Jump to content

താൾ:Diwan Sangunni menon 1922.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൪ ദിവാൻ ശങ്കുണ്ണിമേനോൻ

കൂടാതെ കൊച്ചിരാജ്യത്തെ സകലവലിയ കെട്ടിടങ്ങളുടേയും കാരണഭൂതൻ ശങ്കുണ്ണിമേനവനാണ്. മിക്ക പബ്ളിക്കാപ്പീസുകളും എറണാകുളം തൃശ്ശിവപേരൂര് എന്നല്ല പ്രധാനപ്പെട്ട മറ്റുതാലൂക്കുകളിലെ സ്കൂൾകെട്ടിടങ്ങൾ പണിതീൎന്നതോ അല്ലെങ്കിൽ തുടങ്ങിയതോ അദ്ദേഹത്തിന്റെ കാലത്തായിരുന്നു. അതിന്നുംപുറമേ രാജകുടുബത്തിലെ ആവശ്യത്തിന്നായി അദ്ദേഹം പത്തോപന്ത്രണ്ടൊ കോവിലകങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട മിക്ക കെട്ടിടങ്ങളും മിസ്റ്റർ സൽമ എന്ന തച്ചുശാസ്ത്രജ്ഞന്റെ ആലോചനാപൂൎവമായ ഉപദേശത്തോടുകൂടിയാണ് അദ്ദേഹം പണിയിച്ചിട്ടുള്ളത്. എറണാകുളം കായൽതീരങ്ങളെ ശരിയായി നീട്ടി കെട്ടിപ്പടുത്തു , എറണാകുളത്തിന്ന് ഒരു പട്ടണഛായ വരുത്തിയതും അദ്ദേഹമാണ്. പുതിയ വഴികൾ വെട്ടിയും മറ്റും പട്ടണത്തെ പരിഷ്കരിക്കുന്നതിൽ അദ്ദേഹത്തിന്ന് അന്നത്തെ ദിവാൻപേഷ്കാരായിരുന്ന ശങ്കരയ്യരുടെ സഹായം വളരെ ഉണ്ടായിട്ടുണ്ട്.

അക്കാലത്തുതന്നെ കൊച്ചിയിൽ തീവണ്ടി നടപ്പാക്കുന്നതിനു ശങ്കുണ്ണിമേന്നു വളരെ മോഹമുണ്ടായിരുന്നു. ൧൮൬൧ - ൽ മലബാറിൽ തീവണ്ടി വന്നതുമുതൽ ഈ സംഗതിയെപ്പറ്റി ശങ്കുണ്ണിമേനോൻ ആലോചിച്ചുതുടങ്ങുകയും, അദ്ദേഹത്തിന്റെ ഉദ്യോഗകാലം മുഴുവൻ ആ സംഗതിയെപ്പറ്റി റയിൽവേ അധികാരികളുമായി എഴുത്തുകുത്തു നടത്തുകയും ചെയ്തുകൊണ്ടിരുന്നു. തൃശ്ശിവപേരൂര് , ചെറുതുരുത്തി, എറണാകുളം അല്ലെങ്കിൽ വയ്പ എന്നീ ദിക്കുകളിൽകൂടി പോകത്തക്കവണ്ണമുള്ള തീവണ്ടിപ്പാതയുടെ ഒരു ശാഖ കൊച്ചിയിൽ നടപ്പാക്കണ്ടതിലേക്കു പല കമ്പനിക്കാരുമായി ആലോചന നടത്തി എങ്കിലും ഒന്നല്ലെങ്കിൽ മറ്റൊരുകാരണം കൊണ്ട് ഇവിടെ സമ്മതമി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/71&oldid=158714" എന്ന താളിൽനിന്ന് ശേഖരിച്ചത്