തിയിലേക്കു കയറ്റുകയും ചെയ്തു. അദ്ദേഹം ഒരു സമൎത്ഥനും, അറിവുള്ളാളും നിയമജ്ഞനും ആയിരുന്നു; ഭംഗിയിൽ ഇംഗ്ലീഷ് എഴുതുവാനും ശീലമുണ്ടായിരുന്നു. ശങ്കുണ്ണിമേന്നു ഇദ്ദേഹത്തെക്കുറിച്ചു വലിയൊരു അഭിപ്രായമുണ്ടായിരുന്നു. അതുകാരണം പലകാൎയ്യങ്ങളും ഇദ്ദേഹവുമായി ആലോചിക്കാറുമുണ്ടായിരുന്നു. എന്നാൽ, ൧൮൭൯ – ൽ, ശങ്കുണ്ണിമേന്നു തന്റെ ജീവിതകാലത്തെ ദാരുണമായ സംഭവങ്ങളിലൊന്നു നേരിട്ടു. “ജൂലായി ൩൦ -൹ ഇന്നാൾ, സുബ്ബരായയ്യൻ അപ്പാത്തുരയ്യരെ തന്റെ സ്ഥലത്തെക്കുവിളിച്ചു. അത് എന്റെ അനുജനെ ദിവാനാക്കിവെക്കുന്നതിനു തിരുമനസ്സുകൊണ്ട് തീൎച്ചയാക്കി എഴുതിഅയച്ച ഉടനെയാണ്. അന്നു ഗവൎമ്മെണ്ടിന്റെ മറുപടി എത്തിയിരുന്നില്ല. എന്റെ അനുജന് ആ പണി ഒരിക്കലും കിട്ടില്ല എന്നും, വേറെ ഒരാളെവെച്ചതിനുശേഷം, ഞങ്ങളുടെ കൈവശമുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യവഹാരങ്ങൾ സ്വീകരിച്ച് അവയെ എല്ലാം ഞങ്ങൾക്കു വിരോധമായി വിധിക്കുന്നതിനു തനിക്കു സന്തോഷമുണ്ടാകുമെന്നും അദ്ദേഹം അപ്പാത്തുരയ്യനോടുപറകയുണ്ടായി. എന്തൊരു..........! എന്നിട്ട് അദ്ദേഹം ഇപ്പോൾ അനുജനെ അനുമോദിക്കുവാൻ വന്നിരിക്കുന്നു.”
പലയൂറോപ്യന്മാരും ശങ്കുണ്ണിമേന്റെ കീഴിൽ പണി എടുക്കുകയുണ്ടായിട്ടുണ്ട്. അവയിൽ സിപ്പിയൊവേൎണിഡായിരുന്നു ശങ്കുണ്ണിമേന്റെ ആദ്യത്തെ സ്നേഹിതൻ. കുട്ടിക്കാലം മുതൽ ശങ്കുണ്ണിമേന്നുമായി വെൎണീഡ് പരിചയമായിരുന്നു. അതുകാരണം, ശങ്കുണ്ണിമേന്റെ ഉല്ക്കൎഷക്രമത്തിൽ വെൎണീഡ് ഈ സംസ്ഥനത്ത് ഇരുപത്തിനാലുസംവത്സരം പണി എടുത്തുകഴിഞ്ഞിരിക്കുന്നു. പിന്നീടു ശങ്കുണ്ണിമേന്റെ കീഴിലും പത്തുവൎഷം ജോലിനോക്കി, ഒടുവിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |