Jump to content

താൾ:Diwan Sangunni menon 1922.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ദിവാൻ ശങ്കുണ്ണിമേനോൻ

മിക്കവാറുംപേർ തങ്ങൾ പഴയകാലം മുതൽക്ക് താമസിച്ചുവന്ന സ്ഥലങ്ങളിൽത്തന്നെ താമസിച്ച് പഴയ യജമാനന്മാൎക്കു വേണ്ടി ജോലി എടുത്തുവരുന്നു. സാധാരണമായി അവർ വളരെ യജമാനപ്രീതിയുള്ളവരും വിശ്വസ്ഥന്മാരും ആണ്. അവരെ നല്ലപോലെ നോക്കി രക്ഷിക്കുക കാരണം ചില യജമാനന്മാർ അതിനു അൎഹരുമാണ്. ചിലപ്പോൾ ഇവരിൽ ഒരുവനെ യജമാനനൊ അന്യനൊ നിൎബ്ബന്ധിച്ചു പിടിച്ചുനിൎത്തി പണി എടുപ്പിക്കുവാൻ ശ്രമിച്ചുവരാറുണ്ട്. ആ അവസരങ്ങളിൽ അവന് ഇഷ്ടമുള്ള ആളുടെ കൂടെ താമസിക്കുവാൻ ഞാൻ അനുവദിക്കാറുമുണ്ട്.”

“ഇങ്ങനെയാണെങ്കിലും ൧൮൮൫ -ലെ വിളംബരം അടിമവ്യാപാരം ചെയ്യുന്നവരുടെ ശിക്ഷയെപ്പറ്റി ഒന്നും പ്രസ്താവിക്കുന്നില്ലായ്കകൊണ്ട് നിലം ഉടമസ്ഥന്മാർ നിലംകൊടുക്കുമ്പോൾ അവയിൽ വേലചെയ്യുന്നവരെയും കൂടി സാധാരണമായികൊടുത്ത് പ്രതിഫലം പറ്റാറുണ്ട്. വേലക്കാരെ ഇങ്ങനെ കച്ചോടം ചെയ്യുന്നതായ ഉടമ്പടിക്കു യാതൊരു പ്രാബല്യവും ഇല്ലെന്നു ജനങ്ങളുടെ ഇടയിൽ ധാരാളം ബോധമുണ്ടെങ്കിലും അവർ ഇനിയും ഈവക പ്രവൃത്തികളിൽനിന്നു തീരെ പിൻ‌മാറിക്കാണുന്നില്ല. എന്നാലും ഇത്ര ആഭാസമായ ഈ കച്ചവടം നിൎത്തൽചെയ്യുവാൻ സൎക്കാർ കഴിയുന്നിടത്തോളം ശ്രമിക്കേണ്ടതാണ് എന്നും, തിരുമനസ്സുകൊണ്ട് ഇന്ത്യൻശിക്ഷാനിയമത്തിലെ ൭൦-ാം വകുപ്പ് അനുസരിച്ച് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തിയാൽ കൊള്ളാമെന്നും എനിക്കു തോന്നുന്നു. അടിമക്കച്ചവടം അവരുടെ തൊഴിലായി കരുതീട്ടുള്ളവർ ഇവിടെ ചുരുക്കമാണ്. അതുകാരണം പെനൽകോടിലെ ന. ൭൧-ാം വകുപ്പ് വിളംബരത്തിൽ ചേൎക്കേണമെന്നു എനിക്കു തോന്നുന്നില്ല” എന്നു ശങ്കുണ്ണിമേനോൻ പറഞ്ഞിട്ടുണ്ട്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/79&oldid=158722" എന്ന താളിൽനിന്ന് ശേഖരിച്ചത്