൯ന ദിവാൻ ശങ്കുണ്ണിമേനോൻ
--------------------------------------------------------------------------------
തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു. എനിക്കൊരു പ്രശംസാപത്രവും തൃകൈകൾ രണ്ടും എന്റെ ശിരസ്സിൽവെച്ച് അനുഗ്രഹവും തന്നു. അനുജനേയും അനുഗ്രഹിച്ചു; സൎവ്വാധിയെ ഏൽപിച്ചുകൊടുക്കുകയും ചെയ്തു. എല്ലാ പ്രധാന വിഷയങ്ങളിലും എന്നോടു ചോദിച്ചു നടക്കേണമെന്ന് അനുജനോടും, എന്തങ്കിലും തെറ്റായി നടക്കുന്നതു കണ്ടാൽ ശാസിച്ചു ശരിപ്പെടുത്തുവാൻ ഒട്ടും സംശയിക്കരുതെന്ന് എന്നോടും അവിടുന്നു കല്പിച്ചു. അതിൎത്തി തൎക്ക കാൎയ്യത്തിൽ ഞാൻ ഞാൻ പ്രത്യേകം മനസ്സിരുത്തേണമെന്നും അരുളിച്ചെയ്തു."
" ഡിസമ്പർ ൩൧-നു. ൧൮൭൯-മത്തെ സംവത്സൾ അവസാനിച്ചു. ഈ സംവത്സരം എനിക്കു വലിയ ഗുണമുള്ളൊന്നായിരുന്നില്ല. ഈ ആണ്ടുമുഴുവനും ദേഹ സുഖമുണ്ടായിരുന്നില്ല, അതുനിമിത്തം പണി രാജികൊടുക്കേണ്ടതായും വന്നു. അനുജനതു കിട്ടി എന്നാശ്വാസമുണ്ട്."
പിരിഞ്ഞ ദിവാനു തിരുമനസ്സുകൊണ്ട് കൊടുത്ത സൎട്ടിഫിക്കേറ്റ് സ-സ്തിവ വനപത്രികയായിരുന്നു. "മന്ത്രിയുടെയും പത്തൊമ്പതു സംവത്സരത്തോലം ഈ രാജ്യത്തിന്റെ പ്രധാനവാരവാഹിയായിരുന്ന ഉദ്യോഗസ്ഥന്റെയും നിലയിൽനിന്ന് ഒഴിയുവാൻ നിങ്ങൾ തീൎച്ചയാക്കിയിരിക്കകൊണ്ട്, ഈ അവസരത്തിൽ, പ്രശംസാൎഹമായ വിധംനിങ്ങൾ നിൎവ്വഹിച്ചുവന്നിരുന്ന രാജ്യകൃത്യങ്ങളിൽ നമുക്കു എപ്പോഴും തോന്നിയിരുന്ന ബഹുമാനത്തെയും വലിയ വിലയെയും അനരുപമായവിധത്തിൽ പ്രദൎശിപ്പിക്കേണമെന്നു നാം വിചാരിക്കുന്നു. സുരക്ഷിതനുംവിവേകിയുമായൊരു രാജ്യധുരന്ധരൻ നമുക്കു നിങ്ങളിൽ നഷ്ടമായിത്തീരുന്നു; മേലിൽ നിങ്ങളുടെ ബുദ്ധിപൂൎവ്വവും ചതുരവുമായ ഉപദേശം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |