ദിവാൻ
ശങ്കുണ്ണിമേനോൻ
൧ പ്രാരംഭം
ഇൻഡ്യയിൽ ഉത്തമമായി ഭരിക്കപ്പെടുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നാണു കൊച്ചി എന്നുള്ള പ്രശസ്തി അതിന്നുള്ളത് പ്രധാനമായി ഇടക്കുന്നി ശങ്കരവാരിയരും അദ്ദേഹത്തിന്റെ പുത്രൻ തോട്ടക്കാട്ട് ശങ്കുണ്ണിമേനോനും മൂലം ആകുന്നു. ഈ രാജ്യത്തെ ദിവാനുദ്യോഗം എടുക്കുന്നി ശങ്കരവാരിയർ ൧൮൪൭-മാണ്ടു മുതൽ ൧൮൪൬-മാണ്ട് വരേയും ശങ്കുണ്ണിമേനോൻ ൧൮൬൦-മാണ്ട് മുതൽ ൧൮൭൯-ാ മാണ്ട് വരേയും ഭരിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോഴുള്ള ഭരണരീതിയുടെ അസ്തിവാരം നിൎമ്മിച്ച് അടിസ്ഥാനമുറപ്പിച്ചത് ശങ്കരവാരിയരും, അതിനുപരി കെട്ടിപ്പടുത്തത് ശങ്കുണ്ണിമേനവനും ആണ്. യോഗ്യരായിരുന്ന അവരുടെ പിൻഗാമികൾക്കു മിക്കവൎക്കും ഏറെക്കുറെ തേച്ചുമിനുക്കുക, വെള്ളവീശുക, മോടിപിടിപ്പിക്കുക- എന്നിത്യാദി ചില ചില്ലറ ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. ഭരണാധികാരിയുടെ നിലയിൽ ശങ്കരവാരിയർ, സർ. സാലർ ജങ്, സർ. ഡിങ്കർ റാവു എന്നിവരെപ്പോലെയുള്ള ഒരാളായിരുന്നു. ശങ്കുണ്ണിമേനവൻ അദ്ദേഹത്തിന്റെ സമകാലീനന്മാരും സ്നേഹിതന്മാരും ആയിരുന്ന സർ. മാധവ റാവു, സർ ശേഷയ്യാശാസ്ത്രി എന്നിവരോടു തുല്യനായിരുന്നു. തങ്ങളുടെ മഹിമയേറിയ പ്രവൃത്തിക്ക് അവരിരുവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kavitha kaveri എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |