Jump to content

താൾ:Diwan Sangunni menon 1922.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പല സംഗതികളിലുമുണ്ടായിട്ടുള്ള പരിഷ്കാരങ്ങൾ ണ്ട് ഇവയിൽ പല മരങ്ങളും ഉണങ്ങിപ്പോയി. ഇപ്പോൾ ആ പുഴവക്കത്ത് ഏകദേശം നാലുലക്ഷത്തോളം മരങ്ങളുണ്ട്. മലവക ഡിപ്പാൎട്ടുമെൻറിൽ ശങ്കുണ്ണിമേനോനായി മറ്റു പലപരിഷ്ക്കാരങ്ങളും വരുത്തുകയുണ്ടായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ കാൎ‌യ്യത്തിൽ ശങ്കുണ്ണിമേനോൻ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. ശങ്കുണ്ണിമേനോൻ ദിവാനായ കാലത്ത് ആകെ രണ്ടു ഇംഗ്ലീഷുസ്കൂളുകളെ ഉണ്ടായിരുന്നുള്ളു. ഒന്നു തൃശ്ശിവപേരൂരും ഒന്നു എറണാകുളത്തും ആയിരുന്നു. എറണാകുളം സ്കൂൾ ഫേഡ് മാസ്റ്റർ മിസ്റ്റർ കെല്ലിയും തൃശ്ശിപേരൂരെ റോസ്മേയറും നല്ല അദ്ധ്യാപകന്മാരായിരുന്നില്ല. കൊച്ചിയിൽ വിദ്യാഭ്യാസവകുപ്പു പരിഷ്കാരത്തിന് ബ്രിട്ടീഷ് ഇന്ത്യയിലെ പാ"ശാലകളെ അടിസ്ഥആനമാക്കിയുള്ള വിദ്യാഭ്യാസരീതിയെ ഇവിടെ ഏൎപ്പെടുത്തുകയും സമൎത്ഥനായ ഒരു യൂറോപ്യൻ അദ്ധ്യാപകനെ മേലദ്ധ്യക്ഷനായി നിയമിക്കുകയും ചെയ്യുന്നതിന് ശങ്കുണ്ണിമേനോൻ നിശ്ചയിച്ചു. ഇതിന്നായി ഒരാളെ തിരഞ്ഞുതുടങ്ങി. പത്രങ്ങളിലെ പരസ്യമനുസരിച്ച് പല ആളുകളും ഹൎജികൾ അയച്ചു എങ്കിലും റസിഡമ്ടിനും ദിവാൻജിക്കും തൃപ്തിയായ ഒരാളെ കിട്ടിയില്ല. ഒടുവിൽ ....... ൽ മിസ്റ്റർ എ.എഫ്. സീലിയെ ഈ ജോലിമേനോന് വളരെ തൃപ്തിയുണ്ടായി. "ഞാൻ സൎക്കാർ ജോലി ചെയ്തു തുടങ്ങിയതിൽ പിന്നെ ഞാൻ ചെയ്തു ഒരു കാൎ‌യ്യത്തിലും മിസ്റ്റർ സീലിയെ തിരഞ്ഞെടുത്തമാതിരി ചാരിതാൎത്ഥ്യം ഉണ്ടായിട്ടില്ലെന്നു ഏകദേശം അഞ്ചുകൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തിനു മാറ്റേണ്ടിവന്നിട്ടുമില്ല. മിസ്റ്റർ സീലിയുടെ മേലദ്ധ്യക്ഷതയിൽ എറണാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/74&oldid=158717" എന്ന താളിൽനിന്ന് ശേഖരിച്ചത്