Jump to content

താൾ:Diwan Sangunni menon 1922.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിവാൻ ശങ്കുണ്ണിമേനോൻ


വലിയതമ്പുരാൻ തിരുമനസ്സിനെയും, വലിയമ്മതമ്പുരാൻ തിരുമനസ്സിനെയും മറ്റും കാണുവാൻ ചെന്ന സമയം, അവർ അദ്ദേഹത്തിന്റെ അച്ഛന്റെ ഗുണഗണങ്ങളെപ്പറ്റി വളരെ പുകഴ്ത്തിപ്പറഞ്ഞു. റസിഡണ്ടുസായ്പ്പും, “അദ്ദേഹം നമ്മുടേ രാജ്യത്തെ ധനസമൃദ്ധിയും ഐശ്വൎ‌യ്യവും ഉള്ളതാക്കിത്തീൎത്തുപോയിരിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ ആ പ്രശസ്തനാമം മേലാലും നമുക്കു നന്മയെചെയ്യാതിരിക്കയില്ലാ” എന്നഭിപ്രായപ്പെട്ടു. തിരുമനസ്സുകൊണ്ടാകട്ടേ, റസിഡണ്ടാകട്ടേ അദ്ദേഹത്തിന്‌ കൊച്ചിയിൽ ഒരുദ്യോഗയോഗം ഉള്ളതായി പറയായ്കകാരണം അദ്ദേഹത്തിനു കുറച്ചു സുഖക്കേടുണ്ടായി. അന്നത്തെ ഗവൎണ്ണരായിരുന്ന ഹാരിസ് പ്രഭുവിന്‌ ശങ്കരവാരിയരെക്കുറിച്ചു നല്ല അഭിപ്രായമായിരുന്നു. ഈ സംഭവങ്ങളെ സംബന്ധിച്ച് അദ്ദേഹം തന്റെ .....ഫെബ്രുവരി ...മ്നു ലെ ഡയറിയിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്:-എനിക്കു കയറ്റം കിട്ടുവാൻ ഞാൻ ശ്രമിക്കേണം, എന്റെ അച്ഛന്റെ സ്വഭാവഗുണവും പ്രവൃത്തിവിശേഷവും എനിക്കു ഉദ്യോഗക്കയറ്റത്തിനു കാരണങ്ങളായേക്കാവുന്നതുകൊണ്ട്, ആവക സംഗതികൾ മറക്കുന്നതിനുമുൻപുതന്നെ ഞാൻ അപേക്ഷിക്കയാണ്‌ നല്ലത്. പേഷ്ക്കാരുദ്യോഗത്തിനു ആരെനിയമിക്കുന്നു എന്നതിൽ എന്റെ സ്വന്ത തമ്പുരാൻ അല്പമെങ്കിലും ശ്രദ്ധവച്ചിട്ടുള്ളതായി എനിക്കു തോന്നുന്നില്ല; അതു കിട്ടുവാൻ മല്ലിടത്തക്കതല്ല. എന്റെ അവകാശങ്ങളെ തീരെ ഗണിച്ചുകാണാത്തതിൽ എനിക്കു ക്ലേശമുണ്ട്. ഞാൻ കൊച്ചി സൎക്കാരിനെ മൂന്നു സംവൽസരം സേവിച്ചിട്ടുണ്ട്, മഹരാജാവൊരുമിച്ചു യാത്രചെയ്തതിൽ എന്റെ കയ്യിൽ നിന്നു ചിലവായിട്ടുള്ള ആറായിരത്തോളം ഉറുപ്പികക്ക് സൎക്കാരിൽ നിന്ന് എനിക്കനുവദിച്ചുതന്നിട്ടുള്ളത് മുവ്വായിരം ഉറുപ്പികമാത്രമാണ്‌. ഇഴ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/29&oldid=158667" എന്ന താളിൽനിന്ന് ശേഖരിച്ചത്