Jump to content

താൾ:Diwan Sangunni menon 1922.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩0 ദിവാൻ ശങ്കുണ്ണിമേനോൻ


ൎക്കും ഉണ്ടാകുന്നതല്ലായ്കുനിമിത്തം നമ്മുടെ ദിവാൻ നാട്ടുകാരൻ തന്നെയായിരിക്കേണമെന്നാണ് നമ്മുടെ ആഗ്രഹം.

"ഇങ്ങനെ ആവശ്യം വേണ്ട എല്ലാ യോഗ്യതകളും തികഞ്ഞതായി ഇപ്പോഴത്തെ ദിവാന്റെ സഹോദരനായ ഗോവിന്ദമേനോൻ എന്നോരാൾ മാത്രമുള്ളതായിട്ടാണ് നാം അറിയുന്നത്. അയാളുടെ സഹോദരന്നു സിദ്ധിച്ചിരുന്ന അതേ വിദ്യാഭ്യാസം അയാൾക്കു സിദ്ധിച്ചിട്ടുണ്ട്. ആ സഹോദരനെ വളൎത്തിയിരിക്കുന്ന ധൎമ്മനീതികളിൽതന്നെയാണ് അയാളെയും വളൎത്തിയിരിക്കുന്നത്. നാം അയാളെ ബാല്യമുതൽക്കേ അറിയും. നമുക്ക് അയാളിൽ വളരെ വിശാസം ഉണ്ട്. അയാൾ മുപ്പതുകൊല്ലത്തോളം ബ്രിട്ടീഷുദ്യോഗത്തിൽ ഇരുന്നിരുന്നുവെന്നു താങ്കകൾക്കറിയുകയും ചെയ്യാം. അയാളുടെ അച്ഛൻ കഴിഞ്ഞുപോയ ശങ്കരവാരിയർ ദിവാൻജിയുടെ കീഴിലും രണ്ടുകൊല്ലത്തോളം അയാൾ ജോലിയെടുത്തിട്ടുണ്ട്. അയാൾ ഇതേവരെ നോക്കിയിരുന്ന ഉദ്യോഗങ്ങൾ ഏറെക്കുറെ പ്രാധാന്യം കുറഞ്ഞവയാണെന്നുളളതു വാസ്തവംതന്നെ; എന്നാൽ, അയാൾ കഴിഞ്ഞുപോയ ശങ്കരവാൎ‌യ്യർ ദിവാൻജിയുടെ കൂടെയും താമസിച്ച് വളരെകാലത്തോളം നാട്ടിൽ നടക്കുന്നതെല്ലാമെന്നറിഞ്ഞിരിക്കയാൽ, ദിവാനുദ്യോഗം നോക്കുകയും തന്റെ പിതാവിന്റെയും സഹോദരന്റെയും മാൎഗ്ഗം തുടൎന്നു അവരെ അനുസരിക്കുകയും ചെയ്യുവാൻ അയാൾക്കുസമംമറ്റാരുമില്ലെന്നാണ് നമ്മുടെ ബോദ്ധ്യം. ഒരു സഹോദരനല്ലാതെ മറ്റാൎക്കും അത്ര സ്വാതന്ത്ൎ‌യ്യത്തോടെ ലഭിക്കുവാൻ സാധിക്കാത്ത ഉപദേശവും സഹായവും ആവശ്യമുള്ളപ്പോൾ ഇപ്പോഴത്തെ ദിവാൻജിയുടെ അടുക്കൽനിന്നും അയാൾക്കു ലഭിക്കുമെന്നുള്ള ഗുണംകൂടി ഉണ്ട്.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/137&oldid=158641" എന്ന താളിൽനിന്ന് ശേഖരിച്ചത്