താൾ:Diwan Sangunni menon 1922.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ദിവാൻ ശങ്കുണ്ണിമേനോൻ

ഉപകരിക്കാതിരുന്നിട്ടില്ല.

ശങ്കുണ്ണിമേനോൻ താമസിയാതെ തിരുനെൽവേലിയിൽ പോയി ൧൮൫൯ ഏപ്രിൽ മാസത്തിൽ പുതിയ ഉദ്യോഗം ഏറ്റുവാങ്ങി. പോകുന്നതിനു മുമ്പ് അദ്ദേഹം എറണാകുളത്തുവന്ന്, അദ്ദേഹത്തിന്റെ ഉദ്യോഗക്കയറ്റത്തിൽ വളരെ സന്തോഷിച്ചുകൊണ്ടിരുന്ന മഹാരാജാവു തിരുമനസ്സിലേയും രാജകുടുംബത്തിലെ മറ്റു ചില അംഗങ്ങളേയും കണ്ടു. സ്വന്തം സ്ഥാനം സംശയത്തിലിരുന്ന വെങ്കിട്ടരായൎക്കും ശങ്കുണ്ണിമേനവന്റെ ഉദ്യോഗക്കയറ്റം സന്തോഷപ്രദമല്ലായിരുന്നു എങ്കിലും അദ്ദേഹത്തേയും ചെന്നുകണ്ടു. "എന്റെ ഉദ്യോഗക്കയറ്റത്തിൽ ദിവാനത്ര സന്തോഷമുള്ളതായി തോന്നുന്നില്ല. അതൊരു സാരമില്ലാത്ത ഉദ്യോഗമാണെന്നും എന്റെ തസ്തിക മൂന്നോ നാലൊ മേലധികാരികളുടെ ചുവട്ടിലാണെന്നും മറ്റും പറഞ്ഞു". ശങ്കുണ്ണിമേനവൻ ഒരു സംവത്സരം മാത്രമേ തിരുനൽവേലിയിൽ ഇരുന്നുള്ളൂ. എങ്കിലും ആ കാലം മുഴുവൻ കഠിനമായ ജോലികൊണ്ടും ഇടയ്ക്കിടയ്ക്കു വന്നുകൊണ്ടിരുന്ന പനികൊണ്ടും വളരെ ബുദ്ധിമുട്ടി. ആ ജില്ല കലഹങ്ങൾകൊണ്ടു സ്വസ്ഥാനത്തെത്തിയിരുന്നില്ല; വേണ്ട ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് അടുത്ത പത്തു താലൂക്കുകളിലെ പോലീസുകാൎ‌യ്യങ്ങളും ചിലപ്പോൾ നോക്കേണ്ടിവന്നതിനാൽ, ആ കാലത്ത് അടുത്തടുത്തു വേണ്ടിവന്നിരുന്ന യാത്രാക്ലേശവും വളരെ അനുഭവിക്കേണ്ടിവന്നു. "കൊയന, കൊയന, കൊയന, ഇന്നു ഇരുപത്തിനാലു ഗ്രെയിൻ ആയിട്ടുണ്ട്." എന്ന സംഗതി അദ്ദേഹത്തിന്റെ പല ദിവസങ്ങളിലെ ഡയറിയിലും കാണുന്നുണ്ട്. അദ്ദേഹത്തിന്റെ കലക്ടർ ജെ.സിൽവർ എന്ന സായ്പായിരുന്നു; അദ്ദേഹം കാൎ‌യ്യപ്രാപ്തനും മനസ്സാക്ഷി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/31&oldid=158670" എന്ന താളിൽനിന്ന് ശേഖരിച്ചത്