താൾ:Diwan Sangunni menon 1922.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ദിവാൻ ശങ്കുണ്ണിമേനോൻ

ന്റെ എല്ലാഭാഗങ്ങളും ഏതുതരത്തിലായിരുന്നു എന്നും, അവയെ പരിഷ്കരിക്കുന്നതിനു അദ്ദേഹം എന്തെല്ലാം പ്രവൎത്തിച്ചു എന്നും അദ്ദേഹം ഒഴിയുന്ന കാലത്ത് അവ ഏതു സ്ഥിതിയിലായിരുന്നു എന്നും ആകപ്പാടെ ചുരുക്കത്തിൽ പ്രസ്താവിക്കുവാനെ ഇവിടെ ശ്രമിക്കുന്നുള്ളൂ. ഈ കഥനത്തിനാരംഭിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ നയം, ജോലിചെയ്യുന്ന രീതി, അദ്ദേഹത്തിനു നേരിട്ട ബുദ്ധിമുട്ടുകൾ ഇല്ലായ്മചെയ്‌വാൻ ചെയ്ത യത്നങ്ങൾ എന്നിവയെക്കുറിച്ച് ചിലതെല്ലാം കാണിക്കുന്നത് അപ്രകൃതമായിരിക്കില്ലല്ലൊ.

ഇരുപത്തിരണ്ടു കൊല്ലത്തിനുശേഷം, ശങ്കുണ്ണിമേനോൻ തന്നെ പറഞ്ഞപ്രകാരം, മന്ത്രിപദം അദ്ദേഹം ഒരു സുഖാസനമായിട്ടല്ല കണ്ടത്. "ഒരു ദിവാന്റെ മാറ്റവും സമൎത്ഥനായിരുന്ന രസിഡണ്ട് മിസ്റ്റർ മാൾട്ബിയുടെ ആഭിമുഖ്യത്തിലുണ്ടായ ഒരു പരിഷ്കാരത്തിന്റെ പ്രതിഷ്ഠാപനവും ആയ അവസ്ഥാന്തരകാലത്താണ് അദ്ദേഹം പണിയിൽ പ്രവേശിച്ചത്. ആ പദ്ധതിയിൽ കൂടിയുള്ള സഞ്ചാരത്തിൽ വൈഷമ്യങ്ങളെ നശിപ്പിക്കുവാനും പക്ഷപാതങ്ങളായി മല്ലിടുവാനും സ്വാൎത്ഥമതികളായ കക്ഷികളെ സംഘടിപ്പിപ്പാനും പല പഴയ സരണികളെ നന്നാക്കുകയൊ കളകയൊ ചെയ്‌വാനും ഉണ്ടായിരുന്നു. അദ്ദേഹം പുതിയ പരിഷ്കാരങ്ങളെ ഏൎപ്പെടുത്തുന്നതിൽ ഉത്സാഹിയായിരുന്നു. എന്നാൽ അവയെ ക്രമത്തിലും നല്ലപോലെ ആലോചിച്ചിട്ടും മാത്രമെ ഏൎപ്പെടുത്തിക്കൂടു എന്നുള്ള പക്ഷക്കാരനുമായിരുന്നു. രാജ്യഭരണരീതിയിൽ ബ്രിട്ടീഷുസമ്പ്രദായത്തിനു കണ്ണടച്ച് ഇവിടെക്കു പ്രവേശനം കൊടുക്കുന്നതിലൊ, മാറ്റത്തിനായിക്കൊണ്ടു മാത്രമായുള്ള മാറ്റങ്ങളിലൊ, ഉദ്വേഗത്തെ ഉണ്ടാക്കുന്ന നൂതനമാൎഗ്ഗപ്രവൎത്തനങ്ങ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/37&oldid=158676" എന്ന താളിൽനിന്ന് ശേഖരിച്ചത്