രാജ്യത്തെ അഭിവൃദ്ധിസ്ഥിതിയിൽ കൊണ്ടുവന്നത് എന്റെ അച്ഛനാണ്. ഒഴിവ് അദ്ദേഹത്തിന്റെ മരണം നിമിത്തമാണ് ഉണ്ടായിട്ടുള്ളത്. ആ സ്ഥാനത്തെക്ക് അൎഹതയുള്ളതായി നാട്ടിൽ മറ്റാരും ഇല്ലതാനും".
ശങ്കുണ്ണിമേനവനെ ൧൮൫൭ സപ്തെമ്പർ മാസത്തിൽ വെളിയങ്ങോട്ടുനിന്നു പൊന്നാനിക്കും അവിടെനിന്ന് ൧൮൫൯ ജനവരിയിൽ ഏൎനാട്ടിലെക്കും മാറ്റി. അദ്ദേഹത്തിന്റെ പ്രിയതമയും യൌവനയുക്തയുമായിരുന്ന ഭാൎയ്യയും, ശങ്കുണ്ണിമേനോൻ വളരെ സ്നേഹിച്ചിരുന്ന അവരുടെ ഏകസഹോദരനും അദ്ദേഹം പൊന്നാനിയിലായിരിക്കുന്ന കാലത്തു മരിച്ചു. ഇതുകൾക്കുപുറമെ, പൊന്നാനിയിലെയും മഞ്ചേരിയിലെയും അദ്ദേഹത്തിന്റെ ജീവിതത്തിൽ വിശേഷവിധിയായി ഒന്നും ഉണ്ടായിട്ടില്ല.
അദ്ദേഹം ഒരു സദരമീൻ സ്ഥാനത്തെ ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പൊഴാണ് അദ്ദേഹത്തെ ഒരു ഡെപ്യൂട്ടികലക്ടരായി നിയമിച്ചിരിക്കുന്നവിവരം ഗസറ്റിൽകണ്ട് അത്ഭുതപ്പെടുവാനിടയായത്. "മാൎച്ച ൨൧ - ാംനു അനവധി ഡപ്യൂട്ടി കലക്ടൎമാരെയും മജിസ്ത്രേട്ടുമാരെയും നിയമിച്ചിട്ടുള്ള കൂട്ടത്തിൽ ഒരു ശങ്കുണ്ണിമേന്നെ (അതു ഞാൻ തന്നെ ആയിരിക്കേണം) തിരുനെൽവേലി ഡെപ്യൂട്ടികലക്ടരായി നിയമിച്ചു കാണുന്നു" ഡെപ്യൂട്ടികലക്ടർ എന്ന സ്ഥാനം ഒരു പുതിയ സൃഷ്ടിയായിരുന്നു; ആദ്യമായി ആ ജോലിക്കു തിരഞ്ഞെടുത്ത കൂട്ടത്തിൽ ശങ്കുണ്ണിമേനോൻ, ശേഷയ്യാശാസ്ത്രി, രാമയ്യങ്കാർ എന്നിവർ പെട്ടിരുന്നു. അദ്ദേഹത്തിനു കിട്ടിയത് ഹാരിസിപ്രഭു നിമിത്തമായിരുന്നു. അദ്ദേഹത്തെ ഒരു ഡെപ്യൂട്ടികലക്ടർ സ്ഥാനത്തേക്കു നിയമിച്ചത് അദ്ദേഹത്തിന്നും കൊച്ചിരാജ്യത്തേക്കും ഒരുപോലെ ഗുണമുള്ളതായിരുന്നു. അതിൽനിന്നുണ്ടായിട്ടുള്ള പരിചയം ദിവാനായകാലത്ത്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |