Jump to content

താൾ:Diwan Sangunni menon 1922.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശങ്കുണ്ണിമേനോനും ഇളയരാജാവും ൪൯ (49)

നീരസമായിരുന്നു.ആ വിഷയത്തെ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകൾ കൊണ്ട് തന്നെ ഇവിടെ വിശദപ്പെടുത്താം.

"൯൫0 - ലെ (950) ഒരു തിട്ടൂരപ്രകാരം പാലിയത്തച്ചന് കുഴൂരപ്രവൎത്തിയിലെ കോയ്മസ്ഥാനവും അവിടത്തെ ക്ഷേത്രത്തിലെ സമുദായഭരണവും നൽകിയിരുന്നു,എന്ന് തന്നെയല്ല;അദ്ദേഹത്തിന് ആ പ്രവൎത്തിയിലെയും ക്ഷേത്ര വസ്തുക്കളുടെയും കരം പിരിച്ചെടുത്തു" രശീതി കൊടുപ്പാനും ഉള്ള അധികാരവും ആയത് അനുവദിച്ചിരുന്നു.അന്ന് മുതൽ ആ ക്ഷേത്ര സംബന്ധമായ സൎവകാൎ‌യ്യങ്ങളും പാലിയത്തച്ചൻ നടത്തിവന്നിരുന്നു.ആ ക്ഷേത്രകാൎ‌യ്യങ്ങളെ നടത്തുന്നതിൽ ഒരു നമ്പൂതിരിക്ക് കൂടി ഊരാണ്മ സ്ഥാനം ഉള്ളതായി കാണുന്നു.

"ഇരുകക്ഷികളുടെ അധികാരങ്ങൾ ഇന്നിന്നവയെന്നു നല്ലവണ്ണം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.എങ്കിലും ൧൮൬൫ (1865) വരെ അവർ തമ്മിൽ യോജിപ്പായി കഴിഞ്ഞുകൂടിയിരുന്നു.ആ സംവത്സരത്തിൽ,നവംബർ മാസത്തിൽ,പാലിയത്തച്ചനും നമ്പൂതിരി ഊരാളരും തമ്മിൽ രസക്ഷയം തുടങ്ങുകയും,ക്ഷേത്രകാൎ‌യ്യങ്ങൾ അന്വേഷിപ്പാനായി പാലിയത്തച്ചൻ നിശ്ചയിച്ച ഒരു നമ്പൂതിരി കാരണം,ക്ഷേത്രത്തെയും അത് സംബന്ധിച്ച വസ്തു അവകാശത്തെയും പറ്റി ഇരുഭാഗക്കാരും തമ്മിൽ വാദം ആരംഭിക്കുകയും ചെയ്തു.ശരിയായ അന്വേഷണം നടത്തിയതിന്റെ ഫലമായി പഴയകാലത്ത് ചെയ്തു കാണുന്നവിധം പാലിയത്തച്ചന്റെ ആ പാട്ടമാളിതന്നെ ക്ഷേത്രകാൎ‌യ്യങ്ങൾ നോക്കിക്കൊള്ളണമെന്ന് തീൎച്ചയാക്കി"

"മറ്റേ ഊരാളനു അത് സമ്മതമായില്ലെങ്കിൽ,അദ്ദേഹത്തിന്റെ അവകാശത്തെ സ്ഥാപിപ്പാനായി വാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Pradeepktda എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/56&oldid=158697" എന്ന താളിൽനിന്ന് ശേഖരിച്ചത്