള സഹായംലഭിച്ചുകൊണ്ടിരുന്നു. ".... ൻറെ ജനുവരി .... നു ആർ.ജി. യുടെ വിവാഹം സഹോദരനും മക്കളും പോയിരുന്നു. അയാൾക്കു ....ക. സമ്മാനം കൊടുത്തു." "..... മേയ് നു എച്ച്. ഐ. യുടെ കുടുംബത്തിൽ കല്യാണം ....ക. കൊടുത്തു. ഈ സമ്മാനങ്ങൾക്കു എനിക്കു നല്ല ചിലവുവരുന്നുണ്ട്." ... മെയ് ....നു മുത്തതിൻറെ അവിടുത്തെ ഒരു അകത്തുള്ളവർ ഭൎത്താവിൻറെകൂടെ നാളെ പുതിയ ഇല്ലത്തെക്കു പോകുകയാണ്. ഭൎത്താവിനു സ്ത്രീധനമായി കൊടുക്കേണ്ട .... ക. നേടുവാൻ വയസ്സൻ മൂത്തതിനെക്കൊണ്ട് സാധിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിനു ....ക. കൊടുത്തു." ..... ഒക്ടോബർ .... നു സാധഉ റൈസിൻറെ മൂന്നാമത്തെ മകൻ മരിച്ചു. ആ തന്ത ഒരു സൂക്ഷ്മവും ഇല്ലാത്തവനാണ്. അയാൾക്കു കയ്യിൽ ഒരു കാശുപോലുമില്ല. അയാൾക്കും കുട്ടികൾക്കും ശേഷക്രിയാദി ചിലവിലേക്കു ഞാൻ ....ക. അയച്ചുകൊടുത്തു." സകല കൊച്ചി ദിവാൻജിമാരേക്കാൾ മേലെയായി ശങ്കുണ്ണിമേനവനെയാണ് യൂറോപ്യന്മാർ ബഹുമാനിച്ചിരുന്നത്. അവരുടെയിടയിൽ ഏറ്റവും ജനസ്വാധീനവും അദ്ദേഹത്തിന്നുതന്നെയായിരുന്നു. അവരുടെ വിശേഷാവസര ദിവാൻജി അവൎകളുടെ ഉദ്യോഗവാസുസ്ഥലത്തിന്നെതിരായുള്ള ഇല്ലത്തു പാൎത്തിരുന്ന ഒരു അകായിലുള്ളവാരാണ്. [ 125 ] ങ്ങളിൽ അദ്ദേഹം ഉണ്ടായിരിക്കുന്നതുതന്നെ അവർ ബഹുമാനമായി കരുതുകയും അവരുടെ ക്ലബ്ബിൽ മെമ്പറാകുവാൻ അവർ അദ്ദേഹത്തെ നിൎബന്ധിക്കുകയും ചെയ്തു. അവരുടെയിടയിൽ ഒരു കല്ല്യാണത്തിനെങ്കിലും ശങ്കുണ്ണിമേനോനെക്കൊണ്ടു സാക്ഷിയായി റജിസ്റ്ററിൽ ഒപ്പിടിയിപ്പാനും വധുവരന്മാൎക്കു ആശിസ്സുപറയിപ്പാനും അവരെകൊണ്ടും സാധിച്ചു. ആയതു മിസ്റ്റർ ക്ലൎക്കും മിസ്സ് അസ്പിൻവാളും തമ്മിൽ ഉണ്ടായ വിവാഹത്തിനായിരുന്നു. ഇവ നിസ്സാരസംഗതികളാണെങ്കിലും അസാധാരണവും ഗണ്യവും ആണ്" ശങ്കുണ്ണിമേനോൻ ഉദ്യോഗം ഒഴിയുന്ന അവസരത്തിൽ പരിച്ച വരിപ്പന്നത്തിൽ അദ്ദേഹം അഞ്ചിലൊരുഭാഗം അവരുടെ പക്കൽനിന്നും കിട്ടിയതായിരുന്നു സങ്കുണ്ണിമേനോൻ ഒരു വലിയ പുസ്തകപാരായണക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അവസാനകാലത്തു നോവലുകളും മാസികകളുംതന്നെയായിരുന്നു വായന. നല്ല കാലത്തു അദ്ദേഹത്തിന്റെ വായനകുറേക്കൂടി വിസ്താരപ്പെട്ടതായിരുന്നു. ലോകചരിത്രവും ജീവചരിത്രവും ആണ് അദ്ദേഹത്തിനു ഏറ്റവും ഇഷ്ടമായിരുന്നത്. ശങ്കുണ്ണിമോനവന്റെ കാലത്തു, എറണാകുളത്തുള്ള പബ്ലിക് ലൈബ്രറി മറ്റെല്ലാവരെക്കാൾ അധികം അദ്ദേഹമാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്നു അതിലെ സൂക്ഷിപ്പൂകാരൻ പറയുകയുണ്ടായി. അബിപ്രായങ്ങൾ എഴുതിയിരിക്കുന്നതു വായിച്ചും സ്നേഹിതന്മാരിൽനിന്നു ധരിച്ചും തനിക്കുനന്നെന്നു തോന്നിയ പുസ്തകങ്ങൾ അതാതുസമയം എഴതി അയച്ചുവരുത്തി സ്വന്തമായ ഒരു നല്ല ലൈബ്രററിയും അദ്ദേഹം കരുതിയിരുന്നു. [ 126 ] ആകൃതിയും പ്രകൃതിയും കൊച്ചിരാജ്യചരിത്രത്തെപ്പറ്റി പല വിവരങ്ങളും ശങ്കുണ്ണിമേനോൻ ശേഖരിച്ചിരുന്നു. എന്നാൽ ഭാഗ്യദോഷത്താൽ അദ്ദേഹം അതൊന്നും ഉപയോഗപ്പെടുത്തിയില്ല. വാൎദ്ധക്യം ബാധിച്ചുതുടങ്ങിയിരുന്നില്ലെങ്കിൽ, അദ്ദേഹത്തിൻറെ നാമധേയംതന്നെയുള്ള അദ്ദേഹത്തിൻറെ മിത്രമായിരുന്ന ആൾ തിരുവിതാംകൂർ ചരിത്രം എഴുതി പുറപ്പെടുവിച്ചപ്പോൾ അദ്ദേഹവും ആ വിഷയത്തെപ്പറ്റി വല്ലതും എഴുതുമായിരുന്നേനെ. അദ്ദേഹത്തിനു അയച്ചുകൊടുത്തിരുന്ന തിരുവിതാംകുൎചരിത്രപുസ്തകത്തിൽ അരുവിലെല്ലാം സ്വന്തഅഭിപ്രായം ധാരാളം കുറിച്ചിട്ടിരിക്കുന്നതായി കണ്ടിട്ടുണ്ട്. "..... ആഗസ്റ്റ് .....നു ശങ്കുണ്ണിമേനോൻ പേഷ്കാർ എന്നെ വന്നു കണ്ടു. അദ്ദേഹത്തിൻറെ തിരുവിതാംകൂർ ചരിത്രത്തിലെ ആദ്യത്തെ-അദ്ധ്യായം എന്നെ കാണിക്കുകയും ചെയുത. അതിനു പരിപാകതവന്നിട്ടില്ല. രാജകുടുംബം വളരെ പുരാതനമാണെന്നും സാധാരണ വിശ്വാസിച്ചവരുംപോലും സാമാന്തജാതിയിൽപെട്ടതല്ല, ക്ഷത്രിയവംശംതന്നെയാണെന്നും കാണിക്കുവാനാണ് ശങ്കുണ്ണിമേൻറെ മുഖ്യ ഉദ്ദേശം എന്നു തോന്നും. അതിൽ കൊച്ചിരാജ്യത്തെപ്പറ്റിയും അസാരം പറഞ്ഞിട്ടുണ്ട്. പുസ്തകം പ്രസിദ്ധപ്പെടുത്തുന്നുവെങ്കിൽ അതിനു സമാധാനം കൊടുക്കണം". എല്ലാവരും ധിരിച്ചിരിക്കുംപോലെ, ശങ്കുണ്ണിമേനവനു നല്ലവണ്ണം എഴുതുകയും ചെയ്യാം. പദപ്രയോഗത്തിലും വിഷയസംഘടനയിലും അദ്ദേഹം സമൎത്ഥനായിരുന്നു. ഇംഗ്ലീഷുഭാഷയും മലയാളഭാഷയും സുഗമമായും സുവ്യക്തമായും പ്രയോഗവൈകല്യംകൂടാതെയും അദ്ദേഹത്തിന് എഴുതാമായിരുന്നു. ഭാഷയ്ക്കു മോടിപിടിപ്പിക്കുവാനുള്ള ശ്രമമോ [ 127 ] ദിവാൻ ശങ്കുണ്ണിമേനോൻ ഭാശ ഫലിപ്പിക്കുവാനുള്ള ഞെരുക്കമൊ അവയിൽ കാണുന്നതല്ല. എന്നാൽ, ആദ്ദേഹം തന്നെ മിക്കപ്പോഴും ആവലാതിപറഞ്ഞിരുന്നപോലെ, അദ്ദേഹം എഴുത്തിൽ സാവധാനക്കാരനായിരുന്നു. ആശയങ്ങൾ ക്രമപ്പെടുത്തുന്നതിനു അധികവും പദങ്ങൾ തിരയുന്നതിനു അതിൽ കുറച്ചും അദ്ദേഹം സമയം എടുത്തിരുന്നു. മറ്റഉവല്ല കാൎ‌യ്യങ്ങളും തൻറെ മനസ്സു ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ, സാമേറിയ വല്ല എഴുത്തോ ക"ിമാനമോ അദ്ദേഹത്തിനു എഴുതുവാൻ വയ്യായിരുന്നു. "................ മെയ് ............. നു അവസാന അപ്പീൽകോടതിയെപ്പറ്റി റസിഡണ്ടിനുഅയപ്പാനുള്ള എൻറെ മറുവടി ഇവിടെ (എറണാകുളത്തു) വന്നു പൂൎത്തിയാക്കേണമെന്നു തീൎച്ചയാക്കിക്കൊണ്ട് ഞആൻ ചൊവ്വരയിൽനിന്നു പോന്നു. എന്നാൽ നിൎഭാഗ്യത്താൽ ഞാൻ പോരുംവഴി ഒരു നോവൽ വായിക്കുവാൻ തുടങ്ങി, ഈ വക സംഗതികളിൽ എനിക്കു പതിവുള്ളപോലെ, അതു തീരുംവരെ മറ്റൊന്നിലും എനിക്കു മനസ്സുനിൽക്കുന്നില്ല." അദ്ദേഹത്തിൻറെ സകല സ്വകാൎ‌യ്യ എഴുത്തകളും അൎദ്ധ ഉദ്യോഗനിലയിലുള്ള മിക്ക എഴുത്തുകളും വ്യക്തവും ദൃഢവും ആയ സ്വന്ത കയ്യക്ഷരത്തിൽതന്നെയാണ് എഴുതിയിരുന്നത്. ശങ്കുണ്ണിമേനോൻ ഒരു വാഗ്മിയായി ശോഭിച്ചിരുന്നില്ല. അദ്ദേഹം സ്വതവേ സങ്കോചവും ഒതുക്കവും സ്വഭാവംകൊണ്ടു ശങ്കയും തൻറേടവും ള്ള ഒരാൾ ആയിരുന്നു. പ്രസംഗം നടത്തുവാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചുനോക്കിയിട്ടു കൂടിയില്ല; വാസ്തവത്തിൽ വ്യാധിയെപ്പോലെ അതു ഒഴിച്ചുനിൎത്തിയതേയുള്ളൂ. സ്വൈരമായിരുന്നു വിശേഷംപറയുവാൻ അദ്ദേഹത്തിനു വളരെ താല്പൎ‌യ്യമായിരുന്നു. നല്ല നല്ല സംഭാഷണങ്ങളിൽ അദ്ദേഹം സ [ 128 ] ആകൃതിയും പ്രകൃതിയും ന്തോഷിച്ചുവന്നു. എന്നാൽ മൂളിക്കേട്ട് തുടൎന്നുകൊണ്ടിരിക്കേണ്ടതിനു തൊട്ടുവിടുക മാത്രമേ അദ്ദേഹം സംഭാഷണങ്ങളിൽ ചെയ്യാറുള്ളു. ഈ സംഗതിയിൽ സുബ്രഹ്മണ്യൻപിള്ള ഏകദേശം അദ്ദേഹത്തിനോടു യോജിച്ചിരുന്നു. മൂന്നാമതൊരാൾ കൂടാതെ ഈ ഇരുകൂട്ടരും തമ്മിൽ കൂടിയാൽ സംസാരിച്ച് ഒച്ചയെടുക്കുന്നതിലധികം നിശ്ശബ്ദതയാണുണ്ടാകാറ്. ശങ്കുണ്ണിമേനോൻറെ ഘനവും അടക്കവും അദ്ദേഹത്തിൻറെ ഉറ്റ സ്നേഹിതന്മാരുടെ ഇടയിൽ പെടുന്പോൾ ഇല്ലാതായിരുന്നു. എന്നാൽ അവരുടെ എണ്ണം ഏറ്റവും പരിമിതമായിരുന്നു. അദ്ദേഹം അവരുമായി വെടിപറയുകയും സല്ലപിക്കുകയും ചെയ്തിരുന്നു. അവരുടെ നേരെ നേരന്പോക്കുപ്രവൃത്തികകൂടി ചെയ്തിരുന്നു. അദ്ദേഹത്തിന്നു കുട്ടികളെ എന്തെന്നില്ലാത്ത സ്നേഹമുണ്ടായിരുന്നു. അവരുമായി നിരവധിസമയം കളയും. പ്രായംചെന്നവരുടെ സംഭാഷണത്തേക്കാൾ കുട്ടികളുടെ കൊഞ്ചലിലാണ് അദ്ദേഹം അധികം സന്തോഷിച്ചിരുന്നത്. അവരും സ്വാഭാവികമായി അദ്ദേഹത്തെ കളിക്കുട്ടിയായിത്തന്നേ കരുതിയിരുന്നു. കുട്ടികളുമായി കളിക്കുന്നതിനെപ്പറ്റി അദ്ദേഹത്തിൻറെ ഡയറികളിൽ നിറച്ച് എഴുതിയിരിക്കുന്നതു കാണാം. "രാവിലെ കുട്ടികളുമായി കളിച്ചു." "ഒരു മണിക്കൂർ കുട്ടികളുടെ അടുത്തു കഴിച്ചു." "പെൺകുട്ടികളുമായി കളിവാക്കുകൾ പറഞ്ഞ് ഒരു മണിക്കൂറോളം കഴിച്ചു. കുട്ടികൾ വിനോദഹേതുക്കളാണ്. സമയംകളയുവാനും ദുഃഖം തീൎക്കുവാനും അവർ നന്നു". "ജോലികുറഞ്ഞും, കുട്ടികളെ ലാളിച്ചും, പെൺകുട്ടികളുമായി ശണ്"കൂടിയും തൃശ്ശിവപേരൂർ താമസിച്ചിരുന്നകാലം സുഖമായി കഴിച്ചിരുന്നു." [ 129 ]

        ൧൨൧                ദിവാൻ ശങ്കുണ്ണിമേനോൻ
      ------------------------------------------------------------------------
          ൧൩. ദിവാൻ ഗോവിന്ദമോനോൻ
                              -----------

ശങ്കരവാധിയാരുടെ ഇളയമകനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോൻ ൧൮൨൩ ആഗസ്റ്റ് ൨൮-ാം നു എറണാകുളത്തു ജനിച്ചു. അദ്ദേഹം വളൎന്നുവന്നതും വിദ്യയഭ്യസിച്ചതും സ്വന്ത സഹോദരനൊരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ ജീവിതദശ ഏതാനും ഘട്ടംവരെ ആ സഹോദരന്റെ ജീവിതദശയുടെ നേൎപ്പകൎപ്പു തന്നെയായിരുന്നു ആ ജീവിതത്തിലെ ചിലവിവരങ്ങളും എന്തുകൊണ്ടാണ് അദ്ദേഹം ആ ഘട്ടത്തിൽ പരം ഔന്നത്യം പ്രാപിക്കാഞ്ഞത് എന്നുള്ളത്തും ൧൮൬൬-ൽ ശങ്കുണ്ണിമേനോൻ മിസ്റ്റർ, നെവീലിന്നു അയച്ച ഒരു സ്വകാൎ‌യ്യ എഴുത്തിൽ വിസ്തരിച്ചുകാണുന്നുണ്ട്.

"ഞങ്ങൾ ഇരുവരും ഒരുമിച്ച് തിരുവനന്തപുരത്തു വിദ്യയഭ്യസിച്ചു. ൧൮൪൭-ൽ ഞാൻ കോഴിക്കോട്ട് സീവിൽ ജഡ്ജിയുടെ കീഴിയിൽ ഉദ്യോഗം സ്വീകരിച്ചപ്പോൾ അക്കാലത്തു കൊച്ചി ദിവാനായിരുന്ന അച്ഛന്റെ കീഴിൽ, എനിക്കു പകരം, ഹേഡ് പോലീസുഗുമസ്തനായി. അയാളെ നിയമിച്ചു ഒന്നോ രണ്ടോ കൊല്ലങ്ങൾക്കുശേഷം മിസ്റ്റർ മോറിസ്സിന്റെ അപേക്ഷപ്രകാരം അയാൾ കോഴിക്കോട്ടേക്കു പോകുകയും അദ്ദേഹത്തിന്റെ കോടതിയിൽ ഹാജരായി നിയമിക്കപ്പെടുകയും ചെയ്തു. അതിനുശേഷം ഉടനെ കൊച്ചിയിൽ പ്രധാനസദർ ആമീൻ കോടതിയിൽ ശിരസ്തദാരായി അയാൾ എന്നെ പിന്തുടൎന്നു. മലബാൎകളക്ടൎമാർ അയാൾക്കുതഹസീൽ പണികൊടുക്കാമെന്നും സിവിൽ ജഡ്ജിതന്റെ കോടതിയിലെ ശിരസ്തദാരുടെ സ്ഥാനം കൊടുക്കാമെന്നും പറയുകയുണ്ടായി. എന്നാൽ, മക്കൾ രണ്ടു പേരും വിട്ടുപിരിഞ്ഞിരിക്കുവാൻ അച്ഛൻ ഇഷ്ടപ്പെടായ്ക [ 130 ]

                 ദിവാൻ ഗോവിന്ദമേനോൻ               ൧൨൩
            ------------------------------------------------------------------

നിമിത്തം കഴിഞ്ഞ പതിനഞ്ചുകൊല്ലത്തോളമായി അയാൾ പ്രദാനസദർ ആമീൻകോടതിയിൽ ശിരസ്തദാരായിത്ത ന്നെയിരുന്നു. അടുത്തകാലത്തു മിസ്റ്റർ ബാല്ലൎസ് വള്ളുവനാട് തഹസീൽ ഉദ്യോഗം അയാൾക്കുകൊടുത്തു അയാൾ കൈക്കൊള്ളുകയും യഥാൎത്ഥത്തിൽ ആ സ്ഥാനത്തേക്കു അയാളെ നിയമിക്കുകയും ചെയ്തു. എന്നാൽ, നിൎഭാഗ്യവശാൽ അക്കാലത്തു എന്നിക്കു സുഖക്കേടുപിടിച്ചു. അയാളുടെ സഹായം എനിക്കുവേണ്ടിവന്നിരുന്നതുകൊണ്ട് അയാൾ ആ ഉദ്യോഗം രാജിവെച്ചൊഴിഞ്ഞു. കൊച്ചിയിലെ പ്രധാനസദർ ആമിൻകോടതിയിലെ ഉദ്യോഗവൎഗ്ഗത്തിൽ പെട്ട നിശ്വയരേഖയില്ലാത്ത ജീവനക്കാരുടെ റജിസ്തരിലെ ഇതിലടക്കം ചെയ്തിരിക്കുന്ന സംക്ഷോപത്തിൽനിന്നും അയാളുടെ സ്വഭാവവും ശേഷിയും നിങ്ങൾക്കുതന്നെ മനസ്സിലാകുന്നതാണ് . അയാളെപ്പറ്റി മെസ്സേഷ്സ്. മോറിസ്സ്, കല്ലൻ, ഡോസ്സ് എന്നിവർ പറഞ്ഞിരിക്കുന്ന അഭിപ്രായം അയാളെ പരിചയമുള്ള ആരും ശരിവെക്കുമെന്നു എനിക്കു നല്ലബോദ്ധ്യമുണ്ട്. കഴിഞ്ഞകൊല്ലം തൃശ്ശിവഃ ചേരൂർ ജഡ്ജിയുടെ ഉദ്യോഗം ഒഴിവുവന്നപ്പോൾ മിസ്റ്റർ, മെല്ലോന്റെ അനുഗാമിയായി അയാളെ നിയമിക്കുനെന്നു തിരുവുള്ള മായിരിക്കുന്ന വിവരം മഹാരാജാവുതിരുമനസ്സുകൊണ്ട് അരുളിച്ചെയുകയുണ്ടായി. എന്റെ സ്വന്ത സഹോദരനെ ഉദ്യോഗം ഉണ്ടാക്കികൊടുക്കുവാൻ വേണ്ടി ആ ജഡ്ജിമാരെ ഞാനാണ് മാറ്റിച്ചതെന്നു ശങ്കിക്കുവാൻ ഇടയാക്കിത്തീൎത്തു. അവരെ പിരിച്ചയച്ഛതിന്റെ ബലം കുറയ്ക്കുവാൻ എനിക്കഷ്ടമില്ലാതിരുന്നതിനാൽ ആസ്ഥാനത്തേക്കു ഞാൻ മറ്റൊരാളെ ശിപാൎശ ചെയ്തു."

    ഒന്നാമതായി തന്റെ അച്ഛന്റെയും പിന്നെതന്റെ സഹോദരന്റെയും സുഖ സൌകൎ‌യ്യങ്ങൾക്കായി ഗോവിന്ദ [ 131 ] 


     ൧൨൪                 ദിവാൻ ശങ്കുണ്ണിമേനോൻ
   --------------------------------------------------------------------

മേനോൻ തന്റെ ഉദ്യോഗസംബന്ധമായ ശ്രേയസ്സ ഉപേക്ശിക്കുകയാണ് ചെയ്തിട്ടുള്ളത്. ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിന്നു ഒരു സബ്ജഡ്ജിയുടെയൊ ഒരു ഡപ്യൂട്ടി കളക്ടരുടെയൊ സ്ഥാനത്ത് നിഷ്പപ്രയാസം എത്താമായിരുന്നു. എന്നാൽ, സ്വന്ത ഉദ്യോഗക്കയറ്റത്തേക്കാൾ അധികം ഗൌരവമായി തന്റെ പിതാവിന്റെയും സഹോദരന്റെയും ശരീരാരോഗ്യവും സുഖസൌകൎ‌യ്യവും ആണ് അദ്ദേഹം കരുതിയിരുന്നത്. തന്റെ ആ പ്രവൃത്തിയിൽ സ-ഗുണ ഹാനി വല്ലതും ഉൾപ്പെട്ടിട്ടുണ്ടെന്നു ആരെങ്കിലും പറയുകയാണെങ്കിൽ തന്നെ സ്വയം അത്ഭുതപ്പെടത്തക്കവണ്ണം അത്ര അധികം അദ്ദേഹം അവരെ ഭക്തിയോടെ സ്നേഹിച്ചിരുന്നു. ശങ്കരവാരിയൎക്കു മേന്മ അധിം മൂത്ത പുത്രനെ ക്കൊണ്ടായിരുന്നിരിക്കാം. എന്നാൽ, അദ്ദേഹം നിശ്ചയമായും അധികം സ്നേഹിചിരുന്നത് ഇളയപുത്രനെയാണ്. ശങ്കണ്ണിമേനവനാകട്ടെ തന്റെ സഹോദരന്റെ സഹവാസവും ശൂത്രുഷയും ക്രമത്തിൽ കുടാതെ നിവൃത്തിയില്ലാതായി. ഗോവിന്ദമോനോൻ തന്റെ സഹോദരന്റെ കാൎ‌യ്യങ്ങൾ അന്വേഷിക്കുകയും, അന്യാദൃശശുഷ്കാന്തിയോടും സ്നേഹ ഭക്തിയോടും അദ്ദേഹത്തിന്റെ ശരീരാരോഗ്യത്തിന്നും സുഖസൌകൎ‌യ്യത്തിന്നും ശ്രദ്ധിക്കുകയും, തനിക്കു പ്രത്യേകമായിരുന്നു ശാന്തതയോടു, വിനയത്തോടും അദ്ദേഹത്തിന്റെ സകല ബുദ്ധിമുട്ടുകളും ക്ലേശങ്ങളും അകറ്റുകയും ചെയ്തിരുന്നു.

തന്റെ സഹോദരനെ ദിവാനായി നിയമിചതിനുശേഷവും തന്നെ അതെ ഉദ്യോഗത്തിന്നു നിയമിക്കുന്നതുവരെയും ഗോവിന്ദമേനവന്റെ ജീവചരിത്രം ശങ്കുണ്ണിമേനോന്റെ ജീവചരിത്രത്തിൽ ലയിച്ചിരുന്നു പ്രേത്യേകമായി വിവരിക്കാത്തക്ക വിശേഷസംഗതിയൊ പ്രവൃത്തിയോ ഒന്നും ഉണ്ടാ [ 132 ]

                  ദിവാൻ ഗോവിന്ദമോനോൻ                       ൧൨൫
   -------------------------------------------------------------------------------------

യിട്ടില്ല ന്യൂനതാഹിതമായ രാജ്യഭരണം ഉണ്ടാകുന്നതല്ല. ശങ്കുണ്ണിമേനവന്റെ ഒരണത്തിലും അതിനടുത്ത അറ്റക്കുറ്റങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തു, രാജ്യഭരണത്തിൽ വന്നിരുന്ന അബദ്ധങ്ങൾക്കു ഗോവിന്ദമേനവനെ കുറ്റം പറയുകയും അതിൽ ഉണ്ടായിരുന്ന ഗുണഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ സഹോദരനെ പ്രശംസിക്കുകയും ചെയുക പതിവായിരുന്നു. ഈ അഭിപ്രായം അറിവില്ലാത്തവ്ര‍ക്കെന്നല്ല ചിലറസിഡണ്ടന്മാൎക്കുകൂടി. ഉണ്ടായിരുന്നു. ഗോവിന്ദമേനവനൊടു അദ്ദേഹത്തിന്റെ പിന്നീടുള്ള കാലത്ത് അടുത്തു പരിചയപ്പെട്ടിട്ടുള്ളവർ മേൽപറഞഢ്ഞ അഭിപ്രായം ശരിയാണെന്നു സമ്മതിക്കുന്നതല്ല.

റസിഡണ്ടന്മാൎക്കു ഗോവിന്ദമേനവന്റെ പേരിൽ വിരോധം തോന്നത്തക്ക ഒരു നിൎഭാഗ്യസംഗതി ൧൮൭൨- ൽ സംഭവിച്ചു. പശ്ചിമതാരകയുടെ പത്രാധിപരായിരുന്ന മിസ്റ്റർ വാൽക്കർ കഷ്ടത്തിലായപ്പോൾ അയാളുടെ ചില സ്വകാൎ‌യ്യരേഖകൾ കൊച്ചി തുറമുഖ ഉദ്യോഗസ്ഥനായിരുന്ന കാപ്പ്റ്റൻ കാസ്റ്റർ എന്നാളുടെ കയ്യിൽപെട്ടു. അവയുടെ കൂട്ടത്തിൽ തിരുവിതാംകൂർ വേദാദ്രീശദാൎമൃതലിയാരും പി. ശങ്കുണ്ണിമേനവനും വാൽക്കക്കു അയച്ചിരുന്ന ചില രാജിസമ്മതക്കത്തുകൾ ഉണ്ടായിരുന്നു. ഈ കത്തുകൾ മടക്കികൊടുക്കണമെങ്കിൽ വൃ00-ക പ്രതിഫലം കൊടുക്കേണനെന്നു കാണിച്ചും, അതല്ലാത്തപക്ഷം അവ റസിഡണ്ടിന്ന് അയച്ചുകൊടുക്കുന്നതാണെന്നു ഭയപ്പെടുത്തിയും കാസ്റ്റരുടെ അളിയൻ ഈ ഉദ്യോഗസ്ഥന്മാൎക്കു കള്ളെഴുത്തുകൾ അയച്ച. എഴുത്തുകൾ എങ്ങനെയും കൈവശപ്പെടുത്തി കൊടുക്കേണമെന്നു മേൽപറഞ്ഞ രണ്ടു തിരുവിതാംകൂറ്‍ ഉദ്യോഗസ്ഥന്മാരും അവരുടെ സ്നേഹിതനായിരുന്ന ഗോവിന്ദമേനവനോടാവശ്യപ്പെട്ടു. അദ്ദേഹം വളരെ [ 133 ]

           ൧൨൬               ദിവാൻ
       -----------------------------------------------------------------------------------

പണിപ്പെട്ടു ആയതു സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു. കാസ്റ്റർ ആവശ്യപ്പെട്ട പണം ന്നൂറുകൊണ്ടു കലാശിപ്പിക്കാനും അദ്ദേഹത്തിന്നു സാധിച്ചു. ചില സ്നേഹിതന്മാരുടെ നിൎബ്ബന്ധംനിമിത്തം കാസ്റ്റർ ആ പണം അവിടത്തെ ഒരു മിത്രസംരക്ശണ സംഘത്തിന്നു കൊടുത്തു. ഈ ദുൎവ്യാപാരം ക്ഷണത്തിൽ പരസ്യമായി. അതിന്മേൽ മലബാർ ഡി സ്ട്രിക്ട്മജിസ്രേറ്റ് അന്വേഷണം നടത്തുകയും, കാപ്റ്റൻ കാസ്റ്റരുടെ മേൽ കുറ്റം സ്ഥാപിച്ച് അഞ്ഞുറുപ്പിക പിഴ കല്പിക്കുകയും ചെയ്തു. എന്നാൽ, അപ്പീലിൽ കുറ്റം ദുൎബ്ബലപ്പെടുത്തുകയും പിഴ തിരിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ, കാപ്റ്റനെ മസലീപട്ടണത്തിലേക്കു സ്ഥലം മാറ്റി.

ഈ സംഗതിയിൽ യഥാൎത്ഥകുര്റക്കാർ രണ്ടു യുറോപ്യന്മാരായിരുന്നു; എന്നാൽ, ഈവക സംഗതിയിൽ അവർ സാധാരണ ചെയ്യുംപോലെ, ഒരു ഇന്ധ്യനെ അപരാധിയാക്കി. മിസ്റ്റർ മാൎക്കഗ്രിഗർ ഗോവിന്ദമേനവനു വിരോധമായി റസിഡണ്ടിനു എഴുതി അയച്ചു. മിസ്റ്റർ മിഞ്ചിൻ ഉടൻതന്നെ അതിനെപറ്റി ദിവാൻജിക്കും എഴുതി. " മുതലിയാരുടെ ശിക്ഷാൎഹമായ ചാപല്യം നിമിത്തം, നിങ്ങളുടെ സഹോദരൻ കാപ്റ്റൻ കാസ്റ്റരുടെ നിഷ്ഠ രമായ തട്ടിപ്പറിക്കു അയാളെ അയാളെ ഏതുവിധത്തിലും സഹായിച്ചു എന്നരിയുന്നതിൽ ഞാനത്യന്തം വ്യസനിക്കുന്നു. നിങ്ങളുടെ സഹോദരൻ നിങ്ങളുമായി സഹവസിക്കുന്നതു കൊണ്ടു നിങ്ങളുടെ പേരിൽ പല ദുരഭിപ്രായങ്ങൾക്കും ഇടയായേക്കുമോന്നു നിങ്ങളെ ധരിപ്പിക്കേണ്ട ചുമതല എനിക്കുണ്ട്. ഒരു ബന്ധുവിന്റെ പ്രവൃത്തികൊണ്ടു മലിനപ്പെടത്തക്കതല്ല നിങ്ങളുടെ സ്വഭാവഗുണം എന്നു സന്തോഷപൂൎവ്വം ഞാനോൎക്കുന്നുണടെങ്കിലും, നിങ്ങളുടെ സഹോദരൻ കൊച്ചിയിൽ നിന്നു മാറി വേറെ വല്ല കോടതി [ 134 ]

                    ദിവാൻ ഗോവിന്ദമേനോൻ                   ൧൨൭
     ------------------------------------------------------------------------------

ക്കും പോകുകയായിരിക്കും ഏറ്റവും നല്ലതെന്നു നിങ്ങളുടെ ഗുണത്തിനായിത്തന്നെ ഞാൻ പറയുന്നു. നിങ്ങളുടെ സുയശസ്സു കുരുതിമാത്രമാണ് ഞാനിത്രത്തോളം എഴുതിയത്." ശങ്കുണ്ണിമേനവന്റെ മറുപടി അതിവിശേഷമായിരുന്നു. "എന്റെ സഹോദരന്റെ പേർ മലിനപ്പെടുത്തുക സംഗതികൾ താങ്കളെ ധരിപ്പിച്ചിരിക്കുന്നുവെന്നു അറിയുന്നതിൽ ഞാൻ വളരെ വ്യസനിക്കുന്നു. എന്റെ പേരിൽ കാണിച്ചിരിക്കുന്ന താൽപൎ‌യ്യത്തിന്നു താങ്കളോടു നന്ദിപറഞ്ഞുകൊള്ളുന്നു. ഈ വക വാൎത്തകൾ തീരെ അവാസ്തവങ്ങളാണെന്നും എന്റെ സഹോദരനെക്കാൾ അധികം സത്യവും ധൎമ്മനീതികളും ഉള്ള ഒരാളെ ഇവിടങ്ങളിൽ കാണുന്നതല്ലെന്നും ഞാൻ തീൎച്ചപറയാം. താങ്കൾ അയാളുമായി അധികപരിചയമാകുമ്പോൾ ഞാനിപ്പോൾ പറയുന്നതിന്റെ വാസ്തവം താങ്കൾക്കുതന്നെ ബോദ്ധ്യമായിവരും."

ഇക്കാലത്തു ഗോവിന്ദമേനവന്റെ പ്രധാന തൊഴിൽ കാപ്പിച്ചെടി വളൎത്തൽ ആയിരുന്നു. നെല്ലിയമ്പയിൽ ഒന്നാമത്തെ തോട്ടങ്ങളിൽ ഒന്നു അദ്ദേഹത്തിന്റെതായിരുന്നു. അത് യൂറോപ്യൻ കമ്പനിക്കാരുടേതുപോലെ ഒരു വിസ്താരമേറിയ തോട്ടമല്ലായിരുന്നു. എന്നാൽ, ഒതുങ്ങിയ ചിലവുകൊണ്ടും ഭരണസാമൎത്ഥ്യംകൊണ്ടും അതു സമൃദ്ധമായി നിന്ന ഇരുപത്തഞ്ചുകൊല്ലത്തിന്നിടയിൽ അസ്സലാദായമായി കുരെ ലക്ഷം ഉരുപ്പിക സമ്പാദിപ്പാൻ അദ്ദേഹത്തിന്നു സാധിച്ചു. ഭൂമിയിലെ ഏറെക്കുറെ നിസ്സാരമായിരുന്ന കാലത്തു അദ്ദേഹം ഭൂമിയിൽ ഉറപ്പിച്ച ധനം ഒടുവിൽ സാധാരണയിലധികം ഫലപ്രദമായിപ്പരിണമിച്ചു. ഈവകയെല്ലാംകൊണ്ട് ഈ സഹോദരന്മാൎക്കു അവസ്ഥയിൽ കഴിയുന്നതിന്നും അതെ സമയം തന്നെ തങ്ങളുടെ കുടുംബത്തിേലേക്കു കാൎ‌യ്യമായ സ്വത്തു സമ്പാദിക്കുന്നതിന്നും സാധിച്ചു. [ 135 ]

          ൧൨൯൮               ദിവാൻ ശങ്കുണ്ണിമേനോൻ
          --------------------------------------------------------------------------------

മുപ്പതുകൊല്ലം ഉദ്യോഗം ഭരിച്ചശേഷം ഗോവിന്ദമേനോൻ ൧൮ന്റെ ജൂൺമാസത്തിൽ അടുത്തൂൺപറ്റി പിരിഞ്ഞു. ശങ്കുണ്ണിമേനവനു ഉദ്യോഗം ഒഴിയാതെ നിവൃത്തിയില്ലെന്നുവന്നു. അതേസമയംതന്നെ അദ്ദേഹത്തിന്റെയും ഉദ്യോഗം ഒഴിവുവന്ന സംഗതിയായിരിക്കുാം ദിവാൻജിയുടെ സ്ഥാനത്തു പിന്നൊരാളെ വെക്കേണ്ട കാൎ‌യ്യത്തിൽ അദ്ദേഹത്തിന്റെ പേർ മഹാരാജാവു തിരുമനസ്സിലേക്കു ഒന്നാമതായി തോന്നിച്ചത്. അദ്ദേഹത്തിന്റെ സഹോദരനെ അറിഞ്ഞിടത്തോലം കാലവും അത്രത്തോളം അടുത്തും മഹാരാജാവുതിരുമനസ്സുകൊണ്ട് അദ്ദേഹത്തിനെ അറിഞ്ഞിരുന്നു. പ്രാപ്തിക്കേടുകൊണ്ടൊ അവസരക്കുറവുകൊണ്ടോ അല്ല, തന്റെ സ്വമനസ്സാലുള്ള തീൎപ്പുകൊണ്ടാണ് ബ്രിട്ടീഷുദ്യോഗത്തിൽ കയറ്റംകിട്ടാതിരുന്നതെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതെങ്ങനേയുമിരിക്കട്ടെ ഗോവിന്ദമേനോൻ അദ്ദേഹത്തിന്റെ സഹോദരനെ പിന്തുടരേണനെന്നു മഹാരാജാവുതിരുമനസ്സുകൊണ്ടു തീൎച്ചയാക്കിയിരുന്നു. ഇതു പലൎക്കും അത്ഭുതമായിരുന്നു. എന്നാൽ, എല്ലാവരേക്കാൾ അധികം അത്ഭുതപ്പെട്ടതു ഗോവിന്ദമേമോൻ തന്നെയായിരുന്നു. ൧൮ന്റെ ജൂൺ ൭-നു ശങ്കുണ്ണിമേനോൻ എഴുതിയിരിക്കുന്നു. "ഉച്ചതിരിഞ്ഞ് ഞാനും സഹോദരനും തിരുമുമ്പാകെ ചെന്നു മുഖം കാമിച്ചു. ദിവാനുദ്യോഗം സ്വീകരിക്കരുതെ എന്നു അവിടുന്നു സഹോദരനോടു കൽപിച്ചു ചോദിക്കുകയും മുമ്പൊരിക്കൽ അവിടെ ഉണൎത്തിച്ചിരുന്നപോലെ അതിനു തനിക്കു മോഹമില്ലെന്നും ആ ഉദ്യോഗം തൃപ്തികരമായി വഹിക്കാൻ തനിക്കു തക്ക പ്രാപ്തിയില്ലെന്നും അയാൾ ബോധിപ്പിക്കുകയും ചെയ്തു. അങ്ങനെതന്നെ തിരുവുള്ള മായിരിക്കുന്നു [ 136 ] ദിവാൻ ഗോവിന്ദമേനോൻ ൧൨൯

വെന്നും,സഹോദരന്നു എന്റെ ഉപദേശവും സഹായവും ഉണ്ടായിരിക്കുകയും കീഴ്ക്കട കഴിഞ്ഞിരുന്നപോലെ സകലവും നടക്കുകയും ചെയ്യുമെന്നു അവിടെക്കു ബൊദ്ധ്യമായിരിക്കയാൽ ഇനി സ്വസ്ഥമായി എന്നെ ഉദ്യോഗം ഒഴിയുവാൻ അനുവദിക്കുന്നതാണെന്നും മഹാരാജാവുതിരുമനസ്സുകൊണ്ടു അരുളിചെയ്തു."ഗോവിന്ദമേനവന്റെ പേരിൽ വിരോധമുണ്ടെന്നു പരക്കെ അറിഞ്ഞിരുന്നവനായി അപ്പോൾ മിസ്റ്റർ മാക്ക് ഗ്രഗറിന്റെ ഭാവം എന്തായിരിക്കുമെന്നു തിരുമനസ്സിലേക്കു സന്ദേഹമുണ്ടായിരുന്നു. ഗോവിന്ദമേനോനെ ദിവാൻജിയായി തിരഞ്ഞെടുക്കുവാൻ തിരുമനസ്സിലേക്കു തോന്നിയ കാരണങ്ങൾ അവിടന്നു റസിഡണ്ടിനു അയച്ച തിരുവെഴുത്തു തീട്ടൂരത്തിലെ താഴെ പറയുന്ന ചുരുക്കത്തിൽ നിന്നും അറിയാവുന്നതാണ്.

  "ഇനിയൊരാളെ അന്വേഷിക്കേണ്ട കാലമായി.മലയാളവും 

സംസ്കൃതവും ഒഴികെ മറ്റൊരു ഭാഷയും നമുക്കറിഞ്ഞുകൂടാത്തതിനാലും,അതിനും പുറമെ,രാജ്യതന്ത്രജ്ഞനാണെന്നുള്ള ഭാവം സ്വയം നമുക്കില്ലാത്തതിനാലും സത്യം,വിവേകം,സാമൎഥ്യം എന്നിതുകളിൽ നമുക്കു പൂൎണ്ണബോദ്ധ്യമുള്ള ഒരാളെ ദിവാനായി നിയമിക്കേണ്ടതു ആവശ്യമാണു.ദിവാൻപേഷ്കാർ ശങ്കരയ്യർ സത്യവാനും അസാരം പ്രാപ്തിയുള്ളവനും ആണെന്നിരിക്കിലും അദ്ദേഹത്തിന്റെ വിവേകത്തിലും സാമൎഥ്യത്തിലും നമുക്കത്ര വിശ്വാസം പോരാ.കീഴുദ്യോഗസ്ഥനായി അയാൾ നല്ലവണ്ണം ശോഭിക്കും.എന്നാൽ ഭരണനേതൃത്വം അയാൾക്കുകൊടുക്കുന്നതു നന്നായിരിക്കുമെന്നു നമുക്കു തോന്നുന്നില്ല.ഇതിനൊക്കെപ്പുറമെ,നാട്ടിലെ ക്ഷേമത്തിൽ താല്പൎ‌യ്യവും രാജസമ്മതി നേടുന്നതിൽ ശുഷ്കാന്തിയും ഒരു നാട്ടുകാരനെപ്പോലെ മറ്റാ

                                                    19 [ 137 ] 

൧൩0 ദിവാൻ ശങ്കുണ്ണിമേനോൻ


ൎക്കും ഉണ്ടാകുന്നതല്ലായ്കുനിമിത്തം നമ്മുടെ ദിവാൻ നാട്ടുകാരൻ തന്നെയായിരിക്കേണമെന്നാണ് നമ്മുടെ ആഗ്രഹം.

"ഇങ്ങനെ ആവശ്യം വേണ്ട എല്ലാ യോഗ്യതകളും തികഞ്ഞതായി ഇപ്പോഴത്തെ ദിവാന്റെ സഹോദരനായ ഗോവിന്ദമേനോൻ എന്നോരാൾ മാത്രമുള്ളതായിട്ടാണ് നാം അറിയുന്നത്. അയാളുടെ സഹോദരന്നു സിദ്ധിച്ചിരുന്ന അതേ വിദ്യാഭ്യാസം അയാൾക്കു സിദ്ധിച്ചിട്ടുണ്ട്. ആ സഹോദരനെ വളൎത്തിയിരിക്കുന്ന ധൎമ്മനീതികളിൽതന്നെയാണ് അയാളെയും വളൎത്തിയിരിക്കുന്നത്. നാം അയാളെ ബാല്യമുതൽക്കേ അറിയും. നമുക്ക് അയാളിൽ വളരെ വിശാസം ഉണ്ട്. അയാൾ മുപ്പതുകൊല്ലത്തോളം ബ്രിട്ടീഷുദ്യോഗത്തിൽ ഇരുന്നിരുന്നുവെന്നു താങ്കകൾക്കറിയുകയും ചെയ്യാം. അയാളുടെ അച്ഛൻ കഴിഞ്ഞുപോയ ശങ്കരവാരിയർ ദിവാൻജിയുടെ കീഴിലും രണ്ടുകൊല്ലത്തോളം അയാൾ ജോലിയെടുത്തിട്ടുണ്ട്. അയാൾ ഇതേവരെ നോക്കിയിരുന്ന ഉദ്യോഗങ്ങൾ ഏറെക്കുറെ പ്രാധാന്യം കുറഞ്ഞവയാണെന്നുളളതു വാസ്തവംതന്നെ; എന്നാൽ, അയാൾ കഴിഞ്ഞുപോയ ശങ്കരവാൎ‌യ്യർ ദിവാൻജിയുടെ കൂടെയും താമസിച്ച് വളരെകാലത്തോളം നാട്ടിൽ നടക്കുന്നതെല്ലാമെന്നറിഞ്ഞിരിക്കയാൽ, ദിവാനുദ്യോഗം നോക്കുകയും തന്റെ പിതാവിന്റെയും സഹോദരന്റെയും മാൎഗ്ഗം തുടൎന്നു അവരെ അനുസരിക്കുകയും ചെയ്യുവാൻ അയാൾക്കുസമംമറ്റാരുമില്ലെന്നാണ് നമ്മുടെ ബോദ്ധ്യം. ഒരു സഹോദരനല്ലാതെ മറ്റാൎക്കും അത്ര സ്വാതന്ത്ൎ‌യ്യത്തോടെ ലഭിക്കുവാൻ സാധിക്കാത്ത ഉപദേശവും സഹായവും ആവശ്യമുള്ളപ്പോൾ ഇപ്പോഴത്തെ ദിവാൻജിയുടെ അടുക്കൽനിന്നും അയാൾക്കു ലഭിക്കുമെന്നുള്ള ഗുണംകൂടി ഉണ്ട്. [ 138 ] മഹാരാജാവുതിരുമനസ്സുകൊണ്ട് ആളെ തിരഞ്ഞുവെച്ചത് മദിരാശിഗവൎമ്മെണ്ട് സമ്മതിച്ചിരിക്കുന്നുവെന്നും, "ശങ്കുണ്ണിമേനവനെപ്പോലെ വിശ്വസ്തനായ ഒരു മന്ത്രി ഇല്ലാതാകുന്നതിൽ തിരുമേനിയോടുകൂടി ഞാൻ സഹതപിക്കുന്നു. അയാളുടെ ബന്ധുവായി തിരുമേനിക്കു വിശ്വാസമായ ഒരാൾ അയാളെ പിന്തുടരുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ആശിച്ചിരിക്കുംപോലെ ഈ നിയമനംകൊണ്ടു രാജ്യക്ഷേമവും ഭരണഗുണവും ഉണ്ടായി ആയവ ഈ നിയമനം യഥാൎഹമാക്കിത്തീൎക്കുമെന്നു ഞാൻവിശ്വസിക്കുകയുംച്ചെയ്യുന്നു." എന്നും റസിഡണ്ട് മറുപടിയയച്ചു ആയതനുസരിച്ച് ഗോവിന്ദമേനോൻ ൧൮൭൯-ആഗസ്റ്റ് ൨൨-ാം൹ ദിവാൻദ്യോഗം കയ്യേൽക്കുകയും ചെയ്തു.

ഗോവിന്ദമേനവന്റെ നിയമനം വളരെ അത്ഭുതവും കുറെ തൃപ്തികേടും ജനിപ്പിച്ചു. എന്നാൽ, സംസ്ഥാന്നത്തുദ്യോഗം വഹിച്ചിരുന്ന യൂറോപ്യൻ ഉദ്യോഗസ്ഥന്മാർ ഉ൮പ്പെടെ പലരും അതുഹാൎദ്ദമായി കൊണ്ടാടി. ആ സഹോദരനെ വളരെ കാലത്തോളം ഗാഢമായി അറിഞ്ഞിരുന്ന ഏകയോഗ്യപുരുഷനു ആ നിയമനം ഒട്ടും അത്ഭുത ജനകമായി തോന്നിയില്ല. അക്കാലത്തു ബറോഡയിൽ ദിവാൻജി-പ്രതിരാജാവായിരുന്നു സർ. ടി. മാധവറാവു താഴെ പറയുംപ്രകാരം എഴുതി അയച്ചു "ഇപ്പോൾ കിട്ടിയവൎത്തമാന പത്രങ്ങളിൽനിന്നും നിങ്ങളെ കൊച്ചിരാജ്യത്തു ദിവാനായി നിയമിച്ചവിവരം അറിഞ്ഞരിക്കുന്നു. ഈ പ്രധാനാവസരത്തിൽ ഞാൻ ഹൃദയപൂൎവ്വം അനുമോദിക്കുന്നു. ദീൎഘകാലം ആ ഉയൎന്ന ഉദ്യോഗം നിങ്ങൾ ഭരിക്കേണമെന്നു ഞാൻ ആശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉദ്യോഗത്തിൽ മുൻഗാമികളായിരുന്ന മഹിമയേറിയ നിങ്ങളുടെ പിതാവും ഭ്രാതാവും വളരെ കൊല്ലങ്ങളായിചെയ്തു പോ [ 139 ]

      ൧൩൨                    ദിവാൻ ശങ്കുണ്ണിമോനോൻ
     ---------------------------------------------------------------------------------------

ന്നിരിക്കുന്ന വിലയേറിയ കാൎ‌യ്യങ്ങൾ നിങ്ങളും ചെയ്തുവൎദ്ധിപ്പിക്കുമെന്നതിനു സംശയമില്ല............."

ഗോവിന്ദമേനവന്റെ രാജ്യഭരണത്തിൽ ആദ്യം മുന്നോ നാലോ കൊല്ലത്തോളം, മേൽപറഞ്ഞപോലെ , അദ്ദേഹത്തിന്റെ സഹോദരനിൽനിന്നും വലിയ സഹായം അദ്ദേഹത്തിന്നു ലഭിച്ചിരുന്നു. അതുപ്രത്യേകിച്ചും തിരുവിതാംകൂറുമായുള്ള അതിൎത്തിത്തൎക്കവിഷയങ്ങളിലാണ്. ഒരു മുക്കാൽ ന്നൂറ്റാണ്ടോളം ഈ വാകുതൎക്കങ്ങൾ രണ്ടു സംസ്ഥാനങ്ങളും തമ്മിൽ തിക്ഷണമായ എഴുത്തുകത്തുകൾക്കും ഉപദ്രവജനകമായും ഇരുന്നിരുന്നു. മദിരാശി ഗവൺമെണ്ടിന്റെ പ്രേരണയിൽ ൧൮൮0- ൽ തൎക്കങ്ങൾ മദ്ധ്യസ്ഥതയാൽ തീരുമാനിക്കുവാൻ ഇരുകക്ഷികളും സമ്മതിക്കുകയും, അതനുസരിച്ച് മദ്ധ്യസ്ഥനായി മിസ്റ്റർ ഐസി. ഹാനിക്കുടനെ ഗവൺമെണ്ടു നിയമിക്കുകയും ചെയ്തു. ഇതു കക്ഷികളുടെയും അവകാശവാദങ്ങൾ കേട്ട ശേഷം രണ്ടു സംസ്ഥാനങ്ങളുടെയും അതിൎത്തി മുഴുവൻ മദ്ധ്യസ്ഥൻ വേൎതിരിച്ചു. മദ്ധ്യസ്ഥന്റെ കരാൎപ്രകാരം ആ മദ്ധ്യസ്ഥന്റെ തീൎപ്പു അവസാനമായിട്ടുള്ളതായിരുന്നു. അഞ്ചെണ്ണമുണ്ടായിരുന്ന മേൽകോയ്മകളിൽ മദ്ധ്യസ്ഥന്റെ തീൎപ്പു മദിരാശിഗവൺമെണ്ടിലേക്കു അപ്പീൽ ബോധിപ്പിക്കാവുന്നതായിരുന്നു. ഈ വാദങ്ങൾ - ഇടിയറമാടിനും അതിനു സമീപമുള്ള ദേശത്തിനും ഉള്ള രാജാധികാരം ഇരിങ്ങാലക്കുടെ കൂടൽമാണിക്കും ക്ഷേത്രംവകകായ്യഭരണത്തിന്നു തച്ചുടയകുയ്മൾ സംസ്ഥാനത്തേക്കു ആളെ അപരോധിക്കുവാൻ തിരുവിതാംകൂറിലേക്കുള്ള അധികാരം, എളങ്കന്നപ്പുഴ, അന്നമനട, പെരുമനം എന്നീഭാവങ്ങൽ വകയായുള്ള ചില വില്ലേജുകളിലെ രാജാധികാരവും ആ വക ക്ഷേത്രങ്ങളും അവയിലെ സ്വത്തും കൈകാൎ‌യ്യം ചെയ്യുവാനുള്ള അധികാരവും സംബന്ധിചായിരുന്നു. ആദ്യത്തെ തക്കം കൊച്ചിക്ക [ 140 ] ദിവാൻ ഗോവിന്ദമേനോൻ നുകൂലമായിട്ടാണ് മദ്ധ്യസ്ഥൻ തീരുമാനിച്ചത്. എന്നാൽ, മടിരാശിഗവൎണ്ണമെൻറു അദ്ദേഹത്തിൻറെ വിധിമാറ്റഇ തൊട്ടുകിടക്കുന്ന പ്രദേശംകൂടാതെ ഇടിയറമാട് മാത്രം തിരുവിതാംകൂൎവകയാണെന്നു തീൎപ്പുകല്പിച്ചു. തച്ചുടയകയ്മളെ അവരോധിക്കുവാൻ തിരുവിതാംകൂറിലേക്കുള്ള അധികാരം ആദ്യത്തേതിലും അപ്പീലിലും സ്ഥിരപ്പെടുത്തി. മറ്റുമൂന്നു ക്ഷേത്രങ്ങളുടെയും സംഗതിയിൽ മേൽക്കോയ്മസ്ഥാനം കൊച്ചി രാജ്യത്തേക്കാണെന്നും ആണ് വിധികല്പിച്ചത്. തീരുമാനം അകപ്പാടെ കൊച്ചിരാജ്യത്തേക്കു സന്തോഷവഹമായിരുന്നു. എളങ്കുന്നപ്പുഴ, അന്നമനട എന്നീ ക്ഷേത്രങ്ങളിലെ കൈകാൎ‌യ്യകൎത്തൃത്വവകാശം അസൗകൎ‌യ്യമായിട്ടുള്ള താണെന്നു തിരുവിതാംകൂറിലേക്കുവേഗത്തിൽ ബോദ്ധ്യംവരികയും കുറച്ചുകൊല്ലം കഴിഞ്ഞശേഷം അവ വിട്ടുകൊടുക്കുകയും ചെയ്തു. ഗോവിന്ദമേനവൻറെ മുൻഗാമിയെ കാലത്തു ആലോചനയിൽ ഇരുന്നിരുന്ന കോടതി സംബന്ധമായ നവീകരണം അദ്ദേഹം നിവൎത്തിച്ചു. ..... ലെ .....റെഗുലേഷനാൽ ..... ൽ തിരുമുന്പാകെയുള്ള അപ്പീൽകോടതി ഏൎപ്പെടുത്തി. അതനുസരിച്ച്, ചിലതരം കേസ്സുകളിലുള്ള അപ്പീൽ അപ്പീൽ കോടതിയിലെ ഒരു ജഡ്ജി തനിച്ചുകേട്ടു തീൎച്ചവരുത്തേണ്ടതാക്കിയിരുന്നു. ആ തീൎപ്പിൽനിന്നും ഒരു അപ്പീൽ തിരുമുന്പാകെയുള്ള കോടതിയിൽ ബോധിപ്പിക്കാം. ആയത് സാധാരണമായി അപ്പീൽ കോടിതിയിലെ മറ്റു രണ്ടു ജഡ്ജിമാരും, കേട്ടു തീൎച്ച വരുത്തേണ്ടതും, സൎക്കാർ കക്ഷിചേരാത്ത കേസ്സുകളിൽ ആ രണ്ടു ജഡ്ജിമാരും ദിവാനൊന്നിച്ച് അപ്പീൽകേട്ടു തീരുമാനിക്കേണമെന്നു കല്പിക്കുവാൻ ദിവാൻജിക്കു അധികാരമുണ്ടായിരിക്കുന്നതും ആണ്. അവരുടെ തീരുമാനാസ്ഥിരപ്പെടുത്തുവാൻ ദിവാൻജിമുഖാന്തരം തിരുമനസ്സുനു [ 141 ] ദിവാൻ ശങ്കുണ്ണിമേനോൻ ൎത്തിച്ച് അവിടെനിന്നും കല്പിച്ചു സ്ഥിരപ്പെടുത്തിയശേഷം മാത്രം വിധിപറയേണ്ടതും ആണ്. രണ്ടുകൊല്ലത്തിനുശേഷം. ബ്രിട്ടീഷിൻഡ്യൻ ആക്ടുകളിൽനിന്നും പകൎത്തിയോജിപിച്ചു പോലീസ് റഗുലേഷൻ, കൊച്ചിശിക്ഷാനിയമം, ക്രിമിനാൽ നടവടിനിയമം എന്നീവക നിയമങ്ങൾ ഏൎപ്പെടുത്തി. നീതിന്യായഭരണത്തിലെ ക്രിമിനാൽവകുപ്പു ആസകലം ഭേദപ്പെടുത്തി. പുതിയ രീതികളിൽ ഒരു പോലീസ്സുസൈന്യം നിൎമ്മിച്ചു. താസിൽദാരന്മാരുടെ പോലീസുകൃത്യങ്ങളും ദിവാൻജിയുടെ മജിസ്റ്റേട്ടധികാര സംബന്ധമായ ജോലികളും ഇല്ലാതാക്കി. പുതിയ നിയമപ്രകാരം താസിൽദാന്മാരെ കീഴുജിസ്ട്രേട്ടന്മാരായി നിയമിക്കുകയും ആദ്യവിചാരണധികാരത്തോടും അപ്പീലധികാരത്തോടുകൂടി രണ്ടു പേഷ്കാരന്മാരേയും ഡിസ്ട്രിക് മജിസ്ട്രേട്ടന്മാരാക്കുകയും ചെയ്തു. ഗോവിന്ദമേനവൻറെ കാലത്തു പലപ്രകാരത്തിലുള്ള അഭിവൃദ്ധിയുണ്ടായിട്ടുണ്ട്. ഉണ്ടായിരുന്ന പാ"ശാലകൾ പരിഷ്കരിച്ചു. പ"ിപ്പു കൂറെകൂടി ഉയൎന്ന തിരത്തിലാക്കി. പെൺകുട്ടികൾക്കു ഇംഗ്ലീഷുപാടശാലകൾ ആദ്യമായി തുടങ്ങി. സഹായധനം കൊടുക്കുന്നതിനുള്ള നിയമം നടപ്പാക്കുകയും സഹായധനം ലഭിക്കുന്ന ലിസ്റ്റിൽ പല പാ"ശാലകളും ഉൾപ്പെടുത്തുകയും ചെയ്തു. തൃപ്പൂണിത്തറയും ഇരിങ്ങാലക്കുടയും കുന്നംകുളത്തും ചിറ്റൂരും ആയി നാലു പുതിയ ആസ്പത്രികൾ ഏൎപ്പെടുത്തി. നല്ല നല്ല സൎക്കാർ കെട്ടിടങ്ങൾ ധാരാളം പണിയിച്ചു. മൂലത്തറ അണ പുതുക്കി. ചിറ്റൂര് വെള്ളംവിട്ട് നനക്കുന്നതിനുള്ള സന്പ്രദായം വിസ്താരപ്പെടുത്തി. സംസ്ഥാനത്തുനിന്നും ആകെയുള്ള മുതലെടുപ്പ് പതിമൂന്നിൽചില്വാനം ലക്ഷത്തിൽനിന്നും പതിനേഴിൽചില്വാനത്തോളമായി. സംസ്ഥാനത്തേക്കു ചി [ 142 ] ദിവാൻ ഗോവിന്ദമേനോൻ ലവുകഴിച്ചു ബാക്കിയുള്ള ആദായം ഇരുപത്തെട്ടുലക്ഷത്തിൽനിന്നും മുപ്പത്തെട്ടുലക്ഷത്തോളമായി. ......ൽ തൻറെ സഹോദരൻ മരിച്ചതിനുശേഷം ഗോവിന്ദമേനവനു തൻറെ ചുമതല ഏറിയ ഉദ്യോഗത്തിൽനിന്നു ഒഴിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാൽ മഹാരാജാവു അതിനനുവദിച്ചില്ല. അദ്ദേഹത്തിൻറെ സഹോദരനിൽ ഉണ്ടായിരുന്നിടത്തോളം വിശ്വാസവും പ്രീതിയും തിരുമനസ്സിലേക്കു അദ്ദേഹത്തിൻറെ പേരിലും ഉണ്ടായിരുന്നു. എന്നാൽ അവിടന്നു അദ്ദേഹത്തിനു അത്രത്തോളം യോഗ്യതയുള്ള ആയി കരുതിയിരുന്നില്ല. പ്രസിഡൻറ് മിസ്റ്റർ മാക്ക്ഗ്രഗർ അദ്ദേഹത്തിനു ശല്യമുണ്ടാക്കിയേനെ. എന്നാൽ അയാൾ..... ൽ കാലെതന്നെ സംസ്ഥാനത്തുനിന്നുപോയി. ശങ്കുണ്ണിമേനവൻറെ കയ്പടപുസ്തകങ്ങളിൽനിന്നും താഴെ എടുത്തെഴുതുന്ന സംക്ഷേപം മാക്ക് ഗ്രഗറിൻറെ പ്രകൃതിയും ഭാവവും വെളിവാക്കുന്നതാണ്. " ൻറെ ജൂൺ ...............നു. ഈ റസിഡണ്ട് മഹാമൎ‌യ്യാദകെട്ടവനായിത്തീരുന്നുണ്ട്. അമീനാദാരെ ദ്രോഹിച്ചിട്ടുണ്ടൊ എന്നറിയുവാൻ അയാളെ വൈദ്യനെക്കൊണ്ടു പരിശോധിപ്പിക്കേണമെന്നു മാത്രമല്ല ഭാഷയറിയാവുന്നവല്ല യൂറോപ്യൻ ഉദ്യോഗസ്ഥൻറെ മുന്പാകെവെച്ച് ആയാളുടെ വായ്മൊഴി എടുക്കേണമെന്നുകൂടി അയാൾ വിചാരിക്കുന്നതിൻറെ ഭോഷത്വം നോക്കൂ" ..... മെയ് ..... നു പ്രത്യേക അപ്പീലുകളെപ്പറ്റിയുള്ള കാൎ‌യ്യം ഇത്ര വളരെക്കാലമായിട്ടും തീരുമാനിക്കാതെ കിടക്കുന്നതിനു തിരുമനസ്സിലെ ഗവൺമെൻറിൻറെ പേരിൽ കുറ്റം കണ്ടു കൊണ്ടു അതിനെപ്പറ്റി മിസ്റ്റർ. മാക്ക്ഗ്രിഗർ ദിവാൻജിക്കുഒരെഴുത്തയച്ചിരിക്കുന്നു. വാസ്തവത്തിൽ ആ കാൎ‌യ്യത്തിൽ കാലതാമസത്തിനു [ 143 ]

൧൩൬ ദിവാൻശങ്കുണ്ണിമേനോൻ


---------------------------------------------------------

ള്ള കാരണം മുഴുവൻ അയാളാണ് . ഞാനൊരു ക്ലി പ്തസംഗതിയെപ്പറ്റി അയാളോടു പറഞ്ഞിട്ടു ഒരു കൊല്ല ത്തിലധികമായിട്ടും അയാൾ ഇനിയും മറുവടി അയച്ചുത ന്നിട്ടില്ല. ഉദ്യോഗനിലയിലുള്ള എഴുത്തുകുത്തുകളിൽ അ യാൾ വളരെ നീരസം ജനിപ്പിക്കുന്നു."

       "൧൮൮ഠ ജുലായി ൨൭-ാംനു.  രീജ്യകാൎ‌യ്യങ്ങളിൽ തി

രുമനസ്സിന്റെ അടുത്തു ദുരുപദേശം ചെയ്യുന്നുവെന്നു ചെ റു വത്തൂർ നമ്പൂതിരിയുടെ മേൽ കുററം ചുമത്തിക്കൊണ്ടും, തീവണ്ടിവഴിയെപ്പററിയുള്ള ആലോചന സമ്മതിക്കാത്ത പക്ഷം, അതിനെപ്പററി കൂടുതൽ അന്വേഷണം നടത്തുക യും ഗവൎമ്മേണ്ടിലേക്കു റിപ്പോൎട്ടുചെയ്യുകയും ചെയ്യുമെന്നു ഭയപ്പെടുത്തിക്കൊണ്ടും മിസ്റ്റർ മാക്ക്ഗ്രഗർ എന്റെ സ ഹോദരന്നു അൎദ്ധഉദ്യോഗനിലയിൽ ഒരു എഴുത്തയച്ചിരി ക്കുന്നു. ആ വലിയ ഉത്തരവീദത്തിന്നു തിരുമലസ്സിലെ സ മ്മതം സിദ്ധിച്ചേ ഇരിക്കൂ എന്നു അയാൾ തീൎച്ചപ്പെടുത്തി യിരിക്കുന്നപോലെ തോന്നുന്നു. ആ സംഗതി സാധിപ്പി ക്കുന്നതിന്നു മേൽപറഞ്ഞപ്രകാരം ഭയപ്പെടുത്തിനോക്കുവാ നും അയാൾ ശങ്കിക്കുന്നില്ല." മഹാരാജാവ് അതിനെ തീരെ ഗണിച്തില്ല.

     അയാളുടെ പിൻഗാമിയായിരുന്ന മിസ്റ്റർ ഹാനിങ്

ടൺ അത്യന്തം സൽസ്വഭായിയായിരുന്നു. അയാൾക്കു നല്ല കൃത്യബോധവും ഉണ്ടായിരുന്നു. അയാൾ അദ്ദേഹ ത്തോടു സ്നേഹനിലയിൽ പെരുമാറുകയും അദ്ദേഹത്തെ വ ളരെ സഹായിക്കുകയും ചെയ്തു. ചില്ലറ ബുദ്ധിമുട്ടുകൾ ധാ രാളമുണ്ടായിതന്നെങ്കിലും, ഗോവിന്ദമേനവന്റെ കാലം പ്രത്യേക കഷ്ടപ്പാടുള്ളതെന്നെല്ലായിരുന്നു.

             ൧൮൮൮    ഏപ്രിൽമാസത്തിൽ മഹാരാജാവു  തിരുമ

നസ്സിലേക്ക് അത്യന്തം ശീലായ്മയായി. തിരുവാലസ്യം ക്ര മത്തിൽ അധികമായി. ജുൺമാസത്തിൽ അവിടന്നു തീപ്പെ [ 144 ]

          ദിവാൻ ഗോവിന്ദമേനോൻ                                   ൧൩൭

---------

ടുകയും ചെയ്തു. ആ തിരുമേനിയുടെ . യ വീ രകേരളവൎമ്മരാജാവു സ്ഥാനാരോഹണം ചെയ്തു. കുഴൂര് ലഹളയ്ക്കുശേഷം ഗോവിന്ദമേനവനെ മുഖംകാണിക്കുവാൻ അനുവദിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ സന്തോഷപൂൎവ്വം ഈ തിരുമനസ്സുകൊണ്ടു അദ്ദേഹത്തെ കൈക്കൊണ്ടു. അവിടുന്നു സിംഹാസനരോഹണം ചെയ്തു നാലുമാസത്തിനുശേഷം, ഉദ്യോഗമൊഴിയുവാൻ കല്പിച്ചനവാദമേകുണ മെന്നു ഗോവിന്ദമോനോൻ തിരുമനസ്സറിച്ചു. എന്നാൽ കുറെക്കാലകൂടി ഉദ്യോഗം ഭരിക്കണമെന്നു തിരുമനസ്സു കൊണ്ടു നിൎബന്ധിച്ചരുളിച്ചെയ്തയേയുള്ളു. പിന്നീടുവന്ന ജുലായി മാസത്തിൽ ഗോവിന്ദമേനോൻ ഒന്നുകൂടി സങ്കടമുണൎത്തിച്ചു. തിരുമനസ്സിനെകൊണ്ട് ഉദ്യോഗം ഒഴിയുവാൻ കല്പിച്ചനുവദിക്കുകയും ചെയ്തു. അതിനെപ്പറ്റി ഗോവിന്ദ മോനോൻ താഴേ കാണുന്നപ്രകാരം ഫറസിഡണ്ടിന് എഴുതി അയച്ചു. "മഹാരാജാവു തിരുമനസ്സുകൊണ്ട് എന്നോടു സ്നേഹപൂൎവ്വം സംസാരിച്ചുവെന്നും, ഞാനുദ്യോഗമൊഴിയുവവാനിച്ഛിക്കുന്നതിൽ അവിടെക്കുള്ള മനസ്താപത്തേയും തക്ക പിൻഗാമിയെ ലഭിക്കുവാനുള്ള ബുദ്ധിമുട്ടിനെയും പറ്റി അരുളിച്ചെയുകയുണ്ടായിയെന്നും സന്തോഷപൂൎവ്വം ഞാൻ താങ്കളെ അറിയിക്കുന്നു.ഒരു വിദേശിയനെ ഇറക്കുമതി ചെയുന്നതിൽ ഇരിക്കുന്ന ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നു താങ്കളുമായി ആലോചിച്ചു തീൎച്ചപ്പെടുത്തുന്നതാണെന്നും, ഉദ്യോഗത്തിലില്ലെങ്കിലും ഞാൻ ഗുണദോഷോപദേശം ചെയ്ത് അവിടത്തെ സഹായിക്കേണമെന്നും അവിടെന്ന് അരുളിച്ചെയുകയുണ്ടായി. അതനുസരിച്ച് ; ദിവാൻ ജിയായി പത്തുകൊല്ലം ഉദ്യോഗംഭരിച്ചശേഷം ൧൨൨൯-ൽ

ഗോവിന്ദനേനോൻ ഉദ്യോഗത്തിൽനിന്നൊഴിഞ്ഞു. അന്ന
                                                                     20    ൫ [ 145 ] 

൧൨൯ ദിവാൻ ശങ്കുണ്ണിമേനോൻ


അദ്ധേഹത്തിന്റെ അരുപതിനലാമത്തെ ജെന്മനക്ഷത്രം കഴിഞ്ഞു കുറച്ചു ദിവസമേ ആയിരുന്നുള്ളു. പല സംഗതികളിലും ഗോവിണ്ടാമെനോനു അധീഹ്തിന്റെ സഹോദരനെക്കാൾ യോഗ്യത കുറഞ്ഞിരുന്നു. ബുദ്ധിസാമൎത്ഥ്യം അത്രത്തോളം ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന് അസാമാന്യ സമന്യബുധിയും അട്വിതീയമായ യുക്തികൌഷലവും ഉണ്ടായിരുന്നു . ചരിത്ര വിഷയതിലല്ലാതെ പഠിച്ചിട്ടുള്ള ഒരാളാണെന്ന് അദ്ധീഹതിനെ പറഞ്ഞുകൂടാ. ചരിത്രം പ്രത്യേകിച്ചും യുറോപ്യൻ ചരിത്രം , അദ്ദേഹത്തിനു കേമാമായിട്ടല്ലന്കിലും, വിശദമായിട്ട് അറിയാമായിരുന്നു . അദ്ദേഹത്തിനു അക്ലിഷ്ടമായും സുലഭാമായും എഴുതാംയിരുന്നെങ്കിലും , എഴുതമെന്നുള്ള ദൈൎ‌യ്യമുണ്ടായിരുന്നില്ല. ഉദ്യോഗ നിലയിലുള്ള ഒരു പ്രധാന എഴുത്തെങ്കിലും അദ്ദേഹം സ്വയം എഴുതിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാൽ അൎദ്ധ ഉധ്യോഗനിലയിലും സ്വകാൎ‌യ്യനിലയിലും അദ്ദേഹത്തിനു ധാരാളം കത്തിടപാടുകൾ ഉണ്ടായിരുന്നു . ഭംഗിയും ചേൎച്ചയും ഉള്ള ഇംഗ്ലീഷ് ഭാഷയിൽ വ്യെക്തവും നല്ലതും ആയ കയ്യക്ഷരത്തിൽ അദ്ദേഹം എഴുതിയിരിക്കുന്ന അൎദ്ധഉധ്യോഗനിലയിലുള്ളതും സ്വകാൎ‌യ്യമായുള്ളതും ആയ എഴുത്തുകൾ വായിക്കുവാൻ സാദാ രസമുളവയാണ്. ഒരു ഭരണകൎത്താവിന്റെ നിലയിൽ കൊച്ചി ചരിത്രത്തിൽ പ്രധാനമായി ശോഭിക്കത്തക്ക യാതൊന്നും അദ്ദേഹം ചെയ്തുവചിട്ടില . രാജ്യഭരണ ചക്രം തന്റെ സഹോദരൻ നിൎമിച്ച രഥമേനിയിൽ നിന്ന് തെറ്റാതെ തെളിക്കുന്നത്കൊണ്ട് തന്നെ അദ്ദേഹം നല്ലവണ്ണം തൃപ്തിപ്പെട്ടു. ഇത് അദ്ദേഹത്തിനു പ്രായേണ സാധിക്കുകയും ചെയ്തു. ഗോവിന്ദമേനോൻ സല്ഗുനസംബന്നനായിരുന്നു ഇക്കാലത്ത് തീരെ ദുര്ലഭമായിട്ടുല്ലതും പൂൎവികന്മാൎകുണ്ടാ [ 146 ]

"https://ml.wikisource.org/w/index.php?title=ദിവാൻ_ശങ്കുണ്ണിമേനോൻ&oldid=139897" എന്ന താളിൽനിന്ന് ശേഖരിച്ചത്