Jump to content

താൾ:Diwan Sangunni menon 1922.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

48 ദിവാൻ ശങ്കുണ്ണിമേനോൻ

യഥേഷ്ടം ചിലവാക്കുന്നതിലും, ആരുടെ അറിവും അനുവാദവുംകൂടാതെ കോടതിയുള്ള ദിവസങ്ങളിൽ അവിടെ ഹാജരാകാതെ മറ്റുരാജ്യത്തുപോയി താമസിക്കുന്നതിലും അവരോടു മഹാരാജാവുതിരുമനസ്സിലെ പ്രധാനമന്ത്രിക്കുകൂടി ചോദ്യപ്പെട്ടുകൂടെന്നാണു സ്വാതന്ത്ൎ‌യ്യപദത്തിന്നു അവർ അൎത്ഥം കൊടുക്കുന്നത് എങ്കിൽ, ഞാൻ അവൎക്കു അത്തരം സ്വാതന്ത്ൎ‌യ്യം കൊടുക്കുന്നതിൽ തീരെ വിരോധിയാകുന്നു."

റസിഡേണ്ട ശങ്കുണ്ണിമേന്റെ അഭിപ്രായങ്ങളോടു യോജിച്ചു. എഴുത്തുകുത്തുകളിൽ ചെയ്തിട്ടുള്ള ദോഷാരോപണങ്ങളെ പിൻവലിപ്പിച്ച് മിസ്റ്റർ സുബ്രഹ്മണ്യൻ പിള്ള ശങ്കുണ്ണിനേന്നോടു ക്ഷമായാചനം ചെയ്യിക്കേണ്ടതാണെന്ന് അദ്ദേഹം മഹാരാജാവിനെ ഉപദേശിച്ചു. തിരുമനസ്സികൊണ്ട് ഇതനുസരിപ്പിച്ച് തീട്ടൂരം കല്പിച്ചയച്ചു. രണ്ടാം ജഡ്ജി മിസ്റ്റർ ക്ലാൎക്ക് രാജികൊടുത്തുപോയിരുന്നില്ലെങ്കിൽ അദ്ദേഹവും ഇപ്രകാരംചെയ്യേണ്ടതായിരുന്നു എന്നും റസിഡേണ്ട് പ്രസ്താവിച്ചിരുന്നു.

മിസ്റ്റർ സുബ്രഹ്മണ്യൻ പിള്ള കല്പനപ്രകാരം ചെയ്തു എന്നുമാത്രമല്ല. പിറ്റെന്നാൾ ശങ്കുണ്ണിമേന്നെ വന്നുകണ്ടു, വലിയ സ്നേഹിതന്മാരായി പിരിയുകയും ചെയ്തു.

6 ശങ്കുണ്ണിമേനോനും എളയരാജാവും

ശങ്കുണ്ണിമേനോന്റെ ജീവിതകാലം മുഴുവനും പശ്ചാത്താപത്തിന്നു ഇടകൊടുക്കതെ, എന്തെന്നില്ലാതെ ശങ്കുണ്ണിമേന്റെ മനസ്സിനെ ഒരു സംഗതി അനവരതം ദു:ഖിപ്പിച്ചുകൊണ്ടിരുന്നു. ആ സംഗതി 1867-ൽ അദ്ദേഹവും അടുത്ത കിരീടാവകാശിയും തമ്മിൽബലമായി ഉണ്ടായ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/55&oldid=158696" എന്ന താളിൽനിന്ന് ശേഖരിച്ചത്