Jump to content

താൾ:Diwan Sangunni menon 1922.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സിഡേണ്ടവൎകൾക്കും അതിന്റെ ഒരുപ്രതി എളയതമ്പുരാൻ തിരുമനസ്സിലേക്കും അയച്ചുകൊടുത്തു.

ഈ കൃത്യത്തെപ്പറ്റി അന്വേഷിപ്പാൻ ബാദ്ധ്യപ്പെടുത്തിയിരുന്നത് അന്നത്തെ ദിവാൻപേഷ്കാരും ഡിസ്ത്രീൿട് മജിസ്ത്രേട്ടും, പ്രാപ്തിയും ധൈൎ‌യ്യവുംകുറഞ്ഞ ആൾ ആണെങ്കിലും, സത്യവാനും നയജ്ഞനുമായിരുന്ന വെങ്കിടസുബ്ബയ്യരെയായിരുന്നു. അന്വേഷണം നടത്തുന്നതിൽ അദ്ദേഹത്തിന്നു പലവിധ ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. കാറക്കാരനും സാക്ഷികളും എളയതമ്പുരാൻ തിരുമനസ്സിലെ പരിചാരകന്മാരായിരുന്നതുകൊണ്ട്, സമനയക്കുന്നസമയത്തെല്ലാം അവർ ഹാജരാകാതിരിക്കയും, അഥവാ വല്ലപ്പൊഴും ഹാജരായാൽതന്നെ അവർ പേഷ്കാരെ കഠിനമായി അപമാനിക്കയും ചെയ്തു. ആ ഉദ്യോഗസ്ഥൻ ഒട്ടുംതന്നെ സാഹസം പ്രവൎത്തിക്കുന്ന ആളല്ലായിരുന്നു. ദിവാൻ പേഷ്കാർ എളയതമ്പുരാൻ തിരുമനസ്സിലെ ആശ്രിതനായിരുന്നതുകൊണ്ടു വളരെക്കാലംകൊണ്ടെങ്കിലും അന്വേഷണം മുഴുവൻ നടത്തുവാൻ സാധിച്ചു. ആഗസ്ത് മാസ്തതിൽ കുറ്റക്കാരായ ഇരുകക്ഷിയിലെ ആൾക്കാരെയും സെഷ്യൻകോടതിക്കു കമ്മിറ്റുചെയ്തു. അവിടെ തിരുവെങ്കിടാപാൎ‌യ്യരും ജാൎജ്ജ് ഗന്തരും ന്യായാധിപതിമാരായിരുന്നു.

അന്വേഷണം നടക്കുന്നകാലത്ത് റസിഡേണ്ട് ഈ അപവാദത്തെ ഒതുക്കുന്നതിനായി വളരെ ഉത്സാഹിക്കയും എളയതമ്പുരാൻ തിരുമനസ്സിലേക്ക് ഈവിധം എഴുതി അയക്കയും ചെയ്തു.

"ഇതു തിരുമനസ്സിലെ അവസ്ഥയ്ക്കു് ഒട്ടും ചേരാത്ത പ്രവൃത്തിയാണ്. തൎക്കം തുടങ്ങുന്നതുവരെ ആക്ഷേപമില്ലാതെ ഇരുന്നിരുന്ന പാലിയത്തച്ചന്റെ അവകാശങ്ങൾ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/60&oldid=158702" എന്ന താളിൽനിന്ന് ശേഖരിച്ചത്