അതിചതുരനായിരുന്ന ശങ്കുണ്ണിമേനോൻ ജനങ്ങൾക്കു ഇംഗ്ലീഷു വൈദ്യത്തിൽ അഭിരുചി ഇല്ലെന്നും നല്ല നാട്ടുവൈദ്യന്മാർ ഇവിടെ അധികം പേർ ഉണ്ടെന്നും അറിഞ്ഞ് ഇംഗ്ലീഷു വൈദ്യം കൊച്ചിരാജ്യത്ത് പ്രചരിപ്പിക്കുന്നതിന് വലിയ ഉത്സാഹമൊന്നും ചെയ്ക ഉണ്ടായില്ല.
ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ട ഏൎപ്പാടു തുടങ്ങിയത് ശങ്കുണ്ണിമേനോൻറെ കാലത്തായിരുന്നു. ഇത് സ്വത്തിൻറെ രക്ഷയ്ക്ക് നല്ലതാണെന്ന് ജനങ്ങൾ ക്ഷണത്തിൽ മനസ്സിലാക്കി അഭിനന്ദിക്കയാൽ ഈ ഡിപ്പാൎട്ട്മെണ്ട് വേഗത്തിൽ അഭിവൃദ്ധിയെ പ്രാപിച്ചു. ഇതോടുകൂടി ഗവൎമെണ്ടിലെ മുതലെടുപ്പ് വൎദ്ധിക്കുകയും ചെയ്തു.
അഞ്ചലും തപാലും ഏൎപ്പെടുത്തിയതും മേനോനായിരുന്നു. ആദ്യം അഞ്ചലാപ്പീസുകൾ എഴുത്തുകുത്തുകളെ മാത്രമേ അങ്ങും ഇങ്ങും കൊണ്ട്പോയിരുന്നുള്ളൂ. പിന്നീട് സാധാരണകത്തുകൾ വാങ്ങിക്കുവാനും അഞ്ചൽമാസ്റ്റൎമാരെ അധികാരപ്പെടുത്തി.
൧൮൬൪- മുതൽക്ക് രണ്ടാഴ്ച കൂടുമ്പോൾ ഒരു സൎക്കാർ ഗസറ്റും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. ആ കൊല്ലം മുതൽക്ക് തന്നെ രാജ്യഭരണറിപ്പോൎട്ടും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. ആദ്യകാലത്ത് റിപ്പോൎട്ടുകളുടെ മലയാളതൎജ്ജമയും പ്രസിദ്ധപ്പെടുത്തിവന്നിരുന്നു.എന്നാൽ ആളുകൾക്ക് അത് വായിക്കുന്നതിൽ വലിയ ഉത്സാഹം കാണായ്കയാൽ അത് വേണ്ടെന്നു വെച്ചു. ൬൬-ൽ സൎക്കാർ അച്ചുകൂടം സ്ഥാപിച്ചു.ഗസറ്റും റിപ്പോൎട്ടും മറ്റും അവിടെ അടിച്ചുതുടങ്ങി.
ശങ്കുണ്ണിമേനോൻ എല്ലാ ഡിപ്പാൎട്ട്മെണ്ടുകളും ഒന്നിലധികം പ്രാവശ്യം പരിഷ്കരിച്ചു. ഭാരമേറിയ ഉദ്യോഗ
10
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |