താൾ:Diwan Sangunni menon 1922.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാൻ ശങ്കുണ്ണിമേനോൻ അതിനു മറ്റാരേയും കുറ്റംപറവാനും ഉണ്ടായിരുന്നില്ല. ശങ്കുണ്ണിമേനോൻ പല വിഭവങ്ങളോടുകൂടി ഭക്ഷിക്കുന്നതിൽ അതികുതുകത്തോടുകൂടിയ ഒരാളായിരുന്നു. അമിതമായി ഭക്ഷിക്കുകയും ചെയ്തുവന്നു. .....ൽ ഹൃദ്രോഗം വന്നുകൂടിച അതിൽപിന്നെ, ക"ിനമായ വേദന ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമായിരുന്നു. ഒടുവിലത്തെ അഞ്ചാറുവൎഷത്തെ ഡയറികളിൽ ദിവസവും ദീനവും വേദനയും നിമിത്തമായുള്ള വിലപനങ്ങൾ കാണുന്നുണ്ട്. അദ്ദേഹത്തിനു നേരിട്ടിരിക്കുന്ന പിഡകളെ ധീരതയോടെ സഹിച്ചു വന്നു; അടുത്ത പെരുമാറിയിരുന്നവർ മാത്രമെ അവയുടെ കാ"ിന്യത്തെ ധരിച്ചിരുന്നുള്ളു. ..... മുതൽ ശങ്കുണ്ണിമേനോൻ പണിയിൽനിന്നു പിരിഞ്ഞ് വിശ്രമിക്കുന്നതിനായി മോഹിച്ചു തുടങ്ങി. എന്നാൽ മറ്റുള്ളവൎക്ക് ആ വലിയ പണി കിട്ടുവാനുള്ള ബുദ്ധിമുട്ട് അദ്ദേഹത്തിനു അതിൽനിന്നു പിരിയുന്നതിനു നേരിട്ടു. അദ്ദേഹം രാജിവെയ്ക്കുന്ന കാൎ‌യ്യത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ട് വളരെ വൈമനസ്യം കാണിച്ചു. ..... ഒടുവിൽ അടുത്തുണ്ട് വാങ്ങുന്നതിനു ശങ്കുണ്ണിമേനോൻ ഗൗരവമായി ഒന്നു ശ്രമിച്ചുനോക്കി. അദ്ദേഹത്തിൻറെ വാക്കുകളിൽ തന്നെ ശ്രമിച്ചുനോക്കി. അദ്ദേഹത്തിൻറെ വാക്കുകളിൽതന്നെ ആ കഥ പറയാം. ...... ഡിസംബർ നു സാൎവ്വാധികാൎ‌യ്യക്കാൎക്കുള്ള എൻറെ മറുപടിയിൽ, നാലഞ്ചു ദിവസമായി എൻറെ പുറത്ത് സഹിക്കവഹിക്കാത്ത വേദനയുണ്ടെന്നും, ഞാൻ ദിവാനായിട്ട് പതിനേഴുവൎഷമായെന്നും, ദേഹംകൊണ്ടും മനസ്സുകൊണ്ടും എനിക്കിനി ഗൗരവമായ പണിയൊന്നും നിൎവ്വഹിക്കുവാൻ തരമില്ലാത്തതിനാൽ, കൊല്ലവൎഷാവസാനത്തോടുകൂടി പെൻഷ്യൻവാങ്ങി പിരിയുന്നത് എനിക്ക് സന്തോഷമായിരിക്കുമെന്നും ഞാൻ എഴുതി".




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/97&oldid=158742" എന്ന താളിൽനിന്ന് ശേഖരിച്ചത്