താൾ:Diwan Sangunni menon 1922.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ശങ്കുണ്ണി മേനോനും എളയരാജാവും

വെക്കാതെ , ആചാൎ‌യ്യർ തടവുകാരെ വിലങ്ങുവെക്കുവാനും അടിയ്ക്കപ്പെടെണ്ടവരെ മുക്കാലിയുടെ അടുക്കലേയ്ക്ക് കൊണ്ടുപോകുവാനും കൽപ്പിച്ചു.ഉടനെ നിൎത്തിവയ്ക്കാനുള്ള കൽപ്പന വന്നു .വിലങ്ങുവെട്ടി തടവുകാരെ ജാമ്യത്തിൽ വിടേണ്ടതിനുപകരം ,വിലങ്ങോടുകൂടി തന്നെ അവരെ ജയിലിൽ നിന്നും കോടതിയ്ക്കും നടത്തിച്ചു.കൊച്ചി തിരുവിതാംകൂർ രാജ്യങ്ങളിലേയ്ക്കു അന്ന് ധനവാന്മാരിൽ ഒരാളായിരുന്ന പാറായി തരകനെ ജാമ്യത്തിനുകൊണ്ടുവന്നിട്ട്, ആ ആളുടെ ജാമ്യം കോടതി സ്വീകരിച്ചില്ല.കൊച്ചുകൃഷ്ണ മേന്നെയെങ്കിലും ജാമ്യത്തിൽ വിടുവിക്കാൻ അയ്യായിരം രൂപ കൊണ്ടുവന്നപ്പോഴേയ്ക്കും കോടതി പിരിയുകയും ചെയ്തു. അതുകാരണം തിങ്കളാഴ്ച വരെ പ്രതികൾ തടവിൽ പാൎക്കേണ്ടതായി വന്നു.

                  ജനുവരി മുടക്കത്തിനു ശേഷം , അപ്പീൽ കോടതി

കേസ്സുതീരുമാനിച്ചു.കൊച്ചുക്രിഷ്ണമേനോനെയും വേറെ രണ്ടു പേരെയും നിൎദോഷികളായി വിട്ടു; ശേഷം പേരുടെ ശിക്ഷാ വിധി കുറയ്ക്കുകയും ചെയ്തു.റസിഡണ്ടായി വന്ന മിസ്റ്റർ ബല്ലാൎഡ ഈ കേസ്സിലെ എല്ലാ റിക്കാൎഡുകളും ദിവാന്റെ ഇതുസംബന്ധിച്ച മെമ്മോറാണ്ടവും പരിശോധിച്ച ശേഷം ,മഹാരാജ്യ തിരുമാനസ്സിലേയ്ക്ക് ഇപ്രകാരം എഴുതി അയച്ചു ."ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികൾക്കും മാപ്പുകൊടുത്ത് അവരുടെ തടവും പിഴയും ദുൎബ്ബലപ്പെടുത്തേണ്ടതാണെന്ന് ഞാൻ ശുപാൎശ ചെയ്യുന്നു.ഇവർ കുറ്റക്കാരാനെന്നുള്ളതിനു എനിക്കു സംശയമില്ല .എന്നാൽ വിട്ടകേസ്സിലെ പ്രതികളും ഇവരെപ്പോലെ തന്നെ കുറ്റക്കാരാകുന്നു........തിരുമനസ്സിലെ ന്യായസ്ഥലങ്ങളിലെ നിയമഭരണത്തിൻറെ ശുദ്ധിയും പക്ഷപാതരാഹിത്യതെയും മലിനപ്പെടുതക്കവണ്ണം വിവേക ശൂന്യമായി പ്രവൎത്തിച്ച ഒ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/64&oldid=158706" എന്ന താളിൽനിന്ന് ശേഖരിച്ചത്