Jump to content

താൾ:Diwan Sangunni menon 1922.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിക്കേണ്ടതായിരുന്നു. എന്നാൽ അതിനുപകരം അദ്ദേഹം ക്ഷേത്രവും അതുസംബന്ധിച്ച ബസ്തുക്കളും കൈവശം വരുത്തുന്നതിന്നും അച്ചനെബുദ്ധിമുട്ടിക്കുന്നതിന്നും അദ്ദേഹത്തിന്റെ അവകാശങ്ങളെ എളയതമ്പുരാൻതിരുമനസ്സിലേക്കു തീരുകൊടുത്തു എന്നാണ് എനിക്കു തോന്നുന്നത്. വളരെ ചെറുപ്പക്കാരും ലൌകികവിഷയങ്ങളിൽ വലിയ പരിചയമില്ലാത്ത ആളുമായ ആ തിരുമനസ്സുകൊണ്ട്, അവരുടെ അപേക്ഷയെ സ്വീകരിച്ചു. ചില കലഹപ്രയന്മാരുടെ ദുരുപദേശപ്രകാരം ൧൦൪൨-ലെ ഉത്സവക്കാലത്ത് ക്ഷേത്രകാൎ‌യ്യങ്ങളുടെ ഭരണവിഷയങ്ങളിൽ തിരുമനസ്സുകൊണ്ട് പ്രവേശിക്കയും, താമസിയാതെ, ക്ഷേത്രത്തിലേക്കവകാശമുള്ള നികുതി പിരിപ്പാനും, ക്ഷേത്രവസ്തുക്കളിൽ ചിലതു കൈവശപ്പെടുത്തുവാനും ശ്രമിക്കയും ചെയ്തു. ഈ അവസരങ്ങളിൽ ആരും എളയതമ്പുരാൻതിരുമനസ്സിലെ ആളുകളോട് അലൌകികമൊന്നും പ്രവൃത്തിക്കാതിരിപ്പാന്നായി ഞാൻ തഹസിൽദാരെ ഏല്പിച്ചിരുന്നു. ഈ കൊല്ലത്തിലും ഉത്സവകാലത്ത് തിരുമനസ്സുകൊണ്ട് കുഴൂരു ക്ഷേത്രകാൎ‌യ്യത്തിൽ പ്രവേശിക്കയും, ഉത്സവത്തിന്റെ ഏഴാംദിവസം, ദേവസ്വം ഉദ്യോഗസ്ഥന്മാരുടെ ഇഷ്ടത്തിനു വിപരീതമായി, ദേവനെ മതിലിനകത്തുനിന്നു് പുറത്തേക്കെഴുന്നള്ളിപ്പാൻ ഏൎപ്പാടുചെയ്കയും ചെയ്തു. അതുമൂലം തിരുമനസ്സിലെ അനുചരന്മാരും പാലിയത്തച്ചന്റെ ആൾക്കാരും തമ്മിലുള്ള സ്പൎദ്ധ വൎദ്ധിച്ചു. ഒടുവിൽ അവർ തമ്മിൽ അടികലശലും നടന്നു.

"അനാവശ്യമായുള്ള ഈ കാൎ‌യ്യത്തിൽനിന്ന് തിരുമനസ്സിലെ പേർ പിൻവലിപ്പിക്കുവാൻ എന്നാൽ സാധിച്ചില്ല. തീപ്പെട്ട തമ്പുരാൻ തിരുമനസ്സിലെ സൎവ്വാധികാൎ‌യ്യക്കാരായിരുന്ന പരമേശ്വരയ്യരുടെ സ്വഭാവദോഷ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/57&oldid=158698" എന്ന താളിൽനിന്ന് ശേഖരിച്ചത്