ബ്രിട്ടീഷിൽ ഉദ്യോഗം
വളരെ ആശാഭംഗമുണ്ടായി. കൊച്ചിരാജ്യകാൎയ്യങ്ങളെപ്പറ്റി ശങ്കുണ്ണിമേന്നെ പരിചയിപ്പിക്കുവാനായി , അച്ഛനും മകനും തമ്മിൽ കാണുന്ന സമയത്ത് ആ രാജ്യഭരണകാൎയ്യങ്ങളെക്കുറിച്ചു സംസാരിക്കുകയും മറ്റു സമയങ്ങളിൽ അവയെപ്പറ്റി എഴുത്തുകുത്തുകൾ നടത്തുകയും ചെയ്ക പതിവായിരുന്നു. ആ വക എഴുത്തുകളിൽ രണ്ടെണ്ണം മാത്രമെ കണ്ടുകിട്ടീട്ടുള്ളു. വേലൻ താവളം നവമ്പർ ,“എന്റെ പ്രിയപ്പെട്ടമകനെ,ഞാൻ ഏകദേശം പതിനെട്ടുദിവസമായി നോക്കിക്കൊണ്ടിരുന്ന നിലനികുതിക്കാൎയ്യം ഇന്നു പൂൎത്തിയായി എന്നു സന്തോഷത്തോടെ അറിയിക്കുന്നു. വസ്തുക്കളിൽ നിന്ന് ഇപ്പോൾ നോക്കി അളന്നപ്രകാരം (....പറ) കൊല്ലത്തിൽ 4,000-കയോളം കരം ഉണ്ടാകുന്നതാണ്. ഞാൻ ഇന്നു വൈകുന്നേരം കൊഴിഞ്ഞാമ്പാറയ്ക്കുപോകും; അവിടെനിന്ന് രണ്ടൊമൂന്നൊ ദിവസത്തിനകം തത്തമം ഗലത്തെക്കും പോകുന്നതാണ്. അവിടെനിന്ന് ഡിസംബർ അഞ്ചാം തിയ്യതിയൊ ആറാം തിയ്യതിയൊഞ്ഞാൻ തൃശ്ശിവപേരൂൎക്കു മടങ്ങിപ്പോകും എന്ന്
സ്വന്ത സ്നേഹിതൻ.”പലകാരണങ്ങളെക്കൊണ്ടും, പ്രത്യേകിച്ചുവെങ്കിട്ടരായരുടെ കീഴിൽ ജോലിയെടുപ്പാൻ ശങ്കുണ്ണിമേന്നു മനസ്സില്ലായിരുന്നതുകൊണ്ടും, ദിവാൻ പേഷ്കാരുദ്യോഗം തനിക്കുവേണമെന്നു ശങ്കുണ്ണിമേന്നു മോഹമില്ലായിരുന്നു എങ്കിലും, ശങ്കരവാരിയരുടെ മരണത്തോടുകൂടി അതുവേണമൊ എന്നു തന്നോടാവശ്യപ്പെടുമെന്നു ശങ്കുണ്ണിമേനോൻ വിചാരിച്ചിരുന്നു. അച്ഛന്റെ അടിയന്തിരം കഴിഞ്ഞ്, ശങ്കുണ്ണിമേനോൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kavitha kaveri എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |