നിയമഭരണം 45
കളായിതീൎന്നിട്ടുണ്ട്. ബാരിസ്റ്റർ മിസ്റ്റർ ഗോവൎക്കു കൊച്ചിയിലെ കോടതികളിൽ വക്കീലായി പ്രവൎത്തിക്കുന്നതിനു ഒരു സന്നതു കൊടുക്കേണ്ടകാൎയ്യത്തിൽ 1868 -ൽ അന്നത്തെ റസിഡേണ്ട് ശുപാൎശിചെയ്കയുണ്ടായി. അതിനു "മിസ്റ്റർ ഗോവർ ഇവിടത്തെ പരീക്ഷ ജയിച്ചാളല്ല; അദ്ദേഹത്തിനു മലയാളവും അറിഞ്ഞുകൂട. അതുകാരണം അദ്ദേഹത്തിനു ഈ രാജ്യത്തെ സിവിലും ക്രിമിനലും കോടതികളിൽ കക്ഷികൾക്കുവേണ്ടി വ്യവഹരിക്കുന്നതിനു തരമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ അദ്ദേഹത്തിനു ഞങ്ങളുടെ കോടതികളിലെ വക്കീലന്മാരെ സഹായിക്കുന്നതിനു വിരോധമുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പീൽ കോടതിയിലെ ഒന്നാംജഡ്ജിയോടു ഈ കാൎയ്യത്തെക്കുറിച്ചു ചൊതിക്കുന്നതു നല്ലതായിരിക്കുമെന്നു കരുതിചൊതിച്ചു. അദ്ദേഹത്തിനും മുൻപ്രസ്താവിച്ച അഭിപ്രായമാണുള്ളത്." റസിഡേണ്ടിന്റെ നിൎബ്ബന്ധംകൊണ്ട് പിന്നീടു നിയമത്തിൽ ഈ ഭാഗത്തെ മാറ്റേണ്ടതായി വന്നു.
ശങ്കുണ്ണിമേന്റെ കാലത്തു സ്ഥപിച്ച കോടതികളുടെയും നടപ്പാക്കിയ നിയമങ്ങളുടെയും ഒരു പട്ടിക ഇവിടെ കൊടുത്തിട്ടു വലുയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ചുരുക്കത്തിൽ അവയുടെ സ്വഭാവത്തെ ഇവിടെ കാണിച്ചിരിക്കാം. ഓരോ താലൂക്കിലും ഓരോ മുനിസിപ്പുകോടതിയെ സ്ഥാപിച്ചു. ജില്ലാക്കോടതിക്കു സെഷ്യൻകോടതിയുടെഅധികാരം കൊടുത്തു. തൂക്കിക്കൊല, ജീവപൎയ്യന്തംതടവ് എന്നീ രണ്ടു ശിക്ഷകൾക്കും മാത്രമേ മഹാരാജാവ് തിരുമനസ്സിലെ അനുമതി വേണ്ടൂ എന്നും തീൎച്ചയാക്കി. സിവിൽനടവടി, കാലഹരണം, റജിസ്ട്രേഷൻ, ശിക്ഷാക്രമം എന്നീ സംഗതികൾക്കു നിയമങ്ങൾ ഉണ്ടാക്കി നടപ്പാക്കി. യൂറോപ്പുരാജ്യക്കാരായ ബ്രിട്ടീഷുപ്രജകൾ നാട്ടുരാജ്യങ്ങളിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |