Jump to content

താൾ:Diwan Sangunni menon 1922.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുളം സ്കൂൾ വേഗത്തിൽ അഭിവൃദ്ധിയെ പ്രാപിച്ചു. മൂന്നുകൊല്ലം കൊണ്ട് കുട്ടികളുടെ എണ്ണം വളരെ കൂടുകയും മട്രിക്കുലെഷൻ പരീക്ഷയ്ക്ക് കുട്ടികളെ അയച്ചുതുടങ്ങുകയും ചെയ്തു. ൧൮൭൨- ൽ ആയത് ഒരു കോളെജാക്കി തീൎക്കേണമെന്ന് ശങ്കുണ്ണിമേനോനു മോഹമുണ്ടായിരുന്നു. എങ്കിലും അതിലേയ്ക്കു വേണ്ട കുട്ടികൾ ഉണ്ടായിരുന്നില്ല. ൭൪-ൽ മിസ്റ്റർ ക്രുക്ഷാംക് വന്നതോടുകൂടി സ്കൂളിന്ൻ ഒരു പുതിയ ജീവൻ വെച്ചു. അന്ന് അത് ഒരു രണ്ടാം ഗ്രേഡ് കോളേജാക്കി. എറണാകുളം കോളേജ് ശങ്കുണ്ണിമേനോൻ ദിവാൻ പണിയിൽ നിന്നു ഒഴിഞ്ഞസമയം തെക്കേ ഇന്ത്യയിലെ കോളേജുകളിൽ വെച്ച് ഏറ്റവും നല്ല സ്ഥിതിയിലായിരുന്നു. എല്ലാ താലൂക്കുകളിലും പുതിയ സ്കൂളുകൾ തുറന്നു. ക്രമേണ ഈ സ്കൂളുകൾക്ക് നല്ല സ്ഥലങ്ങളും നല്ല അധ്യാപകന്മാരെയും സമ്പാദിച്ചു. സീലിസായ്പിനു ഡയറക്ടർ എന്ന സ്ഥാനം കൊടുക്കുകയും ചെയ്തു. ശങ്കരവാരിയരുടെ കാലത്ത് എറണാകുളത്ത് തുടങ്ങിയിട്ടുള്ള ആശുപത്രി ശങ്കുണ്ണിമേനോൻ വളരെ പരിഷ്കരിച്ചു. അത് ഒരു നല്ല സ്ഥലത്തേയ്ക്ക് മാറ്റി. തൃശ്ശിവപേരൂർ ഒരു പുതിയ ആശുപത്രി തുടങ്ങി. തൃപ്പൂണിത്തുറയും കുന്നംകുളത്തും ചിറ്റൂരും ആശുപത്രികൾ സ്ഥാപിക്കുവാനായി വേണ്ട ഏൎപ്പാടുകളും ചെയ്തു; എങ്കിലും പിന്നത്തെ ദിവാന്റെ കാലത്തേ അത് സഫലമായുള്ളൂ. അദ്ദേഹം ഇരുന്ന കാലത്തോളം ഈ ഡിപ്പാൎട്ട്മെണ്ട് ബ്രിട്ടീഷുകൊച്ചിയിലെ സിവിൽ സര്ജ്ജ്യന്റെ മേൽനോട്ടത്തിൽ ആയിരുന്നു. ഈ സംസ്ഥാനത്ത് ഇംഗ്ലീഷുമരുന്നുകളിൽ ആളുകൾക്ക് വളരെ സാവധാനത്തിൽ മാത്രമേ വിശ്വാസം ഉണ്ടായിവന്നുള്ളൂ. ജനങ്ങളുടെ ആവശ്യങ്ങളെയും രാജ്യത്തിന്റെ ഗുണത്തെയും അറിഞ്ഞ് രാജ്യം ഭരിക്കുന്നതിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/75&oldid=158718" എന്ന താളിൽനിന്ന് ശേഖരിച്ചത്