അപ്പീൽ കോടതിയിലെ ഒന്നാം ജഡ്ജിയെ ദിവാനായും ശങ്കുണ്ണിമേന്റെ അനുജനെ ദിവാൻ പേഷ്കാരായും നിയമിക്കുവാൻ തിരുമനസ്സിലെ അടുക്കൽ ശുപാൎശുചെയ്തു. ഇതുകൊണ്ടു തന്റെ അവസ്ഥയ്ക്കു കുറവുവരാതെ ശങ്കുണ്ണിമേന്റെ വശംവദന്മാരെ തൃപ്തിപ്പെടുത്താമെന്നു പരമേശ്വരപട്ടർ വിചാരിച്ചു.
എന്നാൽ മിസ്റ്റർ മാൾട്ട്ബി ആ ആലോചനകളൊന്നും വകവെക്കാതെ, ആ സ്ഥാനം ശങ്കുണ്ണിമേന്നെ ഏല്പിക്കുകയും അദ്ദേഹം അതിനെ സ്വീകരിക്കുകയും ചെയ്തു. ശങ്കുണ്ണിമേനോൻ ബ്രിട്ടീഷിൽതന്നെ ഇരുന്നതിനാൽ നാട്ടുകാൎക്ക് അക്കാലത്തു ലഭിക്കാവുന്ന എത്രയും വലിയൊരു ഉദ്യോഗം അദ്ദേഹത്തിനു നിഷ്പ്രയാസം കിട്ടുമായിരുന്നു. എന്നാൽ ശങ്കുണ്ണിമേന്നു തന്റെ നാട്ടിലെ ദിവാൻപണി കിട്ടുന്നതിൽ സന്തോഷപ്രദമായി മറ്റൊന്നുമില്ലായിരുന്നു.
൧൮൬൦ മാൎച്ച് ൧൪ -നു ശങ്കുണ്ണിമേനോൻ കൊച്ചിരാജ്യത്തിന്റെ ഭരണത്തെ ഏറ്റു. മന്ത്രിപദത്തിൽ അസാധാരണ ദീൎഘകാലമായ പത്തൊമ്പതു സംവത്സരവും നാലുമാസവും അദ്ദേഹം ഇരിക്കയും ചെയ്തു. കാലക്രമത്തെ അനുസരിച്ച് അദ്ദേഹത്തിന്റെ ഭരണചരിത്രം ഇവിടെ വിവരമായി കൊടുക്കുവാൻ വിചാരിക്കുന്നില്ല. അതനാവശ്യവും വായനക്കാൎക്കു നീരസവുമാവാൻ ഇടയുണ്ട്. അദ്ദേഹം ഭരണാധികാരം സ്വീകരിച്ചകാലത്ത് ഭരണയന്ത്രത്തി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |