൭൮
ഭാവഗുണത്തെ സംബന്ധിച്ചു നമുക്ക് ഏറ്റവും നല്ലൊരഭിപ്രായമാണ് ഉള്ളത്. നാട്ടിലേക്ക് ഏറ്റവും ഗുണഭൂയിഷ്ഠങ്ങളായ ദിവാന്റെ പ്രവൃത്തികളെ കണ്ട് നാം അത്യധികം സന്തോഷിക്കയും ചെയ്യുന്നുണ്ട്" എന്നു തിരുമനസ്സുകൊണ്ടു റസിഡണ്ടിനു മറുപടി അയക്കുകയും തന്റെ മന്ത്രിപുംഗവന്റെ ഛായ എഴുതിക്കുകയും ചെയ്തു.
൧൮൬൯ -ൽ മഹാരാജ്ഞി മഹാരാജാവുതിരുമനസ്സിലേക്ക് കെ.സി.എസ്.ഐ. എന്ന സ്ഥാനം നൽകി. ൧൮൭൦ മാൎച്ച് ൮ -നു അതിന്റെ ചിഹ്നങ്ങൾ എറണാകുളത്തു പുത്തൻകോവിലകത്തുവെച്ച് റസിഡണ്ട് തിരുമനസ്സിലേക്ക് കൊടുത്ത ദിവസം വെടിക്കെട്ടും സകലൎക്കും സദ്യയും ഉണ്ടായി.
൧൮൭൧ -ൽ ശങ്കുണ്ണിമേന്ന് സി.എസ്.ഐ. എന്ന സ്ഥാനം കിട്ടി. ൧൮൬൮ -ൽ തന്നെ ഇതു കൊടുക്കുന്നതിനായി മിസ്റ്റർ മിഞ്ചിൻ എഴുതിയിരുന്നു. "എന്റെ തമ്പുരാനൊരു സ്ഥാനം കിട്ടാതെ ഞാനങ്ങനെ ഒന്നു സ്വീകരിക്കാമൊ എന്നു സംശയിക്കുന്നു." എന്നുള്ള ശങ്കുണ്ണിമേന്റെ അഭിപ്രായമായിരിക്കും അതന്നു കൊടുക്കാതിരിപ്പാനുള്ള കാരണം. ആ സ്ഥാനത്തിന്റെ ലക്ഷണങ്ങളെ ശങ്കുണ്ണിമേന്നു റസിഡണ്ടു കൊടുത്തതു പോഞ്ഞിക്കരയിൽ വെച്ചായിരുന്നു. ആ അവസരത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ടും എളയതമ്പുരാൻ തിരുമനസ്സുകൊണ്ടും കൊച്ചുതമ്പുരാക്കന്മാരും പ്രധാനപ്പെട്ട എല്ലാ ഉദ്യോഗസ്ഥന്മാരും ശങ്കുണ്ണിമേന്റെ അനുജനും മക്കളും അവിടെ ഉണ്ടായിരുന്നു. കൊച്ചിയിൽനിന്നു പല സായ്പന്മാരും മതാമ്മമാരും വന്നിരുന്നു. ഈ സ്ഥാനദാനത്തെക്കുറിച്ച് ഒരു വൎത്തമാനപത്രത്തിൽ ഈവിധം എഴുതിയിരുന്നു: "ശങ്കുണ്ണിമേനോൻ കൊച്ചി സംസ്ഥാനത്തേക്കു വളരെ നന്മകൾ ചെയ്തിട്ടുണ്ടെന്നുള്ളതിലേക്കു രണ്ടുപക്ഷമില്ല. അദ്ദേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |